മരട്: ഗ്രാഫിറ്റി എഴുത്തുകളിൽ പോലീസ് അന്വേഷണം തുടങ്ങി. മരട് നഗരസഭയിലെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര എഴുത്തുകൾ നഗരപരിധിയിൽ വ്യാപകമായതോടെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി മരട് പോലീസിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. നഗരസഭ സ്ഥാപിച്ച ബോർഡുകൾ, ബസ് സ്റ്റോപ്പുകൾ, പാലങ്ങളുടെ താഴെ, ദിശാ സൂചകങ്ങൾ, ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ടെലിഫോൺ, കേബിൾ, കെഎസ്ഇബി ബോക്സുകളിൽ തുടങ്ങി പൊതു ഇടങ്ങളിലെല്ലാം ഒരേ രീതിയിലുളള എഴുത്തുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് പരാതിയുമായി മരട് നഗരസഭ ഇറങ്ങിത്തിരിച്ചത്. എസ്ഐസികെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങൾ. രാത്രിയിലാണ് വരയ്ക്കുന്നതെന്ന് കരുതുന്ന ഈ വിചിത്ര എഴുത്തുകൾക്ക് പിന്നിൽ ആരാണെന്നത് ദുരൂഹമായി തുടരുകയാണ്. പൊതു ഇടങ്ങളിൽ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതിനു പിന്നിലെന്നും അനുമാനമുണ്ട്. കൊച്ചി കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള ചിത്രരചനകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുണ്ടന്നൂർ, വൈറ്റില,…
Read MoreCategory: Kochi
കൊച്ചി നഗരത്തിലെ പൊതു ഇടങ്ങളില്‍ അജ്ഞാത ഗ്രാഫിറ്റി വരകള്‍; ആശങ്കയില്‍ ജനം
കൊച്ചി: കൊച്ചി നഗരത്തിലെ പൊതു ഇടങ്ങളില്‍ അജ്ഞാത ഗ്രാഫിറ്റി വരകള്‍ വ്യാപകമായതോടെ ജനങ്ങള്‍ ആശങ്കയില്‍. കൊച്ചി, മരട്, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് ദുരൂഹതയും കൗതുകവുമുണര്‍ത്തി ഗ്രാഫിറ്റി രചനകള്‍ കണ്ടെത്തിയത്. നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധത്തില്‍ പ്രത്യക്ഷപ്പെട്ട ഈ രചനകള്‍ക്ക് പിന്നിലെ അജ്ഞാതനെ കണ്ടെത്തണമെന്ന ആവശ്യവുമായി മരട് നഗരസഭ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. രാത്രിയുടെ മറവിലാണ് വരകള്‍ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. നഗരസഭകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, പാലങ്ങളുടെ അടി, ദിശാ സൂചകങ്ങള്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, ടെലിഫോണ്‍ കേബിള്‍ ബോക്സുകള്‍ എന്നിവിടങ്ങളില്‍ വരകള്‍ കണ്ടെത്തിയത്. ഒരേ രീതിയിലുളളതാണ് എഴുത്ത്. എസ്, ഐ, സി, കെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങള്‍. ലോകമെങ്ങും പൊതുഇടങ്ങളില്‍ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതെന്നാണ് അനുമാനം. മുമ്പ് കൊച്ചി മെട്രോയുടെ യാര്‍ഡില്‍ കയറി ട്രെയിനില്‍ ഗ്രാഫിറ്റി രചന നടത്തിയവര്‍ക്കു പിന്നാലെ രാജ്യവ്യാപക അന്വേഷണം പോലീസ് നടത്തിയെങ്കിലും…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിൽ 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്ന് പുലർച്ചെ റിയാദിൽനിന്നും ബഹ്റൈൻ വഴി നെടുമ്പാശേരിയിലെത്തിയ ജിഎഫ് 270 നമ്പർ ഗൾഫ് എയർ വിമാനത്തിൽ യാത്രചെയ്ത മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് സ്കാൻ ചെയ്തപ്പോൾ അതിനകത്ത് ബ്ലൂടൂത്ത് സ്പീക്കർ സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ സ്പീക്കറിന്റെ ഓരോ കോറിനുള്ളിലും 1350.40 ഗ്രാം ഭാരമുള്ള രണ്ട് സിലിണ്ടർ ആകൃതിയിലുള്ള സ്വർണക്കട്ടികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ആഭ്യന്തര വിപണിയിൽ 84,69,601 രൂപ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. രാജ്യത്ത് സ്വർണ വില റെക്കോർഡിൽ എത്തിയതോടെ വിമാനത്താവളങ്ങൾ വഴിയുള്ള അനധികൃത സ്വർണക്കടത്തും വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreകുടിവെള്ളം മാലിന്യം കലർന്നതോ? കാക്കനാട്ടെ ഡിഎൽഎഫ് ഫ്ളാറ്റിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും; 350 പേർ ചികിത്സതേടി
കൊച്ചി: എറണാകുളം കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ളാറ്റില്‍ ഛര്‍ദിയും വയറിളക്കവുമായി 350 പേര് ചികിത്സ തേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സംശയം. ജൂണ്‍ ആദ്യമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്ളാറ്റില്‍ താമസക്കാരായ 340 പേര് ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് രോഗബാധയുണ്ടായി. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന് അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയില്‍ ഫ്ളാറ്റിലെ ഒരാളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു തന്നെയാണോ ഇത്രയും പേര്‍ക്ക് അസുഖം വരാന്‍ കാരണമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം തുടങ്ങി. സംഭവത്തിൽ ജില്ലാ കളക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.15 ടവറുകളിലായി 1268 ഫ്ളാറ്റുകളില്‍…
Read Moreകുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവം; കേരളത്തോട് ഇതു വേണ്ടായിരുന്നെന്ന് വീണാ ജോര്‍ജ്
കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കുവൈറ്റിലേക്കു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചതിനെ വിമര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്. കേരളത്തോട് ഇതു വേണ്ടായിരുന്നെന്നും വിമാനടിക്കറ്റ് ഉള്‍പ്പെടെ വച്ചാണ് അപേക്ഷ നല്‍കിയിരുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.40നുള്ള വിമാനത്തില്‍ പോകാന്‍ നെടുമ്പാശേരിയില്‍ എത്തിയെങ്കിലും യാത്രയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഒന്‍പതരയോടെ മന്ത്രി ഗസ്റ്റ് ഹൗസിലേക്കു മടങ്ങുകയായിരുന്നു. കുവൈറ്റിലുണ്ടായ തീപിടിത്ത ദുരന്തത്തില്‍ കേരളത്തില്‍നിന്നുള്ളവരാണ് ഏറ്റവുമധികം മരിച്ചത്. ഇന്ത്യക്കാരില്‍ പകുതിയിലേറെയും മരണപ്പെട്ടതു മലയാളികളാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നമ്മുടെ ആളുകളാണ്. അവര്‍ക്കൊപ്പം നില്ക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമാണു പ്രതിനിധിയെ അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യമായിട്ടല്ലല്ലോ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്. കണ്ണീരിന്റെ മുഖത്ത്, ദുഃഖത്തില്‍ ഇടപെടുന്നതിനാണു സംസ്ഥാനം പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചത്. ഒരു ദുരന്തത്തില്‍ കേരളത്തോട് ഇതു വേണ്ടായിരുന്നുവെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
Read Moreമന്ത്രി വീണാ ജോർജിന്റെ വിദേശയാത്ര നിഷേധിച്ച സംഭവം; വിവാദത്തിന്റെ സമയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: ഇത് വിവാദത്തിന്റെ സമയമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കുവൈറ്റിലേക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പോകാന്‍ കഴിയാത്തതിനെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈറ്റില്‍ ഉണ്ടായത്. കേരളത്തിലെ ജീവനാഡിയാണ് പ്രവാസികള്‍. പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണിത്. വളരെയധികം പ്രതീക്ഷയുമായി പ്രവാസ ജീവിതത്തിലേക്ക് പ്രവേശിച്ച കുടുംബങ്ങള്‍ക്ക് തീരാനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. മരിച്ചവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്കാൻ കുവൈറ്റ് സർക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreകൊച്ചുമകള്‍ ഐറിന്റെ പിറന്നാളിന് സമ്മാനവുമായി സിബിന് ഇനി വരില്ല; മകന്റെ ഓര്‍മകളില്‍ വിതുമ്പി പിതാവ്
കൊച്ചി: “ഓഗസ്റ്റ് 18ന് കൊച്ചുമോള് ഐറിന്റെ ഒന്നാം പിറന്നാളാണ്. അത് ഭംഗിയായി ആഘോഷിക്കാമെന്നു പറഞ്ഞാണ് ജനുവരി 22ന് എന്റെ മോന് വീട്ടില്‍നിന്ന് പോയത്. അതിനുള്ള തയാറെടുപ്പിലായിരുന്നു അവന്. എന്നാല്‍ ഐറിന് പിറന്നാള്‍ സമ്മാനം നല്കാന് അവളുടെ പപ്പ ഇനി ഒരിക്കലുമെത്തില്ല എന്ന കാര്യം എനിക്ക് ഇതുവരെ ഉള്‍ക്കൊള്ളാനാകുന്നില്ല …’ – നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്തിരുന്ന് ഇതു പറയുമ്പോള്‍ പത്തനംതിട്ട കീഴ് വായ്പൂര് തേവരോട്ട് എബ്രഹാം വാക്കുകള്‍ കിട്ടാതെ വിതുമ്പി. തന്റെ മകന് സിബിന് ടി. എബ്രഹാമിന്റെ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഈ അച്ഛന്. എട്ടുവര്‍ഷമായി സിബിന് ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. പിതാവ് എബ്രഹാമും 18 വര്‍ഷം ഈ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നത്.”കെട്ടിടത്തിന് തീപിടിച്ചെന്നും നിരവധിപ്പേര്‍ അതില്‍പ്പെട്ടെന്നും അറിഞ്ഞിരുന്നു. പക്ഷേ മകന് രക്ഷപ്പെട്ടിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു…
Read Moreവൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘം; അതിർത്തിതർക്കത്തിന് ക്വട്ടേഷൻ കൊടുത്തത് അയൽവാസിയായ യുവതി
വൈപ്പിൻ: വനിത ഓട്ടോ ഡ്രൈവറായ കുഴുപ്പിള്ളി തച്ചാട്ടുതറ ജയ(47) യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയത് ചാത്തങ്ങാട് ബീച്ചിലിട്ട് കൊലപ്പെടുത്താനെന്ന് അറസ്റ്റിലായവരുടെ മൊഴി. ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ അയൽ വാസിയും അടുത്ത ബന്ധുവുമായ കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ട്തറ വീട്ടിൽ സജീഷിന്റെ ഭാര്യ പ്രിയങ്ക (30) സജീഷിന്റെ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് നായരമ്പലം വെളിയത്താംപറമ്പ് മയ്യാറ്റിൽ വിഥുൻ ദേവ് (25) എന്നിവരുടെ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്. കേവലം ജയയും പ്രിയങ്കയുമായുള്ള അതിർത്തി തർക്കവും, പ്രിയങ്കക്കും ഭർത്താവിനുമെതിരേ ജയ അപവാദ പ്രചരണം നടത്തുന്നുവെന്ന തെറ്റിദ്ധാരണ മൂലമുള്ള വൈരാഗ്യവുമാണ് ക്വട്ടേഷൻ നൽകാൻ കാരണമായതെന്നും അറസ്റ്റിലായ പ്രിയങ്ക പോലീസിനെ അറിയിച്ചു. അതേ സമയം ജയയുടെ ഒച്ചകേട്ട് ചാത്തങ്ങാട് ബീച്ചിൽ ഉറങ്ങിക്കിടന്ന ഒരു യുവാവ് ഉണർന്ന് എത്തിയതോടെ കൃത്യം പൂർത്തിയാക്കാതെ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ജയയുടെ ഫോൺ പ്രതികളിൽ…
Read Moreപന്തീരാങ്കാവ് കേസ്; ഡൽഹിയിലുള്ള പരാതിക്കാരിയെ തിരികെയെത്തിക്കാൻ പോലീസ്
പറവൂർ: പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയായ യുവതി ഡൽഹിയിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് യുവതിയെ തിരികെയെത്തിക്കാൻ പോലീസ് ശ്രമമാരംഭിച്ചു. യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് വടക്കേക്കര പോലീസിൽ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് യുവതി നിലവിൽ ഡൽഹിയിലുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്. ഈ സംശയം ബന്ധുക്കളും പോലീസിനോടു പറഞ്ഞിരുന്നു. യുവതി ബന്ധുവിനയച്ച വാട്സാപ് സന്ദേശം പിന്തുടർന്നാണു പോലീസ് മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയത്. യുവതിയെ കണ്ടെത്തി തിരികെക്കൊണ്ടുവരാനുള്ള നടപടികൾ അന്വേഷണസംഘം കൈക്കൊണ്ടുവരികയാണ്. ഇതിനായി സംഘാംഗങ്ങൾ വൈകാതെ ഡൽഹിക്ക് തിരിക്കും. ഇതിനിടയിൽ യുവതി യൂട്യൂബ് ചാനലിലൂടെ തുടർച്ചയായി ഭർത്താവ് രാഹുലിന് അനുകൂലിച്ചും. സ്വന്തം വീട്ടുകാർക്ക് എതിരായും വീഡിയോ സന്ദേശങ്ങൾ പുറത്തുവിടുന്നുണ്ട്. താൻ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം സത്യമാണെന്നും ഇതു തെളിയിക്കാൻ നുണ പരിശോധനയ്ക്കു തയാറാണെന്നും യുവതി പറയുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നു മാറി…
Read Moreകിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിച്ച സംഭവം; ബിനീഷിന് സാമ്പത്തിക ബാധ്യതകൾ
അങ്കമാലി: കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടമുണ്ടായ ദിവസത്തിനു മുന്‍പു ബിനീഷിന്റെ പ്രവൃത്തികളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ് പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (9), ജെസ് വിൻ (6) എന്നിവർ മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്. ബിനീഷിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. മരണപ്പെട്ട ദിവസം 25 ലക്ഷം രൂപയുടെ ഇടപാടുകൾ നടക്കേണ്ട ദിവസമായിരുന്നു. അതേക്കുറിച്ചുള്ള മാനസിക സമ്മർദം ഉണ്ടായതായി സുഹൃത്തുക്കൾ പറയുന്നു.സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഭാര്യ ഉൾപ്പെടെയുള്ളവർക്ക് അറിയില്ലായിരുന്നുവെന്നും സൂചനയുണ്ട്. വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതിനെക്കുറിച്ച് ബിനീഷ് അന്വേഷിച്ചിരുന്നതായി പറയപ്പെടുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ളതിൽനിന്നും ഇതേക്കുറിച്ച് തെരഞ്ഞതായി സംശയിക്കപ്പെടുന്നു.അപകടം ഉണ്ടായി അഞ്ചു ദിവസമായിട്ടും തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. എസിയിലെ ഗ്യാസ് തീ പിടിക്കണമെങ്കിൽ…
Read More