കൊച്ചി: എറണാകുളം കോട്ടുവള്ളിയില്‍ വട്ടിപ്പലിശക്കാരിയായ അയല്‍വാസിയില്‍ നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇടപെടല്‍ ഉണ്ടായില്ലെന്ന ആരോപണവുമായി കുടുംബം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയില്‍ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭര്‍ത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പോലീസ് ഉദ്യോസ്ഥനും അയല്‍വാസിയുമായ പ്രദീപും ഭാര്യ ബിന്ദുവും അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 2022ല്‍ പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്. പിന്നീട് ഇവര്‍ തുക തിരിച്ചു നല്‍കിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട്…
Read MoreCategory: Kochi
വളഞ്ഞമ്പലത്തെ മൊബൈല്‍ഷോപ്പില്‍ കവര്‍ച്ച; സിസിടിവിയിൽ മുഖംമറച്ച മൂന്നുപേരുടെ ദൃശ്യം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം വളഞ്ഞമ്പലത്തെ മൊബൈല്‍ഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഷോപ്പിന്റെ ഇരുമ്പുഷട്ടറും ഗ്ലാസ് വാതിലും തകര്‍ത്ത് ഒന്നരലക്ഷം രൂപയുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് കവര്‍ന്നത്. വളഞ്ഞമ്പലം ദേവീക്ഷേത്രത്തിന് സമീപത്ത് ഇടക്കൊച്ചി സ്വദേശി അഭിലാഷിന്റെ ഉമടസ്ഥതയിലുള്ള ‘ഹോപ്പ്ടെക്ക് മൊബൈല്‍ വേള്‍ഡി’ല്‍ ഞായറാഴ്ച പുലര്‍ച്ചെ 5.45നായിരുന്നു മോഷണം നടന്നത്. മൂന്നു യുവാക്കളടങ്ങിയ സംഘം ഷട്ടറിന്റെ പൂട്ടുകള്‍ പൊളിച്ച ശേഷം ഗ്ലാസ് വാതിലിന്റെ താഴത്തെ പാനലിലെ പാളി തകര്‍ത്താണ് അകത്ത് കടന്നത്. മൊബൈല്‍ഫോണുകളും പവര്‍ബാങ്കുകളും ഇയര്പാഡുകളും ആക്സസറീസും ഉള്‍പ്പെടെ കവര്‍ന്നു. സര്‍വീസിനായി ആള്ക്കാര് ഏല്‍പ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെയാണു മോഷണം പോയത്. കടയ്ക്ക് എതിര്‍വശത്തുള്ള വീട്ടിലെ സിസിടിവിയില്‍ നിന്ന് മൂന്ന് യുവാക്കളില്‍ രണ്ട് പേര് റോഡിന് സമീപം നിലയുറപ്പിച്ച് വാഹനങ്ങളും ആള്‍ക്കാരും വരുമ്പോള്‍ പൂട്ട് പൊളിക്കുന്ന യുവാവിന് മുന്നറിയിപ്പു നല്കുന്ന…
Read Moreപള്ളിപ്പുറം കാറ്റാടി ബീച്ചില്‍ ആനയുടെ ജഡം കരയ്ക്കടിഞ്ഞ സംഭവം; ഫോറസ്റ്റ് വിഭാഗം അന്വേഷണം ആരംഭിച്ചു
വൈപ്പിന്‍: പള്ളിപ്പുറം കാറ്റാടി ബീച്ചില്‍ ആനയുടെ ജഡം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ഫോറസ്റ്റ് വിഭാഗം അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച തീരത്തടിഞ്ഞ ആനയുടെ ജഡം പിന്നീട് ഒഴുകി കടല്‍ ഭിത്തിയുടെ ഇടയിലേക്ക് പോയതിനെ തുടര്‍ന്ന് അഴീക്കോട് ഹോസ്റ്റല്‍ പോലീസിന്റേയും നാട്ടുകാരുടെയും സഹായത്താല്‍ വളരെ കഷ്ടപ്പെട്ടാണ് കരയിലേക്കെടുത്തത്. ഫോറസ്റ്റ് വെറ്റിനറി ഓഫീസേര്‍സ് ടീമിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചശേഷം ജഡം പഞ്ചായത്തിന്റെ അനുമതിയുടെ പള്ളിപ്പുറത്ത് തന്നെ സംസ്കരിച്ചു.രണ്ടാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന ജഡം അഴുത്ത് അളിഞ്ഞ നിലയിലായിരുന്നു. ചെവികള്‍ അഴുത്ത് നഷ്ടപ്പെട്ടിരുന്നതിനാല്‍ പ്രായം കൃത്യമായി കണക്കാക്കാന്‍ സാധിച്ചില്ലെങ്കിലും 10 വയസില്‍ താഴെയുള്ള ആനയാണെന്നാണ് വെറ്റിനറി ഓഫീസര്‍മാര്‍ അറിയിച്ചത്. മലയാറ്റൂര്‍ മണികണ്ഠന് ചാല് ഭാഗത്ത് നിന്നും ഒഴുകി എത്തിയതാണ് ഈ ജഡം എന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
Read More‘ശ്വേത മേനോന് എതിരായ പരാതിയില്‍ എനിക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തും’: ബാബുരാജ്
കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തുമെന്ന് നടന് ബാബുരാജ്. ‘അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേത മേനോന് എതിരായ കേസ് അനേഷിക്കണമെന്ന് ബാബുരാജ് വ്യക്തമാക്കി.‘അഭിപ്രായ വ്യത്യാസങ്ങള്‍ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും ആരോപണങ്ങള്‍ വരുമ്പോള്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത്. ശ്വേതയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് എനിക്കുള്ളത്. ശ്വേതയുടെ കേസിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്’ – ബാബുരാജ് കൊച്ചിയില്‍ പറഞ്ഞു.
Read Moreകോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതിക്കെതിരേ കൂടുതല്‍ തെളിവുകള്‍; മാതാപിതാക്കള്‍ ഒളിവില്‍
കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാംപ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നിര്‍ണായകമായ വാട്സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും ലഭിച്ചുവെന്നാണ് വിവരം. ഇയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇയാളുടെ ആലുവയിലെ വീട്ടില്‍ പെണ്‍കുട്ടി എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും അറിയുന്നു. റമീസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. മാതാപിതാക്കള്‍ ഒളിവില്‍ അതേസമയം റമീസിന്റെ മാതാപിതാക്കള്‍ വീടു പൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. റമീസ് അറസ്റ്റിലായതിനു പിന്നാലെ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താല്‍ മൊഴി രേഖപ്പെടുത്തി അറസ്റ്റ്…
Read Moreഎംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്വിന് റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ കണ്ടെത്തി. കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ കളമശേരി പോലീസിന് കൈമാറി.
Read Moreടിടിസി വിദ്യാര്‍ഥിനിയുടെ മരണം: സുഹൃത്ത് റമീസ് അറസ്റ്റില്‍, കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും
കോതമംഗലം: ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കും. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ മര്‍ദിച്ചതിന്റെ തെളിവുകളും പോലീസ് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍നിന്നാണ് ഈ തെളിവുകള്‍ ലഭിച്ചത്. ജീവനൊടുക്കുമെന്ന് സോന പറഞ്ഞപ്പോള്‍, ചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്. മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ…
Read Moreകലൂര്‍ മെട്രോ സ്റ്റേഷനു സമീപം കത്തിക്കുത്ത്; മോഷ്ടാക്കളായ രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: കലൂര്‍ മെട്രോ സ്റ്റേഷനു സമീപം തൃശൂര്‍ സ്വദേശിക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശി ശ്യാം, ഇരിട്ടി സ്വദേശി റോബിന് എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും പോക്കറ്റടി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. മെട്രോ സ്റ്റേഷനിലെ മീഡിയനില്‍ കിടന്നുറങ്ങിയിരുന്ന തൃശൂര്‍ സ്വദേശി ഷറഫുദീനാണ് (49) കുത്തേറ്റത്. ശ്യാമും ഷറഫുദീനും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് റോബിനും എത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൈയിലിരുന്ന കത്തി ഉപയോഗിച്ച് ഷറഫുദീന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇയാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.സംഭവത്തിനുശേഷം പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreപതിനാലുകാരനെ കത്തി കാട്ടി മദ്യവും കഞ്ചാവും നല്കിയ കേസ്; മുത്തശ്ശിയുടെ കാമുകനായ പ്രതി ഒളിവില്‍
കൊച്ചി: കത്തി കാട്ടി ഭീഷണിപ്പെടുത്തി 14കാരന് മദ്യവും കഞ്ചാവും നല്കിയ കേസിലെ പ്രതി ഒളിവില്‍.എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ പ്രബിനായി (40) പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ വൈകാതെ പിടികൂടാനാകുമെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. കുട്ടിയുടെ മുത്തശിയുടെ സുഹൃത്താണ് പ്രതി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിയുന്ന കുട്ടി നഗരത്തിലെ ഒരു സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മയ്ക്കും മുത്തശിക്കുമൊപ്പം വാടക വീട്ടിലാണ് താമസം. 58കാരിയായ മുത്തശിയെ, പ്രബിന് ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 2024 ഡിസംബര്‍ 24ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്ത് ഇയാള്‍ അവിടെയെത്തി. കുട്ടിയുടെ മുന്നില്‍ വച്ച് മദ്യം കുടിച്ചശേഷം ബട്ടണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ കത്തി വച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ജന്മദിനമായ…
Read Moreആലുവയിലെ വെള്ളിച്ചെണ്ണ മേഷ്ടാവിനായി അന്വേഷണം ഊർജ്ജിതം; മോഷ്ടാവ് കവര്‍ന്നത് 16000 രൂപയോളം വില മതിക്കുന്ന വെളിച്ചെണ്ണ
കൊച്ചി: ആലുവ തോട്ടുമുഖത്തെ കടയില്‍ നിന്നും 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷ്ടിച്ച കേസിലെ പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. മോഷണം നടന്ന കടയ്ക്ക് സമീപത്തെ മറ്റ് സ്ഥാപനങ്ങളിലെയും ഇവിടെ നിന്ന് മറ്റ് വഴികളിലുള്ള സിസിടിവിയും കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തി വരുന്നത്. കടയിലെ സിസിടിവി ക്യാമറയുടെ വയര്‍ മോഷ്ടാവ് മുറിച്ചിരുന്നെങ്കിലും ദ്യശ്യങ്ങള്‍ നേരത്തെ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ സഹായത്തോടെയാണ് അന്വേഷണം. പ്രതിയെ വൈകാതെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ആലുവ തോട്ടുമുഖം പാലത്തിന് സമീപം ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് കടയില്‍നിന്ന് 16000 രൂപയോളം വില മതിക്കുന്ന വെളിച്ചെണ്ണയാണ് മോഷ്ടാവ് കവര്‍ന്നത്. കടയുടെ പൂട്ട് തകര്‍ത്ത ശേഷമായിരുന്നു മോഷണം. 540 രൂപ വീതം വരുന്ന പ്രീമിയം ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്കൊപ്പം 10 ലിറ്റര്‍ പാല് പായ്ക്കറ്റും മോഷ്ടിച്ചിട്ടുണ്ട്. കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പുട്ടുതകര്ത്ത് അകത്തുകടന്നത്.…
Read More