കൊച്ചി: ആഡംബര തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സ് കൊച്ചിയിൽ ഒമ്പത് സ്ക്രീനുകളുൾപ്പെട്ട പുതിയ മൾട്ടിപ്ലെക്സ് തുറന്നു. കേരളത്തിൽ ആദ്യമായി പിഎക്സ്എൽ (പ്രീമിയം എക്സ്ട്രാ ലാർജ്) ഫോർമാറ്റിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്ക്രീനും കൊച്ചിയിലെ ഏറ്റവും വലിയ സ്ക്രീനും ഉൾപ്പെടെയുള്ള പുതിയ തിയറ്റർ സമുച്ചയം കുണ്ടന്നൂരിലെ ഫോറം മാളിലാണു തുറന്നത്. 4കെ ലേസർ പ്രോജക്ടറും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസവും ചേരുന്നതാണ് പിഎക്സ്എൽ. രണ്ട് എൽയുഎക്സ്ഇ സ്ക്രീനുകളും ഇവിടെയുണ്ടാകും. ഇതോടെ കൊച്ചിയിൽ മൂന്നിടങ്ങളിലായി പിവിആർ ഐനോക്സ് സ്ക്രീനുകളുടെ എണ്ണം 22 ആയി. കേരളത്തിലാകെ ആറിടങ്ങളിലായി 42 സ്ക്രീനുകളാണുള്ളത്.
Read MoreCategory: Kochi
റംസാന്-വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി; 250 റംസാന്-വിഷു ചന്തകള്‍ തുറക്കും
കൊച്ചി: സംസ്ഥാനത്ത് റംസാന്-വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കാത്തതിനെതിരേ കണ്‍സ്യൂമര്‍ ഫെഡ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. ചന്തകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് ഇപ്പോള്‍ കൈമാറുന്നത് വിലക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുസമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നതുപോലെതന്നെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നതും കണക്കിലെടുത്താണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഉത്സവച്ചന്തകള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കരുത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശനമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. റംസാന്-വിഷു ചന്തകള്‍ തുടങ്ങാന്‍ ഫ്രെബുവരി 16നുതന്നെ തീരുമാനമെടുത്തതാണെന്നും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകരുതെന്ന പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 250 റംസാന്-വിഷു…
Read Moreമൊബൈല്‍ പൈലിംഗ് വാഹനം ഇടിച്ച് പത്രവിതരണക്കാരന് ദാരുണാന്ത്യം; വാഹനം കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറി കടമുറികൾ തകർന്നു
പറവൂർ: ചേന്ദമംഗലം കവലയിൽ മൊബൈല്‍ പൈലിങ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി സൈക്കിൾ യാത്രികനായ പത്ര വിതരണക്കാരൻ നന്തികുളങ്ങര കുറുപ്പന്തറ സോമൻ (72) തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് സമീപത്തെ പഴയ ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയ വാഹനം ഇതിലെ കട മുറികൾ പൂർണമായി തകർത്തു. ഇന്ന് പുലർച്ചെ 3.30 ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം കാറിൽ ഇടിച്ച ശേഷമാണ് സെക്കിളിലും കെട്ടിടത്തിലും ഇടിച്ചത്. ഏകദേശം നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന പലചരക്ക്, ഹെൽമറ്റ്, ഐസ്ക്രീം പാർലർ കടകൾ പൂർണമായി തകർന്നു. മുകൾനിലയിലെ മുൻ കോൺഗ്രസ് ഓഫിസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ഓഫീസ് എന്നിവയും നിലംപൊത്തി. പള്ളിത്താഴം സ്വദേശിനി സിസിലി സണ്ണിയുടെതാണ് കെട്ടിടം. ടിഎൻ 82 ടി 0864 നന്പരിലുള്ള ഒഎസ്ജി കമ്പനിയുടെ വാഹനമാണ് അപകടമുണ്ടാക്കിയത്. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന…
Read Moreപൊന്നീച്ച പാറിച്ച് പൊന്നും വില; വീണ്ടും റിക്കാർഡിട്ട് സ്വർണം; പവന് വില 52,250 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,565 രൂപയും പവന് 52,250 രൂപയുമായി. അമേരിക്കന്‍ വിപണി ശനിയാഴ്ച ക്ലോസ് ചെയ്ത് 2303 ഡോളര്‍ വരെ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യന്‍ ന്യൂക്ലിയര്‍ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് സ്വര്‍ണവില അന്താരാഷ്ട്ര തലത്തില്‍ 2353 ഡോളര്‍ വരെ എത്തി. രൂപയുടെ വിനിമയ നിരക്ക് 83.24 ആണ്. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവര്‍ധനവ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,535 രൂപ, പവന് 52,280 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 2023 ഏപ്രില്‍ എട്ടിന് ഗ്രാമിന് 5580 രൂപയും പവന് 44,640 രൂപയുമായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗ്രാമിന് 985 രൂപയും പവന് 7,880…
Read Moreവോട്ടിംഗ് മെഷീന് ഹാക്ക് ചെയ്യാനാകുമെന്ന തരത്തില്‍ വീഡിയോ; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇവിഎം) ഹാക്ക് ചെയ്യാനാകുമെന്ന തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശി ഷാജി കുര്യനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളി പാലാരിവട്ടം സ്വദേശി ഷൈജു ആന്റണിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു ഐടി വിദഗ്ധന്റെ ഹാക്കിംഗ് വീഡിയോ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ വാര്‍ത്തയാക്കിയിരുന്നു. ഇതില്‍ നിന്നുള്ള ദൃശ്യം ഇവര്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെടുകയും വിവരം കൊച്ചി സിറ്റി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാക്കള്‍ ഇഡിക്കു മുന്നില്‍ ഹാജരായി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി) നു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു, തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ പി.കെ. ഷാജന് എന്നിവരാണ് ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായത്. കരുവന്നൂര്‍ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കില്‍ നിന്ന് ബെനാമി വായ്പകള്‍ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യല്‍. നേരത്തെ എം.എം. വര്‍ഗീസ് അടക്കമുള്ളവരെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. നേരത്തെ ഇഡി ചോദ്യം ചെയ്യലിനിടെ എം.എം. വര്‍ഗീസിനെ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും ചോദ്യം ചെയ്തിരുന്നു.…
Read Moreവീടിന് മുന്നിൽ സംഘം ചേർന്ന് ലഹരി ഉപയോഗം; ചോദ്യം ചെയ്ത ഗൃഹനാഥനും അയൽവാസിക്കും നേരേ ഗുണ്ടാ ആക്രമണം; കേസെടുത്ത് പോലീസ്
ആലുവ: എടത്തല തേവക്കൽ വീടിന് മുന്നിൽ സംഘം ചേർന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനേയും പ്രദേശവാസിയേയും വീടുകളിൽ കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരേ എടത്തല പോലീസ് കേസെടുത്തു.എടത്തല പഞ്ചായത്തിലെ ചിറമോളത്ത് വീട്ടിൽ ഘോഷ് (50), പറമാട്ട് വീട്ടിൽ രാജേഷ് (50) എന്നിവരാണ് ആക്രമിക്കപ്പെട്ടവർ. വീടുകളിൽ കയറിയാണ് ആറംഗ സംഘം മാരകായുധങ്ങളുമായി ഇരുവരേയും മർദിച്ചത്. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് അക്രമം നടന്നത്. വീടിനു സമീപം ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായി ഘോഷിന്റെ വീട്ടിലേക്ക് ഗുണ്ടാ സംഘം എത്തി മർദിക്കുകയായിരുന്നു. ഘോഷിന്റെ കേൾവി ശക്തിയും മർദനത്തിൽ നഷ്ടമായി.ആക്രമിക്കുന്നത് കണ്ട് പ്രതികരിച്ച പറമാട്ട് വീട്ടിൽ രാജേഷിനെയും വീട്ടിൽ കയറി രാത്രിതന്നെ ആക്രമിച്ചിരുന്നു. ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും ചേർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ഗേറ്റ്…
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; നടപടികള്‍ കടുപ്പിച്ച് ഇഡി; എം.എം. വര്‍ഗീസും പി.കെ. ഷാജനും വീണ്ടും ഇഡിക്കു മുന്നില്‍
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസും കൗണ്‍സിലര്‍ പി.കെ. ഷാജനും ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് 26ന് ശേഷം ഹാജരാകാമെന്ന് എം.എം വര്‍ഗീസ് അറിയിച്ചെങ്കിലും ഇഡി അംഗീകരിച്ചില്ല. അതോടെയാണ് വര്‍ഗീസ് ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഹാജരാവാന്‍ ഇദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വരാന്‍ കഴിയില്ലെന്ന മറുപടി നല്‍കുകയായിരുന്നു. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വര്‍ഗീസില്‍നിന്ന് ഇഡി തേടുന്നത്. ബാങ്കില്‍ നടന്ന ബെനാമി വായ്പകളുടെ കമ്മീഷന് ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്തെന്നുമാണ് ഇഡിയുടെ…
Read Moreസിഎംആര്‍എല്‍-എക്സാലോജിക് കരാർ; എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ എസ്എഫ്ഐഒ അന്വഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഇന്ന് മറുപടി നല്‍കിയേക്കും. ബുക്ക് ഓഫ് അക്കൗണ്ട്സ് നല്കുന്ന കാര്യത്തില്‍ കെഎസ്ഐഡിസിയും വിശദീകരണം നല്‍കിയേക്കും. കെഎസ്ഐഡിസിക്കെതിരേ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയത്. എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഏകപക്ഷീയമാണെന്നാണ് കെഎസ്ഐഡിസിയുടെ ആരോപണം.
Read Moreകിഫ്ബി മസാലബോണ്ട് കേസ്; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതിയിൽ
കൊച്ചി: കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഡോ. ടി.എം. തോമസ് ഐസകിന്റെയും കിഫ്ബിയുടെയും വാദം കേള്‍ക്കും. ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ജയദീപ് ഗുപ്ത, അരവിന്ദ് പി ദത്താര്‍ എന്നിവരാണ് കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി ഹാജരാകുന്നത്. തീരുമാനമെടുക്കുന്നത് കിഫ്ബി തന്നെയാണെന്നും വൈസ് ചെയര്മാന് എന്ന നിലയില്‍ ധനമന്ത്രിക്ക് പങ്കില്ലെന്നുമാണ് കിഫ്ബി നല്കിയ സത്യവാങ്മൂലം. നേരത്തെ അഞ്ച് തവണ സമന്‍സ് നല്‍കിയിട്ടും ഡോ. ടി.എം. തോമസ് ഐസക് ഹാജരായിരുന്നില്ല. കേസ് അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും തെളിവുണ്ടാക്കാനാണ് അന്വേഷണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇഡിക്ക് വേണ്ടി ഹാജരാകും.
Read More