വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ഹാ​ക്ക് ചെ​യ്യാ​നാ​കു​മെ​ന്ന ത​ര​ത്തി​ല്‍ വീ​ഡി​യോ; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ (ഇ​വി​എം) ഹാ​ക്ക് ചെ​യ്യാ​നാ​കു​മെ​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വെ​ണ്ണ​ല സ്വ​ദേ​ശി ഷാ​ജി കു​ര്യ​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ട്ടാ​ളി പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ഷൈ​ജു ആ​ന്റ​ണി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​രു ഐ​ടി വി​ദ​ഗ്ധ​ന്‍റെ ഹാ​ക്കിം​ഗ് വീ​ഡി​യോ ഒ​രു ഓ​ണ്‍​ലൈ​ന്‍ യൂ​ട്യൂ​ബ് ചാ​ന​ല്‍ വാ​ര്‍​ത്ത​യാ​ക്കി​യി​രു​ന്നു. ഇ​തി​ല്‍ നി​ന്നു​ള്ള ദൃ​ശ്യം ഇ​വ​ര്‍ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

ഇ​വ​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ സൈ​ബ​ര്‍ ഡോ​മി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യും വി​വ​രം കൊ​ച്ചി സി​റ്റി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍​പ്പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

Related posts

Leave a Comment