തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read MoreCategory: Kochi
വനിതാ ഡോക്ടര്ക്കുനേരേയുള്ള ലൈംഗികാതിക്രമം; ആരോപണവിധേയനായ ഡോക്ടർക്കെതിരായ നടപടി കൂടുതൽ അന്വേഷണത്തിനുശേഷം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടറിനെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേയുള്ള നടപടി കൂടുതല്‍ അന്വേഷണത്തിനുശേഷമെന്ന് പോലീസ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ.ജി. മനോജിനെതിരേയാണ് യുവ വനിതാ ഡോക്ടര്‍ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354ാം വകുപ്പ് അനുസരിച്ചാണ് മനോജിനെതിരേ സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറില്‍നിന്ന് ഇ-മെയില്‍ വഴി വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു നടപടി. മൊഴിയെടുക്കുന്നതിന് അനുയോജ്യമായ സമയം അറിയിക്കാമെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞതായി എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. കേസില്‍ ആരോഗ്യ വിഭാഗം വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനിതാ ഡോക്ടര്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. 2019ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന…
Read Moreസഹോദരങ്ങളുടെ ഗ്യാഗുകള് തമ്മിലുള്ള ഏറ്റുമുട്ടല്‍ ! എയര്‍ഗണ്ണിന്റെ ഉറവിടം തേടി പോലീസ്
കൊച്ചി: സഹോദരങ്ങളുടെ “ഗ്യാങ്’ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളുടെ കൈയിലുണ്ടായിരുന്ന എയര്‍ഗണ്ണിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഷാരണ്‍, ഇര്ഫാന്, രേഷ്മ, ആദിത്യ, അജ്മല്‍, സാദി, സക്കീര്‍, സാവിയോ എന്നിവരെ കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ കഴിഞ്ഞ 25ന് രാത്രി നടന്ന സംഭവത്തില്‍ പാലാരിവട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ ഒരാളുടെ കൈ ഒടിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. സഹോദരി കാമുകനൊപ്പം ഇറങ്ങിപ്പോയത് ഇഷ്ടപ്പെടാത്ത സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് സഹോദരിയെയും കാമുകന്റെ കൂട്ടുകാരെയും അക്രമിച്ചത്. ഇരുകൂട്ടരും തമ്മില്‍ നിരന്തരം വഴക്കിലേര്പ്പെടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ഇരുകൂട്ടരും തമ്മില്‍ ഇടപ്പള്ളിയില്‍ വച്ചും വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ എത്തിയത്. നിയമവിദ്യാര്‍ഥിയായ…
Read Moreഎറണാകുളത്തു നിന്നും സൈബർക്രൈം പരാതികളുടെ പ്രവാഹം! രണ്ടര വർഷത്തിനിടെ പോലീസ് തടഞ്ഞത് 23 കോടിയുടെ ക്രയവിക്രയം
സീമ മോഹന്‍ലാല്‍കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസുകള്‍ സംബന്ധിച്ച് കേരള പോലീസിന്റെ സൈബര്‍ ക്രൈം ഹെല്പ്പ്ലൈന് (1930) നമ്പറില്‍ ലഭിക്കുന്ന പരാതികളിലേറെയും എറണാകുളം ജില്ലയില്‍ നിന്ന്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് 700 പരാതികളാണ് ലഭിച്ചത്. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. ഇവിടെ നിന്നും 550 പരാതികളാണ് ഉണ്ടായത്. രണ്ടര വര്‍ഷത്തിനിടെ പോലീസിന്റെ ഇടപെടല്‍ മൂലം വിവിധ ബാങ്കുകളുടെ അക്കൗണ്ടില്‍ നിന്ന് 23 കോടി രൂപയുടെ ക്രയവിക്രയം തടയാനായി. 1930 എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിവിധ ജില്ലകളില്‍നിന്നും പ്രതിദിനം 500 നും 600 നും ഇടയില്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ഫോണ്‍കോളുകളാണ് വരുന്നത്. ഇതു പരിശോധിച്ച ശേഷം പ്രതിദിനം 75ലധികം തട്ടിപ്പുകേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്ട്രേഷന് രണ്ടു ഘട്ടങ്ങള്തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത്…
Read Moreവിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ പിതാവിനു ക്രൂരമർദനം; ബസ് കണ്ടക്ടറെ അകത്താക്കി പോലീസ്
ചെറായി: വിവാഹാഭ്യർഥനയുമായി ചെന്ന് പെൺകുട്ടിയുടെ പിതാവിനെ വീട്ടിൽ കയറി മർദിച്ച ബസ് കണ്ടക്ടർ റിമാൻഡിൽ. കൊടുങ്ങല്ലൂർ മേത്തല സ്വദേശി പറവൂർ വടക്കേക്കര ചക്കുമരശേരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന മേപ്പറമ്പ് ആഷിക് (23) നെ ഞാറക്കൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. തിരുവോണ ദിനത്തിൽ രാത്രി എട്ടോടെ അയ്യമ്പിള്ളിയിലായിരുന്നു സംഭവം. വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന സാധിക, യാസിൻ എന്നീ സ്വകാര്യ ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്യുന്നയാളാണ് പ്രതി . കോളജ് വിദ്യാർഥിനി ആയ പെൺകുട്ടി ബസിൽ കയറുന്ന പരിചയം വച്ചാണ് ഇയാൾ വിവാഹ അഭ്യർഥനയുമായി പെൺകുട്ടിയുടെ വീട്ടിൽ ചെന്നത്. എതിർപ്പ് അറിയിച്ചതോടെ കയ്യിൽ ധരിച്ചിരുന്ന ഇടിവള ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. മകളെ വിവാഹം ചെയ്തു തന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും മുഴക്കിയത്രേ. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; പത്തു വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കണം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ എ.സി. മൊയ്തീന് വീണ്ടും നോട്ടീസ്. ഇന്ന് ഹാജരാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ഹജരാകണമെന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിട്ടുള്ളത്. പത്തു വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ ബാങ്ക് അവധി കാരണം ഈ രേഖകള്‍ ലഭ്യമായില്ലെന്ന് വ്യക്തമാക്കിയാണ് എ.സി. മൊയ്തീന് ഇന്ന് ഹാജരാകാതിരുന്നത്. അതേസമയം ബാങ്കിന്റെ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മീഷന് ഏജന്റെന്ന് ഇഡി സംശയിക്കുന്ന പി.പി. കിരണ്‍, എ.സി. മൊയ്തീന്റെ ബിനാമിയെന്ന് ഇഡി ആരോപിക്കുന്ന അനില്‍ സേഠ് എന്നിവരെ ഇന്നലെ ഇഡി ചോദ്യം ചെയ്തു. മണിക്കൂറുകളോളം ചോദ്യം ചെയ്യലില്‍ നിര്‍ണായ വിവരങ്ങള്‍ ലഭ്യമായതായാണ് വിവരം. ഇവരില്‍നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും എ.സി. മൊയ്തീനെ ചോദ്യം ചെയ്യുക. അനില്സേഠിന്റെ വീട്ടില്‍ ഇഡിയുടെ പരിശോധന നടന്നിരുന്നു.…
Read Moreവാടകയ്ക്കെടുത്ത വാഹനം മറിച്ചു വിൽക്കുന്നു; സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് സൂചന
കൊച്ചി: വാഹനം വാടകയ്ക്കെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘത്തെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഷൗക്കത്തിനു പിന്നില്‍ കൂടുതല്‍ പേര് ഉണ്ടെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് എറണാകുളം മലയിടംതുരുത്ത് എഴിപ്പുറം കണ്ണപ്പന്ചാലില് ഷൗക്കത്തി(25)നെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ‘സൂംകാര്‍’ എന്ന ആപ്പ് വഴി കാര്‍ വാടകയ്ക്കെടുത്ത് ജിപിഎസ് സംവിധാനം തകര്‍ത്ത് കാര്‍ തിരികെ നല്‍കാതെ മുങ്ങുകയാണ് സംഘം ചെയ്യുന്നത്. പ്രതിക്ക് കോയമ്പത്തൂരില്‍ വാഹന വിൽപ്പന നടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭ്യമായ വിവരം. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പോലീസ് സംഘം കോയമ്പത്തൂരില്‍ എത്തിയെങ്കിലും സംഘത്തില്‍പ്പെട്ടവരെ കണ്ടെത്താനായില്ല. കേസില്‍ ദമ്പതികളായ കോട്ടയം എടപ്പാടി ഭരണങ്ങാനം പാന്ങ്കോട്ടില് അമല്‍ ജെയിന്, മുണ്ടക്കയം പറയില്പുരയിടം വിന്‍സിമോള്‍ എന്നിവരെ സൗത്ത് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രവിപുരം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കാര്‍ വില്ക്കാന് ദമ്പതികളെ സഹായിച്ചയാളാണ്…
Read Moreഇനി വീട് പൂട്ടി ധൈര്യമായി പൊക്കൊ…പോൽ ആപ്പിൽ രജിസ്റ്റർ ചെയ്താൽ മതി
കൊച്ചി: ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ഇനി കള്ളന്മാരെ ഭയക്കാതെ ധൈര്യമായി പോകാം. വീടു പൂട്ടി യാത്ര പോകുന്ന വിവരം പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെ അറിയിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനായി പോല്‍ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കണം. പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് – https://play.google.com/store/apps/details…
Read Moreസോഷ്യൽ മീഡിയവഴി പ്രണയം;പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് റിമാൻഡിൽ
ചെറായി: ബന്ധുവായ വിദ്യാർഥി വഴി പരിചയപ്പെട്ട പതിനാറു വയസുകാരിയെ സോഷ്യൽ മീഡിയ വഴി പ്രണയിച്ച് കടത്തിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുനമ്പം പോലീസ് അറസ്റ്റ് ചെയ്ത യുവാവ് റിമാൻഡിൽ. പറവൂർ കൈതാരം മാലിപ്പുറത്ത് നികത്തിൽ വീട്ടിൽ ശ്യാം – 19 ആണ് റിമാൻഡിലായത്. വെള്ളിയാഴ്ച രാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചെറായിലുള്ള വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയതിനെതുടർന്ന് പിതാവ് നൽകിയ പരാതിയിൽ രാത്രി തന്നെ പെൺകുട്ടിയെ ഇയാളൊടൊപ്പം മുനമ്പം പോലീസ് കണ്ടെത്തുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയിൽനിന്ന് വനിതാ പോലീസുദ്യോഗസ്ഥ വിശദമായി കാര്യങ്ങൾ ചോദിച്ചു മൊഴിയെടുത്തപ്പോഴാണ് ഈ മാസം 18ന് ഇയാൾ കുട്ടിയെ കുഴുപ്പിള്ളി ബീച്ചിൽ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ബലാൽസംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞത്. തുടർന്ന് പോക്സോ വകുപ്പ് കൂടിചേർത്ത് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കുകയായിരുന്നു.മുനമ്പം സിഐ എം. വിശ്വംഭരൻ, എസ്ഐ ടി.എസ്. സനീഷ്,…
Read Moreവാഹനം വാടകയ്ക്കെടുത്ത് മറിച്ചു വിൽപന;പിന്നില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് വൻ റാക്കറ്റ്; ഒരാള്‍കൂടി പിടിയിൽ
കൊച്ചി: സൂം ആപ്പ് വഴി കര് വാടകക്കെടുത്ത് മറിച്ചു വിറ്റ കേസില്‍ ഒരാളെ കൂടി കസ്റ്റഡിയില്‍. ഇന്നലെ അറസ്റ്റിലായ ദമ്പതികളുടെ കൂട്ടാളിയെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വാടകയ്ക്ക് എടുത്ത വാഹനം കോയമ്പത്തൂരിലെത്തിച്ച് മറിച്ച് വിറ്റതിന് പിന്നില്‍ ഇയാളാണെന്നാണ് പോലീസ് നല്കുന്ന സൂചന. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവത്തിന് പിന്നില്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വന്‍ സംഘമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നോര്‍ത്ത് സ്റ്റേഷന് പരിധിയിലെ വാഹന മോഷണ സംഭവങ്ങളുമായി തമിഴ്നാട് സംഘത്തിന് ബന്ധമുണ്ടെന്നും പോലീസ് കരുതുന്നു. ഇന്നലെ അറസ്റ്റിലായ ദമ്പതികളില്‍ ഭരണങ്ങാനം പാന്ങ്കോട്ടില് വീട്ടില്‍ അമല്‍ ജെയിനെയും കസ്റ്റഡിയിലുള്ള പ്രതിയേയുമായി പോലീസ് ഇന്ന് കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിന് പോകും. കേസില്‍ ഇന്നലെ അറസ്റ്റിലായ അമല്‍ ജെയിന്റെ ഭാര്യ മുണ്ടക്കയം പാറയില്‍പുരയിടം വീട്ടില്‍ വിന്സിമോളെ ഇന്നലെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. അമലിനെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും തെളിവെടുപ്പിനായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി കസ്റ്റഡി അനുവദിച്ചു. ഗിരിഗറില്…
Read More