എറണാകുളത്തു നിന്നും സൈബർക്രൈം പരാതികളുടെ പ്രവാഹം! രണ്ടര വർഷത്തിനിടെ പോലീസ് തടഞ്ഞത് 23 കോടിയുടെ ക്രയവിക്രയം

സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച് കേ​ര​ള പോ​ലീ​സി​ന്റെ സൈ​ബ​ര്‍ ക്രൈം ​ഹെ​ല്‍​പ്പ്‌​ലൈ​ന്‍ (1930) ന​മ്പ​റി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ലേ​റെ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്ന്.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്ന് മാ​ത്രം ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച് 700 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്.

ര​ണ്ടാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്കാ​ണ്. ഇ​വി​ടെ നി​ന്നും 550 പ​രാ​തി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. ര​ണ്ട​ര വ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സി​ന്റെ ഇ​ട​പെ​ട​ല്‍ മൂ​ലം വി​വി​ധ ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 23 കോ​ടി രൂ​പ​യു​ടെ ക്ര​യ​വി​ക്ര​യം ത​ട​യാ​നാ​യി.

1930 എ​ന്ന സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നും പ്ര​തി​ദി​നം 500 നും 600 ​നും ഇ​ട​യി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച ഫോ​ണ്‍​കോ​ളു​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​തു പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​തി​ദി​നം 75ല​ധി​കം ത​ട്ടി​പ്പു​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​ന് ര​ണ്ടു ഘ​ട്ട​ങ്ങ​ള്‍
തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​ബ​ര്‍ െ്രെ​കം ഹെ​ല്‍​പ്പ്‌​ലൈ​ന്‍ (1930) ന​മ്പ​റി​ലേ​ക്ക് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ണ്‍​കോ​ളു​ക​ള്‍ ല​ഭി​ച്ചാ​ല്‍ പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​മാ​യ തു​ക, ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട രീ​തി, ട്രാ​ന്‍​സാ​ക്ഷ​ന്‍ ഐ​ജി, ബാ​ങ്ക് ഡീ​റ്റെ​യ്‌​ൽ​സ് എ​ത്ര ത​വ​ണ പ​ണം ന​ഷ്ട​മാ​യി എ​ന്നീ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ഇ​വ​ന്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കും.

ബാ​ങ്കി​ലെ ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച് പ​ണം ന​ഷ്ട​മാ​യി എ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം അ​ക്കൗ​ണ്ട് ഫ്രീ​സ് ചെ​യ്യും. ചെ​യി​ന്‍ ട്രാ​ന്‍​സാ​ക്ഷ​ന്‍ പോ​ലെ​യാ​ണ് പ​ണം മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​തെ​ങ്കി​ല്‍ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്യും. അ​വി​ടെ​ക്കൊ​ണ്ട് തീ​ര്‍​ന്നി​ല്ല പോ​ലീ​സ് ന​ട​പ​ടി​ക​ള്‍.

ഇ​തി​ന്റെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ബാ​ങ്ക് ഫോ​ളോ​അ​പ്പ് ടീ​മു​മു​ണ്ട്. കേ​സ് ര​ജി​സ്‌​ട്രേ​ഷ​നോ​ട് ആ​ദ്യം ഘ​ട്ടം പൂ​ര്‍​ത്തി​യാ​കും.

കേ​സ് ര​ജി​സ്‌​ട്രേ​ഷ​നു ശേ​ഷ​മു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് നാ​ഷ​ണ​ല്‍ ക്രൈം റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ടി(​എ​ന്‍​സി​ആ​ര്‍​പി)​ലി​ല്‍ നി​ന്ന് ലി​ങ്ക് ല​ഭി​ക്കും.

അ​തു​വ​ഴി സൈ​ബ​ര്‍ പോ​ര്‍​ട്ട​ലി​ല്‍ പ്ര​വേ​ശി​ച്ച് ഡോ​ക്യു​മെ​ന്റ്‌​സ് പ​രാ​തി​ക്കാ​ര​ന് അ​പ് ലോ​ഡ് ചെ​യ്യാം. ഇ​തു ചെ​യ്തു ക​ഴി​ഞ്ഞാ​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ണ​മാ​കു. അ​തി​നു​ശേ​ഷ​മാ​കും ബാ​ങ്ക് ഫോ​ളോ​അ​പ്പ് ടീ​മി​നു കേ​സ് കൈ​മാ​റു​ക.

എ​ന്നാ​ല്‍ ആ​ദ്യ​ഘ​ട്ടം കൊ​ണ്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യി എ​ന്ന ധാ​ര​ണ​യാ​ണ് പ​ല​ര്‍​ക്കും ഉ​ള്ള​ത്. സൈ​ബ​ര്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കം​പൂ​ട്ട​ര്‍ ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണം. ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​യ്ക്ക് കൈ​മാ​റും.

കേ​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ചോ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ചോ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​ന് പ​രാ​തി​ക്കാ​ര​ന് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നു​മാ​യോ 1930 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.

പ​രാ​തി​പ്പെ​ടാ​ന്‍ വൈ​ക​രു​ത്
ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ വൈ​ക​രു​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് ന​ഷ്ട​പ്പെ​ട്ട തു​ക വീ​ണ്ടെ​ടു​ക്കാ​ന്‍ പോ​ലീ​സി​നെ സ​ഹാ​യി​ക്കും.

കു​റ്റ​കൃ​ത്യ​ത്തി​ലെ തെ​ളി​വു​ക​ള്‍ മ​റ്റും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു മു​മ്പു ശേ​ഖ​രി​ക്കാ​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​തു​വ​ഴി സാ​ധി​ക്കും.

ഓ​ണ്‍​ലൈ​നി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ദേ​ശീ​യ സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ല്‍ എ​ന്ന പേ​രി​ല്‍ www.cybercrime.gov.in നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment