കൊച്ചി: ലൈഫ് മിഷന് കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇന്നു ജയില്‍ മോചിതനാകും. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ശിവശങ്കര്‍ അഞ്ചര മാസത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത്.നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി രണ്ടു മാസത്തെ ജാമ്യമാണ് ശിവശങ്കറിന് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും ആശുപത്രിക്കും ആശുപ്രതിക്ക് സമീപ പ്രദേശങ്ങളിലും ഒഴികെ മറ്റൊരു സ്ഥലത്തേക്കും പോകരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ശിവശങ്കറിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.യുഎഇ റെഡ് ക്രെസന്റ് നല്കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു…
Read MoreCategory: Kochi
മുംബൈയ്ക്ക് പോകാൻ കൊച്ചി എയർപ്പോട്ടിലെത്തിയ യുവതി അലറിവിളിച്ചത് ബോംബെന്ന്; തൃശൂർ സ്വദേശിനി പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ സ്ത്രീയെ സുരക്ഷ ഉദ്യോഗസ്ഥൻമാർ കസ്റ്റഡിലെടുത്തു. തൃശൂർ സ്വദേശിനിയായ ഷീബ കണ്ണൻ എന്ന യാത്രക്കാരിയാണ് പിടിക്കപ്പെട്ടത്. ഇവർ ഇന്ന് രാവിലെ 6.30 തിന് മുംബൈയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുവാനാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ബാഗേജ് പരിശോധിച്ചപ്പോഴാണ് അതിൽ ബോംബ് ഉണ്ടന്ന് വിളിച്ച് പറഞ്ഞത്. ഇതിനെ തുടർന്ന് സിഐ എസ്എഫിന്റെ വിശദമായ പരിശോധനയിൽ ഒന്നും കണ്ടെത്തുവാനായില്ല. പിന്നീടാണ് വ്യാജ ബോംബ് ഭീഷണിയായിരുന്നുവെന്ന് വ്യക്തമായത്. യാത്രികാരിയെ സുരക്ഷ ഉദ്വോഗസ്ഥൻമാർ നെടുമ്പാശേരി പോലീസിന് കൈമാറി.
Read Moreമണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട സൂരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്; സൈബർ ആക്രമണത്തിനെതിരേ പരാതിയുമായി നടൻ
കൊച്ചി: ഫോണില്‍ വിളിച്ച് അസഭ്യ വര്‍ഷം നടത്തിയെന്നാരോപിച്ച് നടന് സുരാജ് വെഞ്ഞാറമൂട് നല്കിയ പരാതിയില്‍ കാക്കനാട് സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ നമ്പറുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്ക് വാട്സ്ആപ്പ് കോളു വഴിയും അജ്ഞാത നമ്പരുകളില്‍ നിന്നും അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. വാട്സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തുന്നു. തന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തി തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തയാളെക്കുറിച്ചും പരാതിയിലുണ്ട്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നത്.
Read Moreഎല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ? ആലുവായിലെത്താതിരുന്നതിന് മന്ത്രി ആർ. ബിന്ദുവിന്റെ പ്രതികരണം
തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാരച്ചടങ്ങില്‍ മന്ത്രിമാർ പങ്കെടുക്കാത്തത്തതില് പ്രതികരിച്ച് മന്ത്രി ആര്. ബിന്ദു. എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ. എല്ലായിടത്തും മന്ത്രിമാർക്ക് എത്താനാകില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടില്ല. വിഷയമറിഞ്ഞ സമയം തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സ്ത്രീസുരക്ഷ ശക്തമാക്കേണ്ട കാലത്തിലൂടെയാണു കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
Read Moreഹയര്‍ സെക്കൻഡറി ചോദ്യക്കടലാസ് മോഷണം; അധ്യാപകരില്‍നിന്ന് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധം ശക്തം
സീമ മോഹന്‍ലാല്‍കൊച്ചി: മലപ്പുറം കുഴിമണ്ണ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്ന് ചോദ്യക്കടലാസ് മോഷണം പോയ സംഭവത്തില്‍ അധ്യാപകരില്‍നിന്ന് ലക്ഷങ്ങള്‍ പിഴയീടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാകുന്നു. 2020 ഡിസംബര്‍ 18ന് മലപ്പുറം കുഴിമണ്ണ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്ന് ചോദ്യക്കടലാസ് മോഷണം പോയതിനെത്തുടര്‍ന്ന് പുനഃപ്പരീക്ഷ നടത്തിയ വകയില്‍ സര്‍ക്കാരിനുണ്ടായ 38 ലക്ഷം രൂപയാണ് ചീഫ് സൂപ്രണ്ടായ പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി ചീഫുമാരായ രണ്ട് അധ്യാപകര്‍, വാച്ചുമാന്‍ ചുമതലയിലുണ്ടായിരുന്ന ഫുള്‍ ടൈം മീനിയല്‍ (സ്വീപ്പര്‍) എന്നിവരില്‍നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. കോവിഡ് കാലത്ത് നടന്ന ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഇംഗ്ലീഷ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് എന്നീ ചോദ്യക്കടലാസുകളുടെ 10 വീതം പാക്കറ്റുകളാണ് മോഷണംപോയത്. സ്കൂളിലെ സിസിടിവി കാമറയില്‍നിന്ന് കള്ളന്റെ ചിത്രവും വാഹനവും ലഭ്യമായെങ്കിലും തുമ്പൊന്നും കിട്ടിയില്ലെന്നു പറഞ്ഞ് പോലീസന്വേഷണം അവസാനിപ്പിച്ച മട്ടിലാണ്. എസ്എസ്എല്‍സി ചോദ്യക്കടലാസ് സൂക്ഷിക്കുന്നതിന് ട്രഷറിയും പോലീസുമൊക്കെയുണ്ടായിരിക്കേ…
Read Moreരാസലഹരിക്കേസിൽ യുവാവും യുവതിയും പിടിയിൽ;കൊച്ചിയിലെ താമസം ഡോഗ് ട്രെയ്നര്‍മാര്‍ എന്നപേരിൽ
കൊച്ചി: അതിമാരക രാസലഹരിയുമായി യുവാവും യുവതിയും പിടിയിലായ കേസില്‍ പ്രതികള്‍ താമസിച്ചിരുന്നത് ഡോഗ് ട്രെയ്നര്‍മാര്‍ എന്ന വ്യാജേനയെന്ന് എക്സൈസ്. എറണാകുളം നഗരം കേന്ദ്രീകരിച്ച് വന്‍ തോതില്‍ രാസലഹരി വില്പന നടത്തിയിരുന്ന ഇടുക്കി ഉടുംമ്പന്‍ചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടില്‍ അരവിന്ദ് (32) കാക്കനാട് സ്വദേശിയും ഇപ്പോള്‍ പള്ളിക്കര പിണര്‍ മുണ്ടയില്‍ താമസിക്കുന്ന അഞ്ചാം കുന്നത്ത് വീട്ടില്‍ അഷ്ലി (24) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്റലിജന്‍സിന്റെയും സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയും 15 എക്സ്റ്റസി പില്‍സും (1.246 ഗ്രാം) എക്സൈസ് പിടിച്ചെടുത്തു. ഇന്‍സ്പെക്ടര്‍ എം.പി.പ്രമോദ്, ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ടി.എന്‍. അജയകുമാര്‍, കെ.ആര്. സുനില്‍, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ. എന്‍.ഡി. ടോമി തുടങ്ങിയവർ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ്…
Read Moreജീവനെടുത്തു മരണപ്പാച്ചിൽ; ബൈക്ക് ഇടിച്ചു മരിച്ച കോളജ് വിദ്യാർഥിനി നമിതക്ക് സഹപാഠികളുടെ യാത്രാമൊഴി
മൂവാറ്റുപുഴ: അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു മരിച്ച കോളജ് വിദ്യാർഥിനിക്ക് സഹപാഠികളുടെ കണ്ണീരിൽകുതിർന്ന യാത്രമൊഴി. മൂവാറ്റുപുഴ നിർമല കോളജിലെ ബി കോം അവസാന വർഷ വിദ്യാർഥിനി വാളകം കുന്നയ്ക്കൽ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്. നമിത (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി പൂവകുളം മണിമലയില്‍ എം.ഡി. ജയരാജന്റെ മകള്‍ അനുശ്രീ രാജി(20)നെ പരിക്കുകളോടെ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. എനാനെല്ലൂർ കിഴക്കെമുട്ടത്ത് അൻസൺ റോയ്(22 ) ഓടിച്ചിരുന്ന ബൈക്കാണ് വിദ്യർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്.ഇന്നലെ വൈകുന്നേരം നാലരയോടെ തൊടുപുഴ -മൂവാറ്റുപുഴ റോഡിൽ കോളജ് കവാടത്തിനു മുന്നിലായിരുന്നു അപകടം. കോളജിൽനിന്ന് പരീക്ഷകഴിഞ്ഞു ഇറങ്ങിയ വിദ്യാർഥിനികൾ റോഡ്കുറുകെ കടക്കുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്തുനിന്നും അമിതവേഗതയിൽ വരികയായിരുന്ന ബൈക്ക് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പികയായിരുന്നു. റോഡിൽ തെറിച്ചു വീണ വിദ്യാർഥിനികളെ സഹപാഠികൾ ഉടൻ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും നമിതയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ബസിനു അടിയിലേക്ക്…
Read Moreകലാപാഹ്വാനമെന്ന ആരോപണത്തില്‍ കഴമ്പില്ല;എം.വി. ഗോവിന്ദനെതിരേ കേസെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: പോക്സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസ് എടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് എറണാകുളം ക്രൈംബ്രാഞ്ച് സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. കലാപാഹ്വാനം എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോന്സന് പീഡിപ്പിക്കുമ്പോള്‍ സുധാകരന് അവിടെ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെന്ന എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഡിജിപിക്കു പരാതി നല്‍കിയത്. ഇതിലായിരുന്നു ക്രൈംബാഞ്ചിന്റെ പ്രാഥമിക അന്വേഷണം. സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്നായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. എം.വി. ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്നായിരുന്നു ആവശ്യം.
Read Moreആഡംബര ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരന് കുത്തേറ്റ സംഭവം: പ്രതി ബംഗളൂരുവിലുണ്ടെന്ന് സൂചന; അന്വേഷണസംഘം ബംഗളൂരുവിൽ
കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രധാന പ്രതി ബംഗളൂരുവിലുണ്ടെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബംഗളൂരുവിലെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കരുമാലൂര്‍ സ്വദേശി രാഹുലിനായാണ് എറണാകുളം സൗത്ത് പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നത്. ഒളിവില്‍ പോയ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആലുവ വെസ്റ്റ് പോലീസില്‍ ഇയാള്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസുണ്ട്. ഇയാളുടെ സുഹൃത്തുക്കളായ ലിജോയ് കെ.സിജോ (23), നിതിന്‍ ബാബു (22) എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുത്തേറ്റ ഹോട്ടല്‍ മാനേജര്‍ കോട്ടയം കിളിരൂര്‍ സ്വദേശി റോണി കുര്യന് ചികിത്സയിലാണ്.
Read Moreപഠിച്ചകള്ളി; വാടയ്ക്ക് താമസിച്ച വീട്ടിലെ മാലമോഷ്ടിച്ചു; പകരംവച്ചത് അതേ മോഡലിലുള്ള മുക്കുപണ്ടം; ഒടുവിൽ ഷാജിറ കുടുങ്ങുമ്പോൾ…
കൊച്ചി: വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് നാലര പവന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ യുവതി മോഷ്ടിച്ച മാലയ്ക്കു പകരം വച്ചത് അതേ മോഡലിലുള്ള മുക്കുപണ്ടമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കുറ്റിയാടി പൊതുവണ്ടിയില് ഹാജിറ (44) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ദേശാഭിമാനി ടാഗോര്‍ സ്ട്രീറ്റില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മാല മോഷ്ടിച്ചത്. മലപ്പുറത്ത് വാടകയ്ക്ക് താമസിച്ചിരുന്ന സമയത്തും ഇവര്‍ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗിയാണെന്നു പറഞ്ഞ് പലരില്‍നിന്നും ധനസഹായം വാങ്ങിയും ഇവര്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി നോര്‍ത്ത് പോലീസ് പറഞ്ഞു. പ്രതിക്കെതിരേ വാളയം പോലീസ് സ്റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ട്. ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ടി.എസ്. രതീഷ്, ആഷിക്, സിവില്‍പോലീസ് ഓഫിസര്‍മാരായ വിനീത്, അജിലേഷ്, ഇന്ദു, മേരി, ഷൈനി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More