ജീവനെടുത്തു മരണപ്പാച്ചിൽ; ബൈ​ക്ക് ഇ​ടി​ച്ചു മ​രി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥിനി​ നമിതക്ക് സ​ഹ​പാ​ഠി​ക​ളു​ടെ യാ​ത്രാമൊ​ഴി


മൂ​വാ​റ്റു​പു​ഴ: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു മ​രി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥിനി​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ ക​ണ്ണീ​രി​ൽ​കു​തി​ർ​ന്ന യാ​ത്ര​മൊ​ഴി. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ ബി ​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി വാ​ള​കം കു​ന്ന​യ്‌​ക്ക​ൽ വ​ട​ക്കേ​പു​ഷ്പ​കം ര​ഘു​വി​ന്‍റെ മ​ക​ള്‍ ആ​ര്‍. ന​മി​ത (20) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി പൂ​വ​കു​ളം മ​ണി​മ​ല​യി​ല്‍ എം.​ഡി. ജ​യ​രാ​ജ​ന്‍റെ മ​ക​ള്‍ അ​നു​ശ്രീ രാ​ജി(20)​നെ പ​രി​ക്കു​ക​ളോ​ടെ നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​നാ​നെ​ല്ലൂ​ർ കി​ഴ​ക്കെ​മു​ട്ട​ത്ത് അ​ൻ​സ​ൺ റോ​യ്(22 ) ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് വി​ദ്യ​ർ​ഥി​നി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തൊ​ടു​പു​ഴ -മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ കോ​ള​ജ് ക​വാ​ട​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

കോ​ള​ജി​ൽ​നി​ന്ന് പ​രീ​ക്ഷ​ക​ഴി​ഞ്ഞു ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ റോ​ഡ്കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് വി​ദ്യാ​ർ​ഥി​നി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ തെ​റി​ച്ചു വീ​ണ വി​ദ്യാ​ർ​ഥി​നി​ക​ളെ സ​ഹ​പാ​ഠി​ക​ൾ ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​യ്ക്കും ന​മി​ത​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു അ​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ആ​ൻ​സ​നേ​യും ഓ​ടി​ക്കൂ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് .

പ​രി​ക്കേ​റ്റ അ​ൻ​സ​ണും നി​ർ​മ്മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​മു​മ്പ് പ​ല​വ​ട്ടം ഇ​യാ​ൾ ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ന​മി​ത​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ പോ​സ്റ്റ് മാ​ർ​ട്ട​ത്തി​നു ശേ​ഷം 11 :30 ഓ​ടെ​യാ​ണ് കോ​ള​ജി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ത്.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​വൈ​കു​ന്നേ​രം 3.30ന് ​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​രം.

ഗി​രി​ജ​യാ​ണ് ന​മി​ത​യു​ടെ മാ​താ​വ്. ക​ടാ​തി വി​വേ​കാ​ന​ന്ദ വി​ദ്യാ​ല​യ​ത്തി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ന്ദി​ത ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Related posts

Leave a Comment