രാ​സ​ല​ഹ​രി​ക്കേസിൽ യു​വാ​വും യു​വ​തി​യും പിടിയിൽ;കൊച്ചിയിലെ താമസം ഡോ​ഗ് ട്രെ​യ്‌​ന​ര്‍​മാ​ര്‍ എ​ന്നപേരിൽ

കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത് ഡോ​ഗ് ട്രെ​യ്‌​ന​ര്‍​മാ​ര്‍ എ​ന്ന വ്യാ​ജേ​ന​യെ​ന്ന് എ​ക്‌​സൈ​സ്.

എ​റ​ണാ​കു​ളം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍ തോ​തി​ല്‍ രാ​സ​ല​ഹ​രി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​ടു​ക്കി ഉ​ടും​മ്പ​ന്‍​ചോ​ല ഉ​പ്പു​ക​ണ്ടം പൂ​യ​പ്പ​ള്ളി വീ​ട്ടി​ല്‍ അ​ര​വി​ന്ദ് (32) കാ​ക്ക​നാ​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ പ​ള്ളി​ക്ക​ര പി​ണ​ര്‍ മു​ണ്ട​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ചാം കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ഷ്‌​ലി (24) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ​യും സി​റ്റി എ​ക്‌​സൈ​സ് റേ​ഞ്ചി​ന്‍റെ​യും സം​യു​ക്ത നീ​ക്ക​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 18.55 ഗ്രാം ​ക്രി​സ്റ്റ​ല്‍ രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ​യും 15 എ​ക്സ്റ്റ​സി പി​ല്‍​സും (1.246 ഗ്രാം) ​എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​പി.​പ്ര​മോ​ദ്, ഇ​ന്‍റ​ലി​ജ​ന്‍​സ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി. അ​ജി​ത്ത്കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ടി.​എ​ന്‍. അ​ജ​യ​കു​മാ​ര്‍, കെ.​ആ​ര്‍. സു​നി​ല്‍, സി​റ്റി മെ​ട്രോ ഷാ​ഡോ​യി​ലെ സി​ഇ​ഒ. എ​ന്‍.​ഡി. ടോ​മി തുടങ്ങിയവർ‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment