ആലുവ: ഭിക്ഷാടന മാഫിയയിൽനിന്ന് ജനസേവ ശിശുഭവൻ രക്ഷപെടുത്തിയ മഞ്ജുമാതയ്ക്ക് മാംഗല്യം. പാലക്കാട് പെരുങ്ങോട്ടുകുറിശി പറയൻകോട് കുന്നത്ത് ഗോപാലകൃഷ്ണന്റെയും സത്യഭാമയുടെയും മകനായ ഗോപീകൃഷ്ണനാണ് വരൻ. മണ്ണൂർ കെആർപി ഓഡിറ്റോറിയത്തിൽ ഇന്നലെ രാവിലെ 11 ന് നടന്ന വിവാഹ ചടങ്ങിൽ ജനസേവ സ്ഥാപകൻ ജോസ് മാവേലിയടക്കം നിരവധിപേർ ആശംസകൾ അർപ്പിക്കാനെത്തി. മഞ്ജുമാത ഐടിഐ ഇലക്ട്രീഷ്യൻ കോഴ്സ് പാസായി പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിൽ താത്കാലികമായി ജോലി നോക്കുകയാണ്. ഗോപീകൃഷ്ണൻ കുവൈറ്റിൽ കാർ മെക്കാനിക്കാണ്. 2002ൽ മൂന്നുവയസുള്ളപ്പോഴാണ് മഞ്ജുമാത ജനസേവയിലെത്തിയത്. അച്ഛൻ ശരീരം തളർന്ന് രോഗാവസ്ഥയിലായതോടെ അമ്മ ഉപേക്ഷിച്ചുപോയി. മഞ്ജു ഭിക്ഷാടന മാഫിയയുടെ കൈയിൽ അകപ്പെടുകയും ചെയ്തു. ആസിഡ് ഒഴിച്ച് പൊള്ളിച്ച വ്രണങ്ങങ്ങളോടെ അങ്കമാലിയിൽ ഭിക്ഷാടനത്തിന് ഒരു പെൺകുട്ടിയെ ഉപയോഗിക്കുന്നതായി ചുമട്ടുതൊഴിലാളികളാണ് ജനസേവയെ അറിയിച്ചത്. മഞ്ജുവിനെ രക്ഷപെടുത്തി ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യവതിയായത്. ജനസേവയിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മണ്ണൂർ കാർത്തികവീട്ടിൽ…
Read MoreCategory: Kochi
നവവധുവിന്റെ മരണത്തില്‍ ദുരൂഹതയെന്നു മാതാപിതാക്കള്‍; ഭര്‍ത്താവിന്റെ പശ്ചാത്തലം അന്വേഷിച്ച് പോലീസ്
കൊച്ചി: നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചേരാനല്ലൂര്‍ മാട്ടുമ്മല്‍ ഒഴുകുത്തുപറമ്പ് സാബു-സുഗന്ധി ദമ്പതികളുടെ ഏക മകള്‍ അനഘ ലക്ഷ്മിയെ (23) യാണ് കഴിഞ്ഞ 24ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അനഘയുടെ മാതാപിതാക്കള്‍ ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കലൂര്‍ തറേപ്പറമ്പില്‍ രാകേഷുമായി (അപ്പു-24) നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു അനഘ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം മകളെ ഭീഷണിപ്പെടുത്തി രാകേഷ് ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കും കൂട്ടിയിരുന്നതായും പരാതിയിലുണ്ട്. ഇതിന്റെ വിവരങ്ങള്‍ മകള്‍ വാട്സാപ്പ് വഴി മാതാപിതാക്കള്‍ അയച്ചു നല്‍യിരുന്നു. മരണം നടന്നതിന്റെ തലേന്ന് രാകേഷ് വീട്ടില്‍ എത്തിയില്ലെന്നു കാണിച്ച് അനഘ മാതാപിതാക്കള്‍ക്ക് ഫോണില്‍ മെസേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെ 7.49ന് ജനറല്‍…
Read Moreനസീര്‍ ഹുസൈന്റേത് വല്ലാത്തൊരു മരണം; പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി
കൊച്ചി: പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാ ബാദ് സ്വദേശി നസീര്‍ ഹുസൈന്(23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്സല്‍ പ്ലൈവുഡ് ഫാക്ടറിയിലായിരുന്നു അപകടം. 15 അടി താഴ്ച യുള്ള കുഴിയില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യത്തിന് തീപിടിച്ചിരുന്നു. ഇത് കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹുസൈന് കാല് വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സും രണ്ട് ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തെര ച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
Read Moreഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം ; യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭോപ്പാലുകാരനായ സുഹൃത്ത് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഭോപ്പാല്‍ ചോളര്‍ റോഡ് സോമില്‍ അഹൂജയെ (25) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം. എറണാകുളം മാര്‍ക്കറ്റില്‍ തുണിക്കച്ചവടം നടത്തുന്ന ഇവര്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം മാര്‍ക്കറ്റിനു സമീപത്തെ ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. അവിടെത്തന്നെ ഭക്ഷണം ഉണ്ടാക്കിയാണ് എല്ലാവരും കഴിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കാനായി പശ്ചിമബംഗാള്‍ സ്വദേശിയായ അലോഖ് ഘോഷ് സഹായിച്ചില്ലെന്നു പറഞ്ഞ് സോമില്‍ ഇയാളുമായി തല്ലുണ്ടാക്കിയിരുന്നു. ഒടുവില്‍ കത്തിയെടുത്ത് അലോഖിനെ കുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അലോഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അതിനുശേഷം സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്നം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. അലോഖിനെ ഇയാള്‍ വീണ്ടും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസില്‍…
Read Moreവേസ്റ്റ് കൂനയിൽ തീപിടിത്തം; പ്ലൈവുഡ് കമ്പനി ജീവനക്കാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
പെരുന്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കൂനയിൽ തീ പടർന്നതിനെത്തുടർന്ന് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുന്നു. ഓടക്കാലി യൂണിവേഴ്സൽ കമ്പനിയിലെ കൽക്കത്ത സ്വദേശി നസീറാണ്-23 തീ പടർന്ന വേസ്റ്റ് കൂനയ്ക്കുള്ളിൽ കുടുങ്ങിയത്.രാവിലെ ഏഴിന് തീ പുകയുന്നത് പൈപ്പ് ഉപയോഗിച്ച് നനച്ചുകൊണ്ടിരിക്കുമ്പോൾ അടിഭാഗം കത്തിയമർന്നതിനെത്തുടർന്നുണ്ടായ 15 അടി താഴ്ച്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. ഒരു മാസം മുൻപ് തീ പിടിച്ചിരുന്ന വേസ്റ്റിൽനിന്ന് ഇന്ന് വീണ്ടും പുക ഉയരുന്നത് കണ്ടാണ് തീയണക്കാൻ ശ്രമിച്ചത്. പെരുമ്പാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘവും നാട്ടുകാരും ശ്രമം തുടരുകയാണ്.
Read Moreജോണി നെല്ലൂരിന് പുതിയ പാര്‍ട്ടി ; വി.വി. അഗസ്റ്റിന് ചെയര്മാന്, ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്മാന്
കൊച്ചി: കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുളള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരിലാകും പുതിയ പാര്‍ട്ടി. മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് വി.വി. അഗസ്റ്റിന് ചെയര്‍മാനും ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനുമാകും. കേരള കോണ്‍ഗ്രസ് വിട്ട മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ വൈസ് ചെയര്‍മാനും ആകും. പാര്‍ട്ടി രൂപീകരണത്തിന് പിന്നാലെ തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരില്‍ക്കാണാനും ജോണി നെല്ലൂരിന്റെ നതൃത്വത്തില്‍ ശ്രമം നടക്കുന്നതായാണ് വിവരം. ബിജെപി പിന്തുണയോടെ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 19നാണ് കേരള കോണ്‍ഗ്രസില്‍നിന്നും…
Read Moreഎലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ. ഡാല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഫക്രൂദിന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായാണ് വിവരം. കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഷാറൂഖ് അറസ്റ്റിലായതിന് പിന്നാലെ കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡല്‍ഹിലെ വീട്ടിലെത്തി ഫക്രൂദിന്‍ അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് എന്‍ഐഎയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് എന്‍ഐഎ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യാനുള്ള നീക്കം.
Read Moreഒരു കിലോ കഞ്ചാവുമായി ഉത്തരേന്ത്യൻ സ്വദേശി പിടിയിലായ കേസ്; കഞ്ചാവ് എത്തിച്ചത്ബംഗാളിൽനിന്ന്
കൊച്ചി: ഒരു കിലോ കഞ്ചാവുമായി ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിലായ കേസിൽ പ്രതി കഞ്ചാവ് എത്തിച്ചത് പശ്ചിമബംഗാളിൽ നിന്ന്. കേസുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശി ഫർമാൻ (19) ആണ് എളമക്കര, ഇടപ്പിള്ളി ഭാഗങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും, എളമക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇടപ്പള്ളി എച്ച്എംസി റോഡിൽ നിന്ന് പിടിയിലായത്. ഇടപ്പളളി ഭാഗത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിൽ പോയി വരുന്പോഴാണ് കഞ്ചാവ് എത്തിക്കുന്നത്. കിലോ കണക്കിനായിരുന്നു കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ആവശ്യക്കാർക്ക് ചെറിയ പൊതികളിലാക്കിയാണ് വില്പന നടത്തിയിരുന്നതെന്ന് എളമക്കര പോലീസ് ഇൻസ്പെക്ടർ എസ്.ആർ. സനീഷ് പറഞ്ഞു. മുന്‍പും ഇയാൾ ഇത്തരത്തിൽ വൻ തോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreആറു കോടിയുടെ നികുതി തട്ടിപ്പ്; രേഖകൾ പരിശോധിക്കുന്നു; പെരുമ്പാവൂർ സ്വദേശിയെ നൗഷാദ് അറസ്റ്റിൽ
കൊച്ചി: പെരുന്പാവൂർ സ്വദേശി ആറു കോടി രൂപയുടെ നികുതി വെട്ടിച്ച സംഭവത്തിൽ ജിഎസ്ടി ഇന്റലിജൻസ് രേഖകൾ പരിശോധിക്കുന്നു. എറണാകുളം മേഖലാ ഡെപ്യൂട്ടി കമ്മീഷണർ ജോണ്സണ് ചാക്കോയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നികുതി വെട്ടിപ്പു നടത്തിയ ഫൈബർ വാതിലുകളുടെ നിർമാതാക്കളായ നവരംഗ്, ഒലീവ് എന്നീ സ്ഥാപനങ്ങളുടെ ഉടമ പെരുന്പാവൂർ സ്വദേശി നൗഷാദാണ് ഇന്നലെ അറസ്റ്റിലായത്. ആറുകോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ ഇടപ്പള്ളിയിലെ ജിഎസ്ടി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്.
Read Moreഹൈക്കോർട്ട്- വൈപ്പിൻ സർവീസ്; കൊച്ചി വാട്ടർ മെട്രോ 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 25ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഹൈക്കോർട്ട്- വൈപ്പിൻ സർവീസാണ് ആദ്യം ആരംഭിക്കുന്നത്. വൈറ്റില-കാക്കനാട് റൂട്ടും ഉടൻ സർവീസ് തുടങ്ങും. മിനിമം 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്.നഗരത്തോടു ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കഐഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 76 കിലോ മീറ്റർ നീളുന്ന 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. 23 വലിയ ബോ്ട്ടുകളും 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിയിലുള്ളത്. 7.6 കോടി രൂപയാണ് ഒരു ബോട്ടിന്റെ വില. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം.
Read More