വേസ്റ്റ് കൂനയിൽ തീപിടിത്തം; പ്ലൈ​വു​ഡ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ കു​ടു​ങ്ങി; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

പെ​രു​ന്പാ​വൂ​ർ: പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ വേ​സ്റ്റ് കൂ​ന​യി​ൽ തീ ​പ​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കു​ടു​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള​ള ശ്ര​മം തു​ട​രു​ന്നു.

ഓ​ട​ക്കാ​ലി യൂ​ണി​വേ​ഴ്സ​ൽ ക​മ്പ​നി​യി​ലെ ക​ൽ​ക്ക​ത്ത സ്വ​ദേ​ശി ന​സീ​റാ​ണ്-23 തീ ​പ​ട​ർ​ന്ന വേ​സ്റ്റ് കൂ​ന​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്.രാ​വി​ലെ ഏ​ഴി​ന് തീ ​പു​ക​യു​ന്ന​ത് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ന​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​ടി​ഭാ​ഗം ക​ത്തി​യ​മ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ 15 അ​ടി താ​ഴ്ച്ച​യു​ള്ള കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഒ​രു മാ​സം മു​ൻ​പ് തീ ​പി​ടി​ച്ചി​രു​ന്ന വേ​സ്റ്റി​ൽ​നി​ന്ന് ഇ​ന്ന് വീ​ണ്ടും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ടാ​ണ് തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​രു​മ്പാ​വൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സം​ഘ​വും നാ​ട്ടു​കാ​രും ശ്ര​മം തു​ട​രു​ക​യാ​ണ്. 

Related posts

Leave a Comment