കൊല്ലം: നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് ട്രെയിൻ കൊല്ലത്തേയ്ക്ക് സർവീസ് നീട്ടിയേക്കും. ഇതു സംബന്ധിച്ച് റെയിൽവേ ബോർഡിൻ്റെ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.ഈ ട്രെയിൻ കൊല്ലം വരെ ദീർഘിപ്പിക്കുന്നതിന് റെയിൽവേ ബോർഡ് നേരത്തേ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. നിലവിലുള്ള ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് പുനക്രമീകരിക്കുന്നതിന് റെയിൽവേ ബോർഡിൻ്റെ അന്തിമ അംഗീകാരം ലഭിച്ചതിന് ശേഷം ട്രെയിൻ കൊല്ലത്തിന് നീട്ടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.കോട്ടയം വഴി നിലവിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ നിലവിലെ എട്ട് കോച്ചുകളിൽ നിന്നും 12, 16 കോച്ചുകളായി വർധിപ്പിക്കാനുള്ള നിർദേശവും റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ പുതിയ അധിക റേക്കുകൾ ഉടൻ കൊല്ലത്തെ മെമു ഷെഡിൽ എത്തും. ഇതോടെ ഈ റൂട്ടിലെ പ്രതിദിന യാത്രക്കാരുടെ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ്…
Read MoreCategory: Kollam
വയോധികയുടെ മരണം കൊലപാതകം: രാജാമണിയമ്മ മരിച്ചത് മകന്റെ ക്രൂരമർദനത്തെ തുടർന്ന്; വാരിയെല്ലുകൾ തകർന്നനിലയിൽ
പരവൂർ (കൊല്ലം): കരുനാഗപ്പള്ളി പാവുമ്പയിൽ വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.പാവുമ്പ സൗത്ത് പോണാൽ ക്ഷേത്രത്തിന് സമീപം ബിനു സദനത്തിൽ രാമചന്ദ്രൻ നായരുടെ ഭാര്യ രാജാമണിയമ്മ (71)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം രാവിലെ 11 – ഓടെയാണ് രാജാമണിയമ്മയെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മകൻ ബിനു സമീപത്തെ വീട്ടിലെത്തി മാതാവ് തൂങ്ങി നിൽക്കുന്നതായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അയൽവാസികൾ കരുനാഗപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു..സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ സമീപത്തെ മുറിയിൽ രക്തപ്പാടുകൾ കാണപ്പെട്ടിരുന്നു. ഇത് പോലീസിൽ ചില സംശയങ്ങൾ ജനിപ്പിച്ചിരുന്നു. അതിനാൽ മകൻ ബിനു പോലീസിൻ്റെ നിരീക്ഷണത്തിലുമായിരുന്നു.ഇന്നലെ രാജാമണിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയുണ്ടായി. ശരീരമാസകലം മർദനമേറ്റതായും . വാരിയെല്ല് പൊട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ…
Read Moreവേലിതന്നെ വിളവ് തിന്നുമ്പോൾ; കക്ഷിയോട് അപമര്യാദയായി പെരുമാറി; ചവറ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം
കൊല്ലം: കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. ചവറ കുടുംബ കോടതിയിലെ ജഡ്ജിയെയാണ് കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 19നാണ് തന്റെ ചേമ്പറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. തുടർന്ന് യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുന്നതിനിടെയാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്. അതേസമയം ആരോപണ വിധേയനായ ജഡ്ജിയുടെ നിയമനത്തിൽ കൊല്ലത്തെ ബാർ അസോസിയേഷനിൽ അമർഷം പുകയുകയാണ്.
Read Moreബിയർ കുപ്പി കൊണ്ടു ബിവറേജസ് ജീവനക്കാരന്റെ മുഖത്തടിച്ച പ്രതികൾ അറസ്റ്റിൽ
കൊല്ലം: ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കൊട്ടാരക്കരയിൽ രണ്ടു പേർ അറസ്റ്റിലായി. വെട്ടിക്കവല മുട്ടവിള ജിബി ഭവനത്തിൽ ജിൻസൺ ബേബി (32), പുനലൂർ ശാസ്താംകോണം വഞ്ചിയൂർ പ്ളാവിള വീട്ടിൽ രഞ്ജിത്ത് (35), എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 8.45 ഓടെയാണ് കൊട്ടാരക്കരയിലെ ബിവറേജസ് ജീവനക്കാരനായ പി.ബേസിലിന് പരിക്കേൽക്കുന്നത്.പൊതുമുതൽ നശിപ്പിച്ചതിനും സർക്കാർ ജീവനക്കാരനെ മർദിച്ചതിനുമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സി.സി ടി.വി ദൃശ്യങ്ങളുണ്ടായിട്ടും പൊലീസിന് പ്രതികളെ പിടികൂടാൻ തയാറാകുന്നില്ലെന്ന് ആക്ഷേപവുമായി ബിവറേജസ് എംപ്ളോയീസ് അസോസിയേഷൻ (ഐഎൻടിയുസി)യും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ(സിഐടിയു)വും രംഗത്ത് വന്നതോടെയാണ് അറസ്റ്റ് ഉണ്ടായത്.
Read Moreസ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവതിക്ക് കരുതൽ തടങ്കൽ; രഹസ്യഭാഗത്ത് ഒളിപ്പിച്ചത് 56 ഗ്രാം എംഡിഎംഎ
കൊല്ലം: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് എംഡിഎം എ കടത്തിയ കേസുകളിൽ പ്രതിയായ യുവതിയെ പോലീസ് കരുതൽ തടങ്കലിലാക്കി.വെള്ളിമൺ ഇടവട്ടം ശൈവം വീട്ടിൽ അനില രവീന്ദ്രൻ (33) നെയാണ് തടങ്കലിലാക്കിയത്. ഇക്കഴിഞ്ഞ മാർച്ചിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 40 ഗ്രാം എംഡിഎംഎയുമായി അനില പിടിയിലായിരുന്നു.പോലീസ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ചിരുന്ന 56 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കൊല്ലത്തെ ചില്ലറ വില്പനക്കാർക്ക് എത്തിക്കുന്നത് ഇവർ പതിവാക്കി വന്നതോടെയാണ് കരുതൽ തടങ്കലിലാക്കാൻ പോലീസ് തീരുമാനിക്കുന്നത്. നേരത്തെ 2021 ഒക്ടോബറിൽ മൂന്ന് ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി തൃക്കാക്കരയിലുള്ള ഫ്ലാറ്റിൽ നിന്നും അനില അറസ്റ്റിലായിട്ടുണ്ട്.
Read Moreഡോ. വന്ദനാ ദാസ് വധക്കേസ്; ഡോ. വന്ദനാ ദാസിനെ ആശുപത്രിയിലെത്തിച്ചത് താനെന്നു പോലീസ് ഡ്രൈവർ
കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ പ്രതി സന്ദീപിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഡോ. വന്ദനാ ദാസിനെ ആശുപത്രിയിലേക്ക് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പില്‍ കൊണ്ടുപോയത് താനാണെന്നു കേസിലെ സാക്ഷിയായ പോലീസ് ഡ്രൈവര്‍ ബിനീഷ് കോടതിയില്‍ മൊഴി നല്കി. കൊല്ലം അഡീ. സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് മൊഴി നല്‍കിയത്. ആശുപത്രിയിലെ കാഷ്വാലിറ്റി ഏരിയയില്‍ പ്രതി മറ്റ് ആളുകളെ ആക്രമിച്ച സമയം താന്‍ പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചതായും സാക്ഷി വെളിപ്പെടുത്തി. പ്രതിയുടെ അക്രമങ്ങളെ തടയുവാന്‍ ശ്രമിക്കുന്നതും വന്ദനാ ദാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു. ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിയുടെ മുറിവുകള്‍ ഡോ. ഷിബിനും വന്ദനാ ദാസും പരിശോധിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ജീവനക്കാരി ജയന്തിയെയും കോടതിയില്‍ വിസ്തരിച്ചു. കൊട്ടാരക്കര ഗവ. ആശുപത്രിയിലെ പ്രൊസീജര്‍ റൂമില്‍ പ്രതിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പ്രതി…
Read Moreഓണ്‍ലൈന്‍ ഗെയിം ചതിച്ചു; കൊല്ലത്ത് യുവാവ് ജീവനൊടുക്കി; വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ
കൊല്ലം: ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്ന സ്വകാര്യ സ്കൂള്‍ ജീവനക്കാരനെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി. കെ. തോമസ് (27)നെ പത്തനാപുരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്റെ മരണത്തോടെയാണ് ടോണി ഓണ്‍ലൈന്‍ ഗെയിം ചൂതാട്ടത്തിലേക്ക് തിരിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗെയിമിൽ നിന്ന് ഒന്നോ രണ്ടോ തവണ 1,600 രൂപ വീതം ലഭിച്ചിരുന്നു. പിതാവ് കുഞ്ഞുമോന് തോമസ് ജോലി ചെയ്തിരുന്ന പത്തനാപുരത്തുള്ള സ്കൂളില്‍ ടോണിക്ക് ഒന്നര വര്‍ഷം മുമ്പാണ് പ്യൂണായി നിയമനം കിട്ടുന്നത്. ജോലി ലഭിച്ചിട്ടും ടോണി ഓണ്‍ലൈന്‍ ഗെയിം ഹരമായി കൊണ്ടുനടന്നിരുന്നു. അധ്യാപകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ പണം കടം വാങ്ങി ഓണ്‍ലൈന്‍ ഗെയിമില്‍ മുടക്കി കൊണ്ടിരുന്നു. ശമ്പളം വാങ്ങിയാണ് പലരുടെയും കടം തിരിച്ചു കൊടുത്തു വന്നിരുന്നത്. പിന്നെയും ചൂതാട്ടത്തിനായി കടം വാങ്ങി വരുകയായിരുന്നു. പതിവായി…
Read Moreകായിക താരങ്ങളുടെ ആശ്രയകേന്ദ്രമായിരുന്ന ലാൽ ബഹാദൂർ സ്റ്റേഡിയം സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം
കൊല്ലം: കൊല്ലത്ത് നൂറുകണക്കിനു കായികതാരങ്ങളുടെ ആശ്രയ കേന്ദ്രമായ ലാൽ ബഹാദൂർ സ്റ്റേഡിയം പാമ്പ് വളർത്തൽ കേന്ദ്രത്തെ പോലെ ആയിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ പരമ ദയനീയമെന്ന ആക്ഷേപം ഉയരുകയാണ്. കായിക താരങ്ങളോടുള്ള ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നിരുത്തരവാദപരമായ സമീപനരീതിയും അവഗണയും ചൂണ്ടികാട്ടുന്നതാണ് ഇപ്പോഴുള്ള ദുരവസ്ഥ. സ്റ്റേഡിയത്തിലേക്ക് കയറിയാൽ കാട്ടിൽ കയറിയ പ്രതീതിയാണ് ആർക്കും ഉണ്ടാവുക. കാട് മൂടിയ സ്ഥലങ്ങൾ പാമ്പുകളുടെയും മറ്റു ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. സ്റ്റേഡിയത്തിൽ എവിടെ നോക്കിയാലും കുപ്പിച്ചില്ലുകൾ. സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറവിൽ അഴിഞ്ഞാടുന്ന കേന്ദ്രമായി സ്റ്റേഡിയം മാറി എന്ന് തന്നെ പറയണം. കായികരംഗത്ത് കൊല്ലത്തിന്റെ അഭിമാനമായിരുന്ന ലാൽ ബഹാദൂർ സ്റ്റേഡിയത്തിലേക്ക് കായികതാരങ്ങൾ പരിശീലനത്തിന് വരാൻ തന്നെ ഭയപ്പെടുകയാണ്. പാമ്പുകളുടെ ശല്യം ഒരു വശത്ത്. ഭക്ഷ്യാവശിഷ്്ടങ്ങൾ തള്ളുന്ന കേന്ദ്രമായി മാറിയതോടെ തെരുവുനായ്ക്കളുടെ ശല്യം മറു വശത്ത്. സാമൂഹ്യ വിരുദ്ധർ ലഹരിയുടെ ആസക്തിയിൽ ഉടച്ച് എറിയുന്ന…
Read Moreബോട്ട് ഇടിച്ചുതകർത്ത് രക്ഷപ്പെട്ട വിദേശ ചരക്കുകപ്പൽ കണ്ടെത്തിയിട്ടും നടപടിയില്ല; പ്രതിഷേധിച്ച് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കൊല്ലം: മത്സ്യബന്ധന ബോട്ട് ഇടിച്ചു തകർത്ത് നിർത്താതെ പോയ വിദേശ ചരക്കുകപ്പൽ കണ്ടെത്തിയെങ്കിലും നടപടി എടുക്കാതെ തീരദേശ പോലീസ്.രണ്ടു തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നീണ്ടകര തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ബോട്ടിനെ കപ്പൽ ഇടിച്ചു തകർക്കുമ്പോൾ ആറ് മൽസ്യത്തൊഴിലാളികളാണ് കടലിൽ വീണത്. ഇവരെ രക്ഷിക്കാൻ കൂട്ടാക്കാതെ കപ്പൽ ഓടിച്ച് പോവുകയായിരുന്നു. ബോട്ടിന്റെ പിൻഭാഗത്തെ ഡെക്കിൽ നിന്ന് ഉയരത്തിലുള്ള ഇരുമ്പ് തൂണിലാണു കപ്പൽ ഇടിക്കുന്നത്. ആ ഭാഗം തകർന്നിട്ടുണ്ട്. കടലിൽ തെറിച്ചു വീണ തൊഴിലാളികളെ മറ്റു തൊഴിലാളികളും സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളും ചേർന്നാണ് രക്ഷപ്പെടുത്തിത്. കേടുപാടു പറ്റിയ ബോട്ടും 11 തൊഴിലാളികളും സുരക്ഷിതമായി കരയ്ക്കെത്തി. ഒൻപത് ബംഗാൾ സ്വദേശികളും മൂന്നു തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ബംഗാൾ സ്വദേശികളായ റോത്തൻ ദാസ് (33), ഭവരഞ്ചൻ ദാസ് (33) എന്നിവർ നീണ്ടകര താലൂക്ക് ആശുപത്രിയിലാണ് ചികിത്സ…
Read Moreഭർത്താവിന് ദുർമരണം സംഭവിക്കും; പരിഹാര ക്രിയയ്ക്കായി തട്ടിച്ചെടുത്തത് 10 ലക്ഷത്തോളം രൂപ; പ്രതി പ്രസാദ് പിടിയിൽ
കൊല്ലം: പൂജയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍. ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് തട്ടിപ്പിന് ഇരയായത്. ഗൃഹനാഥന് ദുര്‍മരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരില്‍ നാല് ലക്ഷം രൂപയും മറ്റ് ആവശ്യങ്ങള്‍ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ കുടുംബത്തിന്റെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്. ശത്രു ദോഷങ്ങള്‍ ഉള്ളതായും ഉടനടി അതിന് പരിഹാരമായി പൂജകള്‍ ചെയ്തില്ലെങ്കില്‍ ഗൃഹനാഥന് ദുര്‍മരണമുണ്ടാകുമെന്നും കുടുംബാംഗങ്ങള്‍ക്കു വന്‍ വിപത്തുകള്‍ ഉണ്ടാകുമെന്നും ഗൃഹനാഥന്റെ മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തുക തട്ടിയത്. ഓണ്‍ലൈന്‍ ആയാണ് പണം കൈപ്പറ്റിയത്. തുക കൈമാറിയ ശേഷം പൂജകളെക്കുറിച്ച് ചോദിച്ചപ്പോള്‍, കുടുംബത്തെ ഹൈദരാബാദില്‍ നിന്നും പോരുവഴിയിലുള്ള തന്റെ വീട്ടിലേക്ക് പ്രസാദ് വിളിച്ചുവരുത്തുകയും അനുബന്ധ പൂജകള്‍ കൂടി…
Read More