കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.വ്യാഴാഴ്ച മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.
Read MoreCategory: Kottayam
പോളിയോ ബാധിച്ച് കാലുകൾ തളർന്ന വിജുവിന് സ്വപ്നസാഫല്യം: മാജിക് ഭവനം കൈമാറി
തൊടുപുഴ: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ നിർമിച്ചു നൽകിയ വീട് വഴിത്തല സ്വദേശി വിജു പൗലോസിന് കൈമാറി. പോളിയോ ബാധിച്ച് കാലുകൾ തളർന്ന വിജുവിന് സ്വന്തമായൊരു വീട് സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ യാഥാർഥ്യമാക്കിയത്. എട്ടേകാൽ സെന്റ് ഭൂമിയിൽ മാതൃകാ ഭവന പദ്ധതിയുടെ ഭാഗമായി 668 ചതുരശ്രയടിയുള്ള വീടാണ് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം സന്തോഷ് ജോർജ് കുളങ്ങര നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ, ശാന്തിഗിരി കോളജ് മാനേജർ ഫാ. പോൾ പാറക്കാട്ടേൽ, പ്രിൻസിപ്പൽ ഫാ. ജോസ് ജോണ്‍, വൈസ് പ്രിൻസിപ്പൽ ഫാ. ഷിന്റോ, ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജർ സി.കെ. സുനിൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഡിഫറന്റ് ആർട്ട് സെന്ററിലെയും മാജിക് പ്ലാനറ്റിലെയും ജീവനക്കാരുടെ ധനസമാഹരണത്തിലൂടെ വാങ്ങിയ വീൽ…
Read Moreതണ്ണിമത്തൻ കൃഷിയിൽ നീണ്ടൂര്‍ കുടുംബശ്രീ അംഗങ്ങളുടെ വിജയഗാഥ
കോട്ടയം: തണ്ണിമത്തൻ കൃഷിയിൽ വജയഗാഥയുമായി കുടുംബശ്രീ അംഗങ്ങൾ. കുടുംബശ്രീ ജില്ലാ മിഷന് നടപ്പാക്കുന്ന വേനല്‍ മധുരം തണ്ണിമത്തന് കൃഷിക്കാണ് നൂറുമേനി വിളവ്. നീണ്ടൂര്‍ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിലായിരുന്നു തണ്ണിമത്തന് കൃഷി. ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന് ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പാണ് കൃഷിയിറക്കിയത്. മുക്കാസ ഇനത്തില്‍പ്പെട്ട കിരണ്‍ മത്തനായിരുന്നു പ്രധാന കൃഷി. അകം ഓറഞ്ച്, മഞ്ഞ നിറത്തിലാകുന്ന കിരണ്‍ മത്തനുകളും ഷുഗര്‍ ബേബി ഇനത്തില്‍പ്പെട്ട തൈകളുമുണ്ട്. കൈപ്പുഴ തിരുനെല്ലി പറമ്പില്‍ 50 സെന്റിലും പുളിക്കല്‍ അനില്‍കുമാറിന്റെ ഒരേക്കര്‍ സ്ഥലത്തും പുളിക്കല്‍ വേണുഗോപാലിന്റെ അരയേക്കര്‍ സ്ഥലത്തുമായിരുന്നു പ്രധാനമായും കൃഷി. ഏകദേശം 3,000 തൈകളാണ് നട്ടത്. ഒരുമ, അനശ്വര ജെഎല്‍ജി ഗ്രൂപ്പുകളിലെ 25 ഓളം വീട്ടമ്മമാരാണ് പ്രയത്നത്തിനു പിന്നില്‍. പൂര്‍ണവളര്‍ച്ചയിലേക്ക് അടുക്കുകയാണ് വിളകള്‍. അടുത്തമാസം വിളവെളുപ്പ് നടത്തും. വേപ്പിന്‍പിണ്ണാക്ക്, രാജ്ഫോസ്, എല്ലുപൊടി,ചാണകപ്പൊടി, സൂഡോമോണാസ്, പൊട്ടാഷ്, യൂറിയ, ഫിഷ്…
Read Moreഒരു തിരിച്ചടവ് മുടങ്ങി; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത ഗൃഹനാഥനെ ജീവനക്കാരൻ വീട്ടിൽകയറി ആക്രമിച്ചു
ഗാന്ധിനഗര്‍: കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു വായ്പയെടുത്ത ഗൃഹനാഥനെ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരന് വീട്ടില്‍ കയറി ആക്രമിച്ചു.ആര്‍പ്പൂക്കര പനമ്പാലത്തിനു സമീപം പാറപ്പുറത്ത് ആറാട്ടുകുന്നേല്‍ സുരേഷി (55)നാണ് മര്‍ദനമേറ്റത്. വായ്പ തുകയുടെ ഗഡു അടയ്ക്കാന്‍ വൈകിയതിനാണ് ആക്രമണം. കേസിൽ കോട്ടയത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായ പള്ളം സ്വദേശി ജാക്സനെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10നാണു സംഭവം. ജാക്സണ് മറ്റൊരാളുമായി സുരേഷിന്റെ വീട്ടിലെത്തി സ്ഥാപനത്തില്‍നിന്നെടുത്ത വായ്പയുടെ തവണ മുടങ്ങിയതിനെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജാക്സണ് വീടിന്റെ പൂമുഖത്തിരുന്ന ആനയുടെ പ്രതിമയെടുത്ത് സുരേഷിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഏറുകൊണ്ട് സുരേഷിന്റെ ഇടതു ചെവിക്ക് പരിക്കേറ്റു. വായ്പയുടെ ഒരു ഗഡു അടവ് മുടങ്ങിയതിനാണ് ജീവനക്കാരന് ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. 10,000 രൂപയാണ് സുരേഷ് ഇനി തിരിച്ചടയ്ക്കാനുള്ളത്.മരപ്പണിക്കാരനായ സുരേഷ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍…
Read Moreഭാര്യയുടെ കാൽ തല്ലിയൊടിച്ച് ദിലീപിന്റെ ക്രൂരത; യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കട്ടപ്പന: പിണങ്ങിപ്പോയ ഭാര്യയുടെ കാൽ തല്ലിയൊടിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊങ്ങിണിപ്പടവ് നാലുകണ്ടത്തിൽ ദിലീപ് (45) ആണ് അറസ്റ്റിലായത്. ഏതാനും നാളുകളായി ദിലീപും ഭാര്യ ആശയും തമ്മിൽ പിണങ്ങിക്കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകുന്ന വഴിയിൽവെച്ച് തടഞ്ഞു നിർത്തിയ ദിലീപ് ഭാര്യയെ മർദിക്കുകയായിരുന്നു. മർദനത്തിൽ ആശയുടെ കാൽ ഒടിഞ്ഞു. തുടർന്ന് കട്ടപ്പന പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു.
Read Moreമുണ്ടക്കയം നഗരത്തിൽ പുലി ഇറങ്ങി; പോലീസും വനംവകുപ്പും തെരച്ചിൽ തുടരുന്നു; കടുത്ത ആശങ്കയിൽ ജനങ്ങൾ
മുണ്ടക്കയം: മുണ്ടക്കയം നഗരത്തിൽ പുലി ഇറങ്ങി. കടുത്ത ആശങ്കയിൽ ജനങ്ങൾ. ഇന്നു പുലർച്ചെ മുണ്ടക്കയം പൈങ്ങണയിൽ വൈഡബ്ല്യുസിഎ സ്കൂളിനു സമീപമാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്. പുലി ദേശീയപാതമുറിച്ചു കടന്നുപോകുന്നതാണു കണ്ടത്. ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇതിന്റെ ശബ്ദം കേട്ട് ഉണർന്നവരാണ് പുലി സമീപത്തെ വ്യാപാര സ്ഥാപനത്തിനു മുമ്പിലൂടെ കടന്നുപോകുന്നതായി കണ്ടത്. ഇവിടെ പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് പാലൂർക്കാവിനു സമീപം പുലിയുടെ ആക്രമണത്തിൽ നായയ്ക്കു പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം കൊടുകുത്തിക്കു സമീപവും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുണ്ടക്കയം ടൗണിനോട് ചേർന്നു പുലിയെ കണ്ടത്. പുള്ളിപ്പുലിയോ സമാനമായ ജീവികളോ ആകാനാണ് സാധ്യത എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പോലീസും വനംവകുപ്പും നാട്ടുകാരും മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
Read Moreകാണാതായ കേറ്ററിംഗ് സ്ഥാപന ഉടമ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്നു സംശയം; മൂന്നു പേര് പിടിയില്‍
തൊടുപുഴ: മൂന്നു ദിവസമായി കാണാതായ കേറ്ററിംഗ് സ്ഥാപന നടത്തിപ്പുകാരന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മൂന്നു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ (50) ആണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.തൊടുപുഴയില്‍ കേറ്ററിംഗ്, ആബുലന്‍സ് സര്‍വീസ്, മൊബൈല്‍ മോര്‍ച്ചറി സര്‍വീസ് എന്നിവ പാര്‍ട്ണര്‍ഷിപ്പായി നടത്തി വരികയായിരുന്നു ബിജു. ബിജുവിനെ കാണാതായതുമായി ബന്ധപ്പെട്ട് ഭാര്യ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘം കോലാനി എസ്എന്‍ഡിപി ഓഫീസിനു മുന്നില്‍ നിന്നു ബിജുവിനെ കടത്തിക്കൊണ്ടു പോകുകയായിരുന്നെന്നാണ് വിവരം ലഭിച്ചത്. കൊലപ്പെടുത്തിയെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴ കലയന്താനിയ്ക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഗോഡൗണില്‍ മൃതദേഹം…
Read Moreമോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വീട്ടുമുറ്റത്ത് കാറിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ്
ഏറ്റുമാനൂർ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടുമുറ്റത്ത് കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഏറ്റുമാനൂർ പട്ടിത്താനം കാട്ടാത്തി അനിഴം വീട്ടിൽ എസ്. ഗണേഷ്കുമാർ (46) ആണ് മരിച്ചത്. അടൂർ സ്വദേശിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് ഗണേഷ്കുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുരുവായൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഇദ്ദേഹത്തിന് ഇന്നലെ ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു. സമയമായിട്ടും ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഗണേഷ്കുമാറിന് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. ഭാര്യ ജൂണ ഗണേഷ് കോട്ടയം ജനറൽ ആശുപത്രി നഴ്സാണ്. മകൻ: അഷോ ഗണേഷ് (കോട്ടയം വടവാതൂർ കേന്ദ്രീയ വിദ്യാലയ…
Read Moreനടുറോഡിൽ കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്; പ്രതിരോധ ശ്രമത്തിനിടെ അടിയേറ്റ് കുറുക്കൻ ചത്തു
പാലാ: കുടക്കച്ചിറ ഹൈസ്കൂള്‍ ജംഗ്ഷനില്‍ പട്ടാപ്പകല്‍ പാഞ്ഞെത്തിയ കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ജംഗ്ഷനിലെ വ്യാപാരികൂടിയായ മുല്ലമംഗലത്ത് അരുണിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചസമയത്ത് പാഞ്ഞെടുത്ത കുറുക്കന് ജംഗ്ഷനിലൂടെ നടന്നു പോവുകയായിരുന്ന അരുണിനെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആദ്യം കൈയ്ക്ക് കടിയേറ്റു. തുടർന്ന് ഓടിയ അരുണിനു പിന്നാലെ കുറുക്കൻ വീണ്ടും പാഞ്ഞടുത്തു. കടിയേല്‍ക്കാതിരിക്കാൻ കൈയില്‍ കിട്ടിയ വടി ഉപയോഗിച്ച് അരുൺ പ്രതിരോധിക്കുകയായിരുന്നു. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലും ജംഗ്ഷനിലുമുള്ളവര് ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.അടിയേറ്റു വീണ കുറുക്കന് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ചാവുകയും ചെയ്തു. പരിക്കേറ്റ അരുണിനെ ആദ്യം ഉഴവൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെനാള്‍ മുമ്പ് അടുത്ത പ്രദേശമായ ചക്കാമ്പുഴയിലും കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുള്ളന്‍പന്നി ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികളും ഈ മേഖലയില്‍ പെരുകിയിട്ടുണ്ട്.
Read Moreതാമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
തൃക്കൊടിത്താനം: താമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ തൃക്കൊടിത്താനം പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നു പിടികൂടി. ആസാം സ്വദേശി ബിപുല്‍ ഗോഗോയ് (30) ആണ് അറസ്റ്റിലായത്. മാമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇയാള്‍ കെട്ടിടത്തിനു സമീപത്തായാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ഏകദേശം ഒരു മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നിർദേശാനുസരണം എസ്എച്ചഒ എം.ജെ. അരുണ്‍, എസ്ഐ സിബി മോന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജിമോന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സെല്‍വരാജ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More