കുമരകം: അറേബ്യൻ നാടുകളിൽ മാത്രമല്ല വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ കായൽ മണ്ണിലും സുലഭമായി വളരുകയും വിളയുകയും ചെയ്യും ഈന്തപ്പനയും ഈന്തപ്പഴവും.കുമരകം 16-ാം വാർഡിൽ ചൂള ഭാഗം റോഡരികിലെ ശ്രാമ്പിച്ചിറ പ്രവീണിന്റെ വീട്ടുമുറ്റത്ത് ഭാര്യ സുമി നട്ടുവളർത്തിയ അഞ്ച് ഈന്തപ്പനകളിലൊന്നിലാണ് നിറയെ ഈന്തപ്പഴം വിളഞ്ഞു കിടക്കുന്നത്. ഇവർ പുതിയ വീട് നിർമിച്ചപ്പോൾ ഭംഗിക്കായി മറ്റു ചെടികൾ കൂടാതെ പനയും നട്ടുവളർത്താൻ ആഗ്രഹിച്ചു.എണ്ണപ്പന നട്ടുവളർത്തുന്നത് ഉചിതമല്ലെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിലുള്ള സുഹൃത്ത് ഗൾഫിൽനിന്നെത്തിച്ചു നൽകിയതാണ് ഈന്തപ്പന തൈകൾ. ഒന്നര വർഷം പിന്നിട്ടപ്പോൾ അഞ്ച് ഈന്തപ്പനകളും പൂവിട്ടു. ഒരു പനയിൽ കായ്കൾ നിറയെ ഉണ്ടായി. ഏപ്രിൽ പകുതിയോടെയാണ് കായ്കൾ ഉണ്ടായത് മറ്റു നാലു പനകളും ഒരുപോലെ തന്നെ വളർന്നു പൂവിട്ടങ്കിലും കായ്കൾ ഉണ്ടായില്ല. ജൈവവളങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നതെന്ന് സുമി പറഞ്ഞു. പനങ്കുലകൾ നിറയെ കായ്കളുണ്ടായിരുന്നെങ്കിലും കുറെയൊക്കെ കൊഴിഞ്ഞുവീണു. കായ്കൾ പഴുത്തു തുടങ്ങുന്നതോടെ മഞ്ഞ…
Read MoreCategory: Kottayam
എംസി റോഡില്‍ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; കാര്‍ ബൈക്കില്‍ ഇടിച്ചുകയറി
ചിങ്ങവനം: മദ്യലഹരിയില്‍ യുവതി ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചുകയറി അപകടം. തുടര്‍ന്ന് പുറത്തിറങ്ങിയ യുവതി റോഡിൽ ബഹളംവച്ച് നാട്ടുകാരെ കൈയേറ്റവും ചെയ്തു. എംസി റോഡില്‍ കുറിച്ചി അഞ്ചല്‍കുറ്റി കവലയിലാണ് ഇന്നലെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി റോഡില്‍ കൂടിനിന്നവരെയടക്കം കൈയേറ്റം ചെയ്യുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എംസി റോഡിലേയ്ക്ക് കയറുന്നതിനിടയില്‍ ഇവരുടെ കാര്‍ ബൈക്കില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ പുറത്തിറങ്ങിയ യുവതി കൈയില്‍ ഉണ്ടായിരുന്ന വലിയ കുട എടുത്ത് ബൈക്ക് യാത്രക്കാരനെയും തടസം പിടിക്കാന്‍ എത്തിയവരെയും തല്ലുകയായിരുന്നു. യുവതി മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പോലിസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത ശേഷം വിട്ടയച്ചു.
Read Moreപഠിച്ചതും പഠിപ്പിച്ചതും ഒരേ സ്കൂളിൽ; വിരമിച്ചാലും ഈ സൗഹൃദത്തിന്റെ ഇഴകള്‍ അകലുകയില്ല
കരിങ്കുന്നം: ഒരു സ്കൂളില്‍ ഒരു ക്ലാസില്‍ പഠിച്ച് സൗഹൃദത്തിന്റെ ഇഴകള്‍ നെയ്തെടുത്ത് വീണ്ടും അതേ സ്കൂളില്‍ അധ്യാപകരായിരുന്നവര്‍ ഒരുമിച്ചു വിരമിക്കുകയാണ്. ഡോ. നിമ്മിച്ചന്‍ ജേക്കബ്, സോയി തോമസ്, സൈജു മാണി എന്നിവരാണ് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസില്‍നിന്നു വിരമിക്കുന്നത്. കെമിസ്ട്രി അധ്യാപകനായ നിമ്മിച്ചന്‍ ജേക്കബ് “സൃഷ്ടിയുടെ പിന്നിലെ കെമിസ്ട്രി’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ഗ്രന്ഥ രചയിതാവാണ്. അധ്യാപനത്തിനൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്കിയ ഗുരുവായിരുന്നു സോയി തോമസ്. മികച്ച ഗായകനായിരുന്ന സൈജു മാണി വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഹൃദ്യമായ യാത്രയയപ്പിന്റെ മധുരം നുണഞ്ഞാണ് ഇവരുടെ പടിയിറക്കം.
Read Moreനാലാം തലമുറക്കാരി നോറയെ ഒന്നാം ക്ലാസില്‍ ഇരുത്തി 90 കാരി മുത്തശ്ശി
ചെമ്മലമറ്റം: നാലാം തലമുറയിലെ കുരുന്നിനെ ഒന്നാം ക്ലാസില്‍ ഇരുത്തി 90 കാരിയായ മറിയാമ്മ മാത്യു. കോട്ടയം ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലാണ് ഇന്നലെ നടന്ന പ്രവേശനോത്സവം വേറിട്ടതായത്. ചട്ടയും മുണ്ടും അണിഞ്ഞ് തന്റെ നാലാം തലമുറയില്‍പെട്ട നോറ വി. സജി എന്ന വിദ്യാര്‍ഥിനിയെ ഒന്നാം ക്ലാസില്‍ ഇരുത്തിയാണ് മറിയാമ്മ മാത്യു എന്ന മുത്തശ്ശി ശ്രദ്ധാകേന്ദ്രമായത്. പ്രവേശനോത്സവം നടന്ന വേദിയില്‍ തന്റെ പേരക്കുട്ടിയെ ഹെഡ്മാസ്റ്റര് ജോബെറ്റ് തോമസിന്റെയും മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ കൊല്ലംപറമ്പലിന്റെയും കൈകളില്‍ ഏല്‍പ്പിച്ചാണ് മറിയാമ്മ ചേടത്തി തന്റെ ആഗ്രഹം പൂര്‍ത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശേരി, ഫാ. ജേക്കബ് കടുതോടില്‍, വാര്‍ഡ് മെബര്‍ രാജു വലിയവീട്ടില്‍, പിടിഎ പ്രസിഡന്റ് ഷെറിന് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreആർക്കോവേണ്ടി നിർമിച്ച അതിരമ്പുഴയിലെ ഡിടിപിസി ടേക്ക് എ ബ്രേക്ക്
അതിരമ്പുഴ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒമ്പതു വർഷം മുമ്പ് അതിരമ്പുഴയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം (ടേക് എ ബ്രേക്ക്) അടഞ്ഞുകിടക്കുന്നത് വീണ്ടും ചർച്ചയാകുന്നു. അതിരമ്പുഴ പഞ്ചായത്ത് പച്ചക്കറി ചന്തയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം മാസങ്ങളായി അടഞ്ഞുകിടക്കുന്നതു സംബന്ധിച്ച വിവാദം തുടരുമ്പോഴാണ് ടേക്ക് എ ബ്രേക്ക് വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച ഡിസ്കവർ കോട്ടയം പദ്ധതിയുടെ ഭാഗമായുള്ള കനാൽ ടൂറിസം പദ്ധതിയിൽ പെണ്ണാർതോടിനെ ഉൾപ്പെടുത്തിയതോടെയാണ് അതിരമ്പുഴയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കു വേണ്ടി ചന്തക്കടവിൽ ബോട്ട്ജെട്ടിയും വിശ്രമകേന്ദ്രവും നിർമിച്ചത്. ചന്തക്കടവിൽ പഴയ ബോട്ട്ജെട്ടി നിലനിന്നിരുന്ന പഞ്ചായത്തുവക സ്ഥലം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് വിട്ടുനൽകിയാണ് ടേക് എ ബ്രേക്ക് നിർമിച്ചത്. ഒന്നാം പിണറായി സർക്കാർ ചുമതലയേറ്റശേഷം 2017 നവംബർ മൂന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്.എന്നാൽ, പിണറായി…
Read Moreലക്ഷങ്ങളുടെ ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശി മാരക മയക്കുമരുന്നുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. പശ്ചിമബംഗാൾ മാൾഡ സ്വദേശി മസിദുർ റഹ്മാനാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 37 ഗ്രാം ഹെറോയിനും ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് വകുപ്പിന്റെ പ്രത്യേക ലഹരിവിരുദ്ധ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് റേഞ്ചും ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തുള്ള റോഡിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ എക്സൈസ് സംഘം വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്തുകയായിരുന്ന ഹെറോയിനും കഞ്ചാവും കണ്ടെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും പ്രദേശത്തെ യുവാക്കൾക്കിടയിലും വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ മാരക ലഹരിമരുന്നെന്നാണ് പ്രാഥമിക വിവരം. ചെങ്ങന്നൂർ റേഞ്ച് ഇൻസ്പെക്ടർ…
Read Moreഓടെടാ ഓട്ടം… സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; സജീവമായി വിപണികൾ
പത്തനംതിട്ട: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിപണികൾ സജീവം. ഓൺലൈൻ വിപണിയുടെ കാലഘട്ടത്തിൽ നേരിട്ടു സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും വിപണിയെ പരമാവധി ആകർഷണീയമാക്കിയിരിക്കുകയാണ് വ്യാപാരികൾ. പുത്തൻ കുടയും ബാഗും ബുക്കുകളും വിപണികളിൽ ആവശ്യത്തിനു സ്റ്റോക്കുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വിവിധ വർണങ്ങളിലാണ് ഇവ നിർമിച്ചിട്ടുള്ളത്. തിങ്കളാഴ്ച സ്കൂൾ തുറക്കുമെന്നിരിക്കേ വിപണിയിലേക്ക് തിരക്ക് ഏറിയിട്ടുണ്ട്. കൺസ്യൂമർ ഫെഡിന്റെ സ്റ്റുഡന്റ്സ് മാർക്കറ്റിൽ സ്കൂളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്. കുട, നോട്ട്ബുക്കുകൾ, പെൻസിൽ ബോക്സ്, വാട്ടർ ബോട്ടിൽ, മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങൾ എന്നിവയെല്ലാം പ്രത്യേക സ്കൂൾ വിപണികളിൽ ലഭ്യമാണ്. ത്രിവേണി എന്ന ബ്രാൻഡിലുള്ളകൺസ്യൂമർ ഫെഡ് നോട്ടുബുക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്. മറ്റ് ബ്രാൻഡഡ് ഉത്പന്നങ്ങൾ പത്ത് മുതൽ മുപ്പത് ശതമാനം വരെ വിലക്കുറവിലും ലഭിക്കും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായ എല്ലാ സാധനങ്ങളും ഒറ്റ കുടക്കീഴിൽ ലഭിക്കുമെന്നതാണ് പ്രത്യേകത. മാർവൽ…
Read Moreതിരക്കുദിനങ്ങളിലും അന്തർസംസ്ഥാന സർവീസുകൾപരിമിതപ്പെടുത്തി കെഎസ്ആർടിസി
കോഴഞ്ചേരി : ബലി പെരുന്നാൾ അവധി കണക്കിലെടുത്ത് മറുനാടുകളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ സർവീസുകൾ ഓടിക്കാതെ കെഎസ്ആർടിസി. വലഞ്ഞത് അന്തർ സംസ്ഥാന യാത്ര ചെയ്യേണ്ടിയിരുന്ന വിദ്യാർഥികളും ജോലിക്കാരും. നൂറുകണക്കിനാളുകളാണ് പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് തിരിച്ചത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ബസ് ക്ഷാമം മൂലം ഏറെ വലഞ്ഞത്. ഇവർക്ക് ചെലവ് കുറഞ്ഞ യാത്രയും ഇക്കുറി അപ്രാപ്യമായി. കെഎസ്ആർടിസി ബംഗളൂരു – എറണാകുളം റൂട്ടിൽ പതിവ് സർവീസ് മാത്രമാണ് നടത്തിയതെന്ന് യാത്രക്കാർ പറയുന്നു. ബലിപ്പെരുന്നാളിന്റെ തലേ ദിവസമായ 27 നാണ് യാത്രക്കാർ ബസില്ലാതെ വലഞ്ഞത്. തിരുവല്ല, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി, അടൂർ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അമിത ചാർജ് നൽകിയാണ് 27 ന് നാട്ടിൽ എത്തിയത്. കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ മികച്ച ലാഭമുണ്ടാക്കുമ്പോഴാണ് ഈ റൂട്ടിനെ കെഎസ് ആർ ടി സി…
Read Moreബോധവത്കരണ നാടകം; ‘പോരാട്ടം’ ഇന്ന്
കോട്ടയം: തിരുവഞ്ചൂര്‍ നാടക ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവഞ്ചൂര്‍ തിയറ്റേഴ്സിന്റെ ബോധവത്കരണ നാടകം പോരാട്ടം ഇന്നു വൈകുന്നേരം ആറിനു കോട്ടയം പബ്ലിക് ലൈബ്രറി കെപിഎസ് മേനോന് ഹാളില്‍ നടക്കും. പ്രവേശനം സൗജന്യമാണ്. തിരുവഞ്ചൂര്‍ തിയറ്റേഴ്സിന്റെ പ്രഥമ നാടകമാണ്. അനില്‍ ഇഞ്ചിക്കാല രചന, സത്യന് പത്മനാഭന് സംവിധാനം, ജോസ് കടയില്‍ സഹസംവിധാനം, ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗപടം എന്നിവർ നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ സ്വദേശികള്‍ മാത്രമാണ് നാടകത്തില്‍ അഭിനയിക്കുന്നത്.
Read Moreപാചകവാതകത്തിനു പിന്നാലെ ഹോട്ടലുടമകൾക്ക് തിരിച്ചടിയായി ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന
കോട്ടയം: പാചകവാതക വിലക്കയറ്റവും ക്ഷാമവുമുണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പേ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന. മത്തി മുതല്‍ വിള വരെയുള്ള മുഴുവന്‍ മീനുകള്‍ക്കും പന്നി ഒഴികെ എല്ലാ ഇറച്ചി ഇനങ്ങള്‍ക്കും വില കൂടിയതാണു തിരിച്ചടിയായത്. നോണ്‍ വെജ് ഹോട്ടലുകളിലെയും അറേബ്യന്‍ ഭക്ഷണം വില്‍ക്കുന്ന കടകളിലെയും വിഭവങ്ങളിലെ പ്രധാന ഇനമായ കോഴി ഇറച്ചി വിലയിലുണ്ടായ വര്‍ധനവാണ് വലിയ ആഘാതമാകുന്നത്. മീന്‍ വിലയും കുതിക്കുകയാണ്. ചെറുമീനുകളുടെ ശരാശരി വില 200 രൂപ പിന്നിട്ടപ്പോള്‍, പീസ് മീന്‍ വില അഞ്ഞൂറിലെത്തി. വറ്റയ്ക്ക് 900 രൂപയും നെയ്മീന് 1200 രൂപയ്ക്കും വ്യാപാരം നടക്കുന്നുണ്ട്. കൂടിയ വില നല്കിയാലും ആവശ്യത്തിനു വലിയ മീനുകള്‍ കിട്ടാനില്ല. ഒരുമാസം മുമ്പ് 130 രൂപയുണ്ടായിരുന്ന കോഴിവില റോക്കറ്റ് പോലെയാണു കുതിക്കുന്നത്. ഏതാനും ദിവസങ്ങളായി 170-190 രൂപയാണ് ഇറച്ചിക്കോഴി വില. ചിക്കന്‍ ഇല്ലാതെ നോണ്‍ വെജ് ഹോട്ടലുകള്‍ക്കും…
Read More