പാലാ: കുടക്കച്ചിറ ഹൈസ്കൂള്‍ ജംഗ്ഷനില്‍ പട്ടാപ്പകല്‍ പാഞ്ഞെത്തിയ കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ജംഗ്ഷനിലെ വ്യാപാരികൂടിയായ മുല്ലമംഗലത്ത് അരുണിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചസമയത്ത് പാഞ്ഞെടുത്ത കുറുക്കന് ജംഗ്ഷനിലൂടെ നടന്നു പോവുകയായിരുന്ന അരുണിനെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആദ്യം കൈയ്ക്ക് കടിയേറ്റു. തുടർന്ന് ഓടിയ അരുണിനു പിന്നാലെ കുറുക്കൻ വീണ്ടും പാഞ്ഞടുത്തു. കടിയേല്‍ക്കാതിരിക്കാൻ കൈയില്‍ കിട്ടിയ വടി ഉപയോഗിച്ച് അരുൺ പ്രതിരോധിക്കുകയായിരുന്നു. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലും ജംഗ്ഷനിലുമുള്ളവര് ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.അടിയേറ്റു വീണ കുറുക്കന് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ചാവുകയും ചെയ്തു. പരിക്കേറ്റ അരുണിനെ ആദ്യം ഉഴവൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെനാള്‍ മുമ്പ് അടുത്ത പ്രദേശമായ ചക്കാമ്പുഴയിലും കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുള്ളന്‍പന്നി ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികളും ഈ മേഖലയില്‍ പെരുകിയിട്ടുണ്ട്.
Read MoreCategory: Kottayam
താമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
തൃക്കൊടിത്താനം: താമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ തൃക്കൊടിത്താനം പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നു പിടികൂടി. ആസാം സ്വദേശി ബിപുല്‍ ഗോഗോയ് (30) ആണ് അറസ്റ്റിലായത്. മാമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇയാള്‍ കെട്ടിടത്തിനു സമീപത്തായാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ഏകദേശം ഒരു മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നിർദേശാനുസരണം എസ്എച്ചഒ എം.ജെ. അരുണ്‍, എസ്ഐ സിബി മോന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജിമോന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സെല്‍വരാജ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreകമ്പനിയുടെ ബോർഡും ഫ്രൂട്സ് കച്ചവടവും മറയാക്കി ഹാൻസ് വിൽപന: കൊറിയർ സർവീസ് നടത്തിപ്പുകാരൻ പിടിയിൽ
ഞാലിയാകുഴി: കൊറിയർ കമ്പനിയുടെ ബോർഡും ഫ്രൂട്സ് കച്ചവടവും മറയാക്കി ഹാൻസ് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് മണലേച്ചിറയിൽ അനൂപ് (37) ആണ് പിടിയിലായത്. ഞാലിയാകുഴിയിലുള്ള ട്രാക്കോൺ കൊറിയർ സർവീസ് എന്ന സ്ഥാപനത്തിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്.
Read Moreകാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം ; ഡോ. ജോജോ വി. ജോസഫിനെ ആദരിക്കും
കോട്ടയം: കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖ സര്‍ജനും കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമായ ഡോ. ജോജോ വി. ജോസഫ് കാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 23000ത്തിലേറെ കാന്‍സര്‍ സര്‍ജറികള്‍ നടത്തിയ ഡോക്ടറെ കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. 22നു രാവിലെ 11ന് കോട്ടയം സീസര്‍ പാലസ് ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, എസ്ജെസിസി റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. ലിങ്കന് ജോര്‍ജ് കടൂപ്പാറയില്‍,…
Read Moreവലിച്ചെറിയുന്നവരുടെ വീട്ടിൽ മാലിന്യം തിരിച്ചെത്തിച്ച് നഗരസഭ; 2000 രൂപ പിഴയും; വ്യത്യസ്ത നടപടിയുമായി കട്ടപ്പന നഗര സഭ
കട്ടപ്പന: പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ വ്യത്യസ്ത നടപടിയുമായി കട്ടപ്പന നഗര സഭ. പൊതുസ്ഥലത്തുനിന്ന് ലഭിക്കുന്ന മാലിന്യത്തിൽനിന്നു മേൽവിലാസം കണ്ടെത്തി മാലിന്യം നിക്ഷേപിച്ചവരുടെ വീടുകളിൽ തന്നെ മാലിന്യം തിരികെ എത്തിക്കുകയാണ് ആരോഗ്യ വിഭാഗം. നഗരസഭാ പരിധിക്കുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടിയുമായി നഗരസഭ ആരോഗ്യവിഭാഗം മുന്നോട്ട് പോകുന്നത്. മുൻപ് മാലിന്യങ്ങളിൽനിന്നു മേൽവിലാസങ്ങൾ ശേഖരിച്ച് പിഴയടക്കം ചുമത്തി നടപടികൾ സ്വീകരിച്ചിരുന്നു. അതിൽനിന്നു വ്യത്യസ്തമായിട്ടാണ് ഇപ്പോൾ വേറിട്ട നടപടികളുമായി നഗരസഭാ ആരോഗ്യവിഭാഗം രംഗത്ത് വന്നിരിക്കുന്നത്. മാലിന്യം തിരികെ എത്തിക്കുന്നതിനൊപ്പം 2000 രൂപ പിഴയും ഈടാക്കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച കല്യാണത്തണ്ട് സ്വദേശിയുടെയും കട്ടപ്പനയാറിന്റെ സമീപത്ത് മാലിന്യം തള്ളിയ കട്ടപ്പന സ്വദേശിക്കും മാലിന്യം തിരികെ എത്തിച്ച് പിഴ ഈടാക്കി.നഗരത്തിന്റെ വിവിധ ആളനക്കമില്ലാത്ത സ്ഥലങ്ങൾ, കട്ടപ്പനയാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന വ്യാപക്കും.
Read Moreകോട്ടയത്ത് മോഷണക്കേസ് പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
ഗാന്ധിനഗർ: ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനു ഗോപിയെ കുത്തിപ്പരിക്കേൽപിച്ച പ്രതിയെ പോലീസ് സംഘം കീഴടക്കിയത് ഏറെ സാഹസപ്പെട്ട്. ഈ മാസം അഞ്ചിന് ചുങ്കം മള്ളൂശേരിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് മോഷണം നടത്തിയതിനുശേഷം ഒളിവിലായിരുന്ന പ്രതി അരുൺ ബാബു എസ്എച്ച് മൗണ്ട് വാട്ടർ ടാങ്കിന് സമീപത്തുണ്ടെന്ന് അറിഞ്ഞാണ് ഇന്നലെ വൈകുന്നേരം ഗാന്ധിനഗർ പോലീസ് സംഘം ഇവിടെയെത്തിയത്. തുടർന്ന് അരുൺ ബാബുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച പോലീസുകാരനായ സുനു ഗോപിയെ കുത്തുകയായിരുന്നു.ഗാന്ധിനഗർ എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസുകാരുടെ ഏഴംഗ സംഘം പ്രതിയെ സാഹസികമായി പിടികൂടി. സുനുഗോപിയെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുറിവിൽ പത്ത് സ്റ്റിച്ചുണ്ട് . സിടി സ്കാനിംഗിനും വിധേയനാക്കി. അപകടനില തരണം ചെയ്തിട്ടുണ്ട്.ചുങ്കം മള്ളൂശേരിയിൽ കോയിത്തറ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ സോമാ…
Read Moreസ്കൂൾ കുട്ടികളുൾപ്പടെയുള്ളവർ കൂട്ടമായി എത്തുന്നു: കള്ളും കഞ്ചാവുമെന്ന് നാട്ടുകാർ; വൈക്കം ബീച്ചിൽ സാമൂഹ്യവിരുദ്ധ ശല്യം
വൈക്കം: കായലോര ബീച്ചില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. ബീച്ചില്‍ എത്തുന്നവര്‍ക്കു വിശ്രമിക്കാന്‍ നഗരസഭ സ്ഥാപിച്ച ഇരുമ്പ് കസേര കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റി മരച്ചുവട്ടിലേക്കു മാറ്റിയിട്ടു. കസേര ഇളക്കി മാറ്റിയത് ചിലര്‍ ചോദ്യം ചെയ്തെങ്കിലും ലഹരിയിലായ യുവാക്കൾ ഭീഷണി മുഴക്കിയതോടെ ചോദ്യം ചെയ്തവര്‍ പിന്തിരിഞ്ഞു. രാവിലെ 10 മുതല്‍ ബീച്ചിലും സമീപത്തെ കുറ്റിക്കാട്ടിലും കൗമാരക്കാരായ സ്കൂള്‍ കുട്ടികളുൾപ്പടെയാണ് സംഘങ്ങളായി എത്തുന്നത്. സഭ്യതയുടെ അതിരുവിടുന്ന സംഭവങ്ങള്‍ പതിവായതോടെ പ്രദേശവാസികളുമായി സംഘര്‍ഷം പതിവായി. വൈക്കം ഡിവൈഎസ്പി ഓഫീസ് കായലോര ബീച്ചിനോടു ചേര്‍ന്നാണെങ്കിലും ബീച്ചില്‍ തമ്പടിക്കുന്നത് വിദ്യാര്‍ഥികളായതിനാല്‍ പോലീസിനും ഇടപെടുന്നതിന് പരിമിതിയുണ്ട്. ബീച്ചിലെത്തുന്ന കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നവരോ ലഹരി വില്‍പ്പനക്കാരോ ആയി മാറുന്നതിനു സാധ്യതയേറെയുള്ളതിനാല്‍ അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പേ കായലോര ബീച്ചിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനു പോലീസും എക്സൈസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.
Read Moreഅമ്മയുടെയും രണ്ടു പെൺകുട്ടികളുടെയും മരണം: പ്രതി നോബിയുടെ റിമാൻഡ് കാലാവധി നീട്ടി
ഏറ്റുമാനൂര്‍: ട്രെയിനിനു മുന്നില്‍ച്ചാടി അമ്മയും രണ്ടു പെണ്മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷണത്തിനായി ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് നോബിയെ അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവര്‍ ജീവനൊടുക്കിയ കേസിലെ പ്രതിയായ നോബിയെ മൂന്നു ദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും കേസന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോടു സഹകരിച്ചില്ലെന്നുമാണ് സൂചന. നോബിയുടെയും ഷൈനിയുടെയും മൊബൈല്‍ ഫോണുകളുടെ വിദഗ്ദ്ധ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കേസന്വേഷണത്തിന് സഹായകമായ…
Read Moreപാലാ കാവുംകണ്ടം പള്ളിയിലെ ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞുതകര്‍ത്തു; കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് വിശ്വാസികൾ
പാലാ: കാവുംകണ്ടം സെന്റ് മരിയ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞുതകര്‍ത്ത നിലയില്‍. രാത്രിയിലാണ് അക്രമം നടന്നത്.ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് ഗ്രോട്ടോയുടെ മുന്‍വശത്തെ ചില്ലു തകര്‍ന്നു കിടക്കുന്നത് കണ്ടത്. സംഭവമറിഞ്ഞു നിരവധി വിശ്വാസികള്‍ സ്ഥലത്തെത്തി. വിവരം പോലീസില്‍ അറിയിച്ചു. കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണോ ഇതെന്നു പരിശോധിക്കണമെന്നും പള്ളി വികാരി ഫാ. ഫ്രാന്‍സിസ് എടത്തനാലും പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും വിശ്വാസികളും ആവശ്യപ്പെട്ടു. ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയവര്‍ അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് നിര്‍ദേശം നൽകി. സിപിഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മുന്‍ പ്രസിഡന്റ് ഉഷാ രാജു, ഡിസിസി സെക്രട്ടറി ആ ര്‍. സജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സുമിത് ജോര്‍ജ്, സിബി…
Read Moreകോന്നി റീജണല്‍ ബാങ്കിലെ പ്രതിസന്ധി: ജീവനൊടുക്കാന്‍ ശ്രമിച്ച നിക്ഷേപകന് ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: കോന്നി റീജണല്‍ സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് നിക്ഷേപകന് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തെത്തുടര്‍ന്നു നിക്ഷേപകർ സംഘടിക്കുന്നു. കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദനാണ് (64) തിങ്കളാഴ്ച രാത്രി ഏഴോടെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. മദ്യത്തില്‍ അമിതമായി ഗുളികകള്‍ ചേര്‍ത്തായിരുന്നു ആത്മഹത്യശ്രമം. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ആനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അധികൃതര്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന കോന്നി റീജണല്‍ സഹകരണ ബാങ്കില്‍നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുന്‍ഗണനാ ക്രമത്തില്‍ പണം നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല. തിങ്കളാഴ്ചയും പണം ചോദിച്ച് ആനന്ദന് ബാങ്കില്‍ പോയിരുന്നു. എന്നാല്‍ പണം കിട്ടിയില്ലെന്ന് മകള്‍ സിന്ധു പറഞ്ഞു. ഈ മനോവിഷമത്തില്‍ വീട്ടിലെത്തിയ ശേഷമായിരുന്നു ആത്മഹത്യശ്രമം. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകള്‍ പറഞ്ഞു. ഏതാനും മാസം മുമ്പും പണം ചോദിച്ച് ബാങ്കില്‍ എത്തിയ ഇദ്ദേഹം കുടുംബത്തോടൊപ്പം ബാങ്കിനു…
Read More