കൽപ്പറ്റ: നിപ്പാ വൈറസ് ഭീതി വയനാട്ടിൽ ടൂറിസം മേഖലയ്ക്ക് കനത്ത പ്രഹരമായി. ഇതര ദേശങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ സാന്നിധ്യം നാമമാത്രമാണിപ്പോൾ ജില്ലയിൽ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് പഴങ്കഥയായി. റിസോർട്ടുകളും ഹോംസ്റ്റേകളും ഒഴിഞ്ഞുകിടക്കുകയാണ്. നോന്പുകാലത്തും തുറന്നുപ്രവർത്തിക്കുന്ന ഹോട്ടലുകളുടെ ഉടമകൾ ധർമസങ്കടത്തിലായി. തദ്ദേശീയർ മാത്രമാണ് ഹോട്ടലുകളിൽ ഭക്ഷണത്തിനെത്തുന്നത്. നഗരങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളിലെയും ഓട്ടോ-ടാക്സി ഉടമകളുടെ ദൈനംദിന വരുമാനം ഗണ്യമായി കുറഞ്ഞു. നിപ്പാ വൈറസ് ഭയം പഴം വിപണിയെയും ബാധിച്ചു. നിപ്പാ വൈറസ് ഭയം ജില്ലയിൽ മണ്‍സൂണ്‍ ടൂറിസം സീസണ് അപ്പാടെ ഇല്ലാതാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിൽ ടൂറിസം മേഖലയിൽ ഏകദേശം എട്ടുകോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നു വയനാട് ടൂറിസം ഓർഗനൈസേഷൻ(ഡബ്ല്യുടിഒ) എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ. രവി പറഞ്ഞു. ഡബ്ല്യുടിഒയിൽ രജിസ്റ്റർ ചെയ്ത 70 റിസോർട്ടുകളും 250 ഹോം സ്റ്റേകളും ജില്ലയിലുണ്ട്. ഈ സ്ഥാപനങ്ങളിൽ പലതിലും 100 ശതമാനം ബുക്കിംഗ് കാൻസലേഷനാണ് ഉണ്ടായത്.…
Read MoreCategory: Kozhikode
മാനന്തവാടിയിലെ ബിവറേജിൽ കോഴിക്കോട്, കണ്ണൂരിലെ ആളുകളുടെ തിരക്ക് ; മാസ്ക്കും കൈയ്യുറയും ധരിച്ച് ജാഗ്രതയിൽ ജീവനക്കാരും
മാനന്തവാടി: നിപ്പാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശമദ്യ വിൽപ്പനശാലയിലെ ജീവനക്കാരും നിതാന്ത ജാഗ്രതയിൽ. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ ബെവ്ക്കോ വിദേശമദ്യ വിൽപ്പനശാലയിലെ ജീവനക്കാരാണ് മാസ്ക്കും കൈയ്യുറയും ധരിച്ച് ജോലിയിലേർപ്പെടുന്നത്. ബീവറേജ് കോർപ്പറേഷൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർ സ്വന്തം കയ്യിൽ നിന്നും പണം ചെലവഴിച്ച് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. ഈ പണം തിരികെ നൽകുന്നത് സംബന്ധിച്ച് കോർപ്പറേഷൻ നിലപാട് വ്യകതമാക്കിയിട്ടില്ല. അന്യജില്ലകളായ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ മാനന്തവാടിയിലെ ബെവ് ക്കോയിൽ നിന്നും മദ്യം വാങ്ങാറുണ്ടെന്നത് കൂടി കണക്കിലെടുത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മദ്യം എടുത്ത് നൽകുന്നവർ, ബില്ല് അടിക്കുന്നവർ, പണം എണ്ണി തിട്ടപ്പെടുത്തുന്നവർ തുടങ്ങിയ മുഴുവൻ ജീവനക്കാരും മാസ്ക്കും കൈയ്യുറയും ധരിച്ചാണ് ജോലി ചെയ്യുന്നത്. അതേ സമയം ഇത് പൊതുജനങ്ങൾക്കിടയിൽ ഭീതി വർധിപ്പിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Read Moreനിപ്പാ വൈറസിൽ ആശങ്കയൊഴിയുന്നു : പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല; രോഗം നിയന്ത്രണ വിധേയമായതിൻന്റെ സൂചനയെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജില്ലയിലെ നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കയൊഴിയുന്നു. ഇന്നലെയു ഇന്നുമായി പുതിയ കേസുകളൊന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 22പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. ഇതുവരെ ലഭിച്ച 227 സാമ്പിള്‍ പരിശോധനാഫലങ്ങളില്‍ 18 എണ്ണത്തില്‍ മാത്രമാണ് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര് മരിച്ചു. നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് എപിഡേമോളജിയിലെ വിദഗ്ദസംഘം മന്ത്രി കെ.കെ. ശൈലജയുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അതിനുശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുനടന്ന ഉന്നതതലയോഗത്തിനിടെ വിഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. മേയ് 17ന് ശേഷം ആർക്കും രോഗബാധയുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗബാധ നിയന്ത്രണമായതിന്റെ സൂചനയാണിതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Moreനിപ്പാ: ജില്ലയിൽ ആളനക്കം കുറഞ്ഞു; ജില്ലയിൽ 12 വരെ ജാഗ്രതാ നിർദേശം; പൊതുപരിപാടികൾക്ക് വിലക്ക്; സ്കൂളുകൾ തുറക്കുന്നത് 12ലേക്ക് മാറ്റി
കോഴിക്കോട്: നിപ്പാ വൈറസ് പടർന്ന് പിടിക്കുന്നത് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ജില്ലയിലെ പൊതു ഇടങ്ങളിലെ തിരക്ക് കുറഞ്ഞു. കഴിഞ്ഞ ദിവസം ബാലുശേരിക്കടുത്ത് നിപ്പാ ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബാലുശേരി അങ്ങാടിയിലും തിരക്ക് കുറവാണ്. ഇവിടെ ഒരു തിയറ്റർ താത്കാലികമായി അടച്ചുപൂട്ടി. ബാലുശേരിയിൽ നിന്ന് നഗരപ്രദേശങ്ങളിലേക്ക് ജോലിക്കെത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. സ്വകാര്യ ബസുകളിൽ തിരക്ക് നന്നേ കുറവാണെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം ബാലുശേരിയിൽ സ്വകാര്യ ആശുപത്രിയിൽ പരിശോധന അവസാനിപ്പിച്ച് ഡോക്ടർമാർ സ്ഥലം വിട്ടു. ഡോക്ടർമാരില്ലാത്തതിനാൽ ഒപി പ്രവർത്തിക്കുന്നില്ലെന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. പാളയം പച്ചക്കറി മാർക്കറ്റ്, മൊഫ്യൂസൽ സ്റ്റാൻഡ്, മിഠായി തെരുവ് എന്നിവിടങ്ങളിൽ സാധാരണ നിലയെ അപേക്ഷിച്ച് തിരക്ക് കുറവാണ്. ബസും ട്രെയിനും ഉപേക്ഷിച്ച് സ്വന്തം വാഹനത്തിലാണ് മിക്കവരും നഗരത്തിലെത്തുന്നത്. ആശുപത്രികളിലും സിനിമ തിയറ്ററുകളും ആളൊഴിഞ്ഞ…
Read Moreഎസ്എഫ്ഐയിലൂടെ തുടങ്ങി ഇടതുമുന്നണിയുടെ തേരാളിയായി മലപ്പുറത്തിന്റെ വിജയരാഘവൻ
മലപ്പുറം:വലതുപക്ഷത്തിനു വേരോട്ടമുള്ള മലപ്പുറത്തിന്റെ മണ്ണിൽ മാർക്സിസ്റ്റ് പാർട്ടിയെ തളരാതെ പിടിച്ചു നിർത്തുന്നതിൽ വലിയൊരു പങ്കു വഹിച്ചു പോരുന്ന എ.വിജയരാഘവൻ ഇനി കേരളത്തിലെ ഇടതുമുന്നണിയുടെ തേരാളിയാകുന്നു. എൽഡിഎഫ് കണ്‍വീനർ സ്ഥാനം പാലൊളി മുഹമ്മദ്കുട്ടിക്ക് ശേഷം വീണ്ടുമൊരു മലപ്പുറത്തുകാരന്റെ ചുമലിൽ വരികയാണ്. രാഷ്ട്രീയ തന്ത്രങ്ങളിൽ പാടവമേറെയുള്ള വിജയരാഘവൻ ദേശീയ രാഷ്ട്രീയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ കൂടി മന:പ്പാഠമാക്കിയ ശേഷമാണ് ഇടതുമുന്നണിയുടെ കണ്‍വീനർ സ്ഥാനത്തെത്തുന്നത്. മലപ്പുറത്തിന്റെ മണ്ണിൽ എസ്എഫ്ഐയിലൂടെ തുടങ്ങിവച്ചതാണ് ബി.എ.ഇസ്്ലാമിക ചരിത്രത്തിലെ ഈ പഴയ ഒന്നാം റാങ്കുകാരന്റെ രാഷ്ട്രീയ ചരിത്രം. പൊതുപ്രവർത്തന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സന്പത്തുമായാണ് വിജയരാഘവൻ എൽഡിഎഫ് കണ്‍വീനറാകുന്നത്. അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിൽ കഐസ്വൈഎഫിലൂടെ പൊതുപ്രവർത്തന രംഗത്തേക്കു കടന്നു വരികയും പിന്നീട് എസ്എഫ്ഐയുടെ സംസ്ഥാന ദേശീയ നേതാവായി മാറുകയും ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കലിക്കട്ട് യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം, കേരള കലാമണ്ഡലം ഭരണസമിതിയംഗം, സിപിഎം കേന്ദ്ര സെക്രട്ടറിയറ്റ്…
Read Moreവ്യാജ പ്രചാരണവും തെറ്റിദ്ധാരണയും…! ജനങ്ങൾ ആശുപത്രികളെ കൈയൊഴിയുന്നു
കോഴിക്കോട്: നിപ്പാ വൈറസ് പടരുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നതും ജനങ്ങളുടെ അനാവശ്യ ഭീതിയും മറ്റു രോഗികളെ ആശുപത്രികളിൽ നിന്ന് അകറ്റുന്നു. ആശുപത്രിയിലെത്തിയാൽ നിപ്പാ ബാധിക്കുമെന്ന തെറ്റിദ്ധാരണയിലാണ് രോഗികൾ ആശുപത്രിക്കുനേരെ മുഖം തിരിക്കുന്നത്. സാധാരണ പനിക്കും മറ്റു ആരോഗ്യപ്രശ്നങ്ങൾക്കും ഇപ്പോൾ രോഗികൾ ചികിത്സ തേടിയെത്തുന്നില്ല. നിപ്പാ വൈറസ് ബാധ ജില്ലയിൽ സ്ഥിരീകരിച്ചതോടെ തന്നെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറുവുണ്ടായി. കഴിഞ്ഞ ദിവസം ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഗ്രാമപ്രദേശത്തെയും നഗരത്തിലെയും ആശുപത്രികളിലെ തിരക്ക് വലിയ തോതിൽ കുറഞ്ഞു. ഏതുതരം ആരോഗ്യ പ്രശ്നത്തിനും രോഗികൾ വീട്ടിലിരുന്ന് ചികിത്സിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. പൊതുസ്ഥലങ്ങളിലെ തിരക്ക് പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയിരുന്നെങ്കിലും ചികിത്സയ്ക്കായി ആശുപത്രിയിലെത്തരുതെന്ന് നിർദേശിച്ചിട്ടില്ല. എന്നാൽ ആശുപത്രിയിൽ നിന്നാണ് രോഗം പകരുന്നതെന്ന വ്യാജ പ്രചാരണമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. അതേസമയം ആശുപത്രിയിൽ…
Read Moreനിപ്പാ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഞ്ചുവരെ അവധി
വയനാട്: വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂണ്‍ അഞ്ചുവരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണു നടപടി.
Read Moreനിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു; ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പ്
കോഴിക്കോട്: നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു റോജ. നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം.
Read Moreകരൾ രോഗിയായ ഡ്രൈവറെ അദർ ഡ്യൂട്ടിയിൽ നിന്നും മാറ്റി; വീണ്ടും രോഗം മൂർച്ഛിച്ച് മുരളി മരിച്ചതിൽ നാട്ടുകാരും ജീവനക്കാരു മരിച്ചു
പേരാമ്പ്ര: തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്റെ മരണം പ്രതിഷേധത്തിനിടയാക്കി. കെഎസ്ആര്‍ടിസി ഡ്രൈവറായ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് സ്വദേശി നോമ്പ്രയില്‍ എന്‍ .കെ. മുരളി (45)യുടെ മരണമാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും പ്രതിഷേധത്തിനിടയാക്കിയത്. വൃക്കരോഗിയായ മുരളിയെ അദര്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ഡ്രൈവര്‍ ജോലി ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇദ്ദേഹത്തെ അദര്‍ ഡ്യൂട്ടിയില്‍ ഉടുത്തി സ്റ്റോറിലും പന്പിലുമായി നിയമിക്കുകയായിരുന്നു. ഇതിനിടെ പുതിയ എംഡിയുടെ അദര്‍ ഡ്യൂട്ടി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നത്. ഇതിനെ തുടര്‍ന്ന് വീണ്ടും ഡ്രൈവര്‍ ഡ്യൂട്ടിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ആരോഗ്യം മോശമാകാനിടയായി. തുടര്‍ന്നാണ് മരണം. 2007ലാണു മുരളി തൊട്ടില്‍പ്പാലം ഡിപ്പോയില്‍ ജോലിക്ക് കയറിയത്. 2011 ല്‍ രണ്ടു വൃക്കയും തകരാറിലായി. അനാരോഗ്യം വെല്ലുവിളി ഉയര്‍ത്തിയതോടെ ജീവിതം പ്രതിസന്ധിയിലായി. ഈയവസരത്തില്‍ സഹോദര പുത്രന് വൃക്ക ദാനം ചെയതത് മുരളിക്കു…
Read Moreനിപ്പാവൈറസ്; ആളൊഴിഞ്ഞ് മുക്കം; പുറത്തിറങ്ങാൻ മടിച്ച് ജനം; വ്യാപാരം കുത്തനെ ഇടിഞ്ഞു
മുക്കം: മലയോര മേഖലയുടെ സിരാകേന്ദ്രമെന്ന അറിയപ്പെടുന്ന മുക്കം ഇന്നലെ പൊതുവേ വിജനമായിരുന്നു. ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരക്കിലമരേണ്ട നഗരത്തില്‍ ആളുകള്‍ എത്താന്‍ മടിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന സാഹചര്യവും ഇതിനകം ഉടലെടുത്തിട്ടുണ്ട്. നഗരത്തില്‍ എത്തിയ പലരും സുരക്ഷ മാസ്ക് ധരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വ്യാപാരികള്‍ , ബസ് ജീവനക്കാര്‍ , ഓട്ടോറിക്ഷ തൊഴിലാളികള്‍ , യാത്രക്കാര്‍ തുടങ്ങി മിക്കവരും മാസ്ക്ക് ധരിച്ചാണ് ഇന്നലെ നിരത്തുകളില്‍ ഇറങ്ങിയത്. ജില്ലയില്‍ നിപ്പാവൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ദഗതിയിലായ വ്യാപാര രംഗം ഇപ്പോള്‍ മുക്കത്ത് കുത്തനെ ഇടിഞ്ഞു. വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍ അടക്കമുള്ള ജനം കൂട്ടമായെത്തുന്ന ഇടങ്ങളില്‍ ഇപ്പോള്‍ തിരക്കില്ല. നിപ്പാവൈറസ് പടരുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് മൂലം കോഴിയിറച്ചി, പച്ചക്കറികള്‍ , പഴങ്ങള്‍, ഈത്തപ്പഴങ്ങള്‍ എന്നീ വിപണികളില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
Read More