കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാൻ ജപ്പാനിൽ നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ആറിയിച്ചു. ഹാവിപിറാവിർ എന്ന മരുന്നാണ് എത്തിക്കുക. മലേഷ്യയിൽ നിന്നെത്തിച്ച റിബാ വൈറിനേക്കാൾ ഫലപ്രദമാണ് പുതിയ മരുന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. റിബാ വൈറിൻ മരുന്നിന്റെ പാർശ്വഫലങ്ങളുടെ കാര്യത്തിൽ ചില സംശയങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തേ അറിയിച്ചിരുന്നു.
Read MoreCategory: Kozhikode
നിപ്പാ വൈറസ്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തണമെന്ന് കളക്ടർ
കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് കളക്ടർ. പത്തുദിവസത്തേക്ക് കോടതി നിർത്തിവയ്ക്കണമെന്നു ചൂണ്ടിക്കാട്ടി കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ കോടതി സൂപ്രണ്ട് നിപ്പാ വൈറസ് ബാധിച്ച് മരിച്ചതിനെ തുടർന്ന് കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കളക്ടറുടെ ഇടപെടൽ. ഇതിനിടെ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേർ മരിച്ച സാഹചര്യത്തിൽ ബാലുശേരി ആശുപത്രിയിലെ ഡോക്ടർമാരോടും ജീവനക്കാരോടും ഒരാഴ്ചത്തേക്ക് അവധിയെടുക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
Read Moreചിക്കനും ബീഫിനും വില മേലോട്ട്; മത്സ്യവിപണിയില്‍ ഇടിവ്, ആശ്വാസമായി പച്ചക്കറിവില
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിപ്പാ ഭീതിക്കിടയിലും കോഴിയിറച്ചിയുടെയും ബീഫിന്റെയും വില മുകളിലോട്ടുതന്നെ. കിലോ കോഴിയിറച്ചിക്ക് 200-മുതല്‍ 210 രൂപവരെയാണ് .പോത്തിറച്ചിക്ക് ഇത് 280-മുതല്‍ 300 വരെയും.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞരണ്ടുദിവസമായി വലിയേബാട്ടുകളൊന്നും കടലില്‍ പേകാനായതോടെ മത്സ്യലഭ്യതയും കുറഞ്ഞു. റംസാന് കാലത്ത് മലബാറില്‍ മാംസാഹാരം കീശകാലിയാക്കുന്ന അവസ്ഥയാണുള്ളത്. മറുഭാഗത്ത് ലഭ്യതകുറവുമാണ്. തമിഴ്നാട്ടിലെ ഫാമുകള്‍ വില കൂട്ടിയെന്നാണ് വ്യാപാരികള്‍ പറയുന്ന ന്യായം. എന്നാല്‍ ഏറ്റവും ഡിമാന്‍ഡുള്ള കാലത്ത് കുത്തനെ വിലവര്ധിപ്പിക്കുകയെന്ന തന്ത്രമാണ് ചിക്കന്‍ വ്യാപാരികള്‍ പയറ്റുന്നത്. മാര്‍ച്ച് മാസത്തില്‍ 120, എപ്രില്‍ മാസത്തില്‍ 140-150 വരെയുണ്ടായിരുന്ന കോഴിയിറച്ചിവിലയാണ് ഇപ്പോള്‍ പൊടുന്നനെ 170-ലും പിന്നീട് 200-ലും എത്തിയത്. റംസാന് വിപണി മുന്‍കൂട്ടികണ്ട് കിലോയ്ക്ക് 500 രൂപയുണ്ടായിരുന്ന മാട്ടിറച്ചി ഇപ്പോള്‍ 550-580 രൂപയ്ക്കാണ് വില്‍ക്കുന്നത്. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചിക്കന്‍ കഴിക്കരുതെന്ന വ്യാജ സന്ദേശം വന്നതോടെ ചിക്കന്‍ വ്യാപാരികള്‍…
Read Moreസെപ്റ്റിടാങ്കിൽനിന്നു മാലിന്യം പുറത്തേക്ക്; സ്വകാര്യ വ്യക്തിയുടെ ക്വാർട്ടേഴ്സ് പൂട്ടാൻ ഉത്തരവ്
വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് സ്വകാര്യ വ്യക്തിയുടെ ക്വാർട്ടേഴ്സിലെ സെപ്റ്റിടാങ്കിൽ നിന്നു മാലിന്യം പുറത്തേക്ക്. പരിസരവാസികളെ ദുരിതത്തിലാക്കുന്ന സിഎം കോട്ടേജിനെതിരെ നടപടി തേടി ഡിവൈഎഫ്ഐ രംഗത്തെത്തി.അശാസ്ത്രീയ രീതിയിൽ മലിനജലടാങ്ക് നിർമിച്ചത് വഴി സമീപ പ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമാകുന്ന സ്ഥിതിയാണുള്ളത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് രണ്ട് ദിവസമായി മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ക്വാർട്ടേഴ്സിലെ 23 മുറികളിലായി 88 ഇതര സംസ്ഥാന തൊഴിലാളികളെയാണ് പാർപ്പിച്ചിരിക്കുന്നത്. കുടുംബ ഉപയോഗത്തിനാണ് ലൈസൻസെങ്കിലും വടകരയിലെ പ്രമുഖ ഹോട്ടൽ ശൃംഖലയുടെ അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇവിടെ പാർപിച്ചിരിക്കുന്നത്. എന്നാൽ 150 ഓളം പേർ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. ഡിവൈഎഫ്ഐ കുട്ടോത്ത് യൂനിറ്റ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തധികൃതരും ഹെൽത്ത് ഇൻസ്പക്ടറും സ്ഥലം സന്ദർശിച്ചു. ക്വാട്ടേഴ്സ് അടിയന്തിരമായി അടച്ച് പൂട്ടാനും തൊഴിലാളികളെ ഉടൻ മാറ്റിപ്പാർപ്പിക്കാനും ഉത്തരവിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ 30 ദിവസത്തെ സമയവും നൽകി.…
Read Moreനിപ്പാ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായി പഴംതീനി വവ്വാലുമായി ഡോക്ടര്‍ ഭോപ്പാലിലേക്ക്; രണ്ടു ദിവസത്തിനകം പരിശോധന ഫലം
കോഴിക്കോട് : നിപ്പാ വൈറസ് ബാധയുടെ ഉറവിടത്തിന് കാരണമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുമായി മൃഗസംരക്ഷണവകുപ്പ് ഡോക്ടര്‍ ഭോപ്പാലിലേക്ക് തിരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിനു പിറകിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ പതിനൊന്നോടെ വിമാനത്തില്‍ ഭോപ്പാലിലേക്ക് തിരിച്ചത്. പഴംതീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലാണ് പരിശോധന നടത്തുക. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭിക്കും. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.സി.മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലിനെ പിടികൂടിയത്. വവ്വാലിനെ അതീവ സുരക്ഷിതമായി ഇന്കുബേറ്ററിലാക്കിയാണ് എത്തിക്കുന്നത്. എറണാകുളത്തുനിന്ന് കൊണ്ടുവന്ന ഡ്രൈ ഐസ് നിറച്ച ഇന്‍കുബേറ്ററിലാണിപ്പോള്‍ വവ്വാല്. അതേസമയം ഈ വവ്വാലില്‍ നിപ്പാ വൈറസുണ്ടോയെന്ന് പറയാനവാവില്ല. വിശദമായ നിരീക്ഷണം ഇനിയും തുടരാനാണ് മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ മനുഷ്യരൊഴികെയുള്ള…
Read Moreപോലീസിനെ വെട്ടിലാക്കി വ്യാജ ബോംബ്; നാദാപുരം മേഖലയില്‍ വ്യാപക റെയ്ഡ്
നാദാപുരം: നരിക്കാട്ടേരിക്കടുത്ത പെരുമുണ്ടശേരിയില്‍ കണ്ടെത്തിയ ബോംബ് വ്യാജന്. പെരുമുണ്ടശേരിയിലെ കിണറുള്ള പറമ്പത്ത് അശോകന്റെ ആളൊഴിഞ്ഞ വീട്ടു പറമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ പുത്തന്‍ സ്റ്റീല്‍ കണ്ടെയ്നര്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്ത ബോംബ് ബുധനാഴ്ച്ച രാവിലെ ബോംബ് സ്ക്വാഡ് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് മനസ്സിലായത്. മേഖലയില്‍ ആയുധങ്ങള്‍ക്കും സ്ഫോടക വസ്തുക്കള്‍ക്കുമായി ബുധനാഴ്ച്ച രാവിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മേഖലയില്‍ സംയുക്ത പരിശോധന നടത്തിയെങ്കിലും ആയുധങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.
Read Moreപട്ടാപ്പകൽ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ഭീതി പരത്തി; കാട്ടാന ശല്യം തടയുന്നതിന് ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങൾ വനം വകുപ്പ് സ്വികരിക്കുന്നില്ലെന്നും നാട്ടുകാർ
നടവയൽ: അമ്മാനി വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാനക്കൂട്ടം കിലോമീറ്റരുകൾ സഞ്ചരിച്ച് താഴെ നെല്ലിയന്പത്തെ സ്വകാര്യ തോട്ടത്തിലെത്തി. താഴെ നെല്ലിയന്പത്തെ സ്വകാര്യ തോട്ടത്തിൽ അഞ്ച് ആനകളടങ്ങിയ കാട്ടു കൊന്പൻമാരുടെ കൂട്ടമാണ് ഇന്ന് പുലർച്ചെ മുതൽ ഭീതി പരത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി. ആനകളെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഉച്ചക്ക് രണ്ടിന് ശേഷമാണ് ആനകൾ തോട്ടത്തിൽ നിന്നും നീങ്ങാൻ തുടങ്ങിയത്. പുഞ്ചവയൽ കായക്കുന്ന് റോഡ് മുറിച്ചുകടന്ന ആനകൾ വൈകുന്നേരം നാലോടെ വനത്തിലേക്ക് കയറി. വ്യാപക കൃഷിനാശമാണ് കാട്ടാനകൾ വരുത്തിവെച്ചത്. മാത്തൂർ വയൽ കരിമംഞ്ചേരിയിൽ സന്ധ്യ ആവുന്നതോടെ കാട്ടാനകൾ എത്തുന്നത് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് വലിയ ഭീഷണിയാണെന്ന് താമസക്കാർ പറഞ്ഞു.വനാതിർത്തിയിലെ കിടങ്ങ് ഇടിച്ചു നിരത്തിയാണ് ആനകൾ നാട്ടിലിറങ്ങുന്നത്. വൈദ്യുതി വേലി തകർന്ന് കിടക്കുന്നതും ആനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതിന് കാരണമാണ്. വർധിച്ച് വരുന്ന കാട്ടാന ശല്യം…
Read Moreനിപ്പാ: നിരീക്ഷണത്തിലുള്ളവർക്കു ഇനി കേന്ദ്രീകൃത മേൽനോട്ടം; ആരോഗ്യ വകുപ്പ് സൂക്ഷ്മ പരിശോധന തുടങ്ങി
മലപ്പുറം: ജില്ലയിൽ നിപ്പാ വൈറസ് രോഗികളുമായി ബന്ധപ്പെട്ടവരെ മുഴുവൻ സമയവും നിരീക്ഷിക്കുന്നതിനു കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ സംസ്ഥാന നോഡൽ ഓഫീസറായി നിയോഗിച്ചു കേന്ദ്രീകൃത മേൽനോട്ട സംവിധാനം നിലവിൽ വന്നതായി ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. ആശങ്കയുള്ളവർക്കു ഭീതിയകറ്റാനും ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ സമയത്ത് ലഭിക്കുന്നതിനുള്ള രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ രോഗബാധിതരുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ളവരെ സംബന്ധിച്ചു ആരോഗ്യ വകുപ്പ് തയാറാക്കിയ പട്ടികയുടെ നിരന്തര സൂക്ഷ്മ പരിശോധ തുടങ്ങി. പട്ടികയിൽപ്പെട്ടവരുടെ ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വകുപ്പ് വിലയിരുത്തുകയും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകുകയും ചെയ്യും. ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഇതേക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കും. ദിവസവും വൈകുന്നേരം നാലിനു കളക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന ടാസ്ക് ഫോഴ്സ് ഇതു സംബന്ധിച്ചുള്ള അവലോകനം നടത്തും.…
Read Moreഅമിത ഡീസൽ വിലയും റോഡ് ടാക്സും; കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ സ്വകാര്യബസ് സർവീസിനു പ്രതിസന്ധിയിൽ
മണ്ണാർക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ സ്വകാര്യബസ് സർവീസുകൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഒരുവർഷത്തിനിടെ ഈ റൂട്ടിലോടുന്ന പത്തോളം സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചു. അമിത ഡീസൽ വിലവർധന, റോഡ് ടാക്സ് എന്നിവയാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമാകുന്നതെന്നു ബസുടമകൾ പറയുന്നു. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാരാണ് കോഴിക്കോട്-പാലക്കാട് റൂട്ടിൽ യാത്ര ചെയ്യുന്നത്. ഇൻഷ്വറൻസ്, ടാക്സ്, ഡീസൽ എന്നിവയുടെ വർധനയാണ് ഈ മേഖലയുടെ തകർച്ചയ്ക്കു കാരണമെന്നും പറയുന്നു. ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗത്തിൽപെട്ട ബസുകളാണ് പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്നത്. ഇടുങ്ങിയ റോഡായ പാലക്കാട്-കോഴിക്കോട് റോഡിലൂടെ സമയമെടുത്ത് ഓടിയെത്തുവാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. നിലവിൽ 40 ശതമാനത്തിലേറെ സ്വകാര്യബസുകളുടെ കുറവുവന്നിട്ടുണ്ട്. പുതിയ ബസുകൾ ഇറങ്ങുന്നുമില്ല. രാവിലെമുതൽ രാത്രി വൈകുംവരെ സർവീസ് നടത്തിയാലും ഉടമകൾക്ക് ആയിരം രൂപപോലും കിട്ടുന്നില്ലത്രേ. ഡീസൽവില വർധനയും ദീർഘദൂര ബസുകളെ…
Read Moreനിപ്പാ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ മക്കൾക്ക് സാധാരണ പനിയെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട് : നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഇരുവരേയും ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവര്‍ക്കും നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂട്ടികൾക്ക് സാധാരണ പനിയുണ്ടായിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിനായി എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്.എല്‍. സരിത വ്യക്തമാക്കി.
Read More