കോഴിക്കോട്: നിപ്പാ വൈറസ് ലക്ഷണങ്ങളോടെ ഒമ്പത് പേര് കൂടി ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ ലഭിച്ച ഒമ്പത് പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത അറിയിച്ചു. നിപ്പാ വൈറസ്ബാധയുണ്ടായത് കോഴികളിലൂടെയാണെന്ന് വ്യാജപ്രചാരണം നടത്തിയ 22 പേരെ അറസ്റ്റ് ചെയ്തതായി കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. സന്ദേശങ്ങളുടെ ഉറവിടം വിദേശത്തുനിന്നാണെന്ന സംശയത്തിലാണ്. രോഗം ഭേദമായവരെ വിദഗ്ധ കമ്മിറ്റിയുടെ തീരുമാനത്തിനുശേഷം മാത്രമേ ആശുപത്രിയില്‍നിന്നു വിട്ടയക്കുകയുള്ളൂവെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.ആര്. രാജേന്ദ്രന് പറഞ്ഞു. രോഗം മാറിയവരെ 21 ദിവസംകൂടി നിരീക്ഷിക്കും.
Read MoreCategory: Kozhikode
നിപ്പാ ഭീതിക്കിടയിലും നേന്ത്രക്കായവില കുതിക്കുന്നു; കിലോയ്ക്ക് 55-മുതല്‍ 65 രൂപ വരെ വില
കോഴിക്കോട്: നിപ്പാ ഭീതിക്കിടയിലും സമീപകാലത്തെ എറ്റവും വലിയ വിലക്കയറ്റവുമായി നേന്ത്രപ്പഴവിപണി. മറ്റ് പഴങ്ങള്‍ക്ക് വിലകുറഞ്ഞപ്പോഴാണ് നേന്ത്രപ്പഴം കിലോയ്ക്ക് 55-മുതല്‍ 65 രൂപ വരെ വില്‍ക്കുന്നത്. റമദാന് കാലം തുടങ്ങും മുന്‍പുവരെ 40-45 രൂപയായിരുന്നു വില. ഹോള്‍സെയില്‍ കടകളില്‍ നേന്ത്രപ്പഴം കിലോ 50 രൂപയ്ക്ക് ലഭിക്കുമെങ്കിലും ഉള്നാടുകളിലേക്കെത്തുമ്പോള് ഇതിലും വിലകൂടും. നേന്ത്രപ്പഴത്തിന് വിലകൂടിയതോടെ ചിപ്സിനും വിലകൂടി. പച്ചയ്ക്ക് വെട്ടി പഴുപ്പിക്കുന്നതായതിനാല് നിപ്പാ വൈറസ് നേന്ത്രപഴത്തെ ബാധിക്കില്ലെന്ന ധാരണ സാധാരണക്കാര്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ മറ്റു പഴങ്ങളേക്കാള്‍ സുരക്ഷിതം ഇതാണെന്നും ആളുകള്‍ കരുതുന്നു. വിപണിയില്‍ നേന്ത്രപ്പഴത്തിന് ഇനിയും വിലകൂടാനുള്ള സാഹചര്യവുംനിലനില്ക്കുന്നു.ആവശ്യക്കാര്‍ വര്‍ധിച്ചതാണ് കാരണം. വവ്വാലുകള്‍ ഭക്ഷിച്ചതാകാമെന്ന ഭീതിയില്‍ മാമ്പഴത്തിന് വില പകുതിയായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് നേന്ത്രപഴത്തിന് മാതം വിലകൂട്ടിയത്. കിലോ മാമ്പഴത്തിന് 50 മുതല്‍ 60 രൂപവരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 80 രൂപയ്ക്ക് മുകളിലായിരുന്നു .മാങ്ങാപ്പഴത്തിന്റെ…
Read Moreസ്കൂൾ തുറക്കാറായിട്ടും ബസുകൾ പഴയപടി തന്നെ..! നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ ആവശ്യത്തിന് സുരക്ഷ ക്രമീകരണങ്ങളില്ല; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: ജില്ലയിൽ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിദ്യാർഥികളുടെ യാത്രാ സുരക്ഷയ്ക്ക് നേരെ കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ സർവീസ് നടത്തുന്ന മിക്ക സ്വകാര്യ ബസുകളിലും ആവശ്യത്തിന് സുരക്ഷ ക്രമീകരണങ്ങളില്ല. നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് മിക്കതിനും വാതിലില്ല. പല സിറ്റി ബസുകളും ഡോർ അഴിച്ചുവച്ച് സർവ്വീസ് നടത്തുകയാണ്. വാതിലിനരികിൽ കൈപ്പിടി പോലും ഇല്ലാതെയാണ് ചില ബസുകൾ ഓടുന്നത്. ബസുകൾക്ക് ഫിറ്റ്നസും പെർമിറ്റും ലഭിക്കണമെങ്കിൽ വാതിലുകൾ ആവശ്യമാണ്. എന്നാൽ ദുരന്തമുണ്ടാകുന്പോൾ മാത്രമാണ് അധികൃതർ ഇത്തരം കാര്യങ്ങൾ പരിശോധിക്കാറുള്ളൂ. വിദ്യാർഥികൾ സ്കൂളിലേക്കുള്ള യാത്രയ്ക്ക് ഏറ്റവുമധികം ആശ്രയിക്കുന്ന സ്വകാര്യ ബസുകളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ചില ബസുകളിൽ മുന്നിൽ മാത്രമാണ് വാതിൽപ്പൊളിയുണ്ടാവുക. മുന്നിലും പിന്നിലും വാതിൽപ്പൊളി വച്ചാൽ രണ്ടു തൊഴിലാളികളെ നിയമിക്കേണ്ടി വരുമെന്ന വിചിത്ര ന്യായമാണ് ബസ്…
Read Moreഎടപ്പാൾ പീഡനം: തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി തെറിച്ചു; അന്വേഷണം ക്രൈംബ്രാഞ്ചിന്
മലപ്പുറം: എടപ്പാൾ പീഡന വിവരം ചൈൽഡ്ലൈനെ അറിയിച്ച തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിക്ക് സ്ഥാനചലനം. സിഡിആർബി ഡിവൈഎസ്പി ഷാജി വർഗീസിനെ ആഭ്യന്തരവകുപ്പ് ചുമതലകളിൽ നിന്നും മാറ്റി. പുതിയ ചുമതല അദ്ദേഹത്തിന് നൽകിയിട്ടില്ല. ഇതിന് പുറമേ എടപ്പാൾ തീയറ്റർ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ഡിജിപി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡിവൈഎസ്പിയെ സ്ഥാനത്തു നിന്നും മാറ്റിയത്. അദ്ദേഹത്തിനെതിരേ മറ്റ് വകുപ്പുതല നടപടികൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വൻ വിവാദമായതിന് പിന്നാലെയാണ് അഭ്യന്തരവകുപ്പ് നടപടികൾ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡിജിപി തൃശൂർ റോഞ്ച് ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് വിവരം നൽകിയ ആൾക്കെതിരേ കേസെടുത്തത് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് സേനയിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.
Read Moreഓടിക്കൊണ്ടിരുന്ന കാർ കത്തി റിട്ടയേർഡ് അധ്യാപകൻ വെന്തുമരിച്ചു ; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്
കുറ്റ്യാടി: ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ വെന്തുമരിച്ചു. നരിപ്പറ്റ മണിയൂർതാഴയിലെ കൊയ്യാൽ നാണു(62)വാണ് മരിച്ചത്. റിട്ട. പ്രധാന അധ്യാപകനാണ്. ഇന്നു പുലർച്ചെ സംസ്ഥാന പാതയിൽ അന്പലകുളങ്ങരയിലാണ് സംഭവം. കുറ്റ്യാടിയിൽ ഡോക്ടറെ ബുക്ക് ചെയ്യാൻ പോകുന്നതിനിടയിൽ കാർ കത്തിയെന്നാണ് സംശയം. ഇയാൾ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തി കരിഞ്ഞിട്ടുണ്ട്. കാർ നന്പർ പരിചയമുള്ളവരാണ് ഇയാളുടേതാണ് കാറെന്ന് മനസിലാക്കിയത്. തുടർന്ന് വീടുമായി ബന്ധപ്പെട്ടപ്പോഴാണ് പുലർച്ചെ കാറുമായി പോയെന്ന് അറിയുന്നത്. വടകര കോടതി ജീവനക്കാരി സുജാതയാണ് ഭാര്യ. ഒരു മകനുണ്ട്. കുറ്റ്യാടി സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി. സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ് കുറ്റ്യാടി: കക്കട്ടിന് സമീപം അന്പലകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ്. ഓടുന്ന കാർ ഇത്തരത്തിൽ കത്തിയമരാൻ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. അഥവാ കാർ കത്തിയാൽ തന്നെ യാത്രക്കാർക്ക്…
Read Moreബാറുകള്‍ക്ക് സമീപം പരിശോധന ശക്തമാക്കാൻ പോലീസ്; ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിർദേശമെത്തി
സ്വന്തം ലേഖകന്‍ കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ബാറുകള്‍ക്ക് സമീപത്ത് പോലീസിന്റെ വാഹനപരിശോധന കര്‍ശനമാക്കണമെന്ന് ഡിജിപി. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ തുടക്കത്തില്‍ തന്നെ കണ്ടെത്തണം. ഇതിനായാണ് ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും സമീപത്തെ വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യപിച്ചും അമിത വേഗത്തിലും വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് പിടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറുകയും ലൈസന്‍സ് സസ്പന്റ് ചെയ്യുന്നതിനുള്ള നിയമനടപടി സ്വീകരിക്കണമെന്നും ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് റോഡപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ശുഭയാത്രാ -2018 പദ്ധതിയുടെ ഭാഗമായാണ് ഡിജിപി അധിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവിറക്കിയത്. വാഹനപരിശോധനയ്ക്കിടെയുണ്ടയേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കണം. പരിശോധനക്കായി നിയമലംഘകരെ തടയുന്നത് കഴിയുന്നത്ര ഒഴിവാക്കണം.ഡിജിറ്റില്‍ കാമറകള്‍, ശരീരത്തില്‍ ഘടിപ്പിക്കുന്ന കാമറകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഉപയോഗപ്പെടുത്തി നിയമലംഘകരുടെ ഫോട്ടോഅല്ലെങ്കില് വീഡിയോ പകര്‍ത്തുകയും തുടര്‍നടപടി…
Read Moreപ്ലാസ്റ്റിക് കുടത്തിൽ തല കുടങ്ങിയ തെരുവുനായ്ക്ക് രക്ഷകരായി ദേവാനന്ദും വിപീഷും
കൊയിലാണ്ടി: പ്ലാസ്റ്റിക് കുടത്തിൽ കഴുത്ത് കുടുങ്ങി മണിക്കൂറുകളോളം ദയനീയ രോദനവുമായ നായയ്ക്ക് സമീപവാസികൾ രക്ഷകരായി. കൊരയങ്ങാട് തെരുവിലെ ബീനാ വിഹാർ വീട്ടിനു പിറകിലാണ് കുടം കഴുത്തിൽ കുടുങ്ങിനായ കിടന്നത്. വെള്ളം കുടിക്കാനായി കഴുത്തിട്ടപ്പോൾ തല കുടുങ്ങിയ താന്നെന്നാണ് കരുതുന്നത്. ഉച്ചയോടെ യാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. തല കുടുങ്ങി പുറത്തെടുക്കാൻ കഴിയാതെ ദയനീയമായി മോങ്ങുന്ന നായയുടെ അവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും കൈമലർത്തുകയായിരുന്നു. തുടർന്ന് വൈകീട്ടോടെ സമീപവാസികളായ സി.പി. ദേവാനന്ദ്, എ.എസ്. വിപീഷ് തുടങ്ങിയവർ സധൈര്യം രംഗത്തുവരുകയായിരുന്നു. കുടത്തിന്റെ ഭാഗത്ത് ഇരുവരും ചേർന്ന് ശക്തമായി വലിച്ചെങ്കിലും ശ്രമം വിജയിച്ചില്ല പിന്നീട് കയർ കെട്ടി ശക്തമായി വലിച്ചതോടെ നായയുടെ തല പുറത്തായത് ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെ തെരുവുനായ കുതിച്ചു പാഞ്ഞു.
Read Moreപോലീസ് ചമഞ്ഞ് കുഴൽപണം തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ; പ്രധാന പ്രതിയെ പിടികൂടിയത് അസമിൽനിന്ന്
നാദാപുരം: കല്ലാച്ചി വളയം റോഡിൽ വച്ച് പോലീസ് ചമഞ്ഞ് യുവാവിൽ നിന്നും കുഴൽപണം തട്ടിയ കേസിൽ മൂന്നു പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശികളായ മുഹമ്മദ്, നവാസ്, അയനിക്കാട് സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഫൈസലിനെ അസമിൽ വച്ചും മറ്റുള്ളവരെ കല്ലാച്ചിയിൽ വച്ചുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നാണ് സംഭവം. 3.6 ലക്ഷം രൂപയാണ് കുഴൽപണം കടത്തിയ എന്ന യുവാവിൽ നിന്നും സംഘം തട്ടിയെടുത്തത്. ബൈക്കിലെത്തിയ രണ്ടു പേർ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം പണം പിടിച്ചുപറിക്കുകയായിരുന്നു. നാദാപുരം സബ്ഡിവിഷണൽ ഡിവൈഎസ്പി ഇ. സുനിൽകുമാറിന്റെ നിർദേശത്തിൽ സൈബർ സെല്ലിന്റെ സഹായത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തിൽ കേസിലെ ഒന്നാം പ്രതി ഫൈസലിനെ തിരിച്ചറിയുകയായിരുന്നു. ഇയാൾ സംഭവ ശേഷം അസാമിലേക്ക് കടന്നതായി വിവരം ലഭിച്ചു.നാദാപുരം എസ്ഐ എൻ. പ്രജീഷിന്റെ…
Read Moreനിപ്പാ വൈറസ്: ഉറവിടം കണ്ടെത്താന്‍ വിദഗ്ധ പഠനത്തിന് മൃഗസംരക്ഷണവകുപ്പ്
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ വിദഗ്ധപഠനം വേണമെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ്. നിലവില്‍ നടത്തിയ പരിശോധനകള്‍ കൊണ്ട് ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സമഗ്രമായ പഠനം നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നത്. എപ്പിഡമോളജിക്കല്‍ സര്‍വ്വേ നടത്തിയാല്‍ മാത്രമേ ഉറവിടം കണ്ടെത്താന്‍ കഴിയൂ എന്നാണ് വകുപ്പിന്റെ നിഗമനം. ഇതിനായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണറുടെ ആവശ്യപ്രകാരം പദ്ധതി രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. സമയമെടുത്തുള്ള പരിശോധനയിലൂടെ മാത്രമേ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനാകൂ. ഇപ്പോള്‍ നടത്തുന്ന പരിശോധനകള്‍ അപര്യാപ്തമാണെന്നാണ് നിഗമനം. ലക്ഷക്കണക്കിന് വവ്വാലുകളില്‍ ചിലതില്‍ മാത്രമേ രോഗാണു ഉണ്ടായിരിക്കൂവെന്നിരിക്കെ പരിമിതമായ എണ്ണം പരിശോധിക്കുന്നത് അപ്രായോഗികമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. നേരത്തെ പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ്പ വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദഗ്ധ പഠനത്തിനുള്ള തീരുമാനം. എപ്പിഡമോളജിക്കല്‍ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് കൂടുതല്‍…
Read Moreമുക്കം നഗരസഭയുടെ പിഎംഎവൈ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം; വീട് ലഭിച്ച നാല്ണ ഗുണഭോക്താക്കളു മായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കും
മുക്കം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയ്ക്ക് മുക്കം നഗരസഭയ്ക്ക്കേന്ദ്രഗവൺമെ ന്റിന്റെ അംഗീകാരം. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പദ്ധതി നിർവഹണം നടത്തിയതിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി വീട് പണി പൂർത്തീകരിച്ച നാല് ഗുണഭോക്താ ക്കളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കും. നാളെ കളക്ടറേറ്റിലാണ് വീഡിയോ കോൺഫറൻസ്. അനിത കല്ലുരുട്ടി, സുലൈഖ തച്ചമ്പലം, ലക്ഷമികുട്ടി അയനികുന്നുമ്മൽ, ലക്ഷമി പുൽപ്പറമ്പിൽ എന്നീ ഗുണഭോക്താക്കളെയാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ തെരഞ്ഞെടുത്തത്. ഹിന്ദി പരിഭാഷകിന്റെ സേവനവും ഇവർക്ക് ലഭ്യമാക്കി യിട്ടുണ്ട്. മൂന്ന് ഡിപിആറുകളിലായി 376 ഗുണഭോക്താക്കൾക്കാണ് നഗരസഭ പദ്ധതിയിൽ വീട് നൽകിയത്. അതിൽ 92 പേരുടേയും വീട് നിർമാണ പ്രവൃത്തി പൂർത്തീകരിച്ചു. ആധാർ സീഡിംഗ്, ജിയോ ടാറിംഗ് എന്നിവയിൽ നൂറ് ശതമാനം നേട്ടമാണ് നഗരസഭ കൈവരിച്ചത്. വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ജിയോ ടാറിംഗ് നടത്തി കേന്ദ്ര സർക്കാറിന്റെ സൈറ്റിൽ അപ്…
Read More