പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. പുതുപ്പരിയാരം നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന് (65) ആണ് മരിച്ചത്.പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. സംഭവമറിഞ്ഞ് വനപാലകർ എത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.കളക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കൊല്ലപ്പെട്ട കുമാരന് വനംവകുപ്പിന്റെ മുന്‍ താത്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് കഴിഞ്ഞ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചത് മൂന്നുപേരാണ്. ഇന്ന് മരിച്ച ഞാറക്കോട് സ്വദേശി കുമാരന്, മേയ് മാസം 19ന് എടത്തുനാട്ടുകര സ്വദേശി ഉമ്മര്‍, മേയ് 31ന് അട്ടപ്പാടി സ്വദേശി മല്ലന് എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രണ്ട്മാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് അലന് എന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് റെയില്‍ ഫെന്‍സിംഗ്…
Read MoreCategory: Edition News
അമ്പലപ്പുഴയിൽ വൻ ലഹരിവേട്ട; സ്കൂൾ പരിസരത്ത് നിന്ന് നാലുകിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വീണ്ടും വൻ ലഹരി വേട്ട. നാലു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ കോമനയിൽ കാശിനാഥൻ (22), 15-ാം വാർഡിൽ പുതുവൽ കോമന (മഠത്തിൽപറമ്പ്)യിൽ ഹരികൃഷ്ണൻ (22), 15-ാം വാർഡിൽ പുതുവൽ വീട്ടിൽ ഷംനാദ് (20) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞരാത്രി 11ന് പട്രോളിംഗിന്റെ ഭാഗമായി പോലീസ് അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂൾ പരിസരത്തെത്തിയപ്പോൾ മൂന്ന് യുവാക്കൾ കഞ്ചാവ് ചെറിയ പൗച്ചുകളിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.പോലീസിനെ കണ്ട് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും മറ്റ് രേഖകളും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തുകയും പുറക്കാട് ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു. അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ്…
Read Moreകൈക്കൂലി കേസ്: ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് ഷില്ലോംഗിലേക്ക് സ്ഥലംമാറ്റം
കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കൊച്ചി ഓഫീസില്‍നിന്ന് ഷില്ലോംഗിലേക്ക് സ്ഥലം മാറ്റി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരേ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ വഴി രണ്ടു കോടി രൂപ കൈപ്പറ്റിയെന്നതാണ് ഇദേഹത്തിനെതിരായ കേസ്. ഇതില്‍ ശേഖര്‍ കുമാറിനെയാണ് വിജിലന്‍സ് ഒന്നാം പ്രതിയാക്കിയത്. കൊച്ചി സ്വദേശി വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന് സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ മുകേഷ് കുമാര്‍ മൂന്നാം പ്രതിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത് വാര്യര്‍ നാലാം പ്രതിയുമാണ്. വിജിലന്‍സ് അറസ്റ്റ് ചെയ്ത രണ്ടു മുതല്‍ നാലു വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശേഖര്‍ കുമാറിനെതിരേ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇഡി ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെയാണ്…
Read Moreനീലത്തിമിംഗലത്തിന്റെ ജഡമടിയുന്നത് തുടർക്കഥയാകുന്നു
അമ്പലപ്പുഴ: നീലത്തിമിംഗലത്തിന്റെ ജഡമടിയുന്നത് തുടർക്കഥയാകുന്നു. മത്സ്യത്തൊഴിലാളികളും തീരവാസികളും ആശങ്കയുടെ മുൾമുനയിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് കപ്പലപകടങ്ങളുണ്ടായതിനു തൊട്ടു പിന്നാലെയാണ് തീരദേശത്ത് ആശങ്കയൊരുക്കി നീലത്തിമിംഗലങ്ങളുടെ ജഡമടിഞ്ഞത്. കപ്പലിടിച്ചും അപകടങ്ങളിൽപ്പെട്ട കപ്പലുകളിൽ നിന്നുള്ള രാസമാലിന്യവുമാണ് നീലത്തിമിംഗലങ്ങൾ ചാകാൻ കാരണമാകുന്നത്. ശനിയാഴ്ച പുറക്കാട് പുന്തലയിലടിഞ്ഞ നീലത്തിമിംഗലം പുർണമായും അഴുകിയ നിലയിലായിരുന്നു.ഇത് കപ്പലിടിച്ച് ചത്തതാണെന്ന സൂചനയാണുള്ളത്. തൊട്ടുപിന്നാലെ പുറക്കാട് പഴയങ്ങാടിയിലടിഞ്ഞ തിമിംഗലത്തിന്റെ ജഡത്തിന് അധികം പഴക്കമില്ല. അധികം അഴുകാത്ത ഈ തിമിംഗലം കപ്പലിൽ നിന്നുള്ള രാസമാലിന്യത്തെത്തുടർന്ന് ചത്തതാണെന്ന സൂചനയാണുള്ളത്. ഇതിന്റെ പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ മാത്രമേ യഥാർഥ മരണ കാരണമറിയാൻ കഴിയൂ. നീലത്തിമിംഗലങ്ങളുടെ ജഡമടിയുന്നത് കൂടാതെ കണ്ടെയ്നറുകളും ടാങ്കറുകളും തീരത്തടിയുന്നതും തീരവാസികളെയും മത്സ്യത്തൊഴിലാളികളെയും ഭീതിയിലാക്കിയിട്ടുണ്ട്. മത്സ്യ ബന്ധനത്തിനെയും ഇവ ബാധിക്കുമെന്നാണ് ആശങ്ക. കപ്പലപകടത്തെത്തുടർന്ന് മത്സ്യം കഴിക്കുന്നതിനെക്കുറിച്ച് അനാവശ്യ പ്രചാരണം ഉയർന്നിരുന്നു.തുടർന്ന് തിമിംഗലങ്ങളുടെ ജഡമടിയുന്നതും തുടർക്കഥയായതോടെ മത്സ്യ ബന്ധനത്തെയും മത്സ്യ വിപണനത്തെയും അതു…
Read Moreനവജാതശിശുവിനെ കൊന്നുതള്ളിയതെന്നു സൂചന, യുവതി പോലീസ് നിരീക്ഷണത്തില്‍
പത്തനംതിട്ട: നവജാതശിശുവിനെ കൊലപ്പെടുത്തി പറന്പിൽ തള്ളിയതെന്നു സൂചന, മാതാവ് പോലീസ് നിരീക്ഷണത്തില്‍. മെഴുവേലി ആലക്കോട് കനാലിനു സമീപമുള്ള പറമ്പില്‍ ഇന്നലെ ഉച്ചയോടെയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടത്. ചികില്‍സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്സിംഗ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നുദിവസത്തെ പഴക്കമെങ്കിലുമുണ്ട്. ഇരുപത്തൊന്നു വയസുകാരി വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ കൊന്നുതള്ളിയതാണെന്ന നിഗമനത്തിലാണു പോലീസ്. വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞുവിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലുള്ള ഉഷ നഴ്സിംഗ് ഹോമില്‍ എത്തിയത്. പ്രസവലക്ഷണങ്ങള്‍ കണ്ടതോടെ കുഞ്ഞ് എവിടെയെന്നു ഡോക്ടര്‍ തിരക്കി, യുവതി വ്യക്തമായ മറുപടി നല്‍കാതെ വന്നപ്പോള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇലവുംതിട്ട പോലീസ് നടത്തിയ…
Read Moreതിരൂരിൽ പിഞ്ചുകുഞ്ഞിനെ വിറ്റ സംഭവം: ഇടനിലക്കാർ വേറെയും കുട്ടികളെ വിറ്റിട്ടുണ്ടോയെന്ന് അന്വേഷണം
കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസിൽ അഞ്ചുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വിൽപന നടത്തിയ ഇടനിലക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ നേരത്തെ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷണം. പിഞ്ചുകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്കാണു വിൽപന നടത്തിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സേലം സ്വദേശികളാണ്. കുഞ്ഞിനെ തിരൂർ പോലീസ് ശിശുപരിപാലന കേന്ദ്രത്തിലേക്കു മാറ്റി. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദിലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കീർത്തനയുടെ ആദ്യ ഭർത്താവിലെ കുഞ്ഞാണിത്. വളർത്തുക എന്ന ലക്ഷ്യത്തോടെയാണു കുഞ്ഞിനെ വാങ്ങിയതെന്നു പിടിയിലായ യുവതി പോലീസിനോടു വെളിപ്പെടുത്തി. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ…
Read Moreനിർത്തിയിട്ടിരുന്ന മാരുതി കാറിന് തീപിടിച്ചു: വാഹനത്തിൽ നിന്ന് കരിഞ്ഞ മണം ഉയർന്നപ്പോഴേക്കും ആളുകൾ പുറത്തേക്കിറങ്ങി; ആളപായമില്ല
തുറവൂർ(ആലപ്പുഴ): തുറവൂർ-തൈക്കാട്ടുശേരി റോഡിൽ നിർത്തിയിട്ട മാരുതി ഇഗ്നിസ് കാറിന് തീപിടിച്ചു. വാഹനത്തിൽനിന്നും കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. കുത്തിയതോട് 12ാം വാർഡ് ചള്ളിയിൽ അനന്തു അശോകിന്റേതാണ് കത്തിയകാർ. ആറ് മാസം മുന്‍പാണ് അനന്തു മാരുതി ഇഗ്നിസ് കാർ വാങ്ങിച്ചത്. പാണാവള്ളിയിൽ ഒരു മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു തുറവൂർ വെസ്റ്റ് യുപി സ്കൂൾ അധ്യാപകനായ അനന്തുവും അച്ഛൻ അശോകനും അമ്മ പുഷ്പലതയും. അനന്തുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എംഎൻ കവലയ്ക്ക് സമീപം കാർ നിർത്തിയട്ടപ്പോഴാണ് സംഭവം. കാറിന്റെ മുൻഭാഗത്താണ് തീപിടിച്ചത്. വാഹനത്തിൽനിന്നു തീ കണ്ടതോടെ ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്.
Read Moreയാത്രയ്ക്കിടയിൽ കളഞ്ഞുപോയ പഴ്സ് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി
ഇരിട്ടി: യാത്രയ്ക്കിടയിൽ കളഞ്ഞുപോയ പണവും രേഖകളും അടങ്ങിയ പേഴ്സ് യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. കോട്ടയം-എറണാകുളം-പയ്യാവൂർ-ചന്ദനക്കാംപാറ റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസിലെ ജീവനക്കാരായ ഡ്രൈവർ ജോബി, കണ്ടക്ടർ കണ്ണൻ എന്നിവരാണു മാതൃകയായത്. ഞായറാഴ്ച രാത്രി എറണാകുളത്തുനിന്നും ഇരിട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണു വയത്തൂരിലുള്ള തെന്നിശേരിൽ പ്രജേഷിന്റെ പണവും ആധാർ കാർഡും പാൻകാർഡും ഉൾപ്പെടെ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. ഇരിട്ടിയിൽ ഇറങ്ങിയശേഷമാണു പേഴ്സ് നഷ്ടപ്പെട്ട വിവരം പ്രജേഷ് അറിയുന്നത് . എറണാകുളത്തെ ജോലിസ്ഥലത്തുനിന്നും ഇരിട്ടിയിലേക്കു സ്ഥിരം യാത്ര ചെയ്യുന്ന ബസ് ആയതിനാൽ ഉടൻ തന്നെ കണ്ടക്ടറെ ഫോണിൽ വിളിച്ച് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. ബസിൽ നിന്നും പേഴ്സ് ലഭിച്ച വിവരം ജീവനക്കാർ പ്രജേഷിനെ വിളിച്ചറിയിക്കുകയും ചെയ്തു. ഇന്നലെ രാത്രി 7.30 ഓടെ കോട്ടയത്തേക്കുള്ള മടക്കയാത്രയിൽ ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ജോബിയും കണ്ണനും ചേർന്ന്…
Read Moreപ്ലസ്ടു വിദ്യാർഥിയെ മൂന്നംഗസംഘം മർദിച്ചതായി പരാതി; പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിൽ ദുരൂഹത
പൂച്ചാക്കൽ:ഫുട്ബോൾ കളിക്കാനെത്തിയ പ്ലസ്ടു വിദ്യാർഥിയെ മൂന്നംഗസംഘം മർദിച്ചതായി പരാതി. മർദനത്തിനിടയിൽ ഒന്നര പവൻ സ്വർണമാലയും നഷ്ടപ്പെട്ടു. പാണാവള്ളി എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥി പള്ളിപ്പുറം പണിക്കശേരിൽ ബിജുമോന്റെ മകൻ ഹെവൻ തോമസിനാണ് (17) മർദനമേറ്റത്. കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം. തൈക്കാട്ടുശേരിയിൽ എസ്എംഎസ്ജെ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹെവൻ. ഹെവനും സുഹൃത്ത് അമലും ചേർന്ന് ഗ്രൗണ്ടിനുസമീപം നിൽക്കുമ്പോഴാണ് മൂന്നംഗ സംഘം അസഭ്യം വിളിക്കുകയും മർദിക്കുകയും കരിങ്കല്ലിന് ഇടിക്കുകയും കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിക്കുകയും ചെയ്തത്. സ്വർണമാലയുടെ കുറച്ചുഭാഗമാണ് ഹെവന്‍ ലഭിച്ചത്. സംഭവം അറിഞ്ഞെത്തിയവർ ഉടനെ ഹെവനെ തുറവൂർ താലൂക്ക് ആശുപ്രതിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹെവന്റെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. താടിയെല്ലിന് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഹെവന്റെ മറ്റൊരു സുഹൃത്തും മൂന്നംഗ സംഘത്തിലെ ഒരാളും തമ്മിൽ ആറ് മാസം മുൻപുണ്ടായ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യമാണ്…
Read Moreഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായി കൊണ്ടിരിക്കുന്ന വയോവന്ദനപദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായി കൊണ്ടിരിക്കുന്ന 70 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കേരളത്തില്‍ ഉടന്‍ നടപ്പിലാക്കണമെന്നു ചെറിയാൻ ഫിലിപ്പ്. പ്രീമിയം തുകയെ ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ് വയോ വന്ദന പദ്ധതി കേരളത്തില്‍ അവതാളത്തിലായിരിക്കുന്നത്. വാര്‍ധക്യകാല ആരോഗ്യ സുരക്ഷ ഉറപ്പില്ലാത്ത തലയ്ക്ക് മുകളില്‍ ആകാശവും താഴെ ഭൂമിയുമായി കഴിയുന്ന എന്നെ പോലുള്ളവര്‍ വയോ വന്ദന പദ്ധതി സ്വപ്നം കണ്ടാണ് ജീവിക്കുന്നത്. മരണം വരെ പെന്‍ഷനും ചികിത്സ ചെലവിനും അര്‍ഹതയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വയോ വന്ദന പദ്ധതി നടപ്പാക്കുന്നതില്‍ താല്പര്യമില്ല. വയോ വന്ദന പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിലെ കാരുണ്യ ചികിത്സാ പദ്ധതി 70 വയസ്സിനു താഴെയുള്ളവര്‍ക്കു മാത്രമായി കേരള സര്‍ക്കാരിന് പരിമിതപ്പെടുത്താമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read More