ഡി​എ​ൻ​എ പ​രി​ശോ​ധ​ന അ​മേ​രി​ക്ക​യി​ൽ; റോ​ജോ​യെ വി​ളി​ച്ചു​വ​രു​ത്തും; തെളിവ് കണ്ടെത്തുക വെല്ലുവിളിയെന്ന് ഡിജിപി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം അ​മേ​രി​ക്ക​യി​ൽ ന​ട​ത്തും. മെ​റ്റോ കോ​ൺ​ഡ്രി​യ ഡി​എ​ൻ​എ അ​നാ​ലി​സി​സ് ന​ട​ത്തു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ഇ​തി​നാ​യി റോ​യി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഡി​എ​ൻ​എ സാം​പി​ള്‍ എ​ടു​ക്കും. മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഈ ​നീ​ക്കം.

അ​തേ​സ​മ​യം, കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ കൊ​ല്ല​പ്പെ​ട്ട റോ​യി​യു​ടെ സ​ഹോ​ദ​ര​ൻ റോ​ജോ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്താ​നും ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലാ​ണ് റോ​ജോ. കേ​സി​ൽ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം.

തെ​ളി​വ് ക​ണ്ടെ​ത്തു​ക വെ​ല്ലുവി​ളി: അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ക്കും; ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. മൃ​ത​ദേ​ഹ​ങ്ങ​ളി​ലെ സ​യ​നൈ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ തെ​ളി​വ് ക​ണ്ടെ​ത്തു​ക വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സ​യ​നൈ​ഡ് എ​ങ്ങ​നെ കി​ട്ടി എ​ന്ന​തും പ്ര​ധാ​ന​മാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം ബു​ദ്ധി​മു​ട്ടേ​റി​യ​തി​നാ​ൽ ഓ​രോ കേ​സി​ലും പ്ര​ത്യേ​കം എ​ഫ്ഐ​ആ​ർ ഇ​ടു​ക​യാ​ണ് ഉ​ത്ത​മം. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​യെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല. തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts