നി​ർ​ത്തി​യി​ട്ടി​രു​ന്ന മാ​രു​തി കാ​റി​ന് തീ​പി​ടി​ച്ചു: വാ​ഹ​ന​ത്തി​ൽ നി​ന്ന് ക​രി​ഞ്ഞ മ​ണം ഉ​യ​ർ​ന്ന​പ്പോ​ഴേ​ക്കും ആ​ളു​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങി; ആ​ള​പാ​യ​മി​ല്ല

തു​റ​വൂ​ർ(​ആ​ല​പ്പു​ഴ): തു​റ​വൂ​ർ-​തൈ​ക്കാ​ട്ടു​ശേ​രി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട മാ​രു​തി ഇ​ഗ്നി​സ് കാ​റി​ന് തീ​പി​ടി​ച്ചു. വാ​ഹ​ന​ത്തി​ൽ​നി​ന്നും ക​രി​ഞ്ഞ മ​ണം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. കു​ത്തി​യ​തോ​ട് 12ാം വാ​ർ​ഡ് ച​ള്ളി​യി​ൽ അ​ന​ന്തു അ​ശോ​കി​ന്‍റേ​താ​ണ് ക​ത്തി​യ​കാ​ർ. ആ​റ് മാ​സം മു​ന്പാ​ണ് അ​ന​ന്തു മാ​രു​തി ഇ​ഗ്നി​സ് കാ​ർ വാ​ങ്ങി​ച്ച​ത്.

പാ​ണാ​വ​ള്ളി​യി​ൽ ഒ​രു മ​ര​ണ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു തു​റ​വൂ​ർ വെ​സ്റ്റ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ അ​ന​ന്തു​വും അ​ച്ഛ​ൻ അ​ശോ​ക​നും അ​മ്മ പു​ഷ്പ​ല​ത​യും. അ​ന​ന്തു​വാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ എം​എ​ൻ ക​വ​ല​യ്ക്ക് സ​മീ​പം കാ​ർ നി​ർ​ത്തി​യ​ട്ട​പ്പോ​ഴാ​ണ് സം​ഭ​വം. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​ണ് തീ​പി​ടി​ച്ച​ത്.

വാ​ഹ​ന​ത്തി​ൽ​നി​ന്നു തീ ​ക​ണ്ട​തോ​ടെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. തീ ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന പ​റ​യു​ന്ന​ത്.

Related posts

Leave a Comment