പത്തനംതിട്ട: ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ടില്‍ ലഹരിവേട്ട തുടരുന്നതിനൊപ്പം ബോധവത്കരണ പരിപാടികളുമായി ജില്ലാ പോലീസ്. ലഹരിമരുന്നുകള്‍ക്ക് അടിമകളായി മാറിയവരെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും കൂടാതെ ഇങ്ങനെയുള്ളവരെ ലഹരി ഉപയോഗത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനായി, ജില്ലയിലെ പ്രധാന ആശുപത്രികളുമായി ചേര്‍ന്ന് ആവശ്യമായ സൈക്യാട്രിക് ചികിത്സകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ഇവര്‍ക്ക് മാനസികമായും ആരോഗ്യപരമായും ഉള്ള എല്ലാ പിന്തുണയും കേരള പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്തമായ നേതൃത്വത്തില്‍ ഉറപ്പുവരുത്തുമെന്നും ഇതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് പറഞ്ഞു. ഇതിനായി തൂഫാന് കെയര്‍ കമ്മിറ്റിയോഗം ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ നടന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും കുട്ടികളുടെയും യുവാക്കളുടെയും മാനസിക ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എസ്. പ്രകാശ്, ഡിഎംഒ ഡോ.…
Read MoreCategory: Edition News
കോന്നിയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കോന്നി: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. കുമ്പഴ -വെട്ടൂർ – കോന്നി റോഡിൽ അട്ടച്ചാക്കൽ ജംഗ്ഷന് സമീപം രാവിലെ 7.50 ഓടെയായിരുന്നു അപകടം. ബ്ലൂ ഹിൽ കമ്പനിയുടെ ബസുകളാണ് നേർക്കു നേരെ ഇടിച്ചത്. കരിമാൻ തോട്ടിൽ നിന്നും പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്നും കരിമാൻ തോട്ടിലേക്കും പോവുകയായിരുന്നു ബസുകൾ. രണ്ടു ബസുകളിലും യാത്രക്കാരിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അട്ടച്ചാക്കലെ സ്വകാര്യ ആശുപത്രി, കോന്നി താലൂക്ക് ആശ്യ പത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. കോന്നി പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം റൂട്ടിൽ ഗതാഗതം മുടങ്ങി.
Read Moreബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 15ഓളം അഗ്നിശമന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഞായറാഴ്ച രാത്രി പത്തോടെ ആയിരുന്നു തീപിടിത്തം. 95 ശതമാനം തീയണച്ചു. എന്നാൽ പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുകയാണ്. സമീപത്തുള്ള വീടുകളിലേക്കും പുക ഉയരുന്ന സാഹചര്യമുണ്ടായി. നിലവിൽ വെളിച്ചെണ്ണ കിടക്കുന്ന സ്ഥലങ്ങളിൽ തീപടരുന്നുണ്ട്. അഞ്ച് അഗ്നിശമന യൂണിറ്റുകൾ ചേർന്ന് തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Read Moreകൊതേരിയിൽ മരം കടപുഴകി കാറിനുമുകളിലേക്ക് വീണു: കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
മട്ടന്നൂർ: കൊതേരിയിൽ മരം കടപുഴകി കാറിനുമുകളിലേക്ക് വീണു നാശനഷ്ടം. ഇന്നു പുലർച്ചെ അഞ്ചോടെ മട്ടന്നൂർ -കണ്ണൂർ റോഡിൽ കൊതേരി ഭഗവാൻ പീടികയ്ക്ക് സമീപത്തായിരുന്നു സംഭവം. ആർക്കും പരിക്കില്ല. കനത്ത മഴയിൽ കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരത്തിന്റെ ശിഖിരങ്ങൾ പതിച്ചത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുത ലൈനിലേക്ക് മരം വീണതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഒരു മണിക്കൂറോളം മട്ടന്നൂർ കണ്ണൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിശമന വിഭാഗവും നാട്ടുകാരും എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും എത്തേണ്ട നിരവധി പേർ റോഡിൽ കുടുങ്ങി. മട്ടന്നൂർ -കണ്ണൂർ റോഡിൽ നിരവധി മരങ്ങളാണ് അപകടാവസ്ഥയിൽ കിടക്കുന്നത്. ഇവ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreമന്ത്രി കെ.മുരളീധരന് ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.മുരളീധരൻ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. പിതൃതർപ്പണത്തിനും അപൂർവങ്ങളായ തുലാഭാര വഴിപാടുകൾക്കും പ്രശസ്തമായ പാപനാശം കടപ്പുറത്തിന് സമീപമുള്ള ക്ഷേത്രത്തിലെത്തിയാണ് മന്ത്രി വഴിപാട് നടത്തിയത്. ക്ഷേത്രത്തിലെത്തിയ മന്ത്രി പ്രത്യേക പൂജകളിലും ദർശനത്തിലും പങ്കെടുത്ത ശേഷമാണ് തുലാഭാരത്തട്ടിലേക്ക് കയറിയത്. പഞ്ചസാര തുലാഭാരം പൂർത്തിയാക്കി ഭഗവദ് ദർശനവും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. നേരത്തെയും ഭരണപക്ഷത്തെ മറ്റ് പ്രമുഖ മന്ത്രിമാർ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും, പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം. ലിജുവും മുൻപ് തുലാഭാര വഴിപാട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ മന്ത്രിയും തുലാഭാരം നടത്തിയത്.
Read Moreസാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം;17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ നിർമിക്കാൻ റെയിൽവേ
പരവൂർ: സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനായി 17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു.ദിനംപ്രതിയുള്ള യാത്രക്കാർക്കും ദീർഘദൂര സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് നോൺ-എസി കോച്ചുകളുടെ ശേഷി വർധിപ്പിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ആകെ കോച്ചുകളിൽ 70 ശതമാനവും നിലവിൽ നോൺ-എസി വിഭാഗത്തിൽപെട്ടവയാണ്. ആകെ ലഭ്യമായ 89,000 കോച്ചുകളിൽ 62,000 എണ്ണവും സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ, സ്ലീപ്പർ ക്ലാസുകളുടേതാണ്. വരും വർഷങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിച്ച് ട്രെയിനുകളിലെ കടുത്ത തിരക്ക് പൂർണമായും പരിഹരിക്കാനാണ് റെയിൽ മന്ത്രാലയം പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം റെയിൽവേ ക്രമേണ വർധിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി താഴ്ന്ന-ഇടത്തരം വരുമാനക്കാർക്കായി സർവീസ് നടത്തുന്ന പൂർണമായും എസി ഇല്ലാത്ത അമൃത് ഭാരത് എക്സ്പ്രസുകളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളം 36 ജോഡി…
Read Moreസൗമ്യതയുടെ മുഖഭാവം വേണം… കെ എസ്ആർ ടിസി ബസുകൾ ബാലസൗഹൃദമാക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ ബാല സൗഹൃദ ബസുകളാകുന്നു.ബസുളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും സന്തോഷകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ബാല സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി മാനേജ്മെന്റ് ജീവനക്കാർക്കായി സമഗ്രമായ നിർദേശം ഇറക്കിയത്. ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികളോട് സ്നേഹത്തോടെയും അനുകമ്പയോടെയും സൗമ്യമായും മാത്രമേ ജീവനക്കാർ പെരുമാറാവൂ എന്നും, യാതൊരു കാരണവശാലും അവരോട് ദേഷ്യപ്പെടുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ബസ് പൂർണമായും നിർത്തിയതിനു ശേഷം മാത്രം കുട്ടികളെ സുരക്ഷിതമായി കയറ്റുവാനും ഇറക്കുവാനും അനുവദിക്കണം. യാത്രയ്ക്കിടയിൽ കുട്ടികൾ കൈയോ തലയോ പുറത്തിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ സ്നേഹപൂർവം പിന്തിരിപ്പിക്കേണ്ടതാണ്. കുട്ടികൾക്ക് ബസിൽ ലഭ്യമായിടത്തോളം സീറ്റുകൾ നൽകുകയും, അവർ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയും വേണം. നിന്നു യാത്ര ചെയ്യേണ്ടിവരുന്ന…
Read Moreമോഹങ്ങൾക്ക് നിറച്ചാർത്തായി… അമ്മക്കിളി കൂട്ടിൽ പൊന്നമ്മ അമ്മയ്ക്ക് ഇനി സുരക്ഷിത ജീവിതം
ചാത്തന്നൂർ: അമ്മക്കിളിക്കൂട് ഒരുങ്ങി വാസ്തു കർമം ശനിയാഴ്ച. മഴയും വെയിലുമേൽക്കാതെ, കാലാവസ്ഥയുടെ കഠിനതകളെ ആശങ്കയോടെ നോക്കിയിരിക്കാതെ പൊന്നമ്മ അമ്മ എന്ന വയോധികയ്ക്ക് ഇനി സ്വസ്ഥമായി ജീവിക്കാം. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. പൊന്നമ്മ അമ്മയുടെ സ്വപ്നങ്ങൾക്കും അപ്പുറത്തുള്ള ഒരു വീട് – അമ്മക്കിളിക്കൂട്. വാസ്തു കർമത്തിന് മുമ്പ് ഒരു ചടങ്ങ്. കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ദേശവാസികളും ഒരു ചേരുന്ന അസുലഭ നിമിഷങ്ങൾ… ചിറക്കര ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ ഇടവട്ടം സ്വദേശിനിയാണ് വായാധികയായ പൊന്നമ്മ അമ്മ. മരം കയറ്റ തൊഴിലാളിയായ ഭർത്താവ് ശ്രീകണ്ഠന് പ്രായാധിക്യവും രോഗങ്ങളും നിമിത്തം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒരു മകനും ഭാര്യയും അവരുടെ രണ്ട് കുഞ്ഞു മക്കളും പൊന്നമ്മ അമ്മയ്ക്ക് ഒപ്പമാണ്താമസം. കൂലിപ്പണിക്കാരനായ മകന് സ്ഥിരമായി ജോലി കിട്ടാറുമില്ല. ദാരിദ്ര്യവും പരിവട്ടവുമായി കഴിയുന്ന കുടുംബം. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഭുരഹിത…
Read Moreശബരിമല സ്വര്‍ണക്കൊള്ള: പ്രശാന്തിന് നേരിട്ട് പങ്കെന്ന് എസ്ഐടി കണ്ടെത്തല്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് നേരിട്ട് പങ്കുണ്ടെന്ന് എസ്ഐടിയുടെ കണ്ടെത്തല്‍. 2019 ലെ ബോര്‍ഡിന്റെ കാലത്ത് നടന്ന സ്വര്‍ണകവര്‍ച്ച മറച്ച് വയ്ക്കാനാണ് ദ്വാരപാലക ശില്‍പ്പ പാളികള്‍ 2025 ല്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. നേരത്തെ നടന്ന കവര്‍ച്ച മൂടിവയ്ക്കാന്‍ പ്രശാന്തും കൂടിച്ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലയളവില്‍ തിരുവാഭരണ കമ്മീഷണറായിരുന്ന റജിലാല്‍ ദ്വാരപാലക ശില്‍പ്പ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സൗകര്യമില്ലെന്നും പാളിയിലെ കളര്‍ മാറിയതിന് പരമ്പരാഗതമായ രീതിയില്‍ സ്വര്‍ണം പൂശിയാല്‍ മതിയെന്നായിരുന്നു ദേവസ്വം സെക്രട്ടറിക്ക് റജിലാല്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പ്രശാന്ത് സമ്മര്‍ദം ചെലുത്തി റിപ്പോര്‍ട്ട് മാറ്റിച്ചുവെന്ന് റജിലാല്‍ എസ്ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.
Read Moreസഹപാഠിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരേ കൂടി പോലീസ് കേസെടുത്തു
ഉള്ളൂര്‍: ഒപ്പം പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ മെഡിക്കല്‍കോളജ് പോലീസ് അഞ്ചു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. വയനാട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയുമായ എബേല്‍ അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാള്‍ക്കു ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നു കാട്ടി വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. എബേല്‍ അഗസ്റ്റിനെതിരേ സംഭവത്തില്‍ രണ്ടുകേസുകള്കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യ പരാതിയില്‍ അറസ്റ്റിലായ എബേലിന് കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞതോടെയാണ് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി ബുധനാഴ്ച വൈകിട്ടോടെ പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പോലീസ് എഫ്ഐആര്‍ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ തയാറായില്ലെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആരോപണം. ഒരേ സ്വഭാവമുള്ള പരാതികളായതിനാല്‍ ഒറ്റ എഫ്ഐആര്‍ ഇട്ട്…
Read More