തിരുവനന്തപുരം: കരമനയില്‍ മുന്‍ കരാറുകാരനെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കരമന തമലം കേശവഭവനില്‍ സതീഷ് (53), ഭാര്യ ബിന്ദു (48) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പേരില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും പണം അടയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളില്‍ നിന്ന് കരമന പോലീസ് ഇന്ന് വിശദമായി മൊഴിയെടുക്കും. സതീഷ് തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ ബി ക്ലാസ് കരാറുകാരനായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് കരാര്‍ പണികള്‍ നിര്‍ത്തി ഈ അടുത്ത കാലം മുതല്‍ ഓട്ടോറിക്ഷ വാങ്ങി ഓടിച്ച് വരികയായിരുന്നു. സതീഷിനെ ഇന്നലെ വീട്ടിനകത്ത് കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയിലും ഭാര്യ ബിന്ദുവിനെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.…
Read MoreCategory: Edition News
40 ലക്ഷം രൂപ കവർന്ന കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്; പണത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം
കോഴിക്കോട്: സ്വകാര്യബാങ്ക് ജീവനക്കാരനിൽനിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൈമ്പാലം പള്ളിപ്പുറം മനിയിൽതൊടിയിൽ ഷിബിൻ ലാലി(മനു -35)നെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. വെള്ളിയാഴ്ച പാലക്കാട് നിന്നു പിടികൂടിയ ഷിബിൻ ലാൽ ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇയാളിൽനിന്ന് 55,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. ബാക്കിയുള്ള പണം കണ്ടെത്താൻ ഷിബിൻ ലാലിന്റെ പാലക്കാടുള്ള സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഭാര്യാമാതാവിന്റെ പേരിൽ പാലക്കാട്ടുള്ള ഭൂമിയിൽ ഷിബി ലാൽ വീട് നിർമിക്കുന്നുണ്ട്. നിർമാണത്തിന്റെ ചെലവിലേക്കായി പണം കൈമാറിയോ എന്നും, വ്യക്തികൾക്കുള്ള സാമ്പത്തിക ബാധ്യത തീർക്കുന്നുണ്ടോയെന്നും അന്വേഷിക്കും. ഷിബിൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാങ്ക് ജീവനക്കാരെ വിളിച്ച് വീണ്ടും മൊഴിയെടുക്കും. പന്തീരാങ്കാവ് -മണക്കടവ് റോഡിൽ അക്ഷയ…
Read Moreപാലക്കാട് അട്ടപ്പാടിചുരം ഒന്‍പതാംവളവിൽ പാറക്കല്ല് വീണ് ഗതാഗതം മുടങ്ങി; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മണ്ണാർക്കാട് (പാലക്കാട്): അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവിൽ കൂറ്റൻ പാറക്കല്ലുവീണ് ആറുമണിക്കൂറോളം ഗതാഗതം മുടങ്ങി.20 അടി ഉയരത്തിൽനിന്നുമാണ് കൂറ്റൻ പാറക്കല്ല് റോഡിലേക്കു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു സംഭവം. ഈസമയം റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ചുരത്തിലെ ഗതാഗതം പൂർണമായും നിലച്ചു. ഇരുഭാഗത്തുനിന്നും എത്തിയ ജനങ്ങൾ ആറുമണിക്കൂറോളം ചുരത്തിൽ കുടുങ്ങി. അപകടമുണ്ടായ സ്ഥലത്തുനിന്ന് ചുരത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.മണ്ണാർക്കാട്ടുനിന്നും ആംബുലൻസിലാണ് വെള്ളം ഉൾപ്പെടെ ചുരത്തിൽ കുടുങ്ങിയവർക്ക് എത്തിച്ചുനൽകിയത്. വൈകുന്നേരം നാലുമണിയോടെ മണ്ണാർക്കാട് തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘവും പോലീസും അഗ്നിരക്ഷാസേനയും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും സ്ഥാലത്തെത്തി റോഡിലെ പാറയുംമണ്ണും ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. രാത്രി ഏഴിനാണ് പാറപൊട്ടിക്കുന്നതിനുള്ള മെഷീൻ അടങ്ങിയ വാഹനമെത്തിയത്. കനത്ത മഴ പ്രവർത്തനങ്ങൾക്കു തടസമായി. മണ്ണാർക്കാട് ആനമൂളിയിലും അട്ടപ്പാടി മുക്കാലിയിലും വാഹനങ്ങളെ പോലീസ് തിരിച്ചുവിട്ടു. ചുരത്തിൽ കുടുങ്ങിയ ചെറിയ വാഹനങ്ങളെയും തിരിച്ചുവിട്ടു. രാത്രി എട്ടോടെയാണ്…
Read Moreവ്യാജ ലഹരിക്കേസ്; ലിവിയ ജോസിനേയും നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യും
തൃശൂർ: വ്യാജലഹരിക്കേസിൽ മുംബൈയിൽ നിന്ന് പിടിയിലായ ലിവിയ ജോസിനേയും നേരത്തെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ലിവിയയുടെ സുഹൃത്ത് നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം.ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ തന്നെ പോലീസ് അപേക്ഷ നൽകും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ലിവിയയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. കേസിൽ നേരത്തെ അറസ്റ്റിലായ നാരായണ ദാസിനൊപ്പം, ലിവിയയെയും വിശദമായി ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളിൽ ചില വൈരുധ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തന്നെക്കുറിച്ച് ഷീലസണ്ണി അപവാദം പ്രചരിപ്പിച്ചതിലുള്ള ദേഷ്യമാണ് വ്യാജലഹരിക്കേസിലേക്ക് തന്നെ നയിച്ചതെന്നാണ് ലിവിയ പറയുന്നത്. ബംഗളൂരുവിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് ഷീല സണ്ണി പറഞ്ഞുണ്ടാക്കിയെന്നാണ് ലിവിയ പോലീസിനോടു പറഞ്ഞത്. ബംഗളൂരുവിൽ പഠിക്കാൻ പോയ താൻ എങ്ങിനെ ഇത്രയധികം പണമുണ്ടാക്കിയെന്ന് ഷീലസണ്ണി സംശയംപ്രകടിപ്പിച്ചതാണ് വൈരാഗ്യത്തിന് തുടക്കമായതെന്നാണ് ലിവിയ പറയുന്നത്. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നു എന്നും അന്വേഷണ സംഘത്തോട്…
Read Moreകണ്ണംപടി ആദിവാസിക്കോളനിയിൽ നീറ്റ് റാങ്ക്; ലിയോയുടെ സ്വപ്നം ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയെന്നത്
ഉപ്പുതറ: നീറ്റ് പരീക്ഷയിൽ 416 മാർക്ക് നേടി കണ്ണംപടി ആദിവാസി കോളനിയിൽ റാങ്ക് തിളക്കം. കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. ലിയോ ആണ് അഭിമാന നേട്ടം കൈവരിച്ചത്. കണ്ണംപടി ആദിവാസിക്കുടിയിൽനിന്ന് ഡോക്ടറാകാനൊരുങ്ങുന്ന ആദ്യത്തെ പുരുഷ വിദ്യാർഥിയാണ് ലിയോ. ഓൾ ഇന്ത്യാതലത്തിൽ യോഗ്യത നേടിയ 15,000 വിദ്യാർഥികളിൽ 2441 -ാം റാങ്കാണ് ലിയോയിക്ക്. ഇവിടെനിന്ന് രണ്ടുപേർ മെഡിസിൽ ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇരുവരും പെണ്‍കുട്ടികളാണ്.കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. കുമാരന്റെയും സിജിമോളുടെയും മൂന്നു മക്കളിൽ മൂന്നാമത്തെ മകനാണ് ലിയോ. പിതാവ് കൃഷിക്കാരനും പ്രേഷിത പ്രവർത്തകനുമാണ്. ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയാണ് ലിയോയുടെ സ്വപ്നം. മാട്ടുത്താവളം സെന്റ് സെബാൻ സ്കൂൾ, മേരികുളം മരിയൻ സ്കൂൾ, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം. പട്ടികവർഗ വകുപ്പിന്റെ സ്കോളർഷിപ്പോടെ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് നീറ്റ് പരിശീലനം. മൂത്ത സഹോദരൻ ഫ്രെഡി സിഎ വിദ്യാർഥിയാണ്.…
Read Moreസീതയുടെ മരണം: ഫോറൻസിക് സംഘം വനത്തിനുള്ളിൽ പരിശോധന നടത്തി; തന്നെ വനംവകുപ്പ്കള്ളക്കേസിൽ കുടുക്കുന്നെന്ന് ബിനു
പീരുമേട്: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ സീത (42)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസും ഫോറൻസിക് വിഭാഗവും വനത്തിനുള്ളിൽ പരിശോധന നടത്തി. പ്ലാക്കതടത്തിൽനിന്നു മൂന്ന് കിലോമീറ്റർ ഉൾവനത്തിൽ എത്തിയാണ് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തിയത്. ആനയുടെ ആക്രമണത്തിലാണ് സീത മരിച്ചതെന്നു ഭർത്താവ് പറയുന്പോൾ കൊലപാതകമാണെന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നിഗമനം. ഇതോടെ വിവാദമായ വിഷയത്തിലാണ് ഇപ്പോൾ പോലീസ്, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തുന്നത്. സംഭവം നടന്ന വനത്തിനുള്ളിലെ മീൻമുട്ടി അരുവിക്ക് സമീപത്തുനിന്നും ഫോറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് ശ്രമിക്കുന്നതായി സീതയുടെ ഭർത്താവ് ബിനു ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ബിനുവിന്റെയും സീതയുടെയും ഒപ്പം കാട്ടിലുണ്ടായിരുന്ന ഇവരുടെ 13-ഉം 14-ഉം വയസുള്ള മക്കളിൽനിന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും. ബിനു ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.
Read Moreപെരുമഴക്കാലം… കിഴക്കന്‍ വെള്ളത്തിന്റെ വരും ശക്തമായ മഴയും; കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു
എടത്വ: കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു. മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളം എത്തുകയും ചെയ്തതോടെ അപ്പര്‍ കുട്ടനാട്ടുകാര്‍ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ്. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. പ്രദേശങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ജൂണിലെ ആദ്യദിനങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ക്യാമ്പുകളില്‍ അഭയം തേടിയ ദുരിതബാധിതര്‍ മടങ്ങിയെത്തി ദിവസങ്ങള്‍ കഴിയുമ്പോഴാണ് അടുത്ത മഴ എത്തിയത്. ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല. പതിവുപോലെ തലവടി പഞ്ചായത്തിലാണ് വെള്ളം ആദ്യം എത്തിയത്. പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തലവടി പത്താം വാര്‍ഡിലുള്ളവരുടെ വീട്ടുമുറ്റത്ത് ഒരടിയിലേറെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.മഴ തുടരുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്താല്‍ ഇന്നു വൈകിട്ടോടെ വീടുകളില്‍ വെള്ളം…
Read Moreഅമേരിക്ക കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് ബിനോയ് വിശ്വം
ചേര്‍ത്തല: അമേരിക്ക കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ചേര്‍ത്തല മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണിക്കുള്ളില്നിന്നുള്ള സിപിഐ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുളളതു മാത്രമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാണംകെട്ട നിഷ്പക്ഷതയാണ് പാലസ്തീന് വിഷയത്തില്‍ രാജ്യം സ്വീകരിക്കുന്നത്. ഇസ്രയേലിനും അമേരിക്കയ്ക്കും പക്ഷംപിടിക്കുന്ന നയം രാജ്യത്തിന്റെ പാരമ്പര്യം മറന്നുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മുതിര്‍ന്ന നേതാവ് കെ.കെ.സിദ്ധാര്ത്ഥന് പതാക ഉയര്‍ത്തി. സിപിഐ ജില്ലാ കൗൺസിൽ അംഗം എ.പി. പ്രകാശന് അധ്യക്ഷത വഹിച്ചു.
Read Moreസ്വർണച്ചേന തട്ടിപ്പ്: 10 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ
കായംകുളം: സ്വർണച്ചേന തട്ടിപ്പുകേസിൽ 10 വർഷമായി ഒളിവിൽക്കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .കായംകുളം ഏവൂർ തെക്ക് രതീഷ് ഭവനം വീട്ടിൽ ഗിരീഷിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ അഞ്ചോളം കേസിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സ്വർണച്ചേന കൈവശം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയൽവാസികളിൽനിന്നു സ്വർണവും പണവും വാങ്ങി കബളിപ്പിച്ചതിനും അയൽവാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനുമാണ് ഇയാൾക്കെതിരെ കേസുകൾ. അന്വേഷണവുമായി സഹകരിക്കാതെ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഒടുവിൽ കോടതി പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു. എറണാകുളത്ത് ഒളിവിൽ കഴിയുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേത്യത്വത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, വിഷ്ണു എന്നിവർ എറണാകുളം കാക്ക നാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…
Read More40 ലക്ഷത്തിന്റെ കവര്‍ച്ച: കിട്ടിയത് 55,000 മാത്രം; ബാക്കി പണം കണ്ടെത്താന്‍ പോലീസ്
കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയിലായെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയില്‍നിന്ന് 55,000 രൂപ മാത്രമാണു കണ്ടെടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. സ്വകാര്യബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം മനിയില് തൊടിയില്‍ ഷിബിന്‍ ലാലി (മനു- 35)നെയാണ് ഇന്നലെ പുലര്‍ച്ചെയോടെ തൃശൂരില്‍നിന്ന് പാലക്കാട്ടേക്കുവരുമ്പോള് ബസില്‍വച്ച് പോലീസ് പിടികൂടിയത്. 55,000 രൂപയ്ക്ക് പുറമേ മൂന്ന് മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബാഗില്‍ ഒരുലക്ഷം രൂപമാത്രമാണ് ഉണ്ടായി രുന്നതെന്നും ബാഗ് ഉപേക്ഷിച്ചെന്നുമാണ് ഇയാളുടെ മൊഴി. എന്നാല്‍, ബാക്കിയുള്ള പണം ഇയാള്‍ പാലക്കാട്ടുള്ള വ്യക്തികളുടെ കൈവശം ഏല്‍പ്പിച്ചെന്നാണ് പോലീസിന്റെ നിഗമനം. പണം വീണ്ടെടുക്കുന്നതിനായി പോലീസ് പരിശോധന തുടരുകയാണ്. പന്തീരാങ്കാവ്-മണക്കടവ് റോഡില്‍ അക്ഷയ ഫൈനാന്‍സിയേഴ്സിനുമുന്നില്‍ ബുധന്‍…
Read More