പരിയാരം(കണ്ണൂർ): കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവനുനേരേ ആക്രമണം. കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘം അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് അക്രമം നടന്നതായി പ്രവര്‍ത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. മതില്കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. നേരത്തെയും ഈ ഓഫീസിനുനേരെ ആക്രമം നടന്നിരുന്നു. കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. വ്യാഴാഴ്ച തളിപ്പറമ്പിലെ കോൺഗ്രസ് നേതാവ് ഇർഷാദിന്റെ വീടിനുനേരേ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പട്ടത്തെ സംഘർഷത്തിന്റെ തുടർച്ചയായാണ് തളിപ്പറന്പിലും അക്രമം നടന്നത്.
Read MoreCategory: Edition News
വണ്ണപ്പുറത്ത് കൊക്കയില്‍ വീണ യുവാവിന് അത്ഭുത രക്ഷപെടല്‍
ഇടുക്കി: വണ്ണപ്പുറം കോട്ടപാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടല്‍. വണ്ണപ്പുറം സ്വദേശി സാംസണ് ജോര്‍ജാണ് 70 അടി താഴ്ചയിലേക്ക് വീണത്. ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്ത് നനഞ്ഞുകിടന്ന പാറയില്‍ തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. സാംസന്റെ കൈയ്ക്ക് മാത്രമാണ് നേരിയ പരിക്കുള്ളത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
Read Moreബാലറ്റ് പരാമർശത്തിൽ പുലിവാലു പിടിച്ച് ജി.സുധാകരൻ; വിവാദം കത്തിക്കയറുമ്പോൾ വെട്ടിലായി സിപിഎമ്മും
അന്പലപ്പുഴ: ബാലറ്റ് പരാമർശത്തിൽ പുലിവാലു പിടിച്ച് ജി.സുധാകരൻ. പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയെന്ന അഭിപ്രായം പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇത് തിരുത്തിയെങ്കിലും പുലിവാല് സുധാകരനെ വിട്ടൊഴിയാൻ സാധ്യത കുറവാണ്. കെ.വി.ദേവദാസ് മത്സരിച്ച കാലത്ത് പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെ പരാമർശത്തെത്തുടർന്നാണ് നിയമനടപടികളുമായി മുന്നോട്ടു പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം തഹസീൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സുധാകരന്റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയത്.വെളിപ്പെടുത്തലിനെത്തുടർന്ന് സുധാകരനെതിരേ കേസെടുക്കാൻ പോലീസിനും കളക്ടർ നിർദേശം നൽകി. ഇതോടെ പൊല്ലാപ്പു പിടിച്ച സുധാകരൻ രായ്ക്കുരാമാനം നിലപാട് മാറ്റിപ്പറയുകയായിരുന്നു. അൽപം ഭാവന കൂട്ടി പറഞ്ഞ പരാമർശമായിരുന്നു ഇതെന്നായിരുന്നു സുധാകരന്റെ പിന്നീടുള്ള പ്രതികരണം.പാർട്ടിയിലെ തരം താഴ്ത്തലിനെത്തുടർന്ന് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരൻ പല തവണ പാർട്ടിക്കെതിരേയും സർക്കാരിനെതിരെയും ഒളിയമ്പുകൾ എയ്തിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ പാർട്ടിയെയും സർക്കാരിനെയും പലപ്പോഴും…
Read Moreടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു; റിസോര്‍ട്ട് ജീവനക്കാര്‍ റിമാന്‍ഡില്‍
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര് റിമാന്‍ഡില്‍. റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള ടെന്റിനും ഷെഡിനും സുരക്ഷയും ലൈസന്‍സും ഇല്ലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം പോലീസിന്റെ അനുമതിയോടെയാണ് റിസോര്‍ട്ട് നടത്തിയതെന്നാണ് റിസോര്‍ട്ട് മാനേജ്മെന്റ് പറയുന്നത്. റിസോര്‍ട്ടിനാണ് പോലീസിന്റെ അനുമതി ഉണ്ടായിരുന്നതെന്നും ഇതിനോടനുബന്ധിച്ചുള്ള ടെന്റിന് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം ബിക്കന് ഹൗസില്‍ നിഷ്മ(24)യാണ് ടെന്റ് തകര്‍ന്ന് വീണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത ഇത്തരം നിരവധി സ്ഥാപനങ്ങള്‍ മേപ്പാടിയിലടക്കം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. ഇത്തരം കേന്ദ്രങ്ങൾ വയനാടന്‍ ടൂറിസത്തിനു ഭീഷണിയായി മാറുകയാണ്. നേരത്തെ മേപ്പാടി മേഖലയിലെ റിസോര്‍ട്ടിനു സമീപത്തെ ടെന്റില്‍ താമസിച്ചിരുന്ന യുവതി…
Read Moreകെപിസിസി പുനഃസംഘടന; ‘തെരഞ്ഞെടുപ്പാണു മുമ്പിലെന്ന് ഓര്‍ക്കണം’; കോണ്‍ഗ്രസിനു ലീഗിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു കോണ്ഗ്രസിനുള്ളിലുയര്ന്നിരിക്കുന്ന വിവാദങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. ഇങ്ങനെ പോയാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഈ വിഷയത്തില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പരസ്യപ്രതികരണം നടത്തിയത് ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് ഓർമിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പി.എം.എ. സലാം നല്കിയ മുന്നറിയിപ്പ്. കെപിസിസി അധ്യക്ഷ പദവിയില്‍നിന്നു മാറ്റപ്പെട്ട കെ. സുധാകരന്റെ അതൃപ്തിയും കെപിസിസി പുനഃസംഘടനയില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഇടഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം. യുഡിഎഫിനെ ഭദ്രമാക്കാന്‍ എല്ലാ കക്ഷികളും ശ്രമിക്കണം. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓര്‍ക്കണം. അത് ലീഗ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണ്. അക്കാര്യം എല്ലാ പാര്‍ട്ടികളെയും ഓര്‍മിപ്പിക്കുകയാണ്. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.
Read Moreമലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാന്‍ അന്‍പതംഗ സ്പെഷൽ ടീം; കുങ്കിയാനകളെ സ്ഥലത്തെത്തിച്ച
കോഴിക്കോട്: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ റാപിഡ് റെസ്പോണ്‍സ് ടീമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം സിദ്ധിച്ച കുങ്കിയാനകളെ വയനാട് മുത്തങ്ങയില്‍നിന്നു സ്ഥലത്തെത്തിച്ചിട്ടുണ്ട്. കടുവയെ നിരീക്ഷിക്കാനായി ഇന്നലെ ഈ പ്രദേശത്ത് 50 കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് ഓപറേഷന് നടത്താനാണ് തീരുമാനം. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ അടക്കാക്കുണ്ട് പാറശേരിമലയില് റാവുത്തന്‍ കാട്ടില്‍ വച്ച് കല്ലാമൂല സ്വദേശി കളപ്പറമ്പന്‍ അബ്ദുള്‍ ഗഫൂറി(44)നെ കടുവ കടിച്ചു കൊന്നത്. ടാപ്പിംഗിനിടെ ഉള്‍ക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ ഏതാനും ഭാഗങ്ങള്‍ കടുവ…
Read Moreകണ്ണൂരിൽ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം പടരുന്നു; തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു, വാഹനങ്ങൾ തകർത്തു
തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ ഒരു സംഘം അക്രമം നടത്തി. കാറും സ്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം. ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീടിന് നേരെയാണ് അക്രമം നടന്നത്. വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇര്‍ഷാദിന്റെ ഉപ്പ കെ.സി മുസ്തഫയുടെ കാറും സ്കൂട്ടറുമാണ് തകര്‍ത്തത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് തളിപ്പറന്പ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇര്‍ഷാദും ഉണ്ടായിരുന്നതായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രകോപന പോസ്റ്റുകള്‍…
Read Moreപത്രവിതരണത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് കനാലിൽ വീണു യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ: കൊല്ലകടവിൽ ഇന്നലെ വെളുപ്പിന് നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കൊല്ലക്കടവ് വല്യകിഴക്കേതിൽ രാജൻപിള്ളയുടെയും രാധികയുടെയും മകൻ രാഹുൽ (21) ആണ് മരിച്ചത്. മദ്രസയിൽ പോയ കുട്ടികളാണ് കനാലിൽ ബൈക്ക് കിടക്കുന്നത് ആദ്യം കണ്ടത്. സമീപം പത്രങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ ഇവർ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ, അപ്പോഴേക്കും രാഹുൽ മരണപ്പെട്ടിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.പ്ലസ്ടുവിനുശേഷം ജർമൻ ഭാഷ പഠിച്ച രാഹുൽ ജോർദാനിലേക്ക് പോകാനിരിക്കുകയായിരുന്നു. വെൺമണി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. രാധികയാണ് രാഹുലിന്റെ സ ഹോദരി.
Read Moreപോക്സോ കേസിൽ ഇതരസംസ്ഥാനക്കാരന് 60 വർഷം കഠിനതടവും 30,000 രൂപ പിഴയും
ഏറ്റുമാനൂർ: ഒമ്പതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആസാം സ്വദേശിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും. ആസാമിലെ ബെക്സ ജില്ലയിലെ ഗ്യാതി വില്ലേജിലെ അനിൽ എക്ക(21)യെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂരിൽ സ്കൂൾ ഹോസ്റ്റലിലെ താത്കാലിക കെട്ടിടത്തിൽ വച്ച് ഒമ്പതുകാരനെ ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എസ്എച്ച്ഒമാരായ സി.ആർ. രാജേഷ് കുമാർ, പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം ഹാജരായി.
Read Moreഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷം; തീരസുരക്ഷയടക്കം സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സേന
തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം.
Read More