ചങ്ങനാശേരി: കണ്ണൂര്‍ റൂട്ടിൽ സർവീസ് നടത്താന്‍ ചങ്ങനാശേരി ഡിപ്പോയില്‍ രണ്ടു സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ എത്തി. ഇന്നു രാവിലെ മുതല്‍ പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങുമെങ്കിലും ശനിയാഴ്ച രാവിലെയാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചങ്ങനാശേരിയില്‍നിന്നും 6.45നാണ് കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുറപ്പെടുന്നത്. വൈകുന്നേരം 5.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നു പുലര്‍ച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരിയില്‍ എത്തിച്ചേരും. എടി 448, എടി 449 സൂപ്പര്‍ പ്രീമിയം ബസുകളാണ് ചങ്ങനാശേരി ഡിപ്പോയില്‍ എത്തിയിരിക്കുന്നത്. പന്ത്രണ്ടിലേറെ വര്‍ഷം പഴക്കമുള്ള ബസുകളാണ് ഇതുവരെ കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സര്‍വീസ് തുടങ്ങിയത് പെരുമ്പടവ് വഴി രാജപുരത്തേക്കായിരുന്നു. കളക്ഷന്‍ കുറവുമൂലമാണ് സര്‍വീസ് കണ്ണൂരു വരെയാക്കിയത്. യാത്രക്കൂലി വര്‍ധിക്കും.ജീവനക്കാരുടെ ഡ്യൂട്ടിയും സ്റ്റോപ്പുകളും കുറയും380 കിലോമീറ്റര്‍ ദൂരമുള്ള ചങ്ങനാശേരി-കണ്ണൂര്‍ സര്‍വീസിന് 433 രൂപ യാത്രക്കൂലിയാണ്.…
Read MoreCategory: Palakkad
ഷാഫിക്കെതിരേയുള്ള അശ്ലീല പരാമർശം; ജില്ലാ സെക്രട്ടറിക്കെതിരേയുള്ള പരാതിയിൽ പോലീസ് നിയമോപദേശം തേടും
പാലക്കാട്: ഷാഫി പറന്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ലൈംഗികാരോപണത്തിലെ പരാതിയിൽ പോലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ് പി നോർത്ത് പോലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പോലീസ്. ഷാഫിക്കെതിരായ ആരോപണത്തിൽ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ഇ.എൻ.സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.
Read Moreപാലക്കാട് കോങ്ങോട് രണ്ട് വിദ്യാർഥിനികളെ കാണാനില്ലന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട്: വിദ്യാർഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ 13 വയസുള്ള വിദ്യാർഥിനികളെയാണ് കാണാതായത്. രാവിലെ 7ന് ട്യൂഷൻ ക്ലാസിലേക്ക് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം. അതേസമയം, പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ ഇരുവരേയും വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം.
Read Moreരാഹുലിനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്യാൻ ഷാഫിയും കൂട്ടരും; മണ്ഡലത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും
പാലക്കാട്: വിവാദങ്ങളിലകപ്പെട്ട രാഹുൽ മാങ്കൂട്ടത്തലിനെ നിയോജകമണ്ഡലമായ പാലക്കാട്ടേക്ക് സ്വാഗതമോതാൻ ഷാഫി പറന്പിലും കൂട്ടരും ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായി സൂചന. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം ഷാഫി പറന്പിലിന്റെ സാന്നിധ്യത്തിൽ യോഗം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. പാലക്കാട് വിവിധ പരിപാടികൾ സംഘടിപ്പിച്ച് രാഹുലിനെ അതിലെല്ലാം പങ്കെടുപ്പിക്കണമെന്ന് ഷാഫി അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നിന്ന് രാഹുൽ വിട്ടുനിൽക്കുന്ന സ്ഥിതി കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
Read Moreകൊഴിഞ്ഞാന്പാറയിൽ യുവാവ് വീട്ടിൽ കൊല്ലപ്പെട്ട സംഭവം; ഒരാൾ പിടിയിൽ; കൊല്ലപ്പെട്ടത് പ്രതിയുടെ ഭാര്യയുടെ സുഹൃത്ത്
കൊഴിഞ്ഞാമ്പാറ (പാലക്കാട്): വീടിനകത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി താമസ സ്ഥലത്തെ വീട്ടിലെ കട്ടിലിന് താഴെ മരിച്ചനിലയിൽ കണ്ടെത്തിയത്. സന്തോഷിനെ കൊലപ്പെടുത്തിയെന്നു കരുതുന്ന മൂങ്കിൽമട സ്വദേശി ആറുച്ചാമിയെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. ആറുച്ചാമിയുടെ ഭാര്യയുടെ സുഹൃത്താണ് കൊല്ലപ്പെട്ട സന്തോഷ്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ ആറുച്ചാമി വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിൽ സംശയമുണ്ടായിരുന്ന ആറുച്ചാമി രാത്രി സന്തോഷിനെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഇന്നലെ രാത്രി ആറുച്ചാമിയുടെ ഭാര്യ കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനിൽ എത്തി തന്റെ ഭർത്താവ് സന്തോഷിനെ മർദിച്ചുവെന്നും,…
Read Moreനെല്ലിയാമ്പതിയിൽ കാട്ടാന വഴിതടഞ്ഞു; ഗതാഗതം തടസപ്പെട്ടു
നെല്ലിയാമ്പതി (പാലക്കാട്) : നെന്മാറ- നെല്ലിയാമ്പതി റോഡിൽ കാട്ടാന റോഡിൽകേറി നിലയുറപ്പിച്ചതിനെതുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം പതിനാലാം മൈലിനു സമീപമാണ് ഒറ്റയാൻ അരമണിക്കൂർ നേരം റോഡിൽ തടസം ഉണ്ടാക്കിയത്. കുറച്ചുകഴിഞ്ഞു ആന റോഡിന്റെ സൈഡിലേക്കു മാറിയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. ആനയെ കണ്ടു നിർത്തിയിട്ട ബസിനരികിലൂടെ ആന പോയപ്പോൾ ബസിലെ യാത്രക്കാർ പേടിച്ചെങ്കിലും ആന അക്രമിക്കാതെ പോയി.
Read Moreക്ഷാമം മാറി; നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റുകളിൽ എത്തിത്തുടങ്ങി
വടക്കഞ്ചേരി (പാലക്കാട്): കഴിഞ്ഞ രണ്ട്മാസമായി ക്ഷാമം നേരിട്ടിരുന്ന നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റിൽ എത്തിത്തുടങ്ങി. പാഞ്ഞുയർന്നിരുന്ന നാളികേരവിലയ്ക്ക് ഇപ്പോൾ ചെറിയ കുറവുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഇപ്പോൾ നാട്ടിലെ പല ഭാഗത്തുനിന്നും നാളികേരം വരുന്നുണ്ടെന്ന് വിഎഫ്പിസികെ യുടെ പാളയത്തുള്ള കർഷക സ്വാശ്രയസംഘം പ്രസിഡന്റ് എം.ഇ. കണ്മണി പറഞ്ഞു. സംഘത്തിൽ കിലോക്ക് 68 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് നാളികേരം എടുക്കുന്നത്. എന്നാൽ പൊതുവിപണിയിൽ നാളികേര വില 75 രൂപയും 80 രൂപ വരെയുമുണ്ട്. ലഭ്യത കൂടിയിട്ടും പക്ഷെ, കടകളിൽ വിലകൾ കുറയുന്നില്ല. കൃത്രിമ വിലവർധനവ് തുടരുകയാണ്. വൻകിടക്കാരുടെ സ്റ്റോക്ക് വലിയ വിലയ്ക്ക് വില്പന നടത്താനുള്ള സൗകര്യങ്ങളാണ് സർക്കാർ ഏജൻസികൾ ചെയ്തു കൊടുക്കുന്നതെന്ന ആക്ഷേപവും ഇതിനിടെ ശക്തമായുണ്ട്. ഓണം സീസണിൽ വില ഉയരും എന്ന കണക്കുകൂട്ടലിൽ സൂക്ഷിച്ചുവച്ചിരുന്ന നാളികേരവും ഇപ്പോൾ വിപണിയിലെത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. മഴ വിട്ടുനിന്നാൽ നാളികേരവരവ് ഇനിയും കൂടും…
Read Moreകരിന്പാറയിൽ വീണ്ടും കൃഷിനശിപ്പിച്ച് കാട്ടാനക്കലി; പ്ലാവിന്റെ തൊലി അടർത്തി കാട്ടാനകൾ തിന്നു
നെന്മാറ (പാലക്കാട്): കരിമ്പാറ കൽച്ചാടിയിൽ കാട്ടാന വീണ്ടും കൃഷിയിടത്തിലെത്തി. കഴിഞ്ഞരാത്രി എത്തിയ കാട്ടാനകൾ പ്ലാവുകൾ തള്ളിയിട്ട് തടിയിലെ തൊലി പൂർണമായും അടർത്തി തിന്നു. കർഷകനായ എം. അബ്ബാസിന്റെ കൃഷിയിടത്തിലായിരുന്നു കാട്ടാനുടെ വിളയാട്ടം. ആദ്യമായാണ് പ്ലാവിന്റെ തൊലി അടർത്തി കാട്ടാനകൾ തിന്നുകാണുന്നതെന്ന് കർഷകർ പറഞ്ഞു. 20 കമുകുകളും ആറ് ചുവട് കുരുമുളകും കാട്ടാന കഴിഞ്ഞ രാത്രിയിൽ കൽച്ചാടിയിലെ കൃഷിയിടത്തിൽ നശിപ്പിച്ചു. മണ്ണാർക്കാട് മേഖലയിലുണ്ടായതുപോലെ റബ്ബർ മരങ്ങളുടെ തൊലിയും കാട്ടാന തിന്നുമോ എന്ന ആശങ്കയിലാണ് കർഷകർ. കരിമ്പാറ മേഖലയിൽ ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്നും പകൽസമയത്തും വൈകുന്നേരവുമുള്ള പടക്കം പൊട്ടിക്കലിൽ ഒതുങ്ങി ഇരിക്കുകയാണ് കാട്ടാന പ്രതിരോധം. സൗരോർജ വേലി പ്രവർത്തിക്കാത്തതും തൂക്കുവേലിയുടെ നിർമാണം പൂർത്തീകരിക്കാത്തതും കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമായി.
Read Moreകരിമ്പാറ മേഖലയിൽ കാട്ടാനവിളയാട്ടം തുടരുന്നു; പടക്കം പൊട്ടിക്കൽ തന്നെ ശരണം
നെന്മാറ (പാലക്കാട്): കരിമ്പാറ മേഖലയിൽ കാട്ടാനകൾ കൃഷിനാശം തുടരുന്നു. ജനവാസ കാർഷിക മേഖലകളിൽ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനകൾ കൃഷിനാശം തുടരുകയാണ്.കരിമ്പാറ കൽച്ചാടിയിലൂടെ വരുന്ന കാട്ടാനക്കൂട്ടവും, ചള്ള വഴി പൂഞ്ചേരിയിലുമാണ് കൃഷിയിടങ്ങൾ നശിപ്പിച്ചത്. പൂഞ്ചേരിയിലെ ഷാജഹാന്റെ 15 തെങ്ങുകൾ കഴിഞ്ഞ രണ്ടുദിവസംത്തിനകം കാട്ടാനകൾ നിലംപരിശാക്കി. മരുതഞ്ചേരി കുന്നുപറമ്പ് ഷാജഹാന്റെ കൃഷിയിടത്തിൽ രണ്ടാഴ്ചയ്ക്കിടെ ഏഴാം തവണയാണ് കാട്ടാനകളെത്തി നാശം വരുത്തുന്നത്.കൽച്ചാടിയിലെ കർഷകരായ എം. അബ്ബാസ്, പി. ജെ. അബ്രഹാം, ബലേന്ദ്രൻ തുടങ്ങിയവരുടെ റബർതോട്ടങ്ങളിലാണ് കാട്ടാനകൾ ചവിട്ടിനടന്ന് തോട്ടത്തിലെ പ്ലാറ്റ്ഫോമുകൾ ചളിക്കുളമാക്കിയത്. കൽച്ചാടിയിൽ ആൾതാമസം ഒഴിഞ്ഞ പ്രദേശമായതിനാൽ ടാപ്പിംഗ് തൊഴിലാളികൾ മാത്രമാണ് ആനകളെ പേടിച്ച് രാവിലെ വളരെ വൈകി ടാപ്പിംഗ് നടത്തുന്നത്.പൂഞ്ചേരിയിലെ ഷാജഹാന്റെ കൃഷിയിടത്തിലേക്ക് ചെന്താമരാക്ഷൻ, ജോർജ് എന്നീ കർഷകരുടെ വീട്ടുവപ്പുകളിലൂടെയാണ് കാട്ടാനകൾ എത്തിയിട്ടുള്ളത്. വനം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്്ഷൻ അധികൃതർ പടക്കവുമായി വാച്ചർമാരെ…
Read Moreമലന്പുഴയുടെ വിഎസ്; വിഎസിന്റെ മലന്പുഴ; പാർട്ടിയും മണ്ഡലവും കൈവിട്ടപ്പോൾ കൈവിടാതെ മുഖ്യമന്ത്രിപഥത്തിലെത്തിച്ച് മലമ്പുഴയും
പാലക്കാട്: പാർട്ടിയും മണ്ഡലങ്ങളും പലപ്പോഴും കൈവിട്ടപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനായ വിഎസിന്റെ പിന്നിൽ അടിയുറച്ചുനിന്നു ചരിത്രത്തിലേക്കു നടന്നുകയറിയ നാമമാണ് മലന്പുഴ.1996ൽ മാരാരിക്കുളത്തെ തോൽവിക്കുശേഷം 2001 ൽ മലന്പുഴയുടെ മണ്ണിലേക്കു വിഎസ് കാൽകുത്തുന്പോൾ ഒരു പുതിയ ചരിത്രത്തിനും ഹൃദയബന്ധത്തിനും തുടക്കമാകുകയായിരുന്നു. അന്നു മലന്പുഴയുടെയും അതുവഴി കേരളത്തിന്റെയും കണ്ണുംകരളുമായ വിഎസിനെ മികച്ച രാഷ്ട്രീയപോരാളിയായി മാറ്റിയതിൽ മലന്പുഴയിലെ ജനങ്ങളുടെ സ്നേഹത്തിനു വലിയ പങ്കുണ്ട്. പ്രതിസന്ധികാലഘട്ടത്തെ അതിജീവിക്കാൻ 2001 ൽ മലന്പുഴയിലെത്തിയതുമുതൽ സജീവരാഷ്ട്രീയത്തോടു വിടപറയുന്നതുവരെ ഒരിക്കലും കൈവിടാതെ മലന്പുഴ വിഎസിനെ ചങ്കിലേറ്റി, കേരളരാഷ്ടീയത്തിൽ തിളങ്ങുന്ന നക്ഷത്രമായി സൂക്ഷിച്ചു. ‘കുളം കൈവിട്ട വിഎസിനെ പുഴ രക്ഷപ്പെടുത്തി’യെന്നാണ് രാഷ്ട്രീയ എതിരാളികൾ അക്കാലത്തു പ്രചരിപ്പിച്ചിരുന്നത്. മലന്പുഴയിൽ നാലുതവണ മത്സരിച്ചപ്പോഴും വിഎസിന്റെ വിജയത്തിൽ സംശയങ്ങളേതും എതിരാളികൾക്കുപോലും ഉണ്ടായിരുന്നില്ല. 2011 ൽ വിഎസിനു പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ ആദ്യമായി പ്രതിഷേധം ഉയർന്നതു മലന്പുഴ മണ്ഡലത്തിലായിരുന്നു. ആ പ്രതിഷേധം കേരളത്തിലുടനീളം കൊടുങ്കാറ്റായി…
Read More