വടക്കഞ്ചേരി: ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയുടെ ആമകുളത്തുള്ള സെമിത്തേരി കെട്ടിടത്തിലാണ് മണ്ണുകൊണ്ടുള്ള കിളിക്കൂട് കൗതുക കാഴ്ചയാകുന്നത്. വളരെ അപൂർവമായ കാഴ്ചയായതിനാൽ സെമിത്തേരിയിലെത്തുന്നവർ ഏറെ നേരം ചെലവഴിച്ചാണ് കൂടുനിർമാണ രീതികൾ കണ്ട് തിരിച്ചുപോകുന്നത്. കേവ്സ് സ്വാലോ എന്ന ചെറിയ പക്ഷിയാണ് കളിമണ്ണുകൊണ്ട് ഗുഹയൊരുക്കി മനുഷ്യരെ വിസ്മയപ്പെടുത്തുന്നത്. തലയ്ക്ക് മുകളിൽ ബ്രൗണ് കളറും കറുത്ത വട്ടംകൂടിയ ചിറകുകളുമാണ് ഇവയുടേത്. മണ്ണിനൊപ്പം തൂവൽ, മുടി, പുല്ല്, ഇലകൾ തുടങ്ങിയവയും നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. പാലങ്ങളും റോഡുകളും നിർമിച്ച് ദിവസങ്ങൾക്കുള്ളിൽ തകരുന്ന നമ്മുടെ എഞ്ചിനീയർ·ാരെ വെല്ലുന്ന വൈദഗ്ധ്യത്തോടെയാണ് ഈ കുഞ്ഞൻ പക്ഷികൾ കൂട് ഒരുക്കുന്നതെന്ന് പക്ഷികളുടെ കൂട് നിർമാണം നിരീക്ഷിച്ചിരുന്ന പള്ളിയിലെ കപ്യാർ ജോണ് മണക്കളം പറഞ്ഞു. സമീപത്തെ മംഗലം പുഴയോരത്തു നിന്നും ചതുപ്പു നിലത്തുനിന്നുമാണ് കൊക്കിൽ മണ്ണുമായി കിളികളെത്തി കൂട് നിർമ്മിച്ചിരുന്നത്. മണൽ ചാക്ക്…
Read MoreCategory: Palakkad
കണ്ണമ്പ്ര വ്യവസായ പാർക്ക് വരുമ്പോൾ… വീടും സ്ഥലവും വിട്ടൊഴിയാനുള്ള അന്ത്യശാസനതീയതി കഴിഞ്ഞു; ഭൂവുടമകൾ അങ്കലാപ്പിൽ
വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അന്ത്യശാസന തിയതി ഇന്നലെ അവസാനിച്ചിരിക്കെ വീട്ടുകാരെല്ലാം അങ്കലാപ്പിലാണ്. ഭൂമിക്ക് ലഭിക്കുന്ന നഷ്ടപരിഹാരം എത്രയെന്ന് പോലും അറിയിക്കാതെ തങ്ങൾ എവിടേക്ക് പോകുമെന്ന ആധിയാണ് കർഷകർ പങ്കുവെക്കുന്നത്. 29ന് വൈകിട്ട് അഞ്ചിന് മുന്പ് വീടും സ്ഥലവും ഒഴിയണമെന്നായിരുന്നു ലാൻഡ് അക്വിസിഷൻ നടത്തുന്ന കിൻഫ്രയുടെ സ്പെഷ്യൽ തഹസിൽദാരുടെ നോട്ടീസ്. 10 ദിവസം മുന്പ് മാത്രമാണ് ഈ നോട്ടീസ് ഭൂവുടമകൾക്ക് ലഭിച്ചത്. ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട് എന്നതല്ലാതെ എത്ര തുക എന്നോ അത് എപ്പോൾ കിട്ടും എന്നോ എങ്ങനെ കിട്ടും എന്നൊന്നും ഇനിയും വ്യക്തമാക്കിയിട്ടില്ല. ഒഴിഞ്ഞു പോയില്ലെങ്കിൽ പോലീസ് ഇടപെടലിലൂടെ നടപടി നടത്തും എന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. അന്ത്യശാസന തിയതി ഇനിയും നീട്ടി കിട്ടുമെങ്കിലും നഷ്ടപരിഹാര തുക കയ്യിൽ കിട്ടാതെ മറ്റൊരു സ്ഥലം വാങ്ങാനോ വീടുപണി…
Read Moreനിലമ്പതിപാലങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുന്നു; അഗ്നിപരീക്ഷണം തുടങ്ങിയിട്ട് വർഷം 50 വർഷം; മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ശക്തം
ചിറ്റൂർ : ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു മറുവശം സഞ്ചരിക്കുന്ന അഗ്നിപരീക്ഷണം തുടങ്ങിയിട്ട് വർഷം അന്പതു പിന്നിട്ടു. ചിറ്റൂർ പുഴയ്ക്കു കുറുകെ മൂലത്തറ, ആലാംകടവ്, വിളയോടി, പാറക്കങ്ക, പാലത്തുള്ളി എന്നിവിടങ്ങളിലാണ്് നിലന്പതിപ്പാലങ്ങളുള്ളത്. ഇതിൽ വിളയോടി, പാലത്തുള്ളി എന്നിവയിൽ സഞ്ചാരയോഗ്യമായ മേൽപ്പാലങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ നിർമ്മിച്ചിരുന്നു. മറ്റുമൂന്നു നിലന്പതികളിലും കാലോചിതമായ നവീകരണം ഉണ്ടാവാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മുൻപ് ചിറ്റൂർപുഴയിൽ ജലനിരപ്പ് കൂടി പാലങ്ങൾ കവിഞ്ഞൊഴുകി ഗതാഗതം തടസപ്പെടുന്നത് വർഷത്തിൽ ഒന്നാ രണ്ടോ തവണ മാത്രമായിരുന്നു. എന്നാൽ ഈ വർഷം നിലന്പതികളിൽ വെള്ളം കയറി ഗതാഗത തടസമുണ്ടായിരിക്കുന്നത് പത്തു തവണയാണ്. ഈ സമയങ്ങളിൽ അശ്രദ്ധമായി നിലന്പതികൾകടക്കാൻ ശ്രമിച്ചതിനാൽ നാലു യാത്രക്കാർ ബൈക്കുമായി പുഴയിൽ വീണ് അപകടങ്ങൾ നടന്നിരുന്നു. നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനങ്ങളാണ് അപകടത്തിൽപ്പെട്ടവർക്ക് പുനർജന്മം ലഭിക്കാൻ കാരണമായത്.നിലവിലുള്ള നിലന്പതിപ്പാലങ്ങൾക്ക് വീതി കുറവാണെന്നതിനാൽ ഒരു…
Read Moreകഥകളിയും നൃത്തവും അനായാസം അവതരിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിച്ച് കലാമണ്ഡലം രാജേഷ് കുമാർ
വടക്കഞ്ചേരി: കഥകളിയും നൃത്തവും അനായാസം കൈകാര്യം ചെയ്ത് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് 44 കാരനായ കലാമണ്ഡലം രാജേഷ് കുമാർ. മുഖകാന്തി, ചലനചടുലത, വേഷം, ആകർഷണം തുടങ്ങിയ സവിശേഷതകളെല്ലാം സമന്വയിപ്പിക്കുന്ന സ്ത്രീ വേഷമാണ് കഥകളിയിൽ രാജേഷ് കുമാർ ചെയ്യുന്നത്. മറ്റു കലാകാരന്മാരെ പോലെ കോവിഡ് മഹാമാരി സ്റ്റേജ് പ്രോഗ്രാമുകൾ കുറച്ചെങ്കിലും ഇപ്പോൾ അരങ്ങുണർന്നിട്ടുണ്ടെന്ന് രാജേഷ് കുമാർ പറഞ്ഞു. കലയിൽ പാരന്പര്യത്തിന്റെ തണലോ പ്രോത്സാഹനങ്ങളോ രാജേഷ് കുമാറിന് അവകാശപ്പെടാനില്ല. ജന്മസിദ്ധമായ കഴിവുകളിലൂടെയായിരുന്നു കലാതിളക്കം. ഇതുകൊണ്ടു തന്നെ കലാമൂല്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളാകാൻ രാജേഷ് കുമാറിനു കഴിഞ്ഞു. സ്വയം ആർജിച്ചെടുത്ത കഴിവുകളിലൂടെയായിരുന്നു കലാ യാത്രകളെല്ലാം. കണ്ണന്പ്ര ചൂർക്കുന്ന് കുന്നംപ്പിള്ളി കളത്തെ രാജേഷ് കുമാർ നാലാം ക്ലാസ് മുതൽ നൃത്തവേദികളിലുണ്ട്. മൂന്നര പതിറ്റാണ്ട് മുന്പ് വീടിനടുത്തെ വായനശാലയിൽ നടന്നിരുന്ന നൃത്ത പരിശീലനമായിരുന്നു രാജേഷ് കുമാറിന്റെ കലാവഴി തുറന്നത്. അന്ന് വായനശാലയിൽ പെണ്കുട്ടികളെ മാത്രമായിരുന്നു…
Read Moreസുമനസുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നു; ഹൃദ്രോഗിയായ അറുപതുകാരി ചികിത്സയ്ക്കും ഉപജീവനത്തിനും വകയില്ലാതെ ദുരിതം പേറുന്നു
ചിറ്റൂർ: ഹൃദ്രോഗ ബാധിതയായ അറുപതുകാരി തുടർചികിത്സക്കും മരുന്നു വാങ്ങാനുമുള്ള വരുമാനമില്ലാത്തതിനാൽ ഉദാരമതികളുടെ കാരുണ്യത്തിനായി കാതോർക്കുകയാണ്. പൊൽപ്പുള്ളി കുണ്ടൻകാട് പരേതനായ പൊന്നുവിന്റെ ഭാര്യ മണിയാണ് രോഗബാധിതയായി വീട്ടിൽ കഴിയുന്നത്. കുറച്ചു മാസങ്ങൾ ജില്ലാ ആശുപത്രിയിൽ ചികിത്സയും മരുന്നുകളും ലഭിച്ചിരുന്നു. പിന്നീട് ഇപ്പോൾ സ്വകാര്യ ചികിത്സയിലാണുള്ളത്. കൂലിപ്പണിക്കാരനായ ഇളയ മകൻ രവിയും മണിയും മാത്രമാണു കുണ്ടൻകാട്ടിൽ താമസം. രവിയ്ക്കു ലഭിക്കുന്ന തുഛമായ വരുമാനത്തിലാണ് അമ്മ മണിയുടെ ചികിത്സയും കുടുംബചിലവും നടന്നുവരുന്നത്.കോവിഡ് കാലമെന്നതിനാൽ രവിക്ക് ജോലികളും ലഭിക്കാത്തത് അമ്മയ്ക്ക് കൃത്യമായി ചികിത്സ നടത്താനും കഴിയാതായിട്ടുണ്ട്. ഒരു തവണ പരിശോധനയ്ക്കും മരുന്നുകൾക്കുമായി 2000 ത്തോളം രൂപ ചിലവും വരുന്നുണ്ട്. വിധവയായ മണിയുടെ ശോചനീയാവസ്ഥ അറിഞ്ഞ് സമീപവാസികളുടെ സഹായം ലഭിക്കുന്നതിനാലാണ് പലപ്പോഴും ചികിത്സയ്ക്ക് പോയിവരുന്നത്. മേൽക്കൂര ചിതലരിച്ച് പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലുള്ള വീടിനകത്താണ് രോഗിയായ മണി കഴിച്ചു കൂട്ടുന്നത്. മേൽക്കൂര പുതുക്കിപ്പണിയാൻ പഞ്ചായത്തധികൃതർക്ക് കഴിഞ്ഞ പത്തു…
Read Moreഐഡിയ കൊള്ളാമോ? ഡിവൈഡറുകളിൽ കാടുപിടിച്ചു കിടക്കുന്നത് ഏക്കർകണക്കിന് സ്ഥലം; ‘പച്ചക്കറി കൃഷി പരിഗണിക്കണ’മെന്ന ആവശ്യം ശക്തമാകുന്നു
വടക്കഞ്ചേരി: ദേശീയ-സംസ്ഥാന പാതകൾക്കു നടുവിലും സർവീസ് റോഡിലുമുള്ള ഡിവൈഡറുകൾ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമുയരുന്നു. ഏക്കർകണക്കിന് സ്ഥലമാണ് പാതകളുടെ നടുവിൽ പുല്ല് പിടിച്ച് പാഴായി കിടക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിച്ച വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നടുവിൽ തന്നെ 100 ഏക്കറോളം ഭൂമി ഇത്തരത്തിലുണ്ടെന്നാണ് കണക്ക്. ചെടികൾ വച്ചുപിടിപ്പിക്കുന്നതിനു പകരം ഉയരം കുറഞ്ഞ പച്ചക്കറി ഇനങ്ങളായ ചീര, പച്ചമുളക്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കൃഷി നടത്താനാകും. വാഹന ഗതാഗതത്തിന് തടസം ഉണ്ടാകാത്തവിധം ഡിവൈഡറുകളിൽ വളർത്താവുന്ന മറ്റു പച്ചക്കറികളും പരിഗണിക്കണം. ദേശീയപാത അഥോറിറ്റിയോ അതല്ലെങ്കിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള ഏജൻസികൾക്കോ നിശ്ചിത കാലയളവ് കണക്കാക്കി സ്ഥലം നൽകാമെന്നു ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പലയിടത്തും ഇത്തരത്തിൽ ഡിവൈഡറുകൾ വ്യാപകമായി ഹ്രസ്വകാല വിളകൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. ചെടികൾക്കുള്ള പരിപാലനം മതി പച്ചക്കറി കൃഷിക്കും. ദേശീയ പാതയോരങ്ങളിൽതന്നെ ഇതിനുള്ള വിപണിയും കണ്ടെത്താനാകും.
Read Moreഭർത്താവിന്റെ അമിത മദ്യപാനം; ദേഹത്ത് മണ്ണെണ്ണെ ഒഴിച്ച് ഭയപ്പെടുത്തുന്നതിനിടെ ഭർത്താവ് ചെയ്തത് കണ്ടോ
ഷൊർണൂർ : കുടുംബ വഴക്കിനെതുടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു.വാണിയംകുളം കൂനത്തറ ആശാദീപം സ്കൂളിനുസമീപം താമസിക്കുന്ന പാലയ്ക്കൽ രശ്മി (42)ക്കാണ് പൊള്ളലേറ്റത്. 60 ശതമാനം പൊള്ളലേറ്റ ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം . ഭർത്താവിന്റെ മദ്യപാനത്തെ ച്ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് രശ്മിക്കു പൊള്ളലേറ്റത്. ഭർത്താവ് സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവത്രെ. ഇതിന്റെ പേരിൽ ഒന്നിലേറെ തവണ ഇയാളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി വഴക്കിനിടെ രശ്മി തലവഴി മണ്ണെണ്ണ ഒഴിക്കുകയും അരിശം പൂണ്ട ഭർത്താവ് ഹേമചന്ദ്രൻ തിപ്പെട്ടി കൊളുത്തുകയുമായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreരണ്ടാംഡോസ് വാക്സിൻ എടുക്കാത്തവർക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തി തമിഴ്നാട്; വ്യാപകമായതോതിൽ പിഴ ഈടാക്കുന്നതായി ആരോപണം
കൊഴിഞ്ഞാന്പാറ : സംസ്ഥാനത്തു നിന്നും തമിഴ്നാട്ടിലേക്ക് വാടക വാഹനങ്ങളിൽ പോകുന്നവരിൽ നിന്നും വ്യാപകമായതോതിൽ പിഴ ഈടാക്കുന്നതായി ആരോപണം.വാഹനത്തിൽ രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തുന്നത്. വാഹനത്തിന്റെ ഡ്രൈവർ യാത്രക്കാരുടെ സാഹചര്യം പോലീസിനു അറിയിക്കുന്പോഴാണ് പിഴ നിർബന്ധമായും ആവശ്യപ്പെടുന്നത്. പിഴ സംഖ്യ അടച്ചാൽ രസീതും നൽകാറില്ല. ഇക്കഴിഞ്ഞ ദിവസം ചിറ്റൂരിൽ നിന്നും ട്രാവലറിൽ പഴനിയിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവറിൽ നിന്നും മൂന്നു സ്ഥലങ്ങളിൽ പോലിസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാത്രമാണ് പോലീസ് തടയുന്നത്.തമിഴ്നാട്ടിൽ സഞ്ചരിക്കുന്ന വാടക വാഹനങ്ങളെ പരിശോധിക്കാതെയാണ് കടത്തിവിടുന്നത്. താലൂക്കിന്റെ കിഴക്കൻ അതിർത്തി ചെക്ക് പോസ്റ്റുകളിലുടെ സഞ്ചരിക്കുന്ന വാഹനങ്ങളെ പരിശോധന കൂടാതെയാണ് കടത്തി വിടുന്നത്. നിലവിൽ തമിഴ്നാട്ടിൽ ജനം പൊതുസ്ഥലങ്ങളിൽപ്പോലും മാസ്ക് ഉപയോഗിക്കുന്നില്ല. ആരോഗ്യ വകുപ്പ് കോവിഡ് നിബന്ധനകളിൽ ചിലത് പിൻവലിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കേരളാ-തമിഴ്നാട് അന്തർ സംസ്ഥാന…
Read More“നാട്ടിൻപുറം ബൈ ആനപ്പുറം’…ഉല്ലാസയാത്ര വൻവിജയം; പുത്തൻ പരീക്ഷണങ്ങളുമായി കെഎസ്ആർടിസി
പാലക്കാട്: ഉല്ലാസയാത്ര പദ്ധതി വിജയമായതോടെ പുത്തൻ പരീക്ഷണങ്ങളുമായി കെഎസ്ആർടിസി.ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി കഴിഞ്ഞ 14 നാണ് ജില്ലയിലെ ആദ്യ ഉല്ലാസ യാത്രയ്ക്ക് ’നാട്ടിൻപുറം ബൈ ആനപ്പുറം’ എന്ന പേരിൽ തുടക്കമിട്ടത്. പാലക്കാട് – നെല്ലിയാന്പതി ഉല്ലാസ യാത്രയ്ക്ക് ആദ്യദിനം മൂന്ന് ബസുകളിലായി 104 പേർ പങ്കെടുത്തു.21 നകം മൂന്ന് ദിവസങ്ങളിലായി നടത്തിയ ടൂർ പാക്കേജിൽ 10 ബസുകളിലായി 364 പേരാണ് ഉല്ലാസയാത്രയിൽ പങ്കാളികളായതെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് അറിയിച്ചു. വ്വരയാടുമല, സീതാർകുണ്ട്, കേശവൻപാറ വ്യൂ പോയന്റുകൾ, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം ഉൾപ്പെടുന്ന പാക്കേജിൽ ഒരാൾക്ക് 600 രൂപയാണ് ഈടാക്കുന്നത്. നെല്ലിയാന്പതി ഉല്ലാസ യാത്ര വൻവിജയമായതോടെ കൂടുതൽ ടിക്കറ്റിതര വരുമാന സാധ്യതകളും…
Read Moreജനങ്ങളുടെയും പോലീസിന്റെയും ഉറക്കം കെടുത്തിയ മോഷണക്കേസ് പ്രതി കണ്ണമ്പ്ര സുലൈമാനെ വലയിലാക്കി പോലീസ്
പുതുനഗരം : കഴിഞ്ഞ ഒരു വർഷക്കാലമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജനങ്ങളുടെയും പോലീസിനെയും ഉറക്കം കെടുത്തി നിരന്തരം മോഷണം നടത്തിയ കണ്ണന്പ്ര സുലൈമാൻ എന്ന മോഷ്ടാവിനെ പുതുനഗരം പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ കണ്ണന്പ്ര സുബീർ മൻസിൽ സുലൈമാൻ (58) ആണ് പിടിയിലായത്. പുതുനഗരം പോലീസ് സ്റ്റേഷൻ പരിധിയായ കൊടുവായൂരിൽ കഴിഞ്ഞമാസം ഒരു വീട് കുത്തിത്തുറന്ന് ടിവിയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച നട ത്തിയിരുന്നു.സമീപകാലത്ത് പട്ടഞ്ചേരിയിൽ ഒരു വീട്ടിൽ നിന്നും ഒരു മോട്ടോർ സൈക്കിളും കളവു പോയിരുന്നു. തമിഴ്നാട്ടിൽ മറ്റൊരു പേരിൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന സുലൈമാനെ ഏറെ സാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആലത്തൂർ, വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ, കുഴൽമന്ദം എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പുതുനഗരം സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആദംഖാന്റ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.അജിത്ത്, എസ്സിപിഒ…
Read More