അഗളി: ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ മരപ്പാലം സെക്ഷനിൽ വാഹന പരിശോധനക്കിടെ ഇരുപതു കിലോ ചന്ദനംസഹിതം അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികൾ ഓടി രക്ഷപ്പെട്ടു. ചന്ദനക്കടത്തിന് ഉപയോഗിച്ച കാറും ബൈക്കും പിടിച്ചെടുത്തു.പട്ടാന്പി കൊപ്പം ചെറുകോട് കുൽമുഖംതൊടി വീട്ടിൽ ഷിഹാബുദീൻ (25), വല്ലപ്പുഴ ചെറുകോട് എടന്പലം കുന്നിൽ സാദിഖ് അലി (25), ഷോളയൂർ കീരിപ്പതിഊരിൽ പ്രവീണ്‍കുമാർ (21), കീരിപ്പതി ഊരിലെ കാളിദാസൻ (22), കോട്ടത്തറ മാറ്റത്തുകാട് പുളിയപ്പതിയിൽ ഭദ്രൻ (63) എന്നിവരാണ് പിടിയിലായത്. മരപ്പാലം കന്പി ഗേറ്റ് വനപ്രദേശത്തുനിന്നു ചെത്തി ഒരുക്കിയ ചന്ദനക്കാതലുമായി എത്തിയ പ്രതികളെ പുലർച്ചെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 30ന് നടത്തിയ തെരച്ചിലിൽ വനപാലകർ പിടികൂടി റിമാൻഡ് ചെയ്തിരുന്ന മൂന്നു പ്രതികൾ ജാമ്യത്തിലിറങ്ങി ഈ കേസിലും ഉൾപ്പെട്ടിട്ടുള്ളതായി വനപാലകർ അറിയിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മരപ്പാലം ഭാഗത്തുനിന്നു ചന്ദനം കടത്തിയ…
Read MoreCategory: Palakkad
ആനയെ കണ്ട് പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴേക്കും..! അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
സ്വന്തം ലേഖകൻ പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. പുലർച്ചെ വീടിനു പുറത്ത് നിന്ന് ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. വനത്തിനോട് ചേർന്നാണ് മല്ലീശ്വരിയുടെ വീട്. ആനയെ കണ്ട് പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴേക്കും കാട്ടാന മല്ലീശ്വരിയെ ആക്രമിക്കുകയായിരുന്നു. ഭർത്താവ് ശിവരാമന്റെ മുന്നിൽ വച്ചാണ് കാട്ടാന മല്ലീശ്വരിയെ തുന്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട് ചവിട്ടിക്കൊന്നത്. ഇതു കണ്ട് ഭയന്ന് ശിവരാമൻ നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിപ്പോയി. മല്ലീശ്വരിയെ കൊന്ന ശേഷം ഏറെ നേരം ആന മൃതദേഹത്തിനരികെ നിന്നും മാറാതെ നിന്നു. നാട്ടുകാർ ഏറെ പണിപെട്ടാണ് ആനയെ അവിടെ നിന്നും അകറ്റിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ…
Read Moreപട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിക്കൊന്നു
പാലക്കാട്: പട്ടാമ്പയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തി. കൊപ്പം വണ്ടുന്തറയില് കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. കേസില്‍ ഒരാള്‍ അറസ്റ്റിലായി. ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Moreസാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് ജാഗ്രത വേണം; ചില മാട്രിമോണിയൽ സൈറ്റുകളിലൂടെയുള്ള വിവാഹത്തിലും ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്നു
പാലക്കാട് : സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികൾക്കെതിരെ പെണ്‍കുട്ടികൾ ജാഗ്രത കാണിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികൾ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകൾ വനിതാ കമ്മിഷനിൽ വരുന്നതായും കമ്മിഷൻ അംഗം ഷിജി ശിവജി. വനിത കമ്മീഷൻ കളക്റേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിലാണ് കമ്മീഷൻ അംഗം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികളെ സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സൗഹൃദങ്ങളെ തിരിച്ചറിയണം. ഒരാഴ്ചത്തെ സൗഹൃദത്തിൽ വീട്ടിൽ നിന്നു ആണ് സുഹൃത്തിനൊപ്പം പോയി വിവാഹിതയായ പെണ്‍കുട്ടി ജയിലിലടക്കപ്പെട്ട പ്രതീതിയിൽ ജീവിക്കേണ്ടി വന്നതായും പീഡനത്തെ തുടർന്ന് പരീക്ഷക്കാണെന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്നിറങ്ങി രക്ഷപ്പെട്ട പരാതി ലഭിച്ചിരുന്നു. സ്വന്തം വീട്ടിൽ എത്തിയ പെണ്‍കുട്ടിയുടെ അച്ഛൻ വനിതാ കമ്മീഷനിൽ നൽകിയ പരാതി പരിഗണിച്ചാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെ ഗൗരവമായി കാണുന്നതായി കമ്മീഷനംഗം വ്യക്തമാക്കി.പെണ്‍കുട്ടിക്ക് ധൈര്യം…
Read Moreകണ്ണംകുളത്ത് ആടുകളെ കൊന്നൊടുക്കിയത് പട്ടിപ്പുലിയോ കാട്ടുപൂച്ചയോ..? വനപാലകർ ഉറപ്പിച്ച് പറയുന്നതിങ്ങനെ…
വടക്കഞ്ചേരി: കഴിഞ്ഞദിവസം കണ്ണംകുളത്ത് ആടുകളെ കൊന്നൊടുക്കിയത് പട്ടിപ്പുലിയോ കാട്ടുപൂച്ചയോ എന്ന സംശയം ബാക്കിയാകുന്നു. ഇന്നലെ കിഴക്കഞ്ചേരിയിലെ വെറ്ററിനറി ഡോക്ടർ ശ്രീജിഷ സ്ഥലത്തെത്തി ജഡം പരിശോധിച്ചതിലും വന്യമൃഗം എന്ന നിഗമനത്തിലാണ് എത്തിയത്. ഇരുപതും മുപ്പതും കിലോ തൂക്കം വരുന്ന ആടുകളെ കാട്ടുപൂച്ചയ്ക്ക് വലിച്ചു കൊണ്ടു പോകാൻ കഴിയില്ലെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ ആക്രമിച്ചത് കാട്ടുപൂച്ച തന്നെയാണെന്ന നിഗമനത്തിലാണ് വനപാലകർ. കണ്ണംകുളം ചെങ്ങാനിയിൽ കൃഷ്ണദാസിന്റെ അഞ്ച് ആടുകളെയാണ് ചൊവ്വാഴ്ച വൈകീട്ട് വന്യമൃഗത്തിന്റെ ആക്രമണത്തിനിരയായത്. ഇതിൽ മൂന്ന്ആടുകളും ഗർഭിണികളായിരുന്നു. കയറോടുകൂടിയാണ് വീടിനുമുന്നിലെ തോട്ടത്തിൽ ആടുകളെ മേയാൻ വിട്ടിരുന്നത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ശരീരത്തിലെ പലയിടത്തും കടിയേറ്റ പാടുകളുണ്ട്. ഇതിനുമുന്‍പൊന്നും ഇത്തരത്തിൽ വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് ഉടമ കൃഷ്ണദാസ് പറഞ്ഞു. ഇത് ആദ്യ സംഭവമാണ്. ഇവിടെ നിന്നും നാലു കിലോമീറ്റർ മാറി കാളാംകുളത്ത് മാസങ്ങൾക്കു മുന്‍പ് ഇത്തരത്തിൽ ആടുകളെ കൊന്നൊടുക്കുന്ന സംഭവം നടന്നിരുന്നു. അന്ന്…
Read Moreപോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിലെ പ്രതികാരം; പാലക്കാട് ശ്രീനിവാസൻ കൊലപാതകത്തിൽ 26 പ്രതികൾ; കുറ്റപത്രം ഇന്ന് സമർപ്പിക്കും
സ്വന്തം ലേഖകൻപാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 26 പ്രതികൾ ആണ് ഉള്ളത്. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമെന്നാണ് കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു സംഘം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിയോടെയാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്നുപേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ…
Read Moreഉദ്യോഗസ്ഥരുടെ കണ്ണുതുറക്കാൻ ഒരാളുടെ ജീവൻ നൽകേണ്ടിവന്നു; ധോണിയിൽ കാട്ടാനയെ തുരത്താൻ വയനാട്ടിൽനിന്ന് കുങ്കിയാന എത്തി
പാലക്കാട്: ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനയെ എത്തിച്ചു. വയനാട്ടിൽനിന്നാണ് കുങ്കിയാനയെ എത്തിച്ചത്. ഒന്‍പതോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. ആനയെ ഏതുവഴിയാണ് കാട്ടിലെത്തിക്കുക, എത്രദൂരം ഉൾക്കാട്ടിലേക്ക് കയറ്റണം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ പദ്ധതി തയാറാക്കിയശേഷം ഉച്ചയോടെ ദൗത്യം ആരംഭിക്കാനാണ് വനം വകുപ്പ് തീരുമാനം. ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനെ കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. നടക്കാനിറങ്ങിയ ശിവരാമൻ, ആനയുടെ ചിന്നംവിളി കേട്ട് സമീപത്തെ വയലിലേക്ക് ഓടിമാറിയെങ്കിലും ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പാലക്കാട് ഡിഎഫ്ഒ ഓഫീസും ഉപരോധിച്ചിരുന്നു.
Read Moreപാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ഗൃഹനാഥനെകാട്ടാന ചവിട്ടിക്കൊന്നു; ഇത്രയും പുലർച്ചെ നടക്കാനിറങ്ങിയതെന്തിനെന്ന് ഡിഎഫ് ഒ; പ്രതിഷേധിച്ച് നാട്ടുകാർ
പാലക്കാട് : പയറ്റാംകുന്നത്ത് പ്രധാന റോഡിൽ നടക്കാനിറങ്ങിയ ഗൃഹനാഥനെ ആന ചവിട്ടി കൊന്നു. ധോണി സ്വദേശി സ്വദേശി ശിവരാമനാണ് (60) മരിച്ചത്. പുലർച്ചെ 5.20നാണ് സംഭവം. ശിവരാമനടക്കം ഒന്‍പതോളം പേർ രാവിലെ നടക്കാനിറങ്ങിയതായിരുന്നു.പയറ്റാം കുന്നത്ത് പ്രധാന റോഡിനു സമീപം കാട്ടാനയെ കണ്ട എല്ലാവരും മുന്നോട്ടോടിയപ്പോൾ ശിവരമാൻ പാടത്തേക്ക് ഓടുകയായിരുന്നു. പാടത്ത് ചെളിയിൽ കാലുപുതഞ്ഞ ശിവരാമന് ഓടാൻ സാധിച്ചില്ല. പിന്നാലെയെത്തിയ ആന ശിവരാമനെ ആക്രമിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ആനയെ വിരട്ടി ഓടിച്ചശേഷം ശിവരാമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതിഷേധംസംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പാലക്കാട് ഡിഎഫ്ഒ ഓഫീസ് നാട്ടുകാർ ഉപരോധിക്കുകയാണ്. അപകട വിവരം ഡിഎഫ്ഒയെ നാട്ടുകാർ അറിയിച്ചപ്പോൾ എന്തിനാണ് ഈ സമയത്ത് നടക്കാൻ പോയതെന്ന മറുപടിയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഓഫീസ് ഉപരോധിക്കുന്നത്. ഇവിടെ പതിവായി ഇറങ്ങാറുള്ള പിടി…
Read More“സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാൻ ഡാമൊന്നും തുറന്നുവിടരുതേ’: പരിഹസിച്ച് വിനയപുരസരം ബൽറാം
സ്വന്തം ലേഖകൻപാലക്കാട്: മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ തിരികെ മന്ത്രിയാക്കാൻ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഒന്നാം പിണറായി സർക്കാരിൽ രാജി വയ്ക്കേണ്ടിവന്ന ഇ.പി. ജയരാജനെ പ്രളയകാലത്ത് തിരിച്ചെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബൽറാമിൻഫെ ഫേസ്ബുക്ക് പോസ്റ്റ്. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബന്ധു നിയമനം കൈയോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസരം അഭ്യർത്ഥിക്കുന്നു.
Read Moreപാലക്കാട് തങ്കം ആശുപത്രിയിൽ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു! അനസ്തേഷ്യ നൽകിയതിലെ പിഴവെന്ന് ബന്ധുക്കൾ
സ്വന്തം ലേഖകൻ പാലക്കാട്: പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സ പിഴവു കാരണം യുവതി മരിച്ചതായി പരാതി. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാർത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്. അനസ്തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും കാർത്തികയുടെ ബന്ധുക്കൾ ആരോപിച്ചു ശസ്ത്രക്രിയയ്ക്കിടെയാണ് പാലക്കാട് കോങ്ങാട് ചെറായി സ്വദേശിനി കാർത്തിക മരിച്ചത്. ഇന്നലെ രാത്രി ഏഴിന് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കാർത്തിക രാത്രി ഒന്‍പതിനാണ് മരിച്ചത്. കാർത്തികയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുകാലുകൾക്കും തളർച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കാലിൽ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കാർത്തികയുടെ ആരോഗ്യസ്ഥിതി…
Read More