ഭർത്താവിന്‍റെ അമിത മദ്യപാനം; ദേഹത്ത് മണ്ണെണ്ണെ ഒഴിച്ച് ഭയപ്പെടുത്തുന്നതിനിടെ  ഭർത്താവ്  ചെയ്തത് കണ്ടോ

ഷൊ​ർ​ണൂ​ർ : കു​ടും​ബ വ​ഴ​ക്കി​നെതു​ട​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പൊ​ള്ള​ലേ​റ്റു.വാ​ണി​യം​കു​ളം കൂ​ന​ത്ത​റ ആ​ശാ​ദീ​പം സ്കൂ​ളി​നുസ​മീ​പം താ​മ​സി​ക്കു​ന്ന പാ​ല​യ്ക്ക​ൽ ര​ശ്മി (42)ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

60 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​വ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30 ഓടെ​യാ​ണ് സം​ഭ​വം .

ഭ​ർ​ത്താ​വി​ന്‍റെ മ​ദ്യ​പാ​ന​ത്തെ ച്ചൊല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ​യാ​ണ് ര​ശ്മി​ക്കു പൊ​ള്ള​ലേ​റ്റ​ത്. ഭ​ർ​ത്താ​വ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു വ​ന്ന് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വത്രെ.

ഇ​തി​ന്‍റെ പേ​രി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ ഇ​യാ​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചുവ​രു​ത്തി താ​ക്കീ​ത് ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ഴ​ക്കി​നി​ടെ ര​ശ്മി ത​ല​വ​ഴി മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യും അ​രി​ശം പൂ​ണ്ട ഭ​ർ​ത്താ​വ് ഹേ​മ​ച​ന്ദ്ര​ൻ തി​പ്പെ​ട്ടി കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.

പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഷൊ​ർ​ണൂ​ർ പോ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment