വടക്കഞ്ചേരി : കിഴക്കഞ്ചേരി സർക്കാർ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കെജിഎസ് ലോബോയ്ക്ക് വീടു പോലെതന്നെയാണ് ആശുപത്രിയും.ലോബോയുടെ വാക്കുകളിൽ പറഞ്ഞാൽ തന്റെ രണ്ടാം വീടാണ് ആശുപത്രി. ഒരുപക്ഷേ, വീട്ടിൽ സമയം ചെലവഴിക്കുന്നതിനേക്കാൾ ലോബോയ്ക്ക് താല്പര്യം ചികിത്സാരംഗത്തെ സേവനങ്ങളിലാണ്.അതുകൊണ്ടുതന്നെ അതിരാവിലെ മൂലങ്കോടുള്ള ആശുപത്രിയിലെത്തുന്ന ലോബോ നേരമിരുട്ടുന്പോഴെ തിരിച്ചുപോകു. കാലങ്ങളായുള്ള ശീലത്തിൽ ഉച്ചഭക്ഷണം വരെ ഉപേക്ഷിച്ചാണ് സേവനം.പല ഘട്ടങ്ങളിലും പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നപ്പോഴും ലോബോ എന്ന ഹെൽത്ത് ഇൻസ്പെക്ടർ പകച്ചുനിന്നില്ല. പഞ്ചായത്തിന്റെയും ആശുപത്രിയിലെ ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും സഹകരണവുമായി രോഗത്തെ നിയന്ത്രിച്ചുനിർത്താൻ ലോബോയുടെ ഇടപെടലുകൾ മൂലം സാധിച്ചു. പേരും ആളെ കാണുന്പോഴും ഗൗരവക്കാരനാണെന്നും പരുക്കനാണെന്നുമൊക്കെ ലോബോയെ കാണുന്പോൾ തോന്നാമെങ്കിലും ലോബോസാർ സിന്പിളാണെന്നാണ് നാട്ടുകാരുടെ പക്ഷം. ഇടുക്കി കുന്നപ്പിള്ളി ജോർജ്ജ് സാറാമ്മയുടെ മകൻ ലോബോ ആണ് കെജിഎസ് ലോബോ ആയത്.ചെറുപ്പത്തിൽ ലോബോ എന്ന പേര് പറയുന്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. സ്പെല്ലിംഗ്…
Read MoreCategory: Palakkad
കടം മേടിച്ച പണത്തെ ചൊല്ലി തർക്കം; നടന്നു പോയ യുവതിയെ കാറിടിപ്പിച്ചു തെറിപ്പിച്ചു; സംഭവം ഒറ്റപ്പാലത്ത്
ഒറ്റപ്പാലം: യുവതിയെ കാറിടിച്ച് പരിക്കേൽപ്പിച്ചതായ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.വാണിയംകുളം മാന്നന്നൂർ റോഡ് ജംഗ്ഷനിൽ യുവതിയെ കാറിടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. വാണിയംകുളം ചെറുകാട്ടുപുലം സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇവരുടെ പരാതിയിൽ കോതയൂർ സ്വദേശിക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വാണിയംകുളത്ത് ബസ്സിറങ്ങി ചെറുകാട്ടുപുലത്തേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ചുവീഴ്ത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ യുവതിയെ യുവാവുതന്നെ കാറിൽ കൊണ്ടുപോയി താലൂക്കാശുപത്രിക്ക് സമീപം ഇറക്കിവിട്ടു.മൂക്കിനും ഇടതുകാലിനും പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി. വീടുനിർമാണവുമായി ബന്ധപ്പെട്ട് യുവാവിന് ഒരുലക്ഷം രൂപയോളം നൽകാനുണ്ടെന്നും ഇതിന്റെപേരിലുണ്ടായ തർക്കമാണ് അപായപ്പെടുത്തലിൽ കലാശിച്ചതെന്നും ഒറ്റപ്പാലം പോലീസ് പറയുന്നു. യുവാവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഒറ്റപ്പാലം എസ്എച്ച്ഒ വി. ബാബുരാജൻ പറഞ്ഞു.
Read Moreപുതൂർ വനാന്തർ ഭാഗത്ത് പത്തു സെന്റിൽ തളിർത്തു നിന്നത്കഞ്ചാവു ചെടികൾ; പ്രത്യേകം തയാറാക്കിയ തടത്തിൽ ഉണ്ടായിരുന്നത് 373 ചെടികൾ
അഗളി : പുതൂർ പഞ്ചായത്തിൽ ഇടവാണി ഭാഗത്തു നിന്നും മൂന്നുകിലോമീറ്റർ വനാന്തർ ഭാഗത്ത് കൃഷിചെയ്തിരുന്ന 373 കഞ്ചാവ് ചെടികൾ വനപാലകർ കണ്ടെത്തി നശിപ്പിച്ചു. പുതൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. മനോജിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് റൈഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.ഒരുമാസം വളർച്ചയുള്ള കഞ്ചാവു ചെടികളാണ് കണ്ടെത്തിയതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. കാട്ടരുവിയുടെ സമീപത്തായി പത്തു സെന്റോളം സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ തടങ്ങളിലായിരുന്നു കഞ്ചാവ് കൃഷി. ചെടികൾക്ക് പ്രയോഗിക്കുന്നതിനായി വച്ചിരുന്ന രാസവളവും മറ്റു വസ്തുക്കളും കണ്ടെത്തി നശിപ്പിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു.ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. മനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ.ജിനു, വാച്ചർമാരായ മല്ലീശ്വരൻ, സതീഷ്, രംഗൻ, മുരുകൻ, കാളിമുത്തു, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Read Moreമഴയത്ത് ചോർന്നൊലിക്കുന്നു; തളികകല്ല് ആദിവാസി കോളനിയിലെ വീടു നിർമാണം അശാസ്ത്രീയമെന്നു പരാതികൾ
മംഗലംഡാം: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് വനത്തിനകത്ത് തളികകല്ല് ആദിവാസി കോളനിയിൽ നടന്നുവരുന്ന വീട് നിർമാണം മതിയായ സുരക്ഷയോടെയല്ലെന്ന പരാതിയുമായി കോളനിക്കാർ.വാർപ്പു കഴിഞ്ഞ വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയാണെന്ന് ഊരുമൂപ്പൻ നാരായണൻ പറഞ്ഞു. ഇക്കാര്യം വീട് നിർമ്മാണം നടത്തുന്ന നിർമ്മിതി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.മൂപ്പൻ നാരായണൻ, തങ്കമണി എന്നിവരുടെ വീടുകൾക്ക് ചുമർ വഴി നല്ല ചേർച്ചയാണ്. ലിന്റൽ വാർപ്പിലെ വിള്ളലുകൾ വഴിയാണ് വെള്ളം വീടിനുള്ളിൽ എത്തുന്നത്. 40 വീടുകളാണ് കോളനിയിൽ പണിയുന്നത്. ഇതിൽ 32 വീടുകളുടെ വാർപ്പ് കഴിഞ്ഞിട്ടുണ്ട്. അഞ്ചു വീടുകളുടെ പണികൾ നടന്നുവരികയാണ്. മൂന്നു വീടുകൾ കോളനിക്ക് അടുത്തുതന്നെ പപ്പടപാറ ഭാഗത്ത് നിർമ്മിക്കാനാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ പണി തുടങ്ങിയിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ വീടുകളുടെ നിർമ്മാണം ഇടക്കിടെ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ പത്തുവർഷംമുന്പ് വീടുകൾ നിർമ്മിച്ച മട്ടിൽ ഒന്നോ രണ്ടോ വർഷത്തിനുളളിൽ വീടുകളെല്ലാം തകരുന്ന…
Read Moreമഴ കനക്കുമ്പോഴും ഭാരതപ്പുഴ ഇരുകര മുട്ടുമ്പോഴും പട്ടാമ്പിക്കാർക്ക് ഉള്ളിൽ തീ..!
ഷൊർണൂർ: മഴ കനക്കുന്പോഴും ഭാരതപ്പുഴ ഇരുകര മുട്ടി ഒഴുകുന്പോഴും പട്ടാന്പിക്കാർക്ക് ഉള്ളിൽ തീയ്യാണ്. ബലക്ഷയം നേരിടുന്ന പാലത്തിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ കഴിഞ്ഞു പണി. ഇനിയുമൊരു വെള്ളപാച്ചിലിൽ പാലം മൂടിയാൽ അതിനെ അതിജീവിക്കാൻ പാലത്തിന് കരുത്തില്ലന്ന് പട്ടാന്പിക്കാർക്കറിയാം. പട്ടാന്പിയിൽ പുതിയ പാലം എന്ന് വരുമെന്ന് ഉന്നത ജനപ്രതിനിധിക്ക് പോലും അറിയാത്ത സ്ഥിതിയാണ്. അധികൃതർക്കും മിണ്ടാട്ടമില്ല. ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാന്പിയിൽ പുതിയപാലം നിർമിക്കുന്നതിനുള്ള നടപടികൾ ഒന്നുമായിട്ടില്ലന്നതാണ് സത്യം. സർവേ നടപടികൾ പോലും പൂർത്തിയാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ പാലം യാഥാർത്ഥ്യമാവാൻ ഇനിയും കാലമേറെ കഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെത്തുടർന്ന് പുതിയ പരിഷ്കരണങ്ങൾ നടത്തേണ്ടതിനാലാണ് നടപടികൾ വൈകുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. പുതിയപാലത്തിനായുള്ള പഠനനടപടികൾ തുടരുകയാണെന്നും അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകൾ തുടരുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പധികൃർ പറയുന്നത്. എന്നാൽ ചർച്ചകൾ അവസാനിപ്പിച്ച് പാലം നിർമ്മാണം എന്ന്…
Read Moreശമ്പളം കുറവാ, അതുകൊണ്ട്…! വീട്ടിൽ ജോലിക്കുനിന്ന് മോഷ്ടിച്ചത് 26 ലക്ഷത്തിന്റെ ആഭരണങ്ങൾ; ദമ്പതികൾ പിടിയിൽ
പാലക്കാട്: നഗരത്തിലെ വീട്ടിൽ ജോലിചെയ്തുവരവേ 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദന്പതികളെ ടൗണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ് (34), ഭാര്യ കലമണി (31) എന്നിവരാണ് പിടിയിലായത്. പള്ളിപ്പുറം ഗ്രാമത്തിലെ വസന്തി വിഹാറിൽ നാരായണസ്വാമിയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണ, ഡയമൻഡ് ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഫെബ്രുവരി മുതൽ അമൽരാജും ഭാര്യയും പള്ളിപ്പുറത്തെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഓഗസ്റ്റ് മാസത്തിൽ പൂജമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇരുവരും ജോലിക്ക് നിന്ന കാലം മുതൽ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയതായി പോലീസ് കണ്ടെത്തി. ശന്പളം കുറവാണെന്ന് കാണിച്ച് ഉടമയോട് മോശമായി സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് മോഷണം നടത്തിയത്. മോഷണമുതലിന്റെ ഒരുഭാഗം പ്രതികളിൽ നിന്ന് കണ്ടെത്തി. ബാക്കിയുള്ളവ വിൽപന നടത്തിയതായും കണ്ടെത്തി. ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ്…
Read Moreഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് … രോഗിയായ മുരുകന്റെ വീട്ടിൽ സൗജന്യമായി വൈദ്യുതിയെത്തിച്ച് മാതൃകയായി കോട്ടത്തറ കെഎസ് ഇബി
അഗളി: വടകോട്ടത്തറ ഉൗരിലെ രോഗിയായ മുരുകന് സൗജന്യമായി വയറിംഗ് ചെയ്ത് നല്കി വെളിച്ചമെത്തിച്ച് കോട്ടത്തറ കെ എസ് ഇ ബി ജീവനക്കാർ മാതൃകയായി. നാലുമാസം പ്രായമായ പേരക്കുട്ടിയുൾപ്പെടെ ഏഴംഗങ്ങളുള്ള മുരുകന്റെ കുടുംബം അന്ധകാരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. പുതിയ വീടുപണിയുന്നതിനായി ഉണ്ടായിരുന്ന വീടിന്റെ പകുതി ഭാഗം പൊളിച്ചു നീക്കിയതോടെയാണ് കറന്റ് കണക്ഷൻ നഷ്ടമായത്. പുതിയ വീടിന്റെ പണി പൂർത്തിയാക്കാനുമായില്ല. പഴയ വീടിന്റെ വയറിംഗ് പൊട്ടിപൊളിഞ്ഞ് ഉപയോഗശൂന്യമായി. രോഗിയായ മുരുകന് പണിയെടുക്കാൻ പോലും കഴിയില്ല.മുരുകൻ തന്റെ ദയനീയാവസ്ഥ കോട്ടത്തറ കെഎസ്ഇബി ഓഫിസിലെത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു. മുരുകന്റെ അവസ്ഥ മനസ്സിലാക്കിയ സബ്ബ് എൻജിനീയർമാരായ ശിവകുമാർ , ബിനോയ് വടക്കേടത്ത് എന്നിവർ ഇലക്ടിക്കൽ കോണ്ട്രാക്ടറും പൊതുപ്രവർത്തകനുമായ കാർത്തിക്കിന്റെ സഹായത്തോടെ മുരുകന്റെ പഴയ വീട്ടിൽ റീ വയറിംഗ് നൽകി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകുകയായിരുന്നു. പൊതു പ്രവർത്തകൻ കൂടിയായ കാർത്തിക് മറ്റുള്ളവരുടെ സഹായം സ്നേഹപൂർവ്വം നിരസിച്ച്…
Read Moreസിബിഐ അന്വേഷണത്തിനു മുറവിളി; ചപ്പക്കാട്ടിലെ യുവാക്കളെ കാണാതായിട്ടു 45 നാൾ ; ഒരാഴ്ചക്കം ദുരുഹതമാറ്റുമെന്ന് കൊല്ലങ്കോട് പോലീസ്
മുതലമട: ചപ്പക്കാട്ടിൽ രണ്ടു യുവാക്കളെ കാണാതായി ഇന്ന് 45 ദിവസം കഴിഞ്ഞിട്ടും ഒരു തുന്പും ഉണ്ടാവാത്തതിൽ നാട്ടുകാർ ക്ഷുഭിതരാകുന്നു. മുരുകേശൻ -27 ,സാമുവൽ സ്റ്റീഫൻ എന്നിവരെയാണ് ഓഗസ്റ്റ് 30 മുതൽ കാണാതായത്. സ്ഥലത്ത് ദിവസേന അന്വേഷണത്തിനു വരുന്ന കൊല്ലങ്കോട് പോലീസ് ഒരാഴ്ചക്കം സംഭവത്തിന്റെ ദുരൂഹത മാറ്റാൻ കഴിയുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയിരിക്കുകയാണ്. ഈ സമയപരിധി കഴിഞ്ഞിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിൽ യുവാക്കളെ കണ്ടെത്താൻ സിബിഐയെ സമീപിക്കാനാണ് നാട്ടുകാരുടെ നീക്കം. ഇക്കഴിഞ്ഞ മാസം മൂച്ചൻ കുണ്ടിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടർക്ക് അന്പതോളം ഗ്രാമവാസികൾ ഒപ്പിട്ട് യുവാക്കളെ കണ്ടത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. രണ്ടു യുവാക്കളും ഇത്രയും ദിവസം വീടു വിട്ടുമാറി നിൽക്കില്ലെന്നാണ് വിട്ടുകാരും നാട്ടുകാരും അറിയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദിവസേന പോലീസ് ചപ്പക്കാട്ടിലെത്താറുണ്ടെങ്കിലും നാട്ടുകാരെ സമാധാനിപ്പിക്കാൻ പറ്റുന്ന വിവരങ്ങളൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ…
Read Moreപൂജാ ദിനങ്ങൾ പ്രതീക്ഷ നൽകിയ പൂവിപണിക്ക് തിരിച്ചടിയായി കനത്തമഴ; പൂ മോശമാവുന്നത് വിലക്കയറ്റത്തിനിടയാക്കുമെന്ന് കച്ചവടക്കാർ
മലന്പുഴ: പൂജാ ദിനങ്ങൾ പ്രതീക്ഷ നൽകിയ പൂവിപണിക്ക് തിരിച്ചടിയായി കനത്തമഴ.മോശം പൂക്കൾ വിപണിയിലെത്തുന്നതും വിൽപ്പന കുറഞ്ഞതുമാണ് പൂകച്ചവടക്കാരെ ദുരിതത്തിലാക്കിയത്.ജില്ലയിലെ പൂകച്ചവടത്തിന്റെ മൊത്ത വിതരണ കേന്ദ്രമാണ് മേട്ടുപ്പാളയം സ്ട്രീറ്റിലെ പുക്കാര തെരുവ്. 40 ഓളം സ്ഥാപനങ്ങളിലായി 300 ഓളം പേരാണ് ഇവിടെ പൂക്കച്ചവടത്തിലൂടെ ഉപജീവന മാർഗ്ഗം തേടുന്നത്.കോവിഡും അതിനോട് നടപ്പിലാക്കിയ നിയന്ത്രണങ്ങളും പൂക്കച്ചവടത്തെ സാരമായി ബാധിച്ചു. ഉത്സവ സീസണും കല്യാണസീസണും ചടങ്ങായി മാത്രം മാറിയതോടെ പൂക്കച്ചവടം പേരിന് മാത്രമായി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും നവരാത്രി എത്തിയതും പ്രതീക്ഷ നൽകിയെങ്കിലും കനത്ത മഴയാണ് പൂക്കച്ചവടക്കാർക്ക് പ്രഹരമായത്. തമിഴ്നാട് വിപണിയെ ആശ്രയിച്ചാണ് പാലക്കാട് പൂക്കാര തെരുവും പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ മലബാർ മേഖലയുൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യമായ ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, റോസാപ്പൂക്കൾ ട്യുബ് റോസ്, കദംന്പം തുടങ്ങി ഏതുതരം പൂവും കയറ്റി വിടുന്നതും ഇവിടെ നിന്നാണ്. തമിഴ്നാട് വിപണിയിലെ വിലനിലവാരത്തിനനുസരിച്ചും പൂക്കളുടെ…
Read Moreട്രെയിനുകൾ കേന്ദ്രീകരിച്ച് കള്ളപ്പണമൊഴുകുന്നു; പരിശോധനകൾ കർക്കശമാക്കി
ഷൊർണൂർ: ട്രെയിനുകൾ കേന്ദ്രീകരിച്ച് കള്ളപ്പണമൊഴുകുന്നതായി വിവരം. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പരിശോധനകൾ കർക്കശമാക്കി. പണത്തിന് പുറമേ സ്വർണ്ണം, കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ എന്നിവയുടെ ഒഴുക്കും വ്യാപകമാണ്. കോവിഡ് കാലം മറയാക്കിയാണ് രാജ്യത്തിന്റെ സന്പദ്ഘടനക്ക് തുരങ്കം വയ്ക്കുന്ന കള്ളപ്പണ, സ്വർണ്ണ കടത്തും, ഒരു തലമുറയേയാകെ നശിപ്പിക്കുന്ന ലഹരിക്കടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽരേഖകളില്ലാതെ തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായിരുന്നു. സോലാപുർ സ്വദേശി പാണ്ടുരംഗ് (22) ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിൽ പിടിയിലായത്. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിൽ റിസർവേഷൻ കന്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു പാണ്ടുരംഗ്. കോഴിക്കോട്ടെ സ്വർണവ്യാപാരിക്ക് വേണ്ടിയാണ് പണം കൊണ്ടുപോയതെന്നും ഇതിനുമുന്പും പണം കടത്തിയിട്ടുണ്ടെന്നും പ്രതി മൊഴിനൽകിയിരുന്നു. തീവണ്ടികളിൽ കനത്ത പരിശോധന തുടരാനാണ് തീരുമാനം. ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ…
Read More