സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു മു​റ​വി​ളി;  ച​പ്പ​ക്കാ​ട്ടി​ലെ യു​വാ​ക്ക​ളെ കാണാതായിട്ടു 45 നാ​ൾ ; ഒ​രാ​ഴ്ച​ക്കം  ദുരുഹതമാറ്റുമെന്ന്  കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് 


മു​ത​ല​മ​ട: ച​പ്പ​ക്കാ​ട്ടി​ൽ ര​ണ്ടു യു​വാ​ക്ക​ളെ കാ​ണാ​താ​യി ഇ​ന്ന് 45 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു തു​ന്പും ഉ​ണ്ടാ​വാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ ക്ഷു​ഭി​ത​രാ​കു​ന്നു. മു​രു​കേ​ശ​ൻ -27 ,സാ​മു​വ​ൽ സ്റ്റീ​ഫ​ൻ എ​ന്നി​വ​രെ​യാ​ണ് ഓ​ഗ​സ്റ്റ് 30 മു​ത​ൽ കാ​ണാ​താ​യ​ത്.

സ്ഥ​ല​ത്ത് ദി​വ​സേ​ന അ​ന്വേ​ഷ​ണ​ത്തി​നു വ​രു​ന്ന കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഒ​രാ​ഴ്ച​ക്കം സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഈ ​സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ സി​ബി​ഐ​യെ സ​മീ​പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ നീ​ക്കം.

ഇ​ക്ക​ഴി​ഞ്ഞ മാ​സം മൂ​ച്ച​ൻ കു​ണ്ടി​ൽ ഒ​രു പൊ​തു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​ന്പ​തോ​ളം ഗ്രാ​മ​വാ​സി​ക​ൾ ഒ​പ്പി​ട്ട് യു​വാ​ക്ക​ളെ ക​ണ്ട​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ര​ണ്ടു യു​വാ​ക്ക​ളും ഇ​ത്ര​യും ദി​വ​സം വീ​ടു വി​ട്ടു​മാ​റി നി​ൽ​ക്കി​ല്ലെ​ന്നാ​ണ് വി​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​റി​യി​ക്കു​ന്ന​ത്.
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ​സേ​ന പോ​ലീ​സ് ച​പ്പ​ക്കാ​ട്ടി​ലെ​ത്താ​റു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​രെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ പ​റ്റു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മാ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ച​പ്പ​ക്കാ​ട്ടി​ലെ​ത്തി കാ​ണാ​താ​യ ഇ​രു​വ​രു​ടേ​യും വീ​ടു​ക​ളി​ലെ​ത്തി​യ യു​വാ​ക്ക​ളെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ജി​ല്ലാ ,മ​ണ്ഡ​ലം ത​ല ഭാ​ര​വാ​ഹി​ക​ളും എ​ത്തി​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എ .​ത​ങ്ക​പ്പ​ൻ ആ​വ​ശ്യം​ഉ​ന്ന​യി​ച്ചി​രു​ന്നു.
യു​വാ​ക്ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധം കൂ​ടി വ​രി​ക​യാ ണ്. ​വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​ർ മു​ന്നോ​ട്ടു വ​രു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment