വടക്കഞ്ചേരി : വീടിനു പുറകിലൂടെ അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ സ്വർണ്ണമാല കവർന്നു. മാല വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ നിസാര പരിക്കേറ്റു. ടൗണിനടുത്ത് ഹോട്ടൽ ഡയാനക്ക് പുറകിൽ പള്ളിക്കാട് വാസുവിന്റെ ഭാര്യ വസന്തയുടെ താലിമാലയാണ് കവർന്നത്. പേടിച്ച് ബഹളം വച്ച വസന്ത ഒപ്പം കിടന്നിരുന്ന ഭർത്താവ് വാസുവിനെ വിളിച്ചുണർത്തി കാര്യം പറയും മുന്പേ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം. പുറകിലെ വാതിൽ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. വീടിനു പുറകിലായി ചായ്പ്പ് ഇറക്കിയ മുറിയിലാണ് വാസുവും ഭാര്യയും കിടന്നിരുന്നത്. ബലകുറവുള്ള വാതിലിന് അടക്കാനുള്ള കുറ്റികളും കുറവാണ്.ഇതെല്ലാം അറിയുന്നവരാകണം മോഷണത്തിനു പിന്നിലെന്നാണ് നിഗമനം. പ്രായമായ അമ്മയും മരുമകളും ചെറിയ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. മുന്നിലെ ഗെയ്റ്റും തുറന്ന നിലയിലായിരുന്നെന്ന് വാസു പറഞ്ഞു. എന്നാൽ വാഹനം കടത്തുന്ന ഭാഗത്ത് ഗെയ്റ്റോ…
Read MoreCategory: Palakkad
സംഗീത പാരമ്പര്യം വിളിച്ചോതുന്ന പാലക്കാടിന്റെ പൈതൃക മ്യൂസിയത്തിനോട് എന്തിന് ഈ അവഗണന..?
ജോസ് ചാലയ്ക്കൽപാലക്കാട്: സംഗീത പാരന്പര്യം വിളിച്ചോതുന്ന പാലക്കാടിന്റെ പൈതൃകപ്പെരുമയുടെ കുടീരം അവഗണനയിൽ.പാലക്കാട് പൈതൃക മ്യൂസിയമാണ് ആളും ആരവവും വേണ്ടത്ര പരിചരണവുമില്ലാതെ നാളുകൾ തള്ളിനീക്കുന്നത്.പ്രസിദ്ധരായ സംഗീത വിദ്വാൻമാരുടെ സാനിധ്യം കൊണ്ട് പ്രസിദ്ധമാണ് പാലക്കാട് കൽപ്പാത്തി അഗ്രഹാരം. കൽപ്പാത്തിയെന്നാൽ സംഗീതത്തിന്റെ ഉറവിടമാണ്.മൃദംഗ വിദ്വാൻ പാലക്കാട് മണി അയ്യരെ ഓർക്കാതെ സംഗീതത്തിന്റെ താളുകൾ അവസാനിക്കില്ല.പാലക്കാട് മണി അയ്യർക്ക് ഒരു സ്മാരകം എന്ന ആശയം അന്തരീക്ഷത്തിൽ അലയടിക്കാൻ തുടങ്ങിയിട്ട് അനേകം വർഷങ്ങളായെങ്കിലും, 2013ലാണ് അതു സാക്ഷാൽകരിച്ചത്. ആയിരത്തി എഴുനൂറിൽ പരം വാദ്യോപകരണങ്ങൾ മ്യൂസിയത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ കാലചക്രം കുറച്ചു തിരിഞ്ഞപ്പോൾ പാലക്കാട് മണി അയ്യരുടെ ഓർമ്മയ്ക്കായുള്ള ഓഡിറ്റോറിയത്തിന്റെ പേരുമാറി.സാംസ്കാരിക വകുപ്പിൽ നിന്നും കേരള പുരാവസ്തു വകുപ്പിന് ഈ സ്ഥാപനം കൈമാറി പാലക്കാട് ജില്ല പൈതൃക മ്യൂസിയം എന്നാക്കി മാറ്റി. ഒട്ടേറെ മാറ്റങ്ങൾ വരുത്തി 2021 ഫെബ്രുവരി 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി…
Read Moreനാലുവർഷം മുന്നു മക്കളുള്ള യുവതിയെ പീഡിപ്പിച്ചു; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന് ഭാര്യയും മക്കളും
ശ്രീകൃഷ്ണപുരം : വിവാഹ വാഗ്ദാനം നൽകി മുപ്പത്തി എഴുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ശ്രീകൃഷ്ണപുരം സിഐ കെ.എം. ബിനീഷും സംഘവും അറസ്റ്റുചെയ്തു. കടന്പഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടിൽ അബ്ദുസമദി (36)നെയാണ് അറസ്റ്റ് ചെയ്തത്. 2017 ജനുവരി മുതൽ 2021 ജൂണ്വരെയുള്ള നാലു വർഷക്കാലം മൂന്നു മക്കളുടെ മാതാവും കടന്പഴിപ്പുറം സ്വദേശിനിയായ യുവതിയെ നിരന്തരം പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നിരസിക്കുകയും പീഡനം തുടരുകയും ചെയ്തതാണ് പരാതിപ്പെടാൻ കാരണമെന്ന് യുവതി പോലീസിൽ മൊഴി നൽകി. അബ്ദുൾ സമദിന് നിലവിൽ ഭാര്യവും മക്കളുമുണ്ട്. അബ്ദുൾ സമദിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreവനിതാ ഡോക്ടർക്കു വധഭീഷണി; സഹപ്രവർത്തകനെതിരേ ആരോഗ്യ വകുപ്പിന്റെ നടപടി
പാലക്കാട് : ജില്ലയിലെ കോവിഡ് നോഡൽ ഓഫീസറും കെജിഎംഒ ജില്ലാ പ്രസിഡന്റുമായ ഡോ.മേരി ജ്യോതി വിൽസനെതിരേ വധഭീഷണി മുഴക്കിയ സഹപ്രവർത്തകനെതിരേ ആരോഗ്യ വകുപ്പിന്റെ നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ നാഷണൽ ഹെൽത്ത് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജറായ ഡോ.വി.ജി.അനൂപിനെ സ്ഥാനത്തു നിന്നും മാറ്റികൊണ്ടുള്ള ഉത്തരവ് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കി.ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ.ടി.ബി.റോഷിനു അധികച്ചുമതല നൽകി. ഡോ.വി.ജി. അനൂപിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ജോലിയിലേക്ക് മാറ്റി. കഴിഞ്ഞ ജൂലൈ 31നാണ് ഡോ.വി.ജി.അനൂപ് വനിതാ ഡോക്ടറെ രാത്രി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഡോ.മേരി ആരോഗ്യവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്കിയിരുന്നു. ഭർത്താവായ ഡോ.ജോബി പോളിനെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ടായിരുന്നു. സംഭവം നടന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി വൈകുന്നതിൽ കെജിഎംഒയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു.
Read Moreഅട്ടപ്പാടിയിൽ തെങ്ങുകൾ കാലിയാക്കി വാനരക്കൂട്ടം; കാവലിന് നിന്നാൽ കുരങ്ങുകൾ അക്രമകാരികളായി മാറുന്നതായി കർഷകർ
അഗളി : ജനവാസ കേന്ദ്രങ്ങളിൽ കൃഷിയിടങ്ങൾ കാലിയാക്കി വനരപ്പടയുടെ വിളയാട്ടം. അട്ടപ്പാടിയിൽ കുരങ്ങുകൾ വരുത്തിക്കൂട്ടുന്ന നാശ നഷ്ടത്തിന് കണക്കില്ല. തെങ്ങ്, കമുക്, ജാതി, ഏലം, കുരുമുളക് തുടങ്ങിയ ഏതാണ്ട് എല്ലാ കൃഷികളുടെയും അന്തകനായി വാനരപ്പട മാറിക്കഴിഞ്ഞു. ആന, പന്നി, കേഴ, കാട്ടുപോത്ത്, വെരുക്, മാൻ, മയിൽ തുടങ്ങിയ പക്ഷി മൃഗാദികളുടെ അക്രമണത്തിന് പുറമെയാണ് കുരങ്ങു ശല്യവും വ്യാപകമാകുന്നത്. നേരത്തെ വനാതിർത്തികളിലും കാടുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന കുരങ്ങുകൾ ഇപ്പോൾ ജനവസ കേന്ദ്രങ്ങളിലേക്കും കടന്നിരിക്കുന്നു. തെങ്ങിന്റെ മണ്ട മുഴുവൻ കാലിയാക്കി. മച്ചിങ്ങ വരെ പറിച്ചെറിയുകയാണ്. കവുങ്ങിൽ കയറി അടക്ക നശിപ്പിച്ച ശേഷം ഉൗർന്നിറങ്ങുന്നതോടെ കുരുമുളക് ചെടികൾ പാടെ നിലം പൊത്തുന്നു. ഏലതോട്ടത്തിൽ കടന്ന് ചെടികളുടെ കൂന്പ് പിച്ചി ചീന്തിയാണ് നശിപ്പിക്കുന്നത്. ജാതിക്ക പിഞ്ചിലെ തന്നെ പിഴുതു കളയും. ഇഞ്ചി മുള പൊട്ടുന്നതോടെ പറിച്ചു കൂന്പ് തിന്നു നശിപ്പിക്കുന്നു. ഫലവൃക്ഷങ്ങളിൽ കായ് വളരാനനുവദിക്കില്ല…
Read Moreഅടുക്കളക്കാരനാകാൻ വിധി തടസ്സമാകുന്നോ? തുടർചർച്ചാ സാധ്യതകൾ നിഷേധിക്കുന്നില്ലെന്ന് എ.വി. ഗോപിനാഥ്
പാലക്കാട്: കോൺഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്ന് എ.വി. ഗോപിനാഥ്. തുടർചർച്ചയ്ക്കുള്ള സാധ്യതകൾ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച എ.വി. ഗോപിനാഥ് കോൺഗ്രസിൽനിന്നും രാജിവച്ചിരുന്നു. കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഇതുവരെ ഉഴിഞ്ഞുവച്ചതെന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞിരുന്നു. മനസിനെ തളർത്തുന്ന സംഭവങ്ങൾ പാർട്ടിയിൽ ആവർത്തിക്കുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് തടസക്കാരനായി ഇനി ഞാൻ ഉണ്ടാകില്ല. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.
Read Moreപഠനം വാട്സാപ്പിലൂടെ, താളപ്പെരുക്കത്തോടെ അവർ കൊട്ടിക്കയറി; തായമ്പക പഠിക്കണമെന്ന അടങ്ങാത്ത മോഹമാണ് സഫലമായതെന്ന് യുവാക്കൾ
ഷൊർണൂർ: പഠനം വാട്സാപ്പിലൂടെയായിരുന്നുവെങ്കിലും ഗുരുമുഖത്തുനിന്ന് വിദ്യയഭ്യസിച്ച താളപ്പെരുക്കത്തോടെ അവർ കൊട്ടിക്കയറി. പതികാലം പിന്നിട്ട് അടന്തകൂറും കഴിഞ്ഞ് ദ്രുത കാലത്തിലേക്ക് കടന്ന അരങ്ങേറ്റ കാഴ്ച്ചയ്ക്ക് സാക്ഷിയായി ആചാര്യ സ്ഥാനത്ത് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുമുണ്ടായിരുന്നു. തായന്പക പഠിക്കണമെന്ന രണ്ടു യുവാക്കളുടെ അടങ്ങാത്ത മോഹ സാഫല്യത്തിന്റെ കൊട്ടിക്കലാശം കൂടിയായിരുന്നു അത്. കോവിഡ് നിയന്ത്രണങ്ങൾ ഇതിനു തടസമായില്ല. രണ്ടു വർഷം വാട്സാപ്പിലെ പഠനത്തിലൂടെ വെള്ളിനേഴി കുറുവട്ടൂർ നാണുനായർ സ്മാരക കലാകേന്ദ്രത്തിലെ പൂജപ്പുര സ്വദേശികളായ സുനിൽ രാജേശ്വരൻ, അകിത് രാജ് എന്നിവരുടെ തായന്പക അരങ്ങേറ്റമാണ് നടന്നത്. കലാകേന്ദ്രത്തിലെ ചെണ്ടവാദ്യ അധ്യാപകൻ സദനം രാമദാസ് ആണ് ഇരുവരെയും വാട്സാപ്പിലൂടെ തായന്പക അഭ്യസിപ്പിച്ചത്. ഇത് അപൂർവ നേട്ടമാണെന്നു കലാകേന്ദ്രം ഭാരവാഹികൾ പറയുന്നു. അരങ്ങേറ്റം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തന്നെയാണ് ഉദ്ഘാടനം ചെയ്തതും. വാട്സാപ്പുവഴി അപൂർവമായ നേട്ടം കൈവരിച്ച പ്രതിഭകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
Read Moreമലമുഴക്കി അവൻ പറന്നുല്ലസിക്കട്ടെ..! അപകത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലമുഴക്കി വേഴാമ്പൽകുഞ്ഞിന് ഇനി സ്വതന്ത്രമായി പറന്നു നടക്കാം
നെല്ലിയാന്പതി: മലനിരകളിൽ പറക്കുന്നതിനിടെ വീണ മലമുഴക്കി വേഴാന്പൽകുഞ്ഞിനെ നീണ്ട ചികിത്സയ്ക്കു ശേഷം നെല്ലിയാന്പതി വനത്തിലെ തൂത്തന്പാറ വനമേഖലയിൽ തുറന്നുവിട്ടു. പൂർണാരോഗ്യത്തോടെ വേഴാന്പൽ കുഞ്ഞിന് ഇനി കൂട്ടരോടൊപ്പം നെല്ലിയാന്പതി വനമേഖലയിൽ പറന്നു ഉല്ലസിക്കാം. പറക്കലിനിടെ മുറിവേറ്റതാക്കാം എന്നു കരുതുന്ന മലമുഴക്കി വേഴാന്പൽ കുഞ്ഞിനെ രക്ഷപ്പെടുത്തി വനത്തിലേക്കു തുറന്നുവിടുന്ന സംഭവം സംസ്ഥാനത്തു തന്നെ അപൂർവമായിരിക്കുമെന്നു ചികിത്സയ്ക്ക് നേതൃത്വം നൽകിയ തൃശൂർ ഫോറസ്റ്റ് ഡിവിഷനിലെ അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് അബ്രഹാം പറഞ്ഞു. കഴിഞ്ഞ ദിവസം വനപാലകസംഘത്തിലെ അംഗങ്ങളോടൊപ്പം ഡോക്ടറുമായെത്തിയ സംഘമാണ് വേഴാന്പൽ കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിടുന്നത്. നെല്ലിയാന്പതി റേഞ്ച് ഓഫീസർ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂലായ് 16ന് നെല്ലിയാന്പതി ഫോറസ്റ്റ് റോഡിൽ പരിക്കേറ്റ നിലയിൽ നാലു മാസത്തോളം പ്രായമുള്ള പെണ്വേഴാന്പൽ കുഞ്ഞിനെ കണ്ടെത്തിയത്. സംരക്ഷണം ഏറെ ആവശ്യമുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന വേഴാന്പൽ കുഞ്ഞിനെ വനപാലകർ തൃശൂർ വടക്കാഞ്ചേരി…
Read Moreപതിനാറുകാരിയെ കൊല്ലാൻ ശ്രമം; ശബ്ദംകേട്ട് എത്തിയ കുട്ടിയുടെ മുത്തശിയെ ചവിട്ടിവീഴ്ത്തി; യുവാവ് പിടിയിൽ; മണ്ണാർക്കാട് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മണ്ണാർക്കാട്: രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസിയായ ജംഷീർ എന്ന യുവാവ് പിടിയിൽ. തിരുവിഴാംകുന്നിൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് പെണ്കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമം നടന്നത്. ശബ്ദംകേട്ട് എത്തിയ കുട്ടിയുടെ മുത്തശിയെ ചവിട്ടിവീഴ്ത്തി പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പെണ്കുട്ടി ഗുരുതരനിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയത്ത് പെണ്കുട്ടിയും ഇളയ സഹോദരനും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് വിദേശത്താണ് ജോലിചെയ്യുന്നത്. കോവിഡ് ബാധിച്ചതിനാൽ അമ്മ മറ്റൊരു വീട്ടിൽ നിരീക്ഷണത്തിലാണ്. പെണ്കുട്ടിയുടെ നട്ടെല്ലിനു ക്ഷതമേറ്റിട്ടുണ്ട്. അബോധാവസ്ഥയിലാണ് വട്ടന്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പെണ്കുട്ടിക്കു ബോധംവന്നശേഷം മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. യുവാവിന്റെ പിതാവിനെയും പോലീസ് ചോദ്യംചെയ്തു. നാട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പെണ്കുട്ടിയുടെ വീടിനു…
Read Moreകോവിഡ് കാലത്തും നാട്ടുമാവിലെ ഓണം കാട്ടിനുള്ളിലെ പുണ്യം; നഗരങ്ങളിൽ കോൺക്രീറ്റു കെട്ടിടങ്ങൾക്കുള്ളിൽ ഒതുങ്ങിയ ഓണം…
മംഗലംഡാം: വൻ മരത്തിൽ കെട്ടിതൂക്കിയ ഊഞ്ഞാലിലാടി ഓണം ആസ്വദിക്കുകയാണ് നാലാം ക്ലാസുകാരി ദേവനന്ദയും കുഞ്ഞനുജൻ ദിൽജിത്തും. പറവകളെപ്പോലെ അവർ കുട്ടിക്കാലം കളിച്ച് തിമർക്കുകയാണ്. ഒരു പക്ഷെ, സുഖ സൗകര്യങ്ങളിൽ കഴിയുന്ന കുട്ടികൾക്കൊന്നും ലഭിക്കാത്ത സൗഭാഗ്യമാണ് പരിമിതികളിലും ഇവർക്ക് ലഭ്യമാകുന്നത്. മുപ്പതടിയോളം ഉയരത്തിൽ വരെ ഇവർ ആടി ഉയർന്ന് പൊങ്ങും. കാണുന്നവർക്ക് ഭയപ്പാട് തോന്നാമെങ്കിലും കാടിനോട് പടവെട്ടി കഴിയുന്ന ഇവർക്ക് അതെല്ലാം രസകരമായ കളികൾ മാത്രം. കടപ്പാറ മൂർത്തിക്കുന്നിലെ ഉൗരുമൂപ്പൻ വാസുവിന്റെ പേരക്കുട്ടികളാണ് ഇവർ. മകൾ വസന്തയുടെ മക്കൾ. മലയാളിയുടെ ഓണസങ്കല്പങ്ങളിൽ ഉൗഞ്ഞാലിന് വലിയ പ്രാധാന്യമുണ്ട്. ചിങ്ങമാസം പിറന്നാൽ ഓണത്തിന്റെ വരവറിയിച്ച് വീടിനോട് ചേർന്ന നാട്ടുമാവിൽ ഉൗഞ്ഞാൽ കെട്ടും. അതിൽ പ്രായഭേദമില്ലാതെ ഉൗഞ്ഞാലിന് വിശ്രമം കൊടുക്കാതെയാകും ആട്ടം. ഉൗഞ്ഞാലിൽ ഏറ്റവും ഉയരത്തിൽ പൊങ്ങി വലിയ കൊന്പിലെ ഇലകളിൽ തൊടുന്നവരാകും മിടുക്കന്മാരും മിടുക്കികളും. ഗൃഹാതുരമായ ഓർമ്മകളിൽ ദൂരസ്ഥലങ്ങളിൽ ഓണത്തിനായി നാട്ടിലെത്തുന്നവർ…
Read More