മലമുഴക്കി അവൻ പ​റ​ന്നുല്ല​സി​ക്ക​ട്ടെ..! അപകത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലമുഴക്കി വേ​ഴാ​മ്പൽകുഞ്ഞിന് ഇനി സ്വതന്ത്രമായി പറന്നു നടക്കാം


നെ​ല്ലി​യാ​ന്പ​തി: മ​ല​നി​ര​ക​ളി​ൽ പ​റ​ക്കു​ന്ന​തി​നി​ടെ വീ​ണ മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ​കു​ഞ്ഞി​നെ നീ​ണ്ട ചി​കി​ത്സ​യ്ക്കു ശേ​ഷം നെ​ല്ലി​യാ​ന്പ​തി വ​ന​ത്തി​ലെ തൂ​ത്ത​ന്പാ​റ വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ടു.

പൂ​ർ​ണാ​രോ​ഗ്യ​ത്തോ​ടെ വേ​ഴാ​ന്പ​ൽ കു​ഞ്ഞി​ന് ഇ​നി കൂ​ട്ട​രോ​ടൊ​പ്പം നെ​ല്ലി​യാ​ന്പ​തി വ​ന​മേ​ഖ​ല​യി​ൽ പ​റ​ന്നു ഉ​ല്ല​സി​ക്കാം.
പ​റ​ക്ക​ലി​നി​ടെ മു​റി​വേ​റ്റ​താ​ക്കാം എ​ന്നു ക​രു​തു​ന്ന മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി വ​ന​ത്തി​ലേ​ക്കു തു​റ​ന്നു​വി​ടു​ന്ന സം​ഭ​വം സം​സ്ഥാ​ന​ത്തു ത​ന്നെ അ​പൂ​ർ​വ​മാ​യി​രി​ക്കു​മെ​ന്നു ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ തൃ​ശൂർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ അ​സി.​ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​ ഡേ​വി​ഡ് അ​ബ്ര​ഹാം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം വ​ന​പാ​ല​ക​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളോ​ടൊ​പ്പം ഡോ​ക്ട​റു​മാ​യെ​ത്തി​യ സം​ഘ​മാ​ണ് വേ​ഴാ​ന്പ​ൽ കു​ഞ്ഞി​നെ വ​ന​ത്തി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന​ത്.

നെ​ല്ലി​യാ​ന്പ​തി റേ​ഞ്ച് ഓ​ഫീ​സ​ർ കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജൂ​ലാ​യ് 16ന് ​നെ​ല്ലി​യാ​ന്പ​തി ഫോ​റ​സ്റ്റ് റോ​ഡി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ നാ​ലു മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള പെ​ണ്‍​വേ​ഴാ​ന്പ​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

സം​ര​ക്ഷ​ണം ഏ​റെ ആ​വ​ശ്യ​മു​ള്ള ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന വേ​ഴാ​ന്പ​ൽ കു​ഞ്ഞി​നെ വ​ന​പാ​ല​ക​ർ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി അ​ക​മ​ല​യ്ക്ക് അ​ടു​ത്തു​ള്ള വ​ന​ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചാ​യി​രു​ന്നു ചി​കി​ത്സ​യും പ​രി​പാ​ല​ന​വും.

നെ​ഞ്ചി​നും ചി​റ​കി​നും നേ​രി​യ പ​രി​ക്കു​ണ്ടാ​യി​രു​ന്ന വേ​ഴാ​ന്പ​ൽ കു​ഞ്ഞി​ന് ഡോ.​ഡേ​വി​ഡ് അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കി​യ​ത്.

ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത പ​ക്ഷി​ക്കു​ഞ്ഞി​നു പ​റ​ക്കാ​നാ​വു​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വ​ന​ത്തി​ലേ​ക്കു തു​റ​ന്നു​വി​ടാ​ൻ (സോ​ഫ്റ്റ് റി​ലീ​സ്) അ​നു​മ​തി ന​ൽ​കി​യ​ത്.

വ​ലി​യ കൂ​ട്ടി​ൽ ഒ​രാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം നെ​ല്ലി​യാ​ന്പ​തി​യി​ലെ കാ​ലാ​വ​സ്ഥ​യു​മാ​യി ഇ​ണ​ങ്ങി​ത്തു​ട​ങ്ങി​യെ​ന്നു ഉ​റ​പ്പാ​ക്കി​യാ​ണ് വേ​ഴാ​ന്പ​ൽ കു​ഞ്ഞി​നെ തൂ​ത്ത​ന്പാ​റ വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ച്ച് തു​റ​ന്നുവി​ട്ട​ത്.

Related posts

Leave a Comment