വ​നി​താ ഡോ​ക്ട​ർ​ക്കു വധഭീഷണി; സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ന​ട​പ​ടി



പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​റും കെ​ജി​എം​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ.​മേ​രി ജ്യോ​തി വി​ൽ​സ​നെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​റാ​യ ഡോ.​വി.​ജി.​അ​നൂ​പി​നെ സ്ഥാ​ന​ത്തു നി​ന്നും മാ​റ്റി​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി.ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യ ഡോ.​ടി.​ബി.​റോ​ഷി​നു അ​ധി​ക​ച്ചു​മ​ത​ല ന​ൽ​കി.

ഡോ.​വി.​ജി. അ​നൂ​പി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി ജോ​ലി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ജൂ​ലൈ 31നാ​ണ് ഡോ.​വി.​ജി.​അ​നൂ​പ് വ​നി​താ ഡോ​ക്ട​റെ രാ​ത്രി ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ.​മേ​രി ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും പ​രാ​തി ന​ല്കി​യി​രു​ന്നു.

ഭ​ർ​ത്താ​വാ​യ ഡോ.​ജോ​ബി പോ​ളി​നെ​യും ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ കെ​ജി​എം​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​ഒ ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment