വെഞ്ഞാറമൂട്: നീന്തൽ പരിശീലത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോലിയക്കോട് സ്വദേശി ദ്രുപിത(15) ആണ് മരിച്ചത്. പിരപ്പന്‍കോട് ക്ഷേത്രകുളത്തില്‍ നീന്തിക്കൊണ്ടിരിക്കെ ശ്വാസതടസം അനുഭവപ്പെട്ട് കരയ്ക്ക് കയറി പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് സംഭവം. ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തന്‍കോട് എല്‍വിഎച്ച്എസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദ്രുപിത.
Read MoreCategory: TVM
വാഹനത്തിൽ പോലീസ് സ്റ്റിക്കർ പതിച്ച സംഭവം; സാദിഖ് പാഷയെയും കൂട്ടാളികളെയും പോലീസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: പോലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെത്തിയ എൻഐഎ കേസിലെ പ്രതി സാദിഖ് പാഷയെയും കൂട്ടാളികളെയും സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സാദിഖ് പാഷ, നൂറുൽ ഹാലിക്, ഷാഹുൽ ഹമീദ്, നാസർ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾ നിലവിൽ റിമാൻഡിലാണ്. ഐഎസ്, അൽ ക്വയ്ദ എന്നീ തീവ്രവാദ സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്ത കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന സാദിഖ് പാഷ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. തമിഴ്നാട്ടിൽ പോലീസുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സാദിഖ് പാഷ വട്ടിയൂർക്കാവിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത്.ഭാര്യയുമായുള്ള പിണക്കം ഒത്തുതീർപ്പാക്കാനും ഭാര്യയെ കൂട്ടിക്കൊണ്ട് പോകാനുമാണ് സാദിഖും സംഘവും കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെത്തിയത്. എന്നാൽ ഭാര്യ…
Read Moreവെന്തുരുകി കേരളം; കൊടുംചൂടിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: കൊടും ചൂടിൽ വശംകെട്ട് ജനം. നാളെ വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. 27 – 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില ഉയര്‍ന്നു തന്നെ നില്ക്കുന്നു. നാളെ വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,…
Read Moreമൊബൈൽ ഫോണെടുത്തെന്നാരോപിച്ച് സുഹൃത്തിനെ കൊന്ന സംഭവം: പ്രതി പിടിയിൽ
തിരുവനന്തപുരം: മൊബൈൽ ഫോൺ എടുത്തെന്നാരോപിച്ച് സുഹൃത്തിനെ ക്രൂരമായി മർദിച്ചു കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. ഇന്നലെ രാത്രി 8.30നാണ് സംഭവം. വർക്കല കണ്ണമ്പ ചാലുവിള സ്വദേശി നാരായണൻ (55) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും അയൽവാസിയുമായ അരുണാണ് പോലീസ് പിടിയിലായത്. തന്റെ 25,000 രൂപ വിലയുള്ള മൊബൈൽ കാണാനില്ലെന്ന് പറഞ്ഞ് നാരായണന്റെ വീട്ടിലേക്ക് അരുൺ കയറി ചെല്ലുകയും നാരായണൻ മൊബൈൽ വാങ്ങി നൽകണം എന്നാവശ്യപ്പെടുകയും ചെയ്തു. മൊബൈൽ മറ്റാരോ എടുത്തത് ആയിരിക്കുമെന്നും തനിക്ക് അതിനെക്കുറിച്ചു അറിവില്ലെന്നും പറഞ്ഞപ്പോൾ അരുൺ വീട്ടിലെ പൂജാസാമഗ്രികൾ തട്ടിത്തെറിപ്പിച്ചു. ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ നശിപ്പിക്കരുതെന്നു പറഞ്ഞ നാരായണനെ അരുൺ ഇരുകൈകളിലും പിടിച്ചു വട്ടം കറക്കി തറയിലിട്ട് മർദിക്കുകയായിരുന്നു. നാരായണന്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ ടെറസ്് വീട്ടിൽ നിന്നും താഴ്ചയിലുള്ള കനാലിലേക്ക് അരുൺ നാരായണനെ എടുത്തെറിഞ്ഞു. കനാൽ കുഴിയിലേക്ക് എടുത്തു ചാടി…
Read Moreകോട്ടൂരിൽ വനപാലകർക്കുനേരേ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
കാട്ടാക്കട: അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് വരുന്ന കോട്ടൂരിൽ വനപാലകർക്കുനേരേ കാട്ടാന ആക്രമണം. സെക്ഷൻ ഫോറസ്ട്രർക്ക് പരിക്ക്. ബൈക്ക് തകർത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. പരിക്കേറ്റ ഫോറസ്ട്രർ റെജി ചികിത്സയിലാണ്. റേഞ്ച് ഓഫീസിനു 300 മീറ്റർ സമീപമാണ് സംഭവം. റേഞ്ച് ഓഫീസിൽനിന്നു പട്രോളിംഗിനായി നാലുപേർ നാല് ബൈക്കുകളിലായി വാലിപ്പാറ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. മൂന്ന് ബൈക്കുകൾ കടന്നുപോകുന്നതിനിടെ റെജിയുടെ ബൈക്കിനുനേരേെയാണ് പാലമൂട് ഭാഗത്തു വച്ച് കാട്ടാന പാഞ്ഞ ടുത്തത്. ബൈക്ക് ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും കാട്ടാന പിന്നാലെ വന്നു. ഒടുവിൽ ബൈക്ക് ഉപേക്ഷിച്ച് പോകേണ്ടി വന്നു. രക്ഷപ്പെടുന്നതിനിടെ റെജിക്ക് പരിക്കു പറ്റി. ബൈക്ക് കാട്ടാന തകർത്തു. മൂന്ന് പിടിയാനയും ഒരു കുട്ടിയാനയും ഉണ്ടായിരുന്നതായി റെജി പറഞ്ഞു. ഇതിൽ ഒരാനയാണ് ആക്രമിച്ചത്. പാലമൂട് ഭാഗം കാട്ടാനകൾ സദാ നിൽക്കുന്നയിടമാണ്. ഇവിടെ കാട്ടരുവിയിൽ നിന്നു വെള്ളം കുടിക്കാനും ഈറ്റ കഴിക്കാനും സ്ഥിരമായി കാട്ടാനകൾ…
Read Moreസ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക പുറത്തുവിട്ട് ബിജെപി; എറണാകുളത്ത് സാബു ജേക്കബും, കോഴിക്കോട് ശോഭാ സുരേന്ദ്രനും പരിഗണനയില്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക പുറത്തുവിട്ട് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയില്‍ പി.സി.ജോര്‍ജ്ജിന്റെയും ഷോണ്‍ ജോര്‍ജ്ജിന്റെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് അനില്‍ ആന്റണിയും കിറ്റക്സ് എംഡി സാബു ജേക്കബുമാണ് പരിഗണനയിലുള്ളത്. ചാലക്കുടി മണ്ഡലത്തില്‍ മേജര്‍ രവി, എ.എന്‍ രാധാകൃഷ്ണന്, ബി .ഗോപാലകൃഷ്ണന് എന്നിവരാണ് പരിഗണനയിലുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ അനില്‍ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ സി.രഘുനാഥ് മത്സരിച്ചേക്കും. കോഴിക്കോട് മണ്ഡലത്തില്‍ എം.ടി രമേശ്, ശോഭാ സുരേന്ദ്രന്, പ്രഫുല്‍ കൃഷ്ണന് എന്നിവരെ പരിഗണിക്കുന്നുണ്ട്. പി.കെ.കൃഷ്ണദാസിന്റെ പേരാണ് കാസര്‍ഗോഡ് മണ്ഡലത്തില്‍ പരിഗണിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി.മുരളീധരനും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.
Read Moreതലസ്ഥാനത്ത് രണ്ടു വയസുകാരിയെ ഓടയിൽ കണ്ടെത്തിയ സംഭവം; ഡിഎൻഎ ഫലം കാത്ത് പോലീസ്
തിരുവനന്തപുരം: രണ്ടു വയസുകാരിയെ പൊന്തക്കാട്ടിലെ ഓടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം കാത്ത് പോലീസ്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ആവശ്യപ്പെട്ടിട്ടും മാതാപിതാക്കൾ പോലീസിന് നൽകാൻ തയാറായില്ല. തിരുവനന്തപുരത്തുനിന്നു നാട്ടിലേക്ക് പോകണമെന്ന് നിർബന്ധം പിടിച്ച സാഹചര്യത്തിലാണ് കുട്ടിയുടെയും മാതാപിതാക്കളുടെയും ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ് തീരുമാനിച്ചത്. കഴിഞ്ഞദിവസം ടെസ്റ്റിനായി രക്തസാന്പിളുകൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. വൈകാതെ ഫലം ലഭിക്കും. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഉറങ്ങിക്കിടന്ന സ്ഥലത്തുനിന്നു കുട്ടി എങ്ങനെ പൊന്തക്കാടിന് സമീപത്തെ ഓടയിലെത്തിയെന്ന് ഇതുവരെ പോലീസിനും കണ്ടെത്താനായിട്ടില്ല. ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കുകയോ കുട്ടി തനിയെ നടന്ന് പോയതോ ആകാമെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Read Moreഅമ്മയും കുഞ്ഞും വീട്ടിലെ പ്രസവത്തിനിടെ മരിച്ച സംഭവം: ഭര്‍ത്താവ് റിമാൻഡിൽ
നേമം: അമ്മയും കുഞ്ഞും വീട്ടിലെ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസി (47) നെ കോടതി റിമാൻഡ് ചെയ്തു. വെള്ളായണി പഴയ കാരയ്ക്കാമണ്ഡപം തിരുമംഗലം ലൈനില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് തിരുമിറ്റക്കോട് അറങ്ങോട്ട് എഴുമങ്ങാട് പുത്തന്‍ പീടികയില്‍ കുഞ്ഞി മരയ്ക്കാര്‍ -ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ഷമീറ (36)യും നവജാത ശിശുവുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മനഃപ്പൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഷമീറയ്ക്ക് പ്രസവ വേദനയുണ്ടായത്. തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷമീറയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും…
Read Moreമംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ്; ബംഗളൂരു-കൊച്ചുവേളി പൊങ്കാല സ്പെഷൽ
കൊല്ലം: മംഗളൂരു സെന്‍ട്രലില്‍നിന്നു തിരിച്ച് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിചേരുന്ന ട്രെയിന്‍ നമ്പര്‍ 16348 ന് പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. ട്രെയിന്‍ ഓടുന്നതിന് അഞ്ച് മിനിട്ട് അധിക സമയവും അനുവദിച്ചിട്ടുണ്ട്. ഈ എക്സ്പ്രസിന് പരവൂര്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായത്. നേരത്തേ ഈ ട്രെയിനിന് പരവൂരിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. കോവിഡ് കാലത്ത് രാജ്യത്താകമാനം ട്രെയിൻ സർവീസുകൾ നിർത്തിവച്ച ശേഷം പുനഃസ്ഥാപിച്ചപ്പോഴാണ് സ്റ്റോപ്പ് ഒഴിവാക്കിയത്. തുടർന്ന് സ്റ്റോപ്പ് വീണ്ടും ലഭിക്കുന്നതിനായി യാത്രക്കാരുടെ സംഘടനകൾ പ്രക്ഷോഭരംഗത്തായിരുന്നു. ട്രെയിന്‍ നമ്പർ 16366 നാഗര്‍കോവില്‍ -കോട്ടയം പാസഞ്ചറിന് പെരിനാട്ടും ഇരവിപുരത്തും, ട്രെയിന്‍ നമ്പർ 16629/16630 മലബാര്‍ എക്സ്പ്രസിന് മയ്യനാട്ടും, ട്രെയിന്‍ നമ്പർ 16791/16792 തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ്പ്രസിന് ആര്യങ്കാവിലും, ട്രെയിന്‍ നമ്പർ 16101/16102 ചെന്നൈ എഗ്മോര്‍ കൊല്ലം എക്സ്പ്രസിന്…
Read Moreകുട്ടിയെ കാണാതായ സംഭവം; പ്രതിയെ കണ്ടെത്താനാകാതെ പോലീസ്; കുട്ടി ഒറ്റയ്ക്കു നടന്നു പോകില്ലെന്നു ബന്ധുക്കൾ
തിരുവനന്തപുരം: ചാക്കയിൽനിന്നു കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടാതെ പോലീസ്. നിരവധി സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും നിർണായക വിവരങ്ങൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ പൊന്തക്കാടിനോട് ചേർന്നുള്ള ഓടയിൽനിന്നു ക്ഷീണിതയായ കുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയശേഷം പോലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ഉപേക്ഷിച്ചതോ അല്ലെങ്കിൽ കുട്ടി ഒറ്റയ്ക്ക് നടന്ന് പൊന്തക്കാട്ടിനരികിലേക്ക് പോയതോ ആകാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ കുട്ടി ഒറ്റയ്ക്ക് നടന്ന് പോകില്ലെന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും പറയുന്നത്. കുട്ടി റെയിൽവെ ട്രാക്കിനടുത്തേക്ക് സ്വയം പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കും തന്റെ കുട്ടികൾ പോകില്ലെന്നുമാണ് പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും കുട്ടിയെ തട്ടിക്കൊണ്ട് പോകില്ലെന്നും മാതാപിതാക്കളും ബന്ധുക്കളും പറയുന്നു. തങ്ങൾക്ക് ആരെയും സംശയമില്ലെന്നും ഇവർ പറയുന്നു.…
Read More