വെന്തുരുകി കേരളം; കൊടുംചൂടിൽ വലഞ്ഞ് ജനം

തി​രു​വ​ന​ന്ത​പു​രം: കൊ​ടും ചൂ​ടിൽ വശംകെട്ട് ജനം. നാളെ വ​രെ കൊ​ല്ലം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് ശ​രാ​ശ​രി ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രാ​ത്രി​യി​ലും താ​പ​നി​ല വ​ലി​യ തോ​തി​ല്‍ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. 27 – 30 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ന് ഇ​ട​യി​ല്‍ പ​ല​യി​ട​ത്തും രാ​ത്രി​യി​ലും താ​പ​നി​ല ഉ​യ​ര്‍​ന്നു ത​ന്നെ നി​ല്‍​ക്കു​ന്നു.

നാളെ വ​രെ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല തുടരുമെന്നാണ് മുന്നറിയിപ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡിഗ്രി സെൽഷ്യസ് വ​രെ​യും തൃശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡിഗ്രി സെൽഷ്യസ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യുണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ, 29 വ​രെ ഉ​യ​ർ​ന്ന ചൂ​ടി​നും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment