നിപ്പാ വൈറസ് വ്യാപിച്ചതോടെ മലബാര്‍ മേഖലയില്‍ കല്യാണങ്ങള്‍ മാറ്റിവയ്ക്കുന്നു, വീട്ടില്‍ നിന്നിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍, കടകളില്‍ കച്ചവടം തീരെ കുറഞ്ഞതോടെ വ്യാപാരികള്‍ കട തുറക്കുന്നില്ല, ഭയാനകം ഈ അവസ്ഥ

കോഴിക്കോട്ടും മലപ്പുറത്തും നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ മലബാര്‍ ഭാഗങ്ങള്‍ ശോകതയില്‍. മലബാറില്‍ പലയിടത്തും വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ മാറ്റിവയ്ക്കുകയാണ്. ഉറപ്പിച്ച തിയതികളില്‍ കല്യാണം നടത്തുന്നത് രോഗം പടരാന്‍ കൂടുതല്‍ സാധ്യതയുണ്ടാക്കുമെന്ന തിരിച്ചറിവിനൊപ്പം കല്യാണത്തിന് ആളു വരാത്തതും മാറ്റിവയ്ക്കാന്‍ കാരണമായിട്ടുണ്ട്. ഇതുമൂലം കേറ്ററിംഗ് സ്ഥാപനങ്ങള്‍ മുതല്‍ ജുവലറികളില്‍ വരെ തിരിച്ചടിയേറ്റു. കടകളില്‍ വില്പന വല്ലാതെ കുറഞ്ഞതായി വ്യാപാരികളും പറയുന്നു. കച്ചവടം കുറഞ്ഞതോടെ പലരും കട തുറക്കുന്നത് തന്നെ താല്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ കവലകളില്‍ പകല്‍ സമയം പോലും പലരും എത്തുന്നില്ലെന്ന് മലപ്പുറത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫുട്‌ബോള്‍ ലോകകപ്പ് സമയമായതിനാല്‍ കവലകളിലും മറ്റും ആരാധകര്‍ ഒത്തുകൂടുന്നത് പതിവാണ്. പക്ഷേ പനിയുടെ വാര്‍ത്തകള്‍ വന്നതോടെ പലരും ഭീതിയിലാണ്. അതേസമയം നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ. ഷൈലജ.…

Read More

ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ച ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ച് വി.ടി. ബല്‍റാം എംഎല്‍എ, നിങ്ങള്‍ എന്തൊരു ദുരന്തമാണെന്ന സോഷ്യല്‍മീഡിയ, ബല്‍റാമിന്റെ ന്യായീകരണം ഇങ്ങനെ

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ശത്രു ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു, വി.ടി. ബല്‍റാം. തൃത്താല എംഎല്‍എയ്ക്കു മുന്നില്‍ സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ ഉള്‍പ്പെടെ പലവട്ടം തോല്‍വി സമ്മതിച്ചതാണ്. എകെജി വിഷയത്തില്‍ പോലും അവസാനജയം ബല്‍റാമിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ വി.ടിയുടെ ഒരു ഫേസ്ബുക്ക് ലൈക്കാണ് അദേഹത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ബാലപീഡനം നടത്തുന്നവരെ ന്യായീകരിച്ച് ഒരാള്‍ എഴുതിയ അശ്ലീല കുറിപ്പിന് ലൈക്കടിച്ചാണ് ബല്‍റാം ആഭിമുഖ്യം പ്രകടിപ്പിച്ചത്. നേരത്തെ സോഷ്യല്‍മീഡിയയിലെ ഇടതന്‍മാരായിരുന്നു യുവ എംഎല്‍എയുടെ ശത്രുക്കളെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അനുഭാവികള്‍ പോലും വിമര്‍ശനവുമായി രംഗത്തെത്തി. പി.ടി ജാഫര്‍ എന്നൊരാള്‍ എഴുതിയ കുറിപ്പിനാണ് ബല്‍റാം ലൈക്ക് അടിച്ചത്. പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ആ കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല. കൊച്ചു കുട്ടികളെ പോലും ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന കുറിപ്പിനെ പിന്തുണച്ച ബല്‍റാം വിമര്‍ശനം ഉയര്‍ന്നതോടെ പുതിയ ന്യായീകരണവുമായി രംഗത്തെത്തി. ബല്‍റാം പറയുന്നതിങ്ങനെ- ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയോ…

Read More

നിപ്പാ വൈറസ് പടരുന്നു, കൊച്ചിയില്‍ പതിനെട്ടുകാരി ചികിത്സയില്‍, ചികിത്സയിലുള്ളത് കോഴിക്കോട് മരിച്ച കുട്ടിയുടെ ബന്ധു, കാറ്റ് വര്‍ധിക്കുന്നതോടെ വൈറസ് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചേക്കും

സംസ്ഥാനത്തു നിരവധിപേരുടെ ജീവന്‍ അപഹരിച്ച നിപ്പാ വൈറസ് ബാധിച്ച് പതിനെട്ടുകാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കോഴിക്കോട് സ്വദേശിനിയാണു ചികിത്സയിലുള്ളത്. കഴിഞ്ഞ 19നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സതേടിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ. കുട്ടപ്പന്‍ രാഷ്ട്രദീപികയോട് പറഞ്ഞു. കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി ബന്ധമുള്ള പെണ്‍കുട്ടിയാണു കൊച്ചിയില്‍ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ വിവരങ്ങള്‍ തേടിയതായും അദേഹം പറഞ്ഞു. അതേസമയം, ജില്ലയില്‍ ഇതുവരെ നിപ്പാ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നിരുന്നാലും ഏവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചുവരുന്നതിനു പുറമെ വിവിധ സംസ്ഥാനങ്ങളിലൂടെയും ജില്ലകളിലൂടെയും സഞ്ചരിക്കുന്നവരും ഏറെയാണ്. അണ്ണാന്‍, വവ്വാല്‍ തുടങ്ങി പക്ഷികളും മൃഗങ്ങളും കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ പാടില്ല. രോഗങ്ങള്‍ക്കു…

Read More

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ന​ഗ്ന​മോ​ഷ്ടാ​വ്! മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ൽ ക​റ​ക്കം; സ്ത്രീ​ക​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ ന​ഗ്നനായി മോ​ഷ​ണ​ത്തി​നി​റ​ങ്ങും; മോ​ഷ​ണ​ത്തി​ന് ആദ്യ ജ​യിൽ ശിക്ഷ എം​ബി​എ പ​ഠ​ന​ത്തി​നി​ടെ

നെ​യ്യാ​റ്റി​ൻ​ക​ര: നാ​ട്ടു​കാ​രെ​യാ​കെ മാ​സ​ങ്ങ​ളാ​യി ഭീ​തി​യി​ലാ​ഴ്ത്തി​യി​രു​ന്ന ന​ഗ്ന​മോ​ഷ്ടാ​വ് പി​ടി​യി​ൽ. ക​ന്യാ​കു​മാ​രി ആ​റു​ദേ​ശം എ​സ്ടി മ​ങ്കാ​ട് പു​ല്ലാ​ന്നി​വി​ള വീ​ട്ടി​ൽ എ​ഡ്വി​ൻ ജോ​സി(28) നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി യു​ടെ ഷാ​ഡോ ടീ​മും നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ഡി​വി​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ലെ​ത്തു​ന്ന പ്ര​തി പൂ​ർ​ണ​ന​ഗ്ന​നാ​യാ​ണ് മോ​ഷ​ണ​കൃ​ത്യം ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടി​വ​സ്ത്രം ത​ല​യി​ൽ മൂ​ടി വ​രു​ന്ന​തും ഇ​യാ​ളു​ടെ രീ​തി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ടു​ക​ളി​ലാ​ണ് കൂ​ടു​ത​ലും മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. പി​ൻ​വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു​ക​യ​റു​ന്ന ഇ​യാ​ൾ വീ​ട്ടു​കാ​രു​ടെ ക​ഴു​ത്തി​ലെ മാ​ല​ക​ൾ അ​തി​വി​ദ​ഗ്ധ​മാ​യി വ​യ​ർ​ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചെ​ടു​ക്കും. പ​ല​യി​ട​ത്തും വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് മോ​ഷ്ടാ​വി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. മോ​ഷ്ടി​ക്കു​ന്ന ബൈ​ക്കു​ക​ളും മൊ​ബൈ​ലു​ക​ളു​മാ​ണ് ഇ​യാ​ൾ ഉ​പ​യോ​ഗി​ക്കു​ക. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യാ​ൽ ഇ​വ​യും ഉ​പേ​ക്ഷി​ക്കും. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ശോ​ക് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ബി.…

Read More

പടനായകന്‍ ശിവകുമാര്‍! മോദിയും അമിത് ഷായും മറുവശത്ത് സകല അടവുകളും പുറത്തെടുത്തപ്പോഴും കുലുങ്ങാതെ നിന്നു, നാളെയുടെ കോണ്‍ഗ്രസ് പ്രതീക്ഷ ഈ 56കാരനില്‍

കര്‍ണാടകയില്‍ ഖനി മുതലാളിമാരുടെയും വന്‍കിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പില്‍ അധികാരത്തിലേറിയ യെദിയൂരപ്പയും ബിജെപിയും നാണംകെട്ട് താഴെയിറങ്ങി. നാലുവര്‍ഷത്തെ മോദി ഭരണത്തില്‍ ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസ് തലയുയര്‍ത്തി പിടിച്ച് നിന്ന ഒരേയൊരു നിമിഷമെന്ന് ഈ അവസരത്തെ വിശേഷിപ്പിക്കാം. ശതകോടീശ്വരന്മാരുടെ പിന്‍ബലത്തിലും കേന്ദ്ര ഭരണത്തിന്റെ തണലിലും പ്രബലരായി നിന്ന യെദിയൂരപ്പയെയും സംഘത്തെയും ചങ്കുറ്റത്തോടെ നേരിട്ട കോണ്‍ഗ്രസിന്റെ പടനായകന്‍ ആരാണ്? ഡി.കെ. ശിവകുമാര്‍ ചാണക്യന്‍ തന്നെ. കര്‍ണാടക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരപരിവേഷമാണ് ഇപ്പോള്‍ ഡികെയ്ക്ക്. ഡി.കെ. എന്ന പേര് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തില്‍ നിന്ന് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു. കര്‍ണാടകയിലെത്തിയ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന്…

Read More

കര്‍ണാടകയില്‍ കുതിര കച്ചവടത്തിന് കാരണം അതാണ്, നിയമസഭ പണികഴിപ്പിച്ചത് അലി അസ്‌കര്‍ എന്ന കുതിര കച്ചവടക്കാരന്‍, പഴയ ചരിത്രം ഇങ്ങനെ

ആഴ്ചകളായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം കര്‍ണാടകയാണ്. ഇതില്‍തന്നെ അടുത്ത ദിവസങ്ങളില്‍ ശ്രദ്ധാകേന്ദ്രമായത് ഗവര്‍ണറും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനുമാണ്. ഭൂരിപക്ഷം മറികടന്നും ബിജെപിയെയും ബി.എസ്. യെദിയൂരപ്പയെയും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല ക്ഷണിച്ചതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുകയാണെന്ന് വിമര്‍ശനങ്ങളുണ്ടായി. ഇതിനെ സാധൂകരിക്കുന്ന നീക്കങ്ങളാണ് പിന്നീട് ദക്ഷിണേന്ത്യയില്‍ നടന്നതും. ഇതില്‍തന്നെ രസകരമായ ഒരു വിവരം കണ്ടെത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ബംഗളൂരുവിലെ രാജ് ഭവന്‍ ഉണ്ടാക്കിയത് ആഗ അലി അസ്‌കര്‍ എന്ന പഴയൊരു കുതിരക്കച്ചവടക്കാരനാണ് എന്ന് സര്‍ദേശായി ട്വീറ്റ് ചെയ്തു. കുതിരക്കച്ചവടവുമായി രാജ്ഭവനുള്ള ബന്ധം വളരെ നേരത്തെതന്നെ തുടങ്ങുന്നതാണെന്നും സര്‍ദേശായി പറഞ്ഞുവയ്ക്കുന്നു. ഇറാനില്‍ ജനിച്ച ആഗ അലി അസ്‌കര്‍ ബംഗളുരു നഗരത്തിന്റെ ശില്‍പ്പികളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 1824-ലാണ് അസ്‌കര്‍ സഹോദരങ്ങള്‍ക്കൊപ്പം ബംഗളുരുവിലെത്തുന്നത്. വന്‍ പേര്‍ഷ്യന്‍ വ്യവസായിയായും കുതിരക്കച്ചവടക്കാരനായും അദ്ദേഹം വളര്‍ന്നു. ബ്രീട്ടീഷ്, മൈസുരു രാജവംശങ്ങളുമായി അദ്ദേഹം…

Read More

സര്‍ക്കാര്‍ നോക്കുകുത്തി! കേരളത്തില്‍ പെട്രോള്‍ വില 80 കടന്നു; ചരക്കുലോറികള്‍ സമരമുഖത്തേക്ക്; ബസുടമകള്‍ മുഖ്യമന്ത്രിയെ കാണും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന​വ്. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യി പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 80 രൂ​പ രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്താ​ണു പെ​ട്രോ​ൾ വി​ല 80 ക​ട​ന്ന​ത്. 32 പൈ​സ​യു​ടെ വ​ർ​ധ​ന​വോ​ടെ ഒ​രു ലി​റ്റ​റി​ന് 80.01 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല. ഡീ​സ​ലി​നു ലി​റ്റ​റി​നു 24 പൈ​സ വ​ർ​ധി​ച്ചു 73.06 രൂ​പ​യാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​നു ലി​റ്റ​റി​ന് 31 പൈ​സ​യു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 78.75 രൂ​പാ​ണ് കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല. ഇ​ന്ന​ലെ ലി​റ്റ​റി​നു 78.44 രൂ​പ​യാ​യി​രു​ന്നു. ഡീ​സ​ൽ വി​ല​യാ​ക​ട്ടെ കൊ​ച്ചി​യി​ൽ ലി​റ്റ​റി​ന് 24 പൈ​സ വ​ർ​ധി​ച്ച് 71.88 രൂ​പ​യാ​യി. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ രാ​ജ്യ​മെ​ന്പാ​ടും ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മു​ള്ള എ​ല്ലാ ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. ക്രൂ​ഡ് ഓ​യി​ൽ വി​ല​വ​ർ​ധ​ന​വി​നെ​ത്തു​ട​ർ​ന്നാ​ണു ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​തെ​ങ്കി​ലും വ​ർ​ധി​പ്പി​ച്ച നി​കു​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കു​റ​ച്ചാ​ൽ ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ…

Read More

കായംകുളത്ത് ഭര്‍ത്താക്കന്മാര്‍ ഭയത്തില്‍, ഒളിച്ചോടി പോകുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി പെരുകുന്നു, കഴിഞ്ഞവര്‍ഷം കുടുംബം ഉപേക്ഷിച്ച് പോയത് 36 സ്ത്രീകള്‍, കാരണമറിയാതെ നാട്ടുകാര്‍

ആലപ്പുഴ കായംകുളത്ത് വീടും കുടുംബവും ഉപേക്ഷിച്ച് ഒളിച്ചോടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം ഭയാനകമായി വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 36 സ്ത്രീകളാണ് ഭര്‍ത്താവിനെയും മക്കളെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി പോയത്. വിവരാകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ ഒ. ഹാരിസിന് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍ കാണിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ഇരുപത്തിയഞ്ചിന് താഴെ മാത്രമായിരുന്നു. 2015 ല്‍ പുരുഷന്മാര്‍ അടക്കം 39 പേരെയാണ് കാണാതായത്. 2014 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേരെ കാണാതായത് 2017 ലാണ്. 2018 പകുതിവരെ മാത്രം ഇരുപതിലേറെ സ്ത്രീകളാണ് വീട് വിട്ടുപോയത്. ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. ആളിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്ത ശേഷം നിയമപ്രകാരം…

Read More

പെണ്‍കുട്ടിയുടെ പകവീട്ടല്‍! പഠിക്കാന്‍ പറഞ്ഞതിന് പത്താംക്ലാസുകാരി അധ്യാപകനെതിരേ പീഡന പരാതി നല്കി, പോലീസ് കസ്റ്റഡിയില്‍ അധ്യാപകന്‍ നേരിട്ടത് സമാനതകളില്ലാത്ത ദുരിതം, കാസര്‍ഗോഡ് നടന്നത്

ശത്രുതയുള്ള ആളോട് പകരംവീട്ടാന്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന കാര്യമാണ് പീഡന പരാതി നല്കുകയെന്നത്. അങ്ങനെയൊരു പീഡനപരാതി അധ്യാപകന്റെ ജീവിതം തകര്‍ത്ത വാര്‍ത്തയാണ് കാസര്‍ഗോഡ് ബദിയടുക്കയില്‍ നിന്നു വരുന്നത്. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി 2015 ലാണ് സ്‌കൂളിലെ അധ്യാപകനെതിരേ പോലീസില്‍ പീഡന പരാതി നല്‍കിയത്. അന്നു പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. എന്നാല്‍, അധ്യാപകനെതിരേ പെണ്‍കുട്ടി നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പഠനത്തില്‍ പിന്നാക്കം പോകുന്നതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ നിരന്തരം വഴക്കുപറയുകയും താക്കീതു നല്‍കുകയും ചെയ്തിരുന്നു. ഇതു പെണ്‍കുട്ടിയില്‍ വൈരാഗ്യചിന്ത വളര്‍ത്തുകയും അധ്യാപകനെതിരേ വ്യാജപരാതി നല്‍കുകയുമായിരുന്നു. പീഡനക്കേസില്‍ പ്രതിയായ അധ്യാപകനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും മറ്റു വിദ്യാര്‍ഥികള്‍ക്കും നല്ല മതിപ്പാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ഇതു സംബന്ധിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ…

Read More

യുവാവിന്റെ ഫോണ്‍ മോഷ്ടിക്കപെട്ടു; പക്ഷെ പണി കിട്ടിയത് മുന്‍ കാമുകിക്ക്; ബ്ലാക്‌മെയിലിംഗിനായി എത്തിയ പത്തൊമ്പതുകാരന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചില്ലറയല്ല

ഒരു മൊബൈല്‍ ഫോണ്‍ കാണാതായപ്പോള്‍ പുലിവാലു പിടിച്ചത് ഉടമയായ കാമുകന്‍ തന്നെയാണ്. മൈസൂര്‍ റോഡില്‍ വെച്ചാണ് കേശവ് വിജയം എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെടുന്നത്. പക്ഷെ പിന്നീട് ഇയാളുടെ മുന്‍ കാമുകിയാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നത്. മോഷ്ടിക്കപ്പെട്ട ഫോണ്‍ ഹാക്ക് ചെയ്ത യുവാവിന് കിട്ടിയ ചില സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മുന്‍ കാമുകിയോട് ഇയാള്‍ സെക്സ് ആവശ്യപ്പെട്ടത്. ഇതിന് പുറമെ ചിത്രങ്ങളും വീഡിയോയും പുറത്തുവിടാതിരിക്കാന്‍ 20 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഭീഷണി ഉറക്കംകെടുത്തിയതോടെയാണ് കേശവ് പോലീസിനെ സമീപിക്കുന്നത്. കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ പോലീസ് കേസില്‍ അന്വേഷണം തുടങ്ങാന്‍ വൈകി. ഇതോടെ സുഹൃത്തുക്കള്‍ അജ്ഞാതനുമായി ചാറ്റ് ചെയ്ത് ബന്ധം തുടര്‍ന്നു. തുക 2 ലക്ഷമാക്കി കുറയ്ക്കാനും അജ്ഞാതന്‍ തയ്യാറായി. ഒടുവില്‍ പണം കൈമാറാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷമാണ് പ്രതിയെ പിടികൂടുന്നത്. 19 വയസ്സ് മാത്രം പ്രായമുള്ള രാഘവേന്ദ്ര…

Read More