സിനിമക്കാര്‍ക്ക് എന്തുമാകാമോ? ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചുകളും ഔട്ട്ഫീല്‍ഡും നശിപ്പിച്ച് അമ്മയുടെ താരഷോ, പ്രതിഷേധവുമായി കളിയാരാധകര്‍, കളിക്കളങ്ങള്‍ നശിപ്പിക്കാന്‍ എന്തിനിത്ര ആവേശം

കേരളത്തില്‍ ആകെ രാജ്യാന്തര നിലവാരമുള്ള രണ്ട് സ്റ്റേഡിയങ്ങളാണ് ഉള്ളത്. ഒന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ആണെങ്കില്‍ രണ്ടാമത്തേത് പുതിയതായി വന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. കേരളത്തിലേക്ക് ക്രിക്കറ്റായാലും ഫുട്‌ബോളായാലും രാജ്യന്തര മത്സരം വിരുന്നിനെത്തിയാല്‍ വേദിയാകുക ഈ സ്‌റ്റേഡിയങ്ങളാണ്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഏതൊരു കളിയാരാധകനും വേദന ഉളവാക്കുന്നതാണ്. കഴിഞ്ഞദിവസം നടന്ന താരസംഘടനയായ അമ്മയുടെ മെഗ താരഷോയ്ക്കുവേണ്ടി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ചുകളും ഔട്ട്ഫീല്‍ഡുകളും കുത്തിപ്പൊളിച്ചതാണ് പുതിയ സംഭവം. കോടികള്‍ വാടക വാങ്ങിയാണ് തലസ്ഥാനത്തെ മികച്ചൊരു കളിക്കളം സിനിമക്കാര്‍ക്ക് ആടിപാടാനും നശിപ്പിക്കാനുമായി വിട്ടുകൊടുത്തത്. ഒക്ടോബറില്‍ വിന്‍ഡീസിനെതിരേ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനും വേദിയാകേണ്ടത് ഈ ഗ്രൗണ്ടാണ്. എന്നാല്‍ സിനിമക്കാര്‍ക്കായി പിച്ചും മറ്റും നശിപ്പിച്ചതിനാല്‍ പുനസ്ഥാപിക്കാന്‍ ഇനിയുമേറെ പണം ചിലവഴിക്കേണ്ടിവരും. സ്റ്റേഡിയം സിനിമക്കാരുടെ പരിപാടിക്കായി വിട്ടുകൊടുത്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സേവ് ഗ്രീന്‍ഫീല്‍ഡ്…

Read More

സഹോദരന്റെ സ്വത്ത് കൈക്കലാകണമെങ്കില്‍ പത്തുവയസുകാരനെ കൊലപ്പെടുത്തണം, രാത്രി രാഹുലിനെ ഒപ്പം കിടത്തി വിജയമ്മ ചെയ്തത് കൊടും പാതകം, കോട്ടയത്തെ നടുക്കിയ സംഭവം ഇങ്ങനെ

സഹോദരന്റെ പത്തു വയസുകാരനായ മകനെ കഴുത്തില്‍ ചരട് ചുറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ (57) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുമെന്ന് കോടതി അറിയിച്ചു. പ്രതി വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ കോടതി-അഞ്ച് ജഡ്ജി ജ്യോതിസ് ബെന്‍ വിധി പറയുന്നത്. 2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ 2.45-നാണു കേസിനാസ്പദമായ സംഭവം നടന്നത്. പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമായി കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിവാഹ മോചനം നേടിയാല്‍ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മുംബൈയില്‍ നഴ്‌സായ വിജയമ്മ തലേന്നു വൈകുന്നേരമാണ് കൈപ്പുഴയിലെ വീട്ടിലെത്തിയത്. രാഹുലിന്റെ അച്ഛന്‍ ഷാജിയും…

Read More

മനസിന് വല്ലാതെ വിഷമം തോന്നുന്നു, എങ്കിലും നിന്റെ കൂടെ ജീവിക്കണമെന്ന ആഗ്രഹമുണ്ട്, സൗമ്യ ആ രാത്രിയില്‍ കാമുകനയച്ച സന്ദേശം പുറത്ത്, സൗമ്യയുടെ കൈയില്‍ 5 മൊബൈല്‍ ഫോണുകളും 7 സിം കാര്‍ഡുകളും

കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യ കാമുകനയച്ച സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. കഴിഞ്ഞ മാസം 27 ന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലായ സൗമ്യയെ തിങ്കളാഴ്ചയാണ് നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നു കൊലപാതകങ്ങളും സൗമ്യ ഒറ്റക്ക് തന്നെയാണ് നടപ്പിലാക്കിയതെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് ഇതുവരെ നടന്ന അന്വേഷണങ്ങള്‍ നല്‍കുന്ന സൂചന. അഞ്ചു മൊബൈല്‍ ഫോണുകളും ഏഴു സിം കാര്‍ഡുകളും സൗമ്യയ്ക്ക് സ്വന്തമായുള്ളതായി പോലീസ് കണ്ടെത്തി. ഇവയെല്ലാം പിടിച്ചെടുത്ത പോലീസ് മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ഒന്ന് കാമുകന്‍മാരില്‍ ഒരാളുടെ ജ്യേഷ്ഠന്‍ വിദേശത്ത് നിന്ന് കൊടുത്തയച്ചതാണെന്നും സൗമ്യ പോലീസിനോട് പറഞ്ഞു. മകള്‍ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുന്‍പ് സൗമ്യ ഒരു കാമുകന് അയച്ച എസ്എംഎസ് പോലീസിന് നിര്‍ണായക തെളിവായി ലഭിച്ചിട്ടുണ്ട്.…

Read More

നീറ്റ് പരീക്ഷയ്ക്കിടെ നിരീക്ഷകന്റെ ഒളിഞ്ഞുനോട്ടം, അടിവസ്ത്രം ഊരിവയ്‌ക്കേണ്ടി വന്ന വിദ്യാര്‍ഥിനി നോട്ടം അസഹ്യമായപ്പോള്‍ ചോദ്യ പേപ്പര്‍ ഉപയോഗിച്ച് മറച്ചു, പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ നടന്നത്

നീറ്റ് പരീക്ഷയില്‍ നിരീക്ഷകനായെത്തിയ ആള്‍ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ- മെറ്റല്‍ ഹുക്ക് ഉള്ളതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചിരുന്നു. പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പായി വിദ്യാര്‍ത്ഥികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ മെറ്റല്‍ ഭാഗമുള്ളതായി സൂചിപ്പിച്ചതിനെ തുടര്‍ന്ന് ഡ്രസ് കോഡ് പാലിക്കാനായി വിദ്യാര്‍ത്ഥിനികള്‍ അടിവസ്ത്രം അഴിച്ചുവച്ചു. ഇളംനിറമുള്ള വസ്ത്രം ധരിക്കണമെന്നും ഷാള്‍ ഉപയോഗിക്കരുതെന്നും ഡ്രസ് കോഡിലുണ്ട്. പരീക്ഷ എഴുതിക്കൊണ്ടിരുന്നപ്പോള്‍ നിരീക്ഷകനായെത്തിയ വ്യക്തി തന്റെ മാറിലേക്ക് തുറിച്ചു നോക്കി നിന്നെന്നും താന്‍ രൂക്ഷമായി നോക്കിയപ്പോഴും ഇയാള്‍ നോട്ടം മാറ്റിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഒടുവില്‍ ചോദ്യപേപ്പര്‍ കൊണ്ട് തന്റെ മാറ് മറയ്‌ക്കേണ്ടിവന്നു.

Read More

പോലീസ് സംഘം ചാമുണ്ഡേശ്വരി വഴി മൈസൂരുവിലേക്ക്, ജെസ്‌നയും സുഹൃത്തിനെയും കണ്ടെത്താന്‍ ബെംഗളൂരു മലയാളികളുടെ സഹായവും, തൃശൂരിലെ യുവാവിന്റെ കാര്യത്തില്‍ ദുരൂഹത തുടരുന്നു

വെച്ചൂച്ചിറ കൊല്ലമുളയില്‍നിന്ന് 50 ദിവസം മുന്‍പു കാണാതായ ജെസ്‌ന മരിയ ജയിംസിനെ തേടിയുള്ള പോലീസിന്റെ യാത്ര മൈസൂരുവിലേക്ക്. ആശ്വാസഭവനില്‍ കണ്ട യുവാവും യുവതിയും മൈസൂരിലേക്ക് പോകുമെന്ന് പറഞ്ഞ വിവരങ്ങള്‍ വച്ചാണ് പോലീസിന്റെ യാത്ര. പെരുനാട് സിഐ എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ബഗളൂരുവിലും തിരുവല്ല എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ തൃശൂരിലുമാണ് അന്വേഷണം നടത്തുന്നത്. ബംഗളൂരുവില്‍ ധര്‍മാരാമിനു സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച രാവിലെ 11.30നു ജെസ്‌ന എത്തിയിരുന്നതായാണ് അവിടെയുള്ളവര്‍ പറയുന്നത്. ജെസ്‌നയുടെ സഹോദരങ്ങള്‍ നവമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ഥന വൈറലാകുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തിരോധാന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് ഇതരസംസ്ഥാന മലയാളികള്‍ അന്വേഷണവുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ നല്‍കിത്തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍നിന്നു ഫോണ്‍ സന്ദേശം കിട്ടുകയായിരുന്നു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആന്റോ ആന്റണി എംപി ബന്ധുക്കളുടെ അഭ്യര്‍ഥന പ്രകരം ബംഗളൂരുവിലെത്തി ചൊവാഴ്ച രാത്രി വിവരങ്ങള്‍…

Read More

ജെസ്‌നയ്‌ക്കൊപ്പമുള്ളയാള്‍ തലമുടി നീട്ടിവളര്‍ത്തിയ യുവാവ്, വന്നത് ഫോര്‍ രജിസ്‌ട്രേഷന്‍ ആഡംബര ബൈക്കില്‍, ആകെ വിറ്റുപോയ നൂറു ബൈക്കുകളില്‍ ഒന്നാണ് തന്റെ കൈയിലുള്ളതെന്ന് യുവാവ്, ഗണപതിപ്ലാക്കല്‍ ജോര്‍ജ് രാഷ് ട്രദീപികയോട്

ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ യുവതി മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌ന മരിയ ജയിംസ് (20)തന്നെയെന്നു ദൃക്‌സാക്ഷി. ബംഗളൂരു ധര്‍മാരാമിനു സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 11.30ന് ഒരു യുവാവിനൊപ്പമെത്തിയ യുവതിക്ക് ജെസ്‌നയുമായി ഏറെ സാമ്യമുണ്ടെന്ന് അവിടെ സേവനം ചെയ്യുന്ന പാലാ സ്വദേശി ഗണപതിപ്ലാക്കല്‍ ജോര്‍ജ് രാഷ്ട്രദീപികയോടു പറഞ്ഞു. മുടി നീട്ടിവളര്‍ത്തി അതു കെട്ടിവച്ച് അല്പം ദീക്ഷയുള്ള 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പം അത്യാഡംബര ബൈക്കിലാണ് ഇരുവരും എത്തിയത്. ബംഗളൂരുവില്‍ വിവിധ ആശുപത്രികളിലും മറ്റും സൗജന്യമായി ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സേവനവിഭാഗമായ ആശ്വാസിലാണ് ജോര്‍ജ്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് താനെത്തിയതെന്നും ഇപ്പോള്‍ വരുന്നത് ആശുപത്രിയില്‍നിന്നാണെന്നും യുവതി വെളിപ്പെടുത്തി. ഒരാഴ്ച മുമ്പ് ബൈക്ക് യാത്രയ്ക്കിടയില്‍ അപകടം സംഭവിച്ചെന്നും ഏതാനും ദിവസം ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികിത്സയിലായിരുന്നെന്നും ഇവര്‍ പറഞ്ഞു. ഉണങ്ങിയ മുറിവിന്റെ പാടും തലയിലെ…

Read More

ജെസ്നയ്ക്കും യുവസുഹൃത്തിനും വിനയായത് ചെങ്കോട്ട കഴിഞ്ഞപ്പോള്‍ ഉണ്ടായ ആക്സിഡന്റ്; ഒപ്പമുള്ളത് തൃശൂര്‍ സ്വദേശിയായ സമ്പന്ന യുവാവ്; വിലയേറിയ ബൈക്കും രണ്ടായിരത്തിന്റെ നോട്ടുകളും, ജെസ്‌നയുടെ തിരോധാനത്തിന് പിന്നിലെ അറിയാക്കഥകള്‍

പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് ഏറെക്കുറെ സ്ഥിരീകരണം. പെണ്‍കുട്ടിയും യുവസുഹൃത്തായ തൃശൂര്‍ സ്വദേശിയും ബംഗളൂരുവിലെ ധര്‍മാര കോളജിനടുത്തുള്ള ആശ്വാസഭവനില്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചതെന്നും ആന്റോ ആന്റണി എംപി വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രദീപിക ലേഖകന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ വിവരങ്ങള്‍ ഇങ്ങനെ- മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. തൃശൂര്‍ സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു. ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംക്കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. എന്നാല്‍ കൈയില്‍ 2000ത്തിന്റെ നോട്ട്…

Read More

അതു ജെസ്‌ന തന്നെയോ? കാണാതായ ഡിഗ്രി വിദ്യാര്‍ഥിയുടെതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ തേടി പ്രാര്‍ഥനയോടെ ബന്ധുക്കള്‍, പുതിയ സംഭവവികാസങ്ങള്‍ ഇങ്ങനെ

എരുമേലിയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനത്തില്‍ വഴിത്തിരിവ്. ഒരു വിവാഹ വീട്ടില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തിന് പുതിയ മാനം നല്കിയിരിക്കുന്നത്. തിരുവല്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ ജെസ്‌നയെ പോലെ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നു. ആളുകള്‍ സംശയത്തോടെ നോക്കിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന യുവാവിനൊപ്പം ഈ പെണ്‍കുട്ടി പെട്ടെന്ന് വാഹനത്തില്‍ പോയെന്നാണ് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത്. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീട്ടുകാരും ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ച് രംഗത്തുണ്ട്. ഒന്നരമാസം മുമ്പാ് കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്നും ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജെസ്നയെ പിന്നീട് കാണാതായി. എരുമേലി സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ഈ പെണ്‍കുട്ടി നടന്നു നീങ്ങിയതായി വരെ വ്യക്തമായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കാണാതായ…

Read More

ത്രിപുരയില്‍ പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചടുക്കി ബിപ്ലബ്, സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒപ്പം സ്വന്തം പാര്‍ട്ടിയുടെയും ഓഫീസുകള്‍ പൊളിച്ചു മാറ്റുന്നത് ബുള്‍ഡോസര്‍ ഉപയോഗിച്ച്, ത്രിപുര വീണ്ടും വാര്‍ത്തയാകുന്നത് ഇങ്ങനെ

ത്രിപുരയില്‍ സിപിഎമ്മിന്റെ വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിന് അവസാനമായിട്ട് കുറച്ചു മാസങ്ങളായതേയുള്ളു. ബിജെപിയുടെ ബിപ്ലവ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം ത്രിപുര മിക്ക ദിവസങ്ങളിലും ദേശീയ മാധ്യമങ്ങളുടെ വാര്‍ത്ത കോളങ്ങളില്‍ സജീവമാണ്. ബിപ്ലബ്കുമാറിന്റെ മണ്ടത്തരങ്ങളായിരുന്നു ഇത്രനാളും ത്രിപുരയെ വാര്‍ത്തകേന്ദ്രമാക്കിയതെങ്കില്‍ ഇപ്പോഴിതാ കാര്യങ്ങള്‍ മാറിമറിയുന്നു. ത്രിപുരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ പൊളിക്കുന്നതാണ് പൂതിയ വാര്‍ത്ത. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിയാന്‍ ഈ മാസം ആറുവരെയായിരുന്നു സര്‍ക്കാര്‍ സമയം നല്കിയിരുന്നു. അന്ത്യശാസന സമയം കഴിഞ്ഞതോടെ പോലീസിന്റെ സംരക്ഷണയില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പാര്‍ട്ടി ഓഫീസുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു തുടങ്ങി. ബിപ്ലബിന്റെ തീരുമാനത്തില്‍ നാഷ്ടങ്ങളേറെ സിപിഎമ്മിനാണ്. നൂറോളം പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചു നീക്കാനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പാര്‍ട്ടി ഓഫീസുകള്‍ അനധികൃത നിര്‍മാണങ്ങളാണെന്ന് സമ്മതിക്കുന്ന സിപിഎം സംസ്ഥാന ബിജന്‍ ദര്‍, തങ്ങള്‍ക്ക് സമയം തരണമെന്നാണ്…

Read More

ബിന്ദു മറ്റൊരു സൗമ്യയോ? സെപ്റ്റംബര്‍ എട്ടിന് അമ്മ മരിച്ചു, 60 ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും, ചടങ്ങുകള്‍ക്ക് വരാത്ത ബിന്ദു, അച്ഛന്റെ മരണത്തിന് രണ്ടുദിവസം മുമ്പ് നാട്ടില്‍ വന്നുപോയി, ചേര്‍ത്തലയിലെ പത്മനിവാസ് വീട് ദുരൂഹതകളില്‍

വ്യാജരേഖകള്‍ ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നുവെന്ന പ്രവാസിയായ സഹോദരന്റെ പരാതിയില്‍ ചേര്‍ത്തല പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനുപിന്നില്‍ വന്‍ മാഫിയസംഘം ഉണ്ടെന്നാണ് സൂചന. കോടികള്‍ കൈക്കലാക്കിയശേഷം മാഫിയസംഘം യുവതിയെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ ജംഗ്ഷന് സമീപം പത്മനിവാസില്‍ പി.പ്രവീണ്‍കുമാറാണ് കാണാതായ സഹോദരി ബിന്ദു(44)വിന്റെ തിരോധാനം സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. ചേര്‍ത്തല ഡിവൈഎസ്പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. അച്ഛനും അമ്മയോടും ഒപ്പമാണ് ബിന്ദു താമസിച്ചിരുന്നത്. ജോലി സംബന്ധമായ ആവശ്യത്തിന് പ്രവീണ്‍ വിദേശത്തേക്ക് പോയപ്പോള്‍ ബിന്ദു എംബിഎ പഠനത്തിന് ബംഗ്‌ളുരുവിലേക്ക് പോയി. പഠിക്കുന്ന സ്ഥലത്തിന്റെ വിവരമോ ഫോണ്‍ നന്പരോ ബിന്ദു ആര്‍ക്കും നല്‍കിയില്ല. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ രണ്ടുമക്കള്‍ക്കുമായി സ്വത്തുക്കള്‍ വില്‍പത്രത്തിലൂടെ വീതിച്ചിരുന്നു. 2002 സെപ്തംബര്‍ എട്ടിന് അമ്മയും ഇതേവര്‍ഷം നവംബര്‍…

Read More