മനാമ: ബഹ്റൈനിൽ വീട്ടുജോലിക്കെത്തിച്ച മലയാളി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശികൾക്കായി ബഹ്റൈൻ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവർക്കായാണ് ബഹ്റൈൻ പോലീസ് വലവരിച്ചത്. വീട്ടുജോലിക്കെന്നു പറഞ്ഞ് ബഹ്റൈനിൽ എത്തിച്ച കോഴിക്കോട്, കോട്ടയം ജില്ലകളിൽപ്പെട്ട രണ്ട് യുവതികളാണ് പീഡനത്തിനിരയായത്. 25 ദിവസങ്ങൾക്ക് മുന്‍പാണ് ഇവരെ വീട്ടുജോലിക്കെന്നു പറഞ്ഞ് ബഹ്റൈനിൽ എത്തിച്ചത്. സംഭവം പുറത്തായതോടെ ബഹ്റൈൻ കേന്ദ്രമാക്കി കേരളത്തിൽ വേരുകളുള്ള വൻസെക്സ് റാക്കറ്റ് സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ നിരവധി നിർധന യുവതികളെ നല്ല ശന്പളം ലഭിക്കുമെന്ന് പറഞ്ഞ് വീട്ടുജോലിക്കടക്കം ബഹ്റൈനിലേക്ക് കടത്തിയതായും സൂചനയുണ്ട്. ബഹ്റൈനിലും കേരളത്തിലുമായി ബന്ധമുള്ള വൻസെക്സ് റാക്കറ്റ് സംഘത്തിന് കേരളത്തിൽ എല്ലാജില്ലകളിലും ഏജന്റുമാരുള്ളതായും സൂചനയുണ്ട്. സെക്സ് റാക്കറ്റിൽ നിന്നും രക്ഷപ്പെട്ട യുവതികൾ ബഹ്റൈൻ പോലീസിൽ അഭയം തേടുകയും കേരള പ്രവാസി…
Read MoreCategory: Editor’s Pick
നിധിയുണ്ടോ ? യാഥാര്‍ഥ്യം അറിയണം! കണ്ണൂര്‍ ജില്ലയിലെ ഒരു നിധിക്കഥയും കുറെ പ്രശ്നങ്ങളും; മണ്ണിനടിയില്‍ മറഞ്ഞു കിടക്കുന്നത് സത്യത്തില്‍ എന്താണ് ?
ജിനോ ഫ്രാൻസിസ് വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം പഞ്ചായത്തിലെ അരവഞ്ചാല്‍ കണ്ണങ്കൈയിലെ ഒരു റബര്‍ തോട്ടത്തില്‍ ചെങ്കല്‍ ഗുഹയ്ക്കുള്ളില്‍ നിധിശേഖരമുണ്ട്. കേട്ടപാതി കേൾക്കാത്തപാതി ആളുകൾ പരക്കം പാഞ്ഞു. ചിലർ പ്രത്യേക പൂജകള്‍ നടത്തി. ചിലർ രാത്രി കാലങ്ങളിൽ സ്ഥലത്തെത്തി നിധി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി. മറ്റ് ചിലർ നിധിശേഖരമുള്ള സ്ഥലം കാണുന്നതിനായി കൂട്ടത്തോടെ എത്തിത്തുടങ്ങി. അരവഞ്ചാലില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമാണിവിടേയ്ക്ക്ക്കുള്ളത്. നിധി വിവരം പോലീസിനേയും വില്ലേജ് അധികൃതരേയും ശരിക്കും വെള്ളം കുടിപ്പിക്കുകയാണ്. പുരാവസ്തു വകുപ്പ് ഇടപെടണമെന്ന ആവശ്യമായി ഇതിനിടെ ചിലര്‍ മുന്നോട്ട് വന്നിട്ടുണ്ട്. മറ്റുചിലര്‍ നിധി ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തണമെന്നും പറയുന്നു. എന്തായാലും ചില ദുരൂഹതകള്‍ ഇതിലില്ലേയെന്ന് സംശയിക്കുന്നവരുമുണ്ട്. ഇരുട്ടിന്റെ മറവിൽ മണ്ണിനടിയിൽ മറഞ്ഞു കിടക്കുന്നത് സത്യത്തിൽ എന്താണ് ? നിധിയുണ്ടോ? – ചോദ്യങ്ങൾ ഒന്നിനു പിറകെ…
Read Moreബംഗാളില്‍ ബിജെപിയുമായി കൂട്ടുകൂടി സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസിനെ വീഴ്ത്താനെന്ന് വിശദീകരണം, നന്ദിഗ്രാമിലെ മഴവില്‍ സഖ്യത്തില്‍ ഞെട്ടി കേന്ദ്ര നേതൃത്വം, സിപിഎമ്മില്‍ വിവാദം പുകയുന്നു
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ മുഖ്യശത്രുവുമായി സഖ്യത്തിലേര്‍പ്പെട്ട് ബംഗാളിലെ സിപിഎം. നന്ദിഗ്രാമിലെ ജില്ലാ പരിഷത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സിപിഎമ്മും ബിജെപിയും തോളോടുതോള്‍ ചേര്‍ന്ന് മത്സരരിക്കുന്നത്. തൃണമൂല്‍ ശക്തമായ ഇവിടെ സിപിഎം തീര്‍ത്തും ദുര്‍ബലമായിരുന്നു. മുഖ്യ ശത്രുവിനെ നേരിടാന്‍ ബിജെപിയുമായി നീക്കുപോക്കുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎം നേതാക്കളുടെ വാദം. ബംഗാള്‍ അടക്കിവാഴുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയാണെന്ന് സിപിഎം പറയുന്നു. ബംഗാളിലെ പല പാര്‍ട്ടി ഓഫീസുകളും ഇപ്പോള്‍ തൃണമൂല്‍ ഓഫീസുകളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. കുറെപ്പേര് ബിജെപിയിലേക്കും പോയി. സിപിഎമ്മാകട്ടെ കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തു. പതിറ്റാണ്ടുകളോളം ബംഗാള്‍ ഒറ്റയ്ക്കു ഭരിച്ച പാര്‍ട്ടി ഇപ്പോള്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്നു സിപിഎമ്മിനു സാധിച്ചില്ല. ഇതോടെയാണു വിശാല പ്രതിപക്ഷ ഐക്യമെന്ന പുതിയ ആശയത്തിനു സിപിഎം തുടക്കം കുറിച്ചത്. പ്രതിപക്ഷയോഗത്തിലേക്ക്…
Read Moreകെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍ തല്ലിയ ഗായിക അരുണിമയെ ന്യായീകരിച്ച് കൂട്ടുകാരി രംഗത്ത്, അരുണിമ മദ്യപിച്ചിരുന്നുവെന്ന വാദം തെറ്റ്, കാലില്‍ ചവിട്ടിയതിനെ മര്‍ദിച്ചുവെന്നാക്കി, ദിയയുടെ ന്യായീകരണം ഇങ്ങനെ
സ്റ്റോപ്പില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി ബസിലേക്ക് അതിക്രമിച്ചു കയറി ഡ്രൈവറെ മര്‍ദിച്ച ഗായികയായ കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയില്‍ ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. സോഷ്യല്‍മീഡിയയില്‍ അടക്കം അരുണിമയ്ക്കെതിരേ വലിയതോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണവും പലരും ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ അരുണിമ നിരപരാധിയാണെന്ന വാദവുമായി ഇവരുടെ സുഹൃത്ത് ദിയ സന രംഗത്തെത്തിയിരിക്കുന്നു. ദിയ പറയുന്നതിങ്ങനെ- അരുണിമയും ഭര്‍ത്താവ് ജിജിത്തും കുഞ്ഞും കാറില്‍ കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു. ജിജിത്താണു കാര്‍ ഓടിച്ചിരുന്നത്. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഭര്‍ത്താവ് ജിജിത്ത് പെട്ടെന്ന് പേടിച്ച് കാര്‍ സഡന്‍ ബ്രേക്ക് ഇടുകയായിരുന്നു. കുപിതയായ യുവതി ഭര്‍ത്താവിനെക്കൊണ്ട് കാര്‍ ബസ്സിനു കുറുകെ നിര്‍ത്തിച്ചശേഷം ബസ് ഡ്രൈവറുടെ ഡോര്‍ തുറന്ന് കാലില്‍ തട്ടി സംസാരിച്ചു. ഇതിനെയാണ് മര്‍ദ്ദിച്ചു എന്നുവരുത്തിതീര്‍ക്കാന്‍ ശ്രമമെന്നും ദിയ ചൂണ്ടിക്കാണിക്കുന്നു. ഗായിക കൂടിയായ അരുണിമ മുടി കളര്‍…
Read Moreചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തരങ്ങളും മണിക്കൂറുകളോളം സഹിച്ച് ഊരും പേരും അറിയാത്ത സ്പോണ്‍സര്‍മാരുടെ മുന്നില്‍ വിനീത വിധേയരായി അവാര്‍ഡ് വാങ്ങുന്നവരാണ് എല്ലാവരും, അവാര്‍ഡ് നിരസിച്ചവരെ വിമര്‍ശിച്ച് ഹരീഷ് പേരാടി
ദേശീയ ചലച്ചിത്ര പുരസ്കാരം നിരസിച്ച താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി നടന് ഹരീഷ് പേരാടി രംഗത്ത്. ചാനലുകാര് നല്കുന്ന അവാര്‍ഡിനായി എന്തും സഹിക്കുന്ന നടന്മാരുടെ നാടാണ് ഇതെന്നും താന്‍ യേശുദാസിനും ജയരാജിനും ഒപ്പമാണെന്നും ഹരീഷ് പറയുന്നു. സംവിധായകന് അലി അക്ബറും അവാര്‍ഡ് നിരസിച്ചവര്ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. പണ്ട് കോഴിക്കോട് കോര്പറേഷന് നടത്തിയ നാടകത്തില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ വാങ്ങിക്കാന്‍ പോകാന്‍ പറ്റിയിരുന്നില്ലെന്നും പിന്നീട് ഓഫീസ് ജീവനക്കാരനാണ് തനിക്ക് അവാര്‍ഡ് സമ്മാനിച്ചതെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ഏകദേശം ഒരു 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മയാണ്. ഒരു കോര്‍പ്പറേഷന്‍തല നാടക മല്‍സരത്തില്‍ സമ്മാനം കിട്ടി. പക്ഷെ സമ്മാനദാന ചടങ്ങില്‍ പോകാന്‍ പറ്റിയില്ല. കാരണം അന്ന് മറ്റൊരു സ്ഥലത്ത് നാടകമുണ്ടായിരുന്നു. പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോര്പ്പറേഷന് ഓഫീസിലെ ഒരു മുറിയില്‍ വെച്ച്. സമ്മാനം തരുന്നത്…
Read Moreഅമ്മയുടെ ഷോയില്‍ ദിലീപിനെ വിലക്കിയതോടെ ഒരുവിഭാഗം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു, വനിതാ സംഘടനയിലെ പ്രമുഖരെ ഒഴിവാക്കിയതും വിവാദത്തില്‍, തിരുവനന്തപുരത്തെ മെഗാ ഷോയ്ക്ക് മുമ്പേ താരസംഘടനയില്‍ വിവാദം കൊഴുക്കുന്നു
മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയാണ് അമ്മ. മുന്‍നിര താരങ്ങള്‍ അടക്കം നിരവധി അഭിനേതാക്കള്‍ സംഘടനയില്‍ അംഗങ്ങളാണ്. എന്നാല്‍ അടുത്തിടെ അമ്മയില്‍ വലിയ കലാപമാണ് നടന്നു കൊണ്ടിരിക്കുന്നത്. ആദ്യം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ സംരക്ഷിച്ച അമ്മയുടെ നിലപാടായിരുന്നു കാരണമെങ്കില്‍ പിന്നീട് വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ വരവും അമ്മയെ കലുഷിതമാക്കി. ഇപ്പോഴിതാ തിരുവനന്തപുരത്ത് അമ്മ നടത്തുന്ന സ്റ്റേജ് ഷോ മറ്റൊരു പ്രതിസന്ധി സംഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു. ഒരുകാലത്ത് അമ്മയുടെ മുഖമായിരുന്ന ദിലീപിനെയും ഭാര്യ കാവ്യ മാധവനെയും ഷോയില്‍ പങ്കെടുപ്പിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ദിലീപിന് അപ്രഖ്യാപിത വിലക്ക് വന്നതോടെ അദേഹത്തിന്റെ പക്ഷത്തുള്ള ഒരുകൂട്ടം അഭിനേതാക്കള്‍ ഷോയുമായി സഹകരിക്കുന്നില്ല. ദിലീപിനെ ഉള്‍പ്പെടുത്താത്തത് നെറികേടായി പോയെന്നാണ് ഇവര്‍ പറയുന്നത്. അമ്മ സംഘടന സാമ്പത്തികമായി തകര്‍ന്നു നിന്ന സമയത്ത് ട്വന്റി-20 എന്ന സിനിമ നിര്‍മിച്ച് കോടികളുടെ ബാക്കിയിരുപ്പ് നല്‍കിയത് ദിലീപിന്റെ നേതൃത്വത്തില്‍…
Read Moreപുകമഞ്ഞ് ഐസ്ക്രീം ! പുകമഞ്ഞ് ഐസ്ക്രീമിനെതിരേ ഭക്ഷ്യസുരക്ഷാവിഭാഗം രംഗത്ത്; ലിക്വിഡ് നൈട്രജന്‍ ഉപയോഗം മരണത്തിനു വരെ കാരണമാവും
സ്വന്തംലേഖകന്‍ കോഴിക്കോട്: ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചുള്ള പുകമഞ്ഞ് ഐസ്ക്രീമിനെതിരേ ഭക്ഷ്യസുരക്ഷാവിഭാഗം രംഗത്ത്. പുകമഞ്ഞ് ഐസ്ക്രീമിന് പ്രിയമേറുകയും ആരാധര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുവരെ ഐസ്ക്രീം തേടി എത്തുകയും ചെയ്തതോടെയാണ് ദൂഷ്യവശങ്ങള്‍ എത്രത്തോളമുണ്ടെന്നും വില്പന നടത്തുന്നതിനും അത് നിര്‍മിക്കുന്നതിനുമുള്ള മാര്‍ഗരേഖകള്‍ എന്തെല്ലാമാണെന്നതു സംബന്ധിച്ചും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനക്കൊരുങ്ങുന്നത്. ഇപ്രകാരം ഐസ്ക്രീം വില്‍പ്പന നടത്തിയ രണ്ടു കടകള്‍ കഴിഞ്ഞ ദിവസം ഭക്ഷസുരക്ഷാ വിഭാഗം അടച്ചു പൂട്ടി. ലൈസന്‍സ് ഇല്ലാതെ കടകള്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണു നടപടി സ്വീകരിച്ചതെന്നു ഭക്ഷസുരക്ഷാവിഭാഗം അസി. കമ്മിഷണര്‍ ഏലിയാമ്മ രാഷ്്ട്രദീപികയോടു പറഞ്ഞു. പുകമഞ്ഞ് ഐസ്ക്രീം വില്പന നടത്തുന്നതിനായുള്ള മതിയായ രേഖകളുമായി സമീപിച്ചാല്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഐസ്ക്രീം നിര്‍മിക്കുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗം നിഷ്കര്‍ഷിക്കുന്ന വിധത്തിലാണോയെന്നതു സംബന്ധിച്ചു പരിശോധന നടത്തേണ്ടതായുണ്ടെന്നും അവര്‍ പറഞ്ഞു. എന്താണ് ലിക്വിഡ് നൈട്രജന്‍… പൂജ്യത്തിനും താഴെ ഉന്നത മര്‍ദ്ദത്തില്‍…
Read Moreഇതാണ് നമ്മുടെ നിയമവ്യവസ്ഥ, വിദേശവനിതയെ കൊലപ്പെടുത്തിയ ഉദയന്‍ സ്വന്തം ശരീരം വില്ക്കുന്നയാള്, കണ്ടല്‍ക്കാട്ടില്‍ ഇതിനു മുമ്പും പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍, കൊലയാളികളുടെ അറിയാക്കഥകള്‍
തിരുവനന്തപുരത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികള്‍ കൊടുംക്രിമിനലുകള്‍. കോവളം പനത്തുറ സ്വദേശികളായ തിരുവല്ലം വെള്ളാര്‍ വടക്കേ കൂനംതുരുത്തി വീട് ഉമേഷ് (28), ഉദയന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും അയല്‍വാസികളാണ്. കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉമേഷിനും ഉദയനും മയക്കുമരുന്ന് കച്ചവടമായിരുന്നു പ്രധാനജോലി. ഗൈഡായി വിദേശികള്‍ക്കൊപ്പം കൂടിയാണ് തട്ടിപ്പുകള്‍ നടത്തുക. മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ പര്യായമെന്ന് പോലീസ്. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 13 കേസുകള്‍ ഉമേഷിന്റെ പേരിലുണ്ട്. ഉദയന്റെ പേരില്‍ ആറും. പ്രദേശവാസികള്‍ക്കും കോവളത്തെ വ്യാപാരികള്‍ക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ പോലും പലരും തയാറായില്ല. വിദേശ യുവതിയെ കോവളത്തുനിന്നു സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാമെന്നു വിശ്വസിപ്പിച്ചാണു പ്രതികള്‍ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്നു യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട്…
Read Moreപാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം, ഇ.പി. ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം കുന്നിടിച്ച് നികത്തി, റിസോര്‍ട്ട് വരുന്നത് 10 ഏക്കറില്‍, പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ നടക്കുന്നത് ഇതൊക്കെ
കണ്ണൂരില്‍ സിപിഎം നേതാവും എംഎല്‍എയുമായ ഇ.പി. ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനി റിസോര്‍ട്ട് നിര്‍മിക്കുന്നത് കുന്നിടിച്ചു നിരത്തിയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും. ഭരണത്തിന്റെ തണലിലുള്ള സിപിഎം നേതാവിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരേ പാര്‍ട്ടിക്കകത്തും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നേതാക്കളും കുടുംബങ്ങളും ലളിതജീവിതം നയിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അഹ്വാനം ഉണ്ടായതിനു പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊറാഴ ഉടുപ്പ് കുന്നിടിച്ചാണ് ജയരാജന്റെ മകന് പുതുശ്ശേരി കോറോത്ത് ജയ്സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി റിസോര്‍ട്ട് പണിയുന്നത് ആയുര്‍വേദ ആശുപത്രിയും ഇതിനൊപ്പം പണിയുന്നുണ്ട്. വന്‍പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നല്‍കിയിട്ടുണ്ട്. ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ആന്തൂര്‍ നഗരസഭയില്‍ മൊറാഴക്ക്…
Read Moreവീട്ടുജോലിക്കാരിയായ യുവതിയെ വാട്സാപ്പ് വഴി വില്പനയ്ക്കു വച്ചു, ദുബായില്‍ ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍, പിടിയിലായത് പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങള്‍
വാട്ട്സാപ്പിലൂടെ 5500 ദിര്‍ഹത്തിന് ഇന്തൊനീഷ്യന്‍ വീട്ടുജോലിക്കാരിയെ വില്ക്കാന് ശ്രമിച്ച രണ്ട് ബംഗ്ലദേശ് പൗരന്മാര്ക്ക് ശിക്ഷ. മനുഷ്യക്കടത്തിന് ശ്രമിച്ച 25, 28 വയസ്സുള്ളവര്ക്കെതിരെയാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഇടപാടുകാരിലേക്ക് യുവതിയെ എത്തിക്കാന്‍ സഹായിച്ച 36, 31 വയസ്സുള്ള മറ്റുരണ്ട് ബംഗ്ലാദേശികള്‍ക്കെതിരെയും കുറ്റമുണ്ട്. പ്രതികളെ ഇവര്‍ സഹായിച്ചുവെന്നാണ് ആരോപണം. ബംഗ്ലദേശ് പൗരന്മാര്ക്കെതിരെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിനും കേസുണ്ട്. ഇന്തൊനീഷ്യന്‍ വീട്ടുജോലിക്കാരിയെ ഉപയോഗിച്ചായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. 2017 ജനുവരി നാലിനാണ് യുവതി ദുബായില്‍ എത്തിയത്. അബുദാബിയില്‍ ഒരു എമിറാത്തി കുടുംബത്തിന്റെ വീട്ടിലായിരുന്നു ജോലി. എന്നാല്‍ അവിടെയുള്ള ജോലി തൃപ്തികരമല്ലെന്ന് സ്വന്തം നാട്ടുകാരനായ വ്യക്തിയോട് പറഞ്ഞിരുന്നു. ഇയാള്‍ പരിചയപ്പെടുത്തിയ മറ്റൊരു വ്യക്തി 1500 ദിര്‍ഹം ശമ്പളത്തില്‍ മറ്റൊരു ജോലി ശരിപ്പെടുത്താമെന്ന് പറഞ്ഞുവെന്നും 2018 ജനുവരി 20ന് സ്പോണ്‍സറുടെ വീട് വിട്ട് വരികയുമായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു. വൈകിട്ട് മൂന്നു മണിയോടെ…
Read More