രാജ്യത്ത് സിപിഎമ്മിന്റെ പ്രസക്തി തന്നെ വലിയതോതില്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ തന്നെ നഷ്ടമായി. പൊതുതെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടം കൊയ്യാന്‍ പാര്‍ട്ടിക്കാകുന്നില്ല. കേരളത്തിലും ത്രിപുരയിലും മാത്രമായി സിപിഎം അവശേഷിക്കുമ്പോള്‍ സ്വയം വിമര്‍ശനവും പാര്‍ട്ടി നേതൃത്വത്തിനെതിരായ ഒളിയമ്പുമായി സിപിഎം നേതാവ് എംഎ ബേബി രംഗത്ത്. മാര്‍ക്സ് ജന്മവാര്ഷിക ദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബേബിയുടെ ഏറ്റുപറച്ചില്‍. ബേബിയുടെ പ്രസംഗത്തില്‍ നിന്ന്- സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കൈവിട്ടു പോയത് എന്തുകൊണ്ടെന്ന് ആലോചിക്കണം. മാര്‍ക്സിന്റെ കൃതികള്‍ മാത്രം പഠിച്ചാല്‍ പോര, മാര്‍ക്സിന്റെ ജീവിതവും പഠിക്കണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നു മാര്‍ക്സ് പറഞ്ഞതിന്റെ പശ്ചാത്തലമെന്താണ്? വേദനിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ വേദനസംഹാരിയായിരുന്നു അക്കാലത്തു കറുപ്പ്. മറ്റു വേദനസംഹാരികളൊന്നും അന്നു കണ്ടുപിടിച്ചിട്ടില്ല. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു മതം. ഒരാശ്രയവുമില്ലാത്തവരുടെ ആശ്രയം. അതാണു മാര്‍ക്സ് പറഞ്ഞത്. നിലപാടുകളില്‍…
Read MoreCategory: Editor’s Pick
അവര്‍ എന്റെ ശുഹൈബിനെ കൊന്നുകളഞ്ഞു, ഇതുവരെ സിപിഎം എന്റെ ജീവനായിരുന്നു, ഇനിയൊരിക്കലും ഞാന്‍ ആ ചെങ്കൊടി പിടിക്കില്ല, കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ മരണത്തില്‍ സുഹൃത്തായ സിപിഎമ്മുകാരന്റെ വാക്കുകള്‍
ഇത് ശുഹൈബ്, നൗഷാദ്. ഇവര്‍ 2 പേരും കൂടിയാണ് 2010 ല്‍ ആദ്യമായി യുഎഇയിലെ ഫുജൈറയില്‍ വരുന്നത്. നൗഷാദ്
Read Moreകൊച്ചിയില്‍ നടിയെ ആക്രമിച്ചത് താന്‍ കണ്ടുവെന്ന സിനിമ വാരികയിലെ ലേഖനത്തിനെതിരേ സുജ കാര്‍ത്തിക ഹൈക്കോടതിയിലേക്ക്, വ്യാജ ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ രണ്ടുംകല്പിച്ച് നടി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സുജ കാര്‍ത്തികയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ ഒരു സിനിമ വാരികയില്‍ കഴിഞ്ഞദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് സുജ. മുമ്പ് ദിലീപുമായി വ്യക്തിപരമായ വൈരാഗ്യം ഉള്ള ആളാണ് ലേഖനം എഴുതിയതെന്നും തന്നെ പൊതുമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലെന്നും നടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് ലേഖകന്‍. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ പറഞ്ഞു, കേട്ടു എന്നൊക്കെ പറഞ്ഞാണ് ലേഖനം. നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോപണമാണ് ലേഖകന്‍ നടത്തുന്നത്. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പരാമര്‍ശങ്ങള്‍ ഏറെ നിയമ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കുമെന്നുറപ്പാണ്. ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- സുജാ കാര്‍ത്തിക…
Read Moreആളു കുറയുമ്പോഴും തള്ള് കുറയ്ക്കാതെ കമലെന്ന് സൈബര്‍ലോകം, വിദ്യ ബാലന് ആയിരുന്നെങ്കില്‍ മിമിക്രി പടമാകുമായിരുന്നു, വിജയിച്ചതിന് കാരണം വിദ്യ ഇല്ലാത്തതിനാല്‍, കമലിനെ ട്രോളിയും വിമര്‍ശിച്ചും സോഷ്യല്‍മീഡിയ
വളരെ പ്രതീക്ഷയോടെ എത്തിയ സിനിമയായിരുന്നു ആമി. മലയാളത്തിലെ എണ്ണംപറഞ്ഞ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം ആഭ്രപാളിയിലേക്ക് പറിച്ചുനട്ടപ്പോള്‍ പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതുമില്ല. റിലീസ് ചെയ്ത ഒരാഴ്ച്ച പിന്നിടുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം നെഗറ്റീവ് റിവ്യു വന്നതോടെ തിയറ്ററിലും ആമി കാണാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. പ്രണവ് മോഹന്‍ലാലിന്റെ ആദിയും ബിജു മേനോന്റെ റോസപ്പൂവും കൂടുതല്‍ ആരാധകരെ ആകര്‍ഷിച്ച് മുന്നേറുന്നതിനിടെയാണ് ആമിയുടെ കളക്ഷന്‍ താഴേക്കു പോകുന്നത്. അതിനിടെ വിദ്യാ ബലനെതിരേ ആമിയുടെ സംവിധായകന് കമല്‍ വീണ്ടും രംഗത്തു വന്നു. ആമി സിനിമ മിമിക്രിയല്ലെന്നും വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍ കോഴിക്കോട്ട് പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. മൂന്ന് വര്‍ഷത്തിലധികം മാധവിക്കുട്ടിയെക്കുറിച്ച് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആമി ഒരുക്കിയത്. മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’ യെ മാത്രമല്ല ആമിയില്‍…
Read Moreകോടതിയില്‍ അഭിനയിച്ച് സോഫിയ, സാമിന് അന്ന് രാത്രി ഒരു ഗ്ലാസ് ജ്യൂസ് മാത്രം കൊടുത്തതേയുള്ളു, എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നു പോലും അറിയില്ല, സാം വധക്കേസില്‍ ഭാര്യ സോഫിയുടെ വാദങ്ങള്‍ ഇങ്ങനെ
മെല്‍ബണിലെ സാം എബ്രഹാം വധക്കേസിന്റെ ചോദ്യം ചെയ്യലില്‍ സാമിന്റെ ഭാര്യ സോഫിയ സാം കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം പൂര്‍ണമായും നിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ജൂറി പരിശോധിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കി. വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന സാം എബ്രഹാം വധക്കേസിന്റെ അന്തിമ വിചാരണയുടെ പതിനൊന്നാം ദിവസമാണ് പ്രതികളായ സോഫിയ സാമിനും അരുണ്‍ കമലാസനനും എതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കിയത്. അരുണ്‍ കമലാസനനെതിരെയുള്ള തെളിവുകളുടെ പരിശോധന കഴിഞ്ഞയാഴ്ച തന്നെ കോടതി പൂര്‍ത്തിയാക്കിയിരുന്നു. സോഫിയയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തിങ്കളാഴ്ചത്തെ വിചാരണയില്‍ പ്രധാനമായും പരിശോധിച്ചത്. സാമിന്റെ മരണശേഷം 2016 ഓഗസ്റ്റ് 18 നു പ്രതികള്‍ രണ്ടു പേരും അറസ്റ്റിലായിരുന്നു. അറസ്റ്റിനു ശേഷം സോഫിയയെ പോലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യമാണ് തെളിവായി അന്വേഷണ ഉദ്യോഗസ്ഥന് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം…
Read Moreഞെട്ടലില്‍നിന്നു വിട്ടുമാറാതെ മൂക്കന്നൂര്‍ ഗ്രാമം! ബാബു പറഞ്ഞതുപോലെ തന്നെ ചെയ്തു; സഹോദരരെയും കുടുംബങ്ങളെയും ഇല്ലാതാക്കി; ശിവരാത്രിക്ക് പോകാന്‍ എത്തിയതായിരുന്നു സ്മിത
അങ്കമാലി: സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ പട്ടാപ്പകൽ വെട്ടേറ്റു മരിച്ച സംഭവത്തിൽ വിറങ്ങലിച്ച് മൂക്കന്നൂർ ഗ്രാമം. വർഷങ്ങളായി വാക്കുതർക്കം നിലനിന്നിരുന്നെങ്കിലും സ്വന്തം ജ്യേഷ്ഠനെയും ഭാര്യയെയും അവരുടെ മകളെയും നിഷ്കരുണം സഹോദരൻ വട്ടിക്കൊല്ലുമെന്നു പ്രദേശവാസികൾ കരുതിയിരുന്നില്ല. അങ്കമാലി മൂക്കന്നൂർ എരപ്പ് കപ്പേളയ്ക്കു സമീപം താമസിക്കുന്ന അറക്കൽ ശിവൻ (62), ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണു ഇന്നലെ വൈകിട്ട് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് പിടികൂടിയ ശിവന്റെ ഇളയ സഹോദരൻ ബാബുവിനെ (45) ഇന്നു മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയേക്കും. ഇന്നലെ വൈകുന്നേരം 5.45 നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബാബുവിന്റെ പരാക്രമത്തിൽ സ്മിതയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ അശ്വിനു (10) വെട്ടേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. സ്മിതയുടെ മക്കളായ അതുൽ (12), അപർണ (10) എന്നിവരും…
Read Moreജനങ്ങളെ പിഴിഞ്ഞ് സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് കൊഴുക്കുന്നു ! പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി വീടുകളും സ്ഥാപനങ്ങളും; പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പും വ്യാപകമാവുന്നു…
കൊച്ചി: ബിനോയ് കോടിയേരി വിവാദത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ ജനങ്ങളെ പിഴിയാന്‍ ബക്കറ്റ് പിരിവുമായി സിപിഎം. പാര്‍ട്ടിയുടെ കഴുത്തറപ്പന്‍ പിരിവിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനമാണുയരുന്നത്. സമീപകാലത്ത് ബക്കറ്റ് പിരിവുകളിലൂടെ പാര്‍ട്ടി കോടികളാണു നേടിയത്. എന്നാല്‍, തുടര്‍ച്ചയായ പിരിവുകള്‍ ബാധ്യതയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. മാസങ്ങള്‍ക്കു മുന്‍പ് ഇ.കെ നായനാരുടെ പേരില്‍ കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിക്കുന്ന അക്കാഡമിക്കായി പാര്‍ട്ടി ബക്കറ്റെടുത്തപ്പോള്‍ ലഭിച്ചത് കോടികളാണ്. പാര്‍ട്ടി സമ്മേളന നടപടികളിലേക്കു കടന്നപ്പോള്‍ ഓരോ ഘടകവും പിരിവു നടത്തി. ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 4.81 കോടിയാണ് പിരിച്ചത്. ഫെബ്രുവരി 22 മുതല്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ബ്രാഞ്ച് കമ്മറ്റികള്‍ 40,000 മണ്‍കുടുക്കകള്‍ വഴിയും പണം സ്വരൂപിച്ചിരുന്നു. കൂടാതെ പ്രത്യേക ഹുണ്ടിക…
Read Moreഭര്‍ത്താവിനെ ചികിത്സിക്കാന്‍ ബിനു ബിന്ദുലേഖയ്ക്ക് ഒപ്പംകൂടി, സൗഹൃദം വഴിമാറിയതോടെ അടുപ്പമായി മാറി, ശനിയാഴ്ച്ച രാത്രി ആരും കാണാതെ ബിന്ദുവിന്റെ വീട്ടിലെത്തിയ ബിനു പോകുന്നത് ജീവനുമായി
വഴിവിട്ട ബന്ധങ്ങള്‍ എപ്പോഴും മരണം ക്ഷണിച്ചുവരുത്തും. ഇത്തരമൊരു ബന്ധത്തിന്റെ ബാക്കിപത്രമാണ് കൊല്ലം കൊട്ടാരക്കരയിലെ ബിന്ദുലേഖയുടെ മരണവും. ബന്ധുവും ഭര്‍ത്താവിന്റെ കൂട്ടുകാരനുമായ ആളോടുള്ള അടുപ്പമാണ് 40കാരിയായ ബിന്ദുവിന് മരണത്തിന്റെ വഴി തെളിച്ചത്. എഴുകോണ്‍ കടയ്ക്കാട് ഗുരുമന്ദിരത്തിനു സമീപം പ്രഭാമന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖ(40)യെ ആണ് കഴിഞ്ഞ ശനിയാഴ്ച്ച കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ സ്വഭാവിക മരണമമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ബന്ധുവായ ഇടയ്ക്കാട് വിനോദ് ഭവനില്‍ ബിനു(39)വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോളിഷിങ് തൊഴിലാളിയായ ബിനു എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ്. ട്രെയിനില്‍ കയറി എസ്.ഐ. ചമഞ്ഞ കേസിലും പ്രതിയാണിയാള്‍. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ബിന്ദുലേഖയുമായി പ്രതി ഏഴുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. ബിന്ദുലേഖയുടെ ഭര്‍ത്താവ് അനൂപ് മാനസികരോഗത്തിന് ചികിത്സ തേടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബിനുവാണ്. അന്നുതുടങ്ങിയ അടുപ്പമാണ്. വിവാഹമോചിതനായ ബിനു ചന്ദനത്തോപ്പിലെ ലോഡ്ജിലായിരുന്നു താമസം. മോഷണക്കുറ്റത്തിനു…
Read Moreബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തിയതിന് കാരണം പെണ്ണ് കേസ് തന്നെ, തന്റെ അടുപ്പക്കാരി ജോര്‍ജുകുട്ടിയുമായി അടുത്തത് സൂരജിനെ പ്രകോപിപ്പിച്ചു, റബര്‍ത്തോട്ടത്തിലെ പാതിരാ കൊലപാതകത്തിന്റെ ഉള്ളറകള്‍ ഇങ്ങനെ
ഇടുക്കി കഞ്ഞിക്കുഴിയിലെ ബാങ്ക് ജീവനക്കാരനെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ജില്ലാ സഹകരണബാങ്ക് കഞ്ഞിക്കുഴി ബ്രാഞ്ചിലെ ഉദ്യോഗസ്ഥന് തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ ജോര്‍ജുകുട്ടി (51)യെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ വണ്ണപ്പുറത്തെ ഓട്ടോ ഡ്രൈവറായ വണ്ണപ്പുറം ദര്‍ഭത്തൊട്ടി ആശാരിപ്പറമ്പില്‍ സൂരജി (28)നെയാണ് കാളിയാര്‍ പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ദര്‍ഭത്തൊട്ടി നടക്കല്പാലത്തിനു സമീപമുള്ള റബര്‍തോട്ടത്തില്‍ ജോര്‍ജുകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി കൃഷിയിടത്തിലേക്കു പോയ ജോര്‍ജുകുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തില്‍ തൊണ്ടയില്‍ ശക്തമായി അമര്ത്തിയതിനെതുടര്ന്നുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നു വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പിടിയിലായത്. റബര്‍തോട്ടത്തില്‍ വച്ച് ജോര്‍ജുകുട്ടിയെ പിന്നില്‍ നിന്നു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സൂരജ്…
Read Moreഏഷ്യാനെറ്റും ഫ്ളവേഴ്സും അരങ്ങു വാഴുന്ന മലയാളം ചാനല്‍ രംഗത്തേക്ക് വമ്പന്‍ പരിപാടികളുമായി സീ മലയാളം എത്തുന്നു, ദേശീയ ചാനല്‍ ഭീമന്മാരുടെ കടന്നുവരുന്നത് ആട് 2 ഉള്‍പ്പെടെ സൂപ്പര്‍ഹിറ്റ് സിനിമകളുമായി
ഇന്ത്യയിലാകെ പത്തിലേറെ ചാനലുകളും അസംഖ്യം റേഡിയോ സ്റ്റേഷനുകളുമുള്ള സീ നെറ്റ്വര്‍ക്കിന്റെ മലയാളം ചാനല്‍ വിഷുവിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രണ്ടുവര്‍ഷമായി ടെസ്റ്റ് റണ്‍ നടക്കുന്ന സീ മലയാളം എന്റര്‍ടൈന്‍മെന്റ് ചാനലായിട്ടാണ് തുടങ്ങുന്നത്. രണ്ടാംഘട്ടത്തില്‍ വാര്‍ത്ത ചാനലും സിനിമയ്ക്ക് മാത്രമായ ചാനലുകളും ലക്ഷ്യമിടുന്നുണ്ട്. നിരവധി വിനോദ പരിപാടികള്‍ ചാനല്‍ ഇതിനകം ഷൂട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ പലതും സീ മലയാളമാണ് സ്വന്തമാക്കിയിരിക്കുന്നത്. ജയസൂര്യ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ആട് 2 ന്റെ സംപ്രേക്ഷണ അവകാശവും സീ മലയാളത്തിന് തന്നെ. 1993ല്‍ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയ ശേഷം രണ്ടു ഡസനോളം ടെലിവിഷന്‍ ചാനലുകളാണ് മലയാളത്തില്‍ ആരംഭിച്ചത്. ഇവയില്‍ വിനോദ ചാനലുകളാണ് ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. വിനോദപരിപാടികളുടെ പ്രേക്ഷകരില്‍ 34 ശതമാനം പേര് സിനിമകളോടാണ് താല്‍പ്പര്യം കാട്ടുന്നത്. 24 ശതമാനം…
Read More