കെഎസ്ആർടിസി വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് ഭീ​ഷ​ണി: സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സ്

ക​റു​ക​ച്ചാ​ൽ: കെഎ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്‌‌ടറെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാസ്പ​ദ​മാ​യ സം​ഭ​വം.

ച​ങ്ങ​നാ​ശേ​രി-​കു​മ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ വ​നി​താ ക​ണ്ട​ക്‌‌ടറാ​ണു പ​രാ​തി ന​ൽ​കി​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും ഉ​ച്ച​ക​ഴി​ഞ്ഞ് 2.10നാ​ണു കെഎ​സ്ആ​ർ​ടി​സി കുമളിക്ക് പു​റ​പ്പെ​ടു​ന്ന​ത്.

2.30നു ​സ്വ​കാ​ര്യ​ബ​സ് ക​ന്പം​മെ​ട്ടി​ലേ​ക്കും പു​റ​പ്പെ​ടും. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും പുറപ്പെട്ട ഇ​രു ബ​സു​ക​ളും ഒ​രു പോ​ലെ ക​റു​ക​ച്ചാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ സ്വ​കാ​ര്യ​ബ​സ് ജീവ​ന​ക്കാ​ർ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ​നി​താ ക​ണ്ട​ക്‌‌ടർ പ​റ​യു​ന്ന​ത്.

രാ​വി​ലെ 6.55നു ​കു​മ​ളി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന സ്വ​കാ​ര്യ​ബ​സ് 8.45നു ​മു​ണ്ട​ക്ക​യ​ത്ത് എ​ത്തി. ഒ​ന്പ​തി​നു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പു​റ​പ്പെ​ട​ണം. എ​ന്നാ​ൽ കെഎ​സ്ആ​ർ​ടി​സി​യു​മാ​യി മ​ത്സ​രി​ച്ചെ​ത്തു​ന്ന സ്വ​കാ​ര്യ​ബ​സ് 8.30നു ​മു​ന്പ് മു​ണ്ട​ക്ക​യ​ത്ത് എ​ത്തും.

സ​മ​യം ന​ഷ്ട​മാ​കു​ന്ന​തി​നാ​ൽ ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ മ​റ്റു ബ​സു​ക​ളി​ൽ ക​യ​റി​യാ​ണു യാ​ത്ര ചെ​യ്യു​ന്ന​തും. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ർ ഇ​തേ സ്വ​കാ​ര്യ​ബ​സി​നെ​തി​രേ പെ​രു​വ​ന്താ​നം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​താ​ണ്.

Related posts

Leave a Comment