ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തിയതിന് കാരണം പെണ്ണ് കേസ് തന്നെ, തന്റെ അടുപ്പക്കാരി ജോര്‍ജുകുട്ടിയുമായി അടുത്തത് സൂരജിനെ പ്രകോപിപ്പിച്ചു, റബര്‍ത്തോട്ടത്തിലെ പാതിരാ കൊലപാതകത്തിന്റെ ഉള്ളറകള്‍ ഇങ്ങനെ

ഇടുക്കി കഞ്ഞിക്കുഴിയിലെ ബാങ്ക് ജീവനക്കാരനെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ജില്ലാ സഹകരണബാങ്ക് കഞ്ഞിക്കുഴി ബ്രാഞ്ചിലെ ഉദ്യോഗസ്ഥന്‍ തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ ജോര്‍ജുകുട്ടി (51)യെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ വണ്ണപ്പുറത്തെ ഓട്ടോ ഡ്രൈവറായ വണ്ണപ്പുറം ദര്‍ഭത്തൊട്ടി ആശാരിപ്പറമ്പില്‍ സൂരജി (28)നെയാണ് കാളിയാര്‍ പോലീസ് അറസ്റ്റു ചെയ്തത്.

വ്യാഴാഴ്ച രാവിലെയാണ് ദര്‍ഭത്തൊട്ടി നടക്കല്‍പാലത്തിനു സമീപമുള്ള റബര്‍തോട്ടത്തില്‍ ജോര്‍ജുകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി കൃഷിയിടത്തിലേക്കു പോയ ജോര്‍ജുകുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തില്‍ തൊണ്ടയില്‍ ശക്തമായി അമര്‍ത്തിയതിനെതുടര്‍ന്നുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നു വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പിടിയിലായത്. റബര്‍തോട്ടത്തില്‍ വച്ച് ജോര്‍ജുകുട്ടിയെ പിന്നില്‍ നിന്നു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചു.

സംഭവസ്ഥലത്തിനു സമീപം താമസിക്കുന്ന സ്ത്രീയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. സൂരജുമായി അടുപ്പമുണ്ടായിരുന്ന ഇവര്‍ അടുത്ത നാളില്‍ ജോര്‍ജുകുട്ടിയോട് അടുപ്പം കാട്ടിയതാണ് കൊല നടത്താന്‍ ഇടയാക്കിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതിന്റെ പേരില്‍ സൂരജിന് ജോര്‍ജുകുട്ടിയോട് നേരത്തെ തന്നെ വൈരാഗ്യമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കൊല നടത്തിയതെന്നും സൂരജ് പോലീസിനു മൊഴി നല്‍കി.

Related posts