തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചത് ആഘോഷിച്ച് എതിരാളികള്‍. ബുധനാഴ്ച്ച വൈകുന്നേരം തൊടുപുഴയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് വൈകീട്ട് എട്ടോടെ മങ്ങാട്ടുകവലയിലായിരുന്നു പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവം. ജോയ്സ് ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ‘ജനകീയ വിചാരണ യാത്ര’യുടെ സമാപനവേദിയിലായിരുന്നു നേതാക്കള്‍ തമ്മിത്തല്ലിയത്. സമ്മേളനത്തിന്റെ അധ്യക്ഷ പദവിയെ ചോദ്യം ചെയ്തുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘര്‍മുണ്ടായത്. വേദിയില്‍ തമ്മിത്തല്ലിയ നേതാക്കന്മാരുടെ പലരുടേയും മുണ്ടും ഷര്‍ട്ടും കീറി. വേദിയില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ സാന്നിധ്യത്തിലായിരുന്നു തമ്മിലടി. സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യാത്രയുടെ ബുധനാഴ്ച ലോറേഞ്ചിലെ ഏഴിടത്ത് സ്വീകരണമുണ്ടായിരുന്നു. ഇതിന്റെ സമാപന സമ്മേളന വേദി മങ്ങാട്ടുകവലയിലാണ് നിശ്ചയിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോസിനെ ്അധ്യക്ഷനാക്കണമെന്നായിരുന്നു എ ഗ്രൂപ്പ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഐ ഗ്രൂപ്പ് ഇതിനെ അനുകൂലിച്ചില്ല. കോണ്‍ഗ്രസ്…
Read MoreCategory: Editor’s Pick
വനിതകളുടെ സിനിമ കൂട്ടായ്മയില്‍ പിളര്‍പ്പ്, മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടു, പാര്‍വതിയുടെ ട്വീറ്റ് മഞ്ജുവിനെ ലക്ഷ്യംവച്ച്, അമ്മയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ വനിതാ കൂട്ടായ്മ, നേതൃത്വം കെപിഎസി ലളതിയ്ക്ക്
വനിതകളുടെ സിനിമ കൂട്ടായ്മയില്‍ പിളര്‍പ്പ്, മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടു, പാര്‍വതിയുടെ ട്വീറ്റ് മഞ്ജുവിനെ ലക്ഷ്യംവച്ച്, അമ്മയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ വനിതാ കൂട്ടായ്മ, നേതൃത്വം കെപിഎസി ലളതിയ്ക്ക് ഒടുവില്‍ അത് സംഭവിച്ചു. മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പിളര്‍ന്നു. ഡബ്ല്യുസിസിയുടെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന നടി മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടതോടെയാണ് തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുംമുമ്പേ കൂട്ടായ്മയ്ക്ക് വിള്ളല്‍ വീണത്. മമ്മൂട്ടിക്കെതിരായ പാര്‍വതിയുടെയും കൂട്ടരുടെയും നീക്കത്തിന് മഞ്ജു പിന്തുണ നല്‍കിയില്ലെന്ന് മാത്രമല്ല അതിനെതിരേ പരസ്യമായല്ലെങ്കിലും നിലപാടെടുത്തു. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേ തനിക്ക് സിനിമരംഗത്തെ പുരുഷന്മാരില് നിന്ന് ഒരുവിധത്തിലുള്ള മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചിരുന്നു. കൂട്ടായ്മയില്‍ നിന്ന് പിന്മാറാന് മഞ്ജുവിനെ തിടുക്കത്തില്‍ പ്രേരിപ്പിച്ചത് പാര്‍വതിയുടെ ട്വിറ്റാണ്. പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും…
Read Moreഎസ്ബിഐയുടെ കൈയ്യിട്ടുവാരല്‍ തുടരുന്നു..! ആയിരം രൂപ സ്കോളര്‍ഷിപ്പ് കിട്ടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചത്, 458 രൂപ; മിനിമം ബാലന്‍സ് നയം ഉപഭോക്താക്കള്‍ക്ക് തലവേദനയാവുന്നു
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആളുകളെ കൊള്ളയടിക്കുകയാണെന്ന ആരോപണം അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ എസ്ബിഐ ആളുകളില്‍ നിന്ന് പിരിച്ചെടുത്തത് അയ്യായിരത്തിലധികം കോടി രൂപയാണ്. ഇപ്പോഴിതാ എസ്ബിഐയുടെ മിനിമം ബാലന്‍സ് നയവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നു. സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിലും കൈയ്യിട്ടുവാരുകയാണ് എസ്ബിഐ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മൈനോറിറ്റി സ്കോളര്‍ഷിപ്പിടക്കമുള്ള പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് തുകയില്‍ നിന്നാണ് വന്‍തുക എസ്ബിഐ സീറോ ബാലന്‍സ് പിഴയായി പിടിച്ചെടുത്തിരിക്കുന്നത്. വെറും ആയിരം രൂപ സ്കോളര്‍ഷിപ്പായി കിട്ടിയ നിര്‍ദ്ധന ഭവനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നുപോലും ബാങ്ക് പിടിച്ചത്, 458 രൂപയാണ്. ആലപ്പുഴയില്‍ മൈനോരിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച പെണ്‍കുട്ടി സ്കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ടെന്നറിഞ്ഞ് ബാങ്കിലെത്തിയപ്പോഴാണറിയുന്നത്, 458 രൂപ മിനിമം ബാലന്‍സ് പിഴയായി ഈടാക്കിയതായി അറിയുന്നത്. മാനേജേരോട് സംസാരിച്ചപ്പോള്‍ ഇത്തവണ പിടിച്ച പണം…
Read Moreജിഷയെ കൊലപ്പെടുത്തിയത് ഒരു കൊലപാതകത്തിന് സാക്ഷിയായതിനാല്‍, എല്ലാ സത്യങ്ങളും ജിഷയുടെ അമ്മയ്ക്ക് അറിയാം, പ്രധാനമന്ത്രിക്ക് പരാതി നല്കി, വെളിപ്പെടുത്തലുമായി ജിഷയുടെ കൂട്ടുകാരി
നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നു പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെ.വി. നിഷ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി കോടതിയെ ഉടന്‍ സമീപിക്കുമെന്നും ജിഷ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഉദാസീനത എന്തിനാണെന്നു തെളിയിക്കണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അമീറുള്‍ ഇസ്ലാം മാത്രമാണു കുറ്റക്കാരനെന്നു വിശ്വസിക്കുന്നില്ല. ജിഷയുടെ അമ്മ രാജേശ്വരിക്കു സത്യങ്ങള്‍ എല്ലാം അറിയാം. പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവയ്ക്കുന്നതെന്നു സംശയമുണ്ട്. ജിഷയുടെ അമ്മായിക്കും പല സത്യങ്ങളും പുറത്തു പറയാനുണ്ട്. പെരുമ്പാവൂരിലുള്ള ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരേയുള്ള തെളിവുകള്‍ സമാഹരിക്കാനാണു പെന്‍ ക്യാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെ ഒരു സംഭവം നടന്നതായി പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് ഇക്കാര്യങ്ങള്‍ ഒന്നും പരിശോധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്കരിച്ചതു തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ്. ഒരു കൊലപാതകം നടന്ന…
Read Moreപാര്‍വതിയെ പിന്തുണയ്ക്കാതെ മഞ്ജു വാര്യര്‍, വുമണ്‍സ് കളക്ടീവില്‍ ഭിന്നത രൂക്ഷം, സിനിമ രംഗത്തുള്ളവരുടെ എതിര്‍പ്പിനൊപ്പം ആരാധകരെയും വെറുപ്പിക്കുന്നുവെന്ന് സംഘടനയിലെ ഒരു വിഭാഗം, ഡബ്ല്യുസിസിയില്‍ രണ്ടു ചേരി രൂപപ്പെടുന്നു
കസബ വിവാദത്തില്‍ തട്ടി വുമണ്‍സ് ഇന്‍ സിനിമ കളക്ടീവില്‍ ചേരിതിരിവ് രൂക്ഷം. മമ്മൂട്ടിയെ പരസ്യമായി അപമാനിച്ചെന്ന ആരാധക ആരോപണങ്ങള്‍ക്കിടയില്‍ പാര്‍വതിയെയും കൂട്ടരെയും പിന്തുണയ്ക്കാതെ നടി മഞ്ജു വാര്യര്‍ മൗനം പാലിക്കുന്നതാണ് സംഘടനയില്‍ ചേരിതിരിവിന് ഇടയാക്കിയത്. കസബ വിവാദം ആളിക്കത്തിയതു മുതല്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവന നടത്താന്‍ വനിതാ താരങ്ങള്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തനിക്ക് പാര്‍വതിയുടെയും കൂട്ടരുടെയും അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മഞ്ജു അംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതോടെ കൂട്ടായ ഒരു പത്രക്കുറിപ്പ് ഇറക്കുകയെന്ന തീരുമാനം ലംഘിക്കപ്പെട്ടു. കഴിഞ്ഞദിവസം ഒരു പൊതുപരിപാടിക്കിടെ മഞ്ജുവാര്യരോട് ഒരു പെണ്‍കുട്ടി പാര്‍വതി വിഷയത്തില്‍ പ്രതികരണം ചോദിച്ചിരുന്നു. എന്നാല്‍ മറുപടി പറയാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് മഞ്ജു പിന്മാറുകയായിരുന്നു. സൂപ്പര്‍ താരങ്ങളെ പിണക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന് താല്പര്യമില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അനാവശ്യ വിവാദങ്ങളിലൂടെ വുമണ്‍സ് ഇന്‍ കളക്ടീവിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടെന്നാണ് സംഘടനയിലെ നിശബ്ദരായ…
Read Moreകോടിയേരിയുടെ ശത്രുസംഹാര പൂജയില്‍ വിവാദം കത്തുന്നു, കോടിയേരിക്കെതിരേ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പടയൊരുക്കം, അണികള്‍ രണ്ടു ചേരിയിലായി സോഷ്യല്‍ മീഡിയയിലും വാഗ്വാദം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസമാണ് വന്നത്. ഇതോടെ സമ്മേളന കാലത്ത് പാര്‍ട്ടിയില്‍ വലിയൊരു വിവാദവും ഉടലെടുത്തു. സംസ്ഥാന സെക്രട്ടറിക്കെതിരേ ഇത്തരമൊരു വാര്‍ത്ത വന്നത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ തുടര്‍ച്ചയാണെന്നാണ് സൂചന. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടാവുകയും മന്ത്രിയെ ശാസിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ നാലുമുതല്‍ എട്ടുവരെയായിരുന്നു പൂജനടന്നത്. കൈമുക്ക് ശ്രീധരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന. വീടിനു സമീപത്തെ പ്രസിദ്ധക്ഷേത്രമായ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര് കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച് വൈദികര്‍ക്ക് താമസ…
Read Moreമലയാള യുവനടിയുടെയും സംവിധായകന്റെയും അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ അതിവേഗം പ്രചരിക്കുന്നു, വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത് സംവിധായകനെ തകര്‍ക്കാനോ? നടിയുടെ വ്യക്തിജീവിതവും പ്രതിസന്ധിയില്‍
മലയാള സിനിമയില്‍ നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് വീണ്ടും കേള്‍ക്കുന്നത്. നടിയെ ആക്രമിച്ചതും ഉണ്ണി മുകുന്ദന് വിവാദവും പിന്നിട്ട് ഇപ്പോഴിതാ അടുത്ത വിവാദത്തില്‍ സിനിമ ലോകം എത്തിനില്‍ക്കുന്നു. മലയാളത്തില്‍ സജീവമായിരുന്ന ഒരു യുവനടിയുടെ അശ്ലീല വീഡിയോ പ്രചരിക്കുന്നതാണ് പുതിയ സംഭവം. പ്രശസ്തനായ സംവിധായകനും ഒത്തുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമേറിയ വീഡിയോയും ചൂടന്‍ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലും ചില പോണ് സൈറ്റുകളിലും പ്രചരിക്കുന്നത്. ഈ സംവിധായകന്റെ ചിത്രത്തില്‍ ആദ്യ കാലത്ത് നടി അഭിനയിച്ചിരുന്നു. അതിനുശേഷം മറ്റു ചില സിനിമകളില്‍ നായികവേഷത്തില്‍ എത്തിയെങ്കിലും അത്രയ്ക്ക് ശോഭിക്കാന്‍ നടിക്കായില്ല. ചില സിനിമകളില്‍ ചെറിയ റോളുകളില്‍ ഒതുങ്ങിയതോടെ കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു. നടി നേരത്തെയും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഇടയ്ക്ക് തന്റെ നഗ്നരംഗങ്ങള്‍ മോര്‍ഫ് ചെയ്തതായി ഇവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നാണ് ലഭിക്കുന്ന സൂചന. ഹോട്ടല്‍ റൂമില്‍…
Read Moreആക്രമണം സോഷ്യലായി! നേര്‍ക്കുനേര്‍ പോര്‍വിളിയൊക്കെ പണ്ടായിരുന്നു; ഇപ്പോള്‍ എല്ലാം ഓണ്‍ലൈനിലൂടെ.. വിദ്വേഷമുള്ളവരെ പലരും ഇന്ന് നേരിടുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ…
റോബിൻ ജോർജ് ആധുനിക ലോകത്തിൽ യുവാക്കൾ ലഹരി കണ്ടെത്തുന്നതു സൈബർ ലോകത്തിലാണ്. സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് ദിനംപ്രതി വർധിക്കുന്പോൾ ഇതിന് ഇരകളാകുന്നവരാകട്ടെ കൂടുതലും സ്ത്രീകളും. മൊബൈലും ഇന്റർനെറ്റും ലഭിച്ചാൽ എന്തുമാകാമെന്ന രീതിയിലാണ് ആധുനിക സമൂഹത്തിന്റെ പോക്ക്. നേർക്കുനേർ പോർവിളിയൊക്കെ പണ്ടായിരുന്നു. തനിക്കു വിദ്വേഷമുള്ളവർക്കുനേരേ ഏതു വിധേനയും സൈബർ ആക്രമണം നടത്താമെന്ന ചിന്തയിലാണു നിലവിൽ പലരും. ആധുനിക യുഗത്തിൽ ഇന്റർനെറ്റിന്റെ സഹായത്തോടെയുള്ള ആശയ വിനിമയം കൂടുതൽ നടക്കുന്നതു സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കും വാട്സ് ആപ്പും ട്വിറ്ററിലൂടെയുമൊക്കെയാണ്. പുതിയ വാർത്തകൾ നിർമിക്കപ്പെടുന്നതിനും കിംവദന്തികൾ പടർന്നു പിടിക്കുന്നതിനും പരസ്പരം കലഹിക്കുന്നതിനും വിവാദങ്ങൾ സൃഷ്ടിക്കുന്ന തിനുമൊക്കെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുപയോഗിച്ചു മറ്റൊരു വ്യക്തിക്കു സന്ദേശങ്ങളയച്ചും അശ്ലീല ചിത്രങ്ങളെടുത്തുമൊക്കെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ഇന്നു നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. നിരവധി മേന്മകൾ നിലനിൽക്കുന്പോൾ തന്നെ പരസ്പരം കലഹിക്കാനും വേദനിപ്പിക്കാനുമൊക്കെയുള്ള ശക്തിയുണ്ട് ഇത്തരം മാധ്യമങ്ങൾക്ക്…
Read Moreപുതിയ അതിഥിയെ സന്തോഷപൂര്‍വം വരവേല്‍ക്കാം; ചില പുതുവര്‍ഷ വിശേഷങ്ങളിലൂടെ..
ഓരോ പുതുവര്‍ഷവും കടന്നുവരുന്നത് ഓരോ ശുഭപ്രതീക്ഷകളുമായാണ്. പുതിയ വര്‍ഷം തങ്ങള്‍ക്ക് സമൃദ്ധിയുടേതാകുമെന്ന പ്രതീക്ഷയോടെയാണ് ഒരോ മനുഷ്യരും പുതുവര്‍ഷ പുലരിയെ വരവേല്‍ക്കുന്നത്. പുതുവര്‍ഷരാവില്‍ ലോകമെമ്പാടും ആഘോഷങ്ങള്‍ നടക്കുന്നു. ലോകത്തിലെ പല വമ്പന്‍ നഗരങ്ങളും സംഗീതവും കരിമരുന്നു പ്രയോഗവും കൊണ്ട് സമൃദ്ധമായ പുതുവര്‍ഷ ലഹരിയില്‍ മുങ്ങുന്നു. പഴയ വസ്ത്രം ഉപേക്ഷിച്ച പുതിയവ ധരിക്കുന്ന ഒരു കൊച്ചു കുട്ടിയ്ക്കുണ്ടാവുന്ന ആത്മഹര്ഷത്തിലായിരിക്കും ലോകം മുഴുവന്‍ പുതുവര്‍ഷാഘോഷത്തില്‍ ഒന്നുചേരുക. ഗ്രിഗോറിയന്‍ കലണ്ടറിലെ അവസാന ദിവസമാണ് പുതുവര്‍ഷ രാവായി ആഘോഷിക്കുന്നത്. ആദ്യം പുതുവര്‍ഷം പിറക്കുന്നത്… ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിരിതിമതി അഥവാ ക്രിസ്മസ് ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. ലോകത്തിലെ ഏറ്റവും വലിയ പവിഴദ്വീപായ ക്രിസ്മസ് ദ്വീപ് അന്താരാഷ്ട്ര സമയക്രമത്തില്‍ മുമ്പിലായതിനാലാണിത്. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡിനാണ് പുതുവര്‍ഷം ആദ്യം ആഘോഷിക്കുന്ന പ്രധാന നഗരങ്ങളില്‍ ഒന്നാം സ്ഥാനം. പിന്നെ ദക്ഷിണാര്‍ധഗോളത്തിലെ രാജ്യങ്ങളൊന്നൊന്നായി പുതുവര്‍ഷത്തെ വരവേല്‍ക്കും. ഹോണോലുലു,ഹവായി,അഡാക്, അലാസ്ക തുടങ്ങിയ…
Read Moreഞാന്‍ ചെയ്ത കഥാപാത്രങ്ങളെവച്ച് എന്റെ വ്യക്തിത്വത്തെ വിലയിരുത്തരുത്! ഫെമിനിസം എന്ന വാക്ക് മോശമായാണ് പലരും കണക്കാക്കുന്നത്; നയം വ്യക്തമാക്കി നടി പാര്‍വതിയുടെ ലേഖനം
മലയാള സിനിമയില്‍ വിവാദങ്ങള്‍ കത്തിക്കയറിക്കൊണ്ടിരിക്കുകയാണ്. കസബ വിഷയമാണ് അതില്‍ ഏറ്റവും പുതിയത്. കസബ എന്ന സിനിമയെയും അതില്‍ നായകനായി അഭിനയിച്ച നടന് മമ്മൂട്ടിയെയും കുറിച്ച് നടി പാര്‍വതി നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പാര്‍വതിയെ കുറ്റപ്പെടുത്തിക്കൊണ്ടും പിന്തുണച്ചുകൊണ്ടും പ്രമുഖരടക്കമുള്ള നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് വിവാദവിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി പാര്‍വതി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. സിക്രോള് ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍വതി തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍വതി പറയുന്നതിങ്ങനെ… ‘ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല. മികച്ചൊരു നടന് എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെത്തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല. എന്റെ പ്രസംഗത്തെ പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ് പലരും തലക്കെട്ടാക്കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒന്നോ രണ്ടോ പേര് മാത്രമാണ്.…
Read More