വനിതകളുടെ സിനിമ കൂട്ടായ്മയില്‍ പിളര്‍പ്പ്, മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടു, പാര്‍വതിയുടെ ട്വീറ്റ് മഞ്ജുവിനെ ലക്ഷ്യംവച്ച്, അമ്മയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ വനിതാ കൂട്ടായ്മ, നേതൃത്വം കെപിഎസി ലളതിയ്ക്ക്

വനിതകളുടെ സിനിമ കൂട്ടായ്മയില്‍ പിളര്‍പ്പ്, മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടു, പാര്‍വതിയുടെ ട്വീറ്റ് മഞ്ജുവിനെ ലക്ഷ്യംവച്ച്, അമ്മയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ വനിതാ കൂട്ടായ്മ, നേതൃത്വം കെപിഎസി ലളതിയ്ക്ക്

ഒടുവില്‍ അത് സംഭവിച്ചു. മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പിളര്‍ന്നു. ഡബ്ല്യുസിസിയുടെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന നടി മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടതോടെയാണ് തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുംമുമ്പേ കൂട്ടായ്മയ്ക്ക് വിള്ളല്‍ വീണത്.

മമ്മൂട്ടിക്കെതിരായ പാര്‍വതിയുടെയും കൂട്ടരുടെയും നീക്കത്തിന് മഞ്ജു പിന്തുണ നല്കിയില്ലെന്ന് മാത്രമല്ല അതിനെതിരേ പരസ്യമായല്ലെങ്കിലും നിലപാടെടുത്തു. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേ തനിക്ക് സിനിമരംഗത്തെ പുരുഷന്മാരില്‍ നിന്ന് ഒരുവിധത്തിലുള്ള മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചിരുന്നു.

കൂട്ടായ്മയില്‍ നിന്ന് പിന്മാറാന്‍ മഞ്ജുവിനെ തിടുക്കത്തില്‍ പ്രേരിപ്പിച്ചത് പാര്‍വതിയുടെ ട്വിറ്റാണ്. പോപ്പ്‌കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും തനിനിറം പുറത്തുവന്നുവെന്നും പാര്‍വതി ചൊവ്വാഴ്ച്ച സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു.

ഇതാണ് മഞ്ജുവിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. തനിക്ക് പിന്തുണ നല്കാന്‍ മഞ്ജു എത്താതിരുന്നതില്‍ പാര്‍വതി അനിഷ്ടം അംഗങ്ങളെ അറിയിച്ചിരുന്നു. ഇതോടെയാണ് വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് ഉള്‍പ്പെടെ നടി പുറത്തുപോയത്.

അതേസമയം, മമ്മൂട്ടിക്കെതിരായ വിവാദ ലേഖനം പേജില്‍ പ്രസിദ്ധീകരിച്ചത് അംഗങ്ങളുടെ അറിവോടെയല്ലെന്നാണ് സൂചന. പേജിന്റെ അഡ്മിനായ സംവിധായകന്റെ ഭാര്യയായ നടിയാണ് ലേഖനം പോസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

കൂട്ടായ്മയിലെ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പ്രഖ്യാപിത നിലപാടില്‍ നിന്ന് കൂട്ടായ്മ പിന്നോട്ട് പോയെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് വനിതാ കൂട്ടായ്മ രംഗത്തെത്തിയതും പിന്നീട് പ്രവര്‍ത്തനം ശക്തമാക്കിയതും.

Related posts