എന്നാലും എന്തൊരു ഭാഗ്യമാണിത്! വീട് വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് കോടികളുടെ സമ്പാദ്യം, അച്ഛന്‍റെ ആ സമ്പാദ്യം ഇനി മകന്

സമ്പന്നനാകാനുള്ള ഏറ്റവും എളുപ്പമേറിയ വഴിയെന്തെന്നാല്‍ ഒന്നുകില്‍ സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കുടുംബത്തില്‍ ജനിക്കണം. അല്ലെങ്കില്‍ ലോട്ടറി അടിക്കണം.

എന്നാല്‍ വീടൊന്ന് വൃത്തിയാക്കിയപ്പോള്‍ സമ്പത്ത് വന്ന് കുമിഞ്ഞ് കൂടിയാലോ‍? എന്നാൽ അങ്ങനൊരു ഭാഗ്യമാണ് എക്‌സിക്വില്ലിന് വീണ് കിട്ടിയത്. മരിച്ചുപോയ തന്‍റെ അച്ഛന്‍റെ സമ്പാദ്യമടങ്ങുന്ന പാസ്ബുക്കാണ് മകന് ലഭിച്ചത്. 

ഈ പാസ്ബുക്കിനെ കുറിച്ച് എക്‌സ്‌ക്വിയലിന്‍റെ പിതാവിന് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പാസ് ബുക്കില്‍ സൂക്ഷിച്ചിരുന്ന സമ്പാദ്യത്തില്‍ നിന്ന് കുറച്ചെടുത്ത് ഇയാളുടെ പിതാവ് വീട് വാങ്ങിയിരുന്നു. പിന്നീട് ഈ പാസ് ബുക്ക് ഒരു പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.

എന്നാല്‍ ഈ പാസ് ബുക്കുള്ള ബാങ്ക് പൂട്ടിയെന്നറിഞ്ഞതോടെ എക്‌സിക്വില്ലിന്‍റെ ആവേശം സംശയത്തിലേക്ക് മാറി. എന്നാല്‍ നിയപോരാട്ടത്തിനൊടുവില്‍ വിജയം എക്‌സിക്വില്ലിനായിരുന്നു. അതേസമയം, കുടുംബത്തിന് ഈ പാസ് ബുക്കിനെ കുറിച്ചോ ഇതിലെ വലിയ തുകയെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. അവസാനം പാസ്ബുക്കിലെ തന്‍റെ അച്ഛന്‍റെ സമ്പാദ്യമായ പത്തുകോടി എക്‌സിക്വില്ലിന് ലഭിച്ചു.

Related posts

Leave a Comment