കൊച്ചി: ലഷ്കർ ഭീകരർ ഇന്ത്യയിലേക്കു കടന്നതായ മുന്നറിയിപ്പുകളെത്തുടർന്നു തമിഴ്നാട്ടിൽ ഉൾപ്പെടെ പരിശോധനകൾ പുരോഗമിക്കവേ കൊച്ചിയിലും കനത്ത ജാഗ്രത. മിലിട്ടറി ഇന്റലിജൻസിന്റെയും എഡിജിപി ഇന്റലിജൻസിന്റെയും മുന്നറിയിപ്പുകളെത്തുടർന്നു കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. മെറ്റൽ ഡിറ്റക്ടർ, ബോംബ് സ്ക്വാഡ് എന്നിവ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണു പരിശോധന. വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. ഇന്നലെ രാവിലെവരെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവയടക്കം നാനൂറോളം ഇടങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി. രാത്രിയിലടക്കം വിവിധ മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ അടക്കം ആളുകൾ തടിച്ചുകൂടുന്ന സ്ഥലങ്ങളിൽ മഫ്തിയിൽ ഉൾപ്പെടെയാണു നിരീക്ഷണം നടക്കുന്നത്. ഇതിനായി ഏആർ ക്യാന്പുകളിൽനിന്നടക്കം കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പരിശോധനകൾക്കിടെ സംശയം തോന്നുവരെ ചോദ്യം ചെയ്യുന്നുണ്ട്. ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലാണു പരിശോധനകൾ. തീരദേശ മേഖലകളിൽ സംശയാസ്പദമായി കാണുന്നവരെ…
Read MoreCategory: Editor’s Pick
മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്!! മോദി ജനഹൃദയങ്ങളില്‍ ജീവിക്കുന്നത് നല്ലകാര്യങ്ങള്‍ ചെയ്തിട്ട്, സോണിയഗാന്ധിയുടെ വിശ്വസ്തന്റെ വാക്കുകള്‍ കേട്ട് ഞെട്ടി കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മോദിയെ എല്ലായ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായും മോശമല്ലെന്നും മോദിയുടെ പ്രവൃത്തികളെ എല്ലായ്പോഴും തള്ളിക്കളയേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതല്‍ 2019വരെയുള്ള കാലയളവില്‍ മോദി എന്തെക്കെയാണ് ചെയ്തതെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 37.4 ശതമാനം വോട്ടുകളും എന്‍ഡിഎ മൊത്തത്തില്‍ 45 ശതമാനം വോട്ടുകളും നേടി. ഈ വിധത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചതെന്താണെന്ന് പരിശോധിക്കണമെന്നും ജയ്റാം രമേശ് പറഞ്ഞു. ജനങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങള്‍ അംഗീകാരമുള്ളതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത് എന്ന കാര്യം തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ നേരിടാനാവില്ല. എല്ലായ്പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട്…
Read Moreകെവിൻ വധക്കേസ് ദുരഭിമാനക്കൊലതന്നെ; പത്ത് പ്രതികൾ കുറ്റക്കാർ; നീനുവിന്റെ അച്ഛൻ കുറ്റക്കാരനല്ലെന്ന് കോടതി
കോട്ടയം: കെവിൻ വധക്കേസ് ദുരഭിമാനക്കൊലയെന്ന് കോട്ടയം സെഷൻസ് കോടതി. പ്രധാനപ്രതിയായ ഷാനു ചാക്കോയടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനാണ് ഷാനു. കേസിൽ ഒന്ന് മുതൽ 12 വരെയുള്ള 10 പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാനു ചാക്കോയടക്കം കേസിൽ 14 പ്രതികളാണ് ഉണ്ടായിരുന്നത്. നീനുവിന്റെ പിതാവ് ചാക്കോ ജോൺ ഉൾപ്പെടെ നാല് പ്രതികളെ കോടതി വെറുതെവിട്ടു. ചാക്കോ ജോൺ ഗൂഡാലോചന നടത്തിയതെന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസിൽ അഞ്ചാം പ്രതിയാണ് ചാക്കോ ജോൺ. കുറ്റകൃത്യത്തിൽ ചാക്കോ ജോൺ നേരിട്ട് ഇടപെട്ടിരുന്നില്ല. പ്രതികൾ 364 എ, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇതു പ്രകാരം പ്രതികൾക്ക് പരമാവധി ശിക്ഷയായ തൂക്കുകയർവരെ ലഭിക്കാം. കേസിൽ ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റി.
Read Moreനാണംകെട്ട ഭീരുക്കൾ വേട്ടയാടുന്നു ! ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി; അറസ്റ്റ് ചെയ്യാന്‍ സിബിഐ വീട്ടില്‍; ചിദംബരത്തെ കാണാനില്ല
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാണംകെട്ട ഭീരുക്കൾ ചിദംബരത്തെ വേട്ടയാടുകയാണ്. സത്യത്തിനായി പോരാടുന്നത് തുടരുമെന്നും പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്നീ നിലയിൽ ദശാബ്ദങ്ങളോളം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരം. രാജ്യസഭയിലെ അങ്ങേയറ്റം യോഗ്യതയുള്ള, ആദരണീയനായ അംഗവുമാണ്. ഈ സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് അദ്ദേഹം നിസങ്കോചം സംസാരിച്ചുകൊണ്ടിരിക്കുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു. എന്നാൽ സത്യം ഭീരുക്കൾക്ക് അസ്വീകാര്യമാണ്, അതിനാൽ നാണംകെട്ട ഭീരുക്കൾ അദ്ദേഹത്തെ വേട്ടയാടുന്നു. തങ്ങൾ അദ്ദേഹത്തോടൊപ്പമാണ്. എന്ത് അനന്തരഫലമുണ്ടായാലും സത്യത്തിനായി പോരാടുന്നത് തുടരുമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.അതേസമയം, ഐഎൻഎക്സ് അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് സിബിഐ സംഘം. ഹൈക്കോടതി വിധിക്കെതിരെ ചിദംബരം നൽകിയ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി…
Read Moreവരുന്നൂ… പ്രളയത്തിനു പിന്നാലേ കണ്ണീരോണം! കല്ലില്ല, മെറ്റലില്ല, പാറപ്പൊടിയില്ല; നിർമാണമേഖലയും സ്തംഭിച്ചു; തൊഴിലാളികൾ പട്ടിണിയിലേക്ക്; മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് രാഷ്ട്രദീപികയോട്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനം നിലച്ചതോടെ നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ചു. സംസ്ഥാനത്ത് 750 ക്വാറികളാണ് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്. കനത്തമഴയും ഉരുൾപൊട്ടൽ ഭീഷണിയും കാരണം ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശ പ്രകാരം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം സംസ്ഥാന സർക്കാരാണ് പാറഖനനം പൂർണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. നിലവിലെ സാഹചര്യത്തിൽ ഉടൻ നിരോധനം പിൻവലിക്കാൻ ഇടയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. നിരോധനം പിൻവലിക്കേണ്ടത് സർക്കാർ ആണെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ കെ ബിജുവിന്റെ പ്രതികരണം. സർക്കാർ ഉത്തരവിറക്കിയാൽ മാത്രമെ ക്വാറികളുടെ പ്രവർത്തനത്തിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകൂ. അതുവരെ നിരോധനവും പരിശോധനയും തുടരുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ക്വാറികളുടെ പ്രവർത്തനം നിലച്ചതോടെ നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ചു. ഇതുകാരണം ഈ മേഖലയിലെ തൊഴിലാളികൾ പട്ടിണിയിലുമായി.…
Read Moreനന്മ മഴയുടെ രണ്ടാമൂഴം! പേമാരിയും പ്രളയവും മാത്രമല്ല ഇക്കൊല്ലം ആവര്‍ത്തിച്ചത്; നന്മയുടെ മേഘ വിസ്ഫോടനങ്ങള്‍ക്കും രണ്ടാമൂഴംകൂടിയായിരുന്നു…
ഋഷി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് നക്ഷത്രങ്ങള്‍ക്കിടയിലിരുന്ന് നമുക്കുമുന്നേ കടന്നുപോയവര്‍ ഭൂമിയിലെ പ്രളയത്തെ നോക്കിക്കാണുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മഹാപ്രളയത്തിന്റെ രണ്ടാമൂഴം. ഭൂമിയിലെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ പ്രളയജലത്തില്‍ ദുരന്തവും ദുരിതവുമനുഭവിക്കുന്നത് അവര്‍ സ്വര്ഗകവാടങ്ങള്ക്കരികിലിരുന്ന് വേദനയോടെ കണ്ടു. അപ്പോള്‍ അവര്‍ ഒരു അശരീരി ശ്രവിച്ചു പ്രളയജലത്തെ തടയാന്‍ ഭൂമിയില്‍ നന്മ മരങ്ങളുണ്ടാകും. സ്നേഹാനുകമ്പയുടെ പ്രളയജലം ഭൂമിയിലൊഴുകും. അവര്‍ അതു കേട്ട് വീണ്ടും ഭൂമിയിലേക്ക് നോക്കിയപ്പോള്പ്രളയജലം പതഞ്ഞൊഴുകുന്നതു കണ്ടു…നന്മയുടെ സുഗന്ധവും സ്നേഹാനുകമ്പയുടെ തെളിമയുമായി. മഹാപ്രളയത്തിന്റെ രണ്ടാമൂഴത്തില്‍ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തെ തടഞ്ഞുനിര്‍ത്തിയ നന്മമരങ്ങള്ക്കിടയിലൂടെ കാരുണ്യത്തിന്റെ പ്രളയജലം പ്രവഹിക്കുന്നു!! മഴപ്പെയ്ത്തൊടുങ്ങിയാലും പ്രളയജലമിറങ്ങിയാലും ഭൂമിയില്‍ നന്മയുടെ പ്രളയം അവസാനിക്കില്ലെന്ന് ഓര്‍മപ്പെടുത്തുകയാണ് ആരൊക്കെയോ ചേര്‍ന്ന്. പ്രളയത്തിനിടയിലെ പ്രതീക്ഷയുടെ പൊന്വെട്ടങ്ങളാണത്. നന്മയുടെ മഹാവൃക്ഷങ്ങള്‍. അതില്‍ കൊച്ചിയിലെ നൗഷാദുണ്ട്, കോഴിക്കോട്ടെ ആദിയുണ്ട്, ചാലക്കുടിക്കാരന്‍ ആന്റോയുണ്ട്….അങ്ങനെ പേരറിയുന്നവരും അല്ലാത്തവരുമായ ഒരുപാടുപേരുണ്ട്. കൊച്ചി ഇപ്പോള്‍ ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത് അറബിക്കടലിന്റെ റാണിയായി മാത്രമല്ല. നൗഷാദിന്റെ…
Read Moreഅവളിപ്പോഴും എന്റെ ഭാര്യയാണ്…! മുത്തലാഖ് അറസ്റ്റ്: വിവാദം കൊഴുക്കുന്നു; തലാഖ് ചൊല്ലിയിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ്; ഖത്തറില്‍വച്ച് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്തെന്ന് യുവതി
മുക്കം: മുത്തലാഖ് നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിനെ ചൊല്ലി വിവാദം. ബില്ല് ദുരുപയോഗം ചെയ്താണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ശക്തമായി. യുവതിയുടെ ഭർത്താവും വിവിധ രാഷ്ട്രീയ പാർട്ടികളും അറസ്റ്റിനെതിരെ രംഗത്തെത്തി. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി കാണിച്ച് യുവതി താമരശ്ശേരി കോടതിയിൽ നൽകിയ പരാതിയിൽ ഇന്നലെയാണ് ഭർത്താവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ വീട്ടിൽ ഇ.കെ ഉസാമിനെയാണ് മുക്കം എസ്ഐ ഷാജിദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ് ആക്ട് (മുത്തലാഖ് നിയമം) പ്രകാരമായിരുന്നു അറസ്റ്റ് മുത്തലാഖ് നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസാണിത്. ഈ മാസം ഒന്നാം തീയതി വൈകുന്നേരം യുവതിയുടെ വീട്ടിൽ വന്ന് ഭർത്താവായ ഉസാം…
Read Moreമഹാപ്രളയത്തിന് ഇന്ന് ഒരു വയസ്! കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികള്‍ക്ക് സമ്മാനിച്ചത് ഭയപ്പെടുത്തുന്ന ഓര്‍മകള്‍; ഭീതി വിട്ടൊഴിയാതെ മലയോരം
ചെറുതോണി: കേരളംകണ്ട നൂറ്റാണ്ടിലെ മഹാപ്രളയം ഉണ്ടായിട്ട് ഇന്ന് ഒരുവയസ്. കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികൾക്ക് ഭയപ്പെടുത്തുന്ന ഓർമകളാണ് സമ്മാനിച്ചത്. ജില്ലാ ആസ്ഥാന മേഖലയിൽ 10 പേരുടെ ജീവനാണ് സ്വാതന്ത്ര്യദിനത്തിൽ പൊലിഞ്ഞത്. കാലവർഷം ശക്തമായിട്ടും കാര്യമായ പ്രകൃതിക്ഷോഭം ഉണ്ടാകാതിരുന്ന പ്രദേശമായിരുന്നു വാഴത്തോപ്പ് പഞ്ചായത്ത്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 15 ഇതെല്ലാം തിരുത്തിക്കുറിച്ചു. വാഴത്തോപ്പ് പഞ്ചായത്തിൽ ചെറുതോണി ടൗണിന് ഏറ്റവും അടുത്ത പ്രദേശമായ ഗാന്ധിനഗർ കോളനിയിൽനിന്നാണ് ആദ്യ ദുരന്തവാർത്തയെത്തിയത്. ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മുത്തച്ഛനും മുത്തശിയും രണ്ടു പേരക്കുട്ടികളും ഉൾപ്പെടെ മണ്ണിനടിയിലായി. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന ഒരു യുവാവും ദുരിതാശ്വാസ ക്യാന്പിൽ നിന്നും വീട്ടിലെത്തി പുതപ്പെടുത്ത് വരികയായിരുന്ന വീട്ടമ്മയും ഇതേ ഉരുൾപൊട്ടലിൽ മരിച്ചു. ശക്തമായ മഴയും തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് തടസമായി. വൈകുന്നേരം അഞ്ചോടെ വാഴത്തോപ്പ് പഞ്ചായത്തിലെതന്നെ മണിയാറൻകുടി പെരുങ്കാലയിലും ഉരുൾപൊട്ടി. ഇവിടെയും ഒരുകുടംബത്തിലെ നാലുപേരെയാണ് മരണത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോയത്. അച്ഛനും…
Read Moreഇടുക്കിയിൽ നീരൊഴുക്കു കൂടി; ജലനിരപ്പ് 43.08 %; മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 131 അടിയിലേക്ക്
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 43.08 ശതമാനമായി ഉയർന്നു. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2346.70 അടിയാണ്. ബുധനാഴ്ച രാവിലെ ഏഴിന് 2342.92 അടിയായിരുന്ന ജലനിരപ്പ്. 36 മണിക്കൂറിനുള്ളിൽ 3.78 അടി വർധിച്ചു. പദ്ധതി പ്രദേശത്തു ഭേദപ്പെട്ട മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ വർധനയുണ്ട്. പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 79.02 മില്ലിമീറ്റർ മഴ ലഭിച്ചു. പീരുമേട് താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കൂടിയ മഴ ലഭിച്ചത്. ഇവിടെ 152 മില്ലിമീറ്റർ മഴരേഖപ്പെടുത്തിയപ്പോൾ ഉടുന്പൻചോല-45.04, ദേവികുളം-09.06, തൊടുപുഴ-68.00 മില്ലിമീറ്റർ മഴയും ലഭിച്ചു. ജില്ലയിൽ 71.04 മില്ലിമീറ്റർ ശരാശരി മഴ ലഭിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു പൊൻമുടി, ലോവർപെരിയാർ, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ നേരത്തെ തുറന്നുവിട്ടിരുന്നു. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നലെ 20 സെന്റിമീറ്ററിൽനിന്നു 30 സെന്റിമീറ്ററായി ഉയർത്തി. വൈദ്യുതി വകുപ്പിനു…
Read Moreആശ്വാസവുമായി സര്‍ക്കാര്‍! ദുരന്തബാധിതർക്ക് 10,000 രൂപ; വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം; വീടും സ്ഥലവും പൂര്‍ണമായി നശിച്ചവര്‍ക്ക് പത്തുലക്ഷം
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ദുരന്തബാധിതരായവർക്ക് 10,000 രൂപ അടിയന്തരസഹായമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നശിച്ചവർക്ക് പത്തുലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനുശേഷം വിശദമാക്കി. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പട്ടിക തയാറാക്കിയശേഷമാകും ധനസഹായ വിതരണം നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലവർഷക്കെടുതിയുണ്ടായ സ്ഥലങ്ങളെ പ്രളയ ബാധിത മേഖലകളായി പ്രഖ്യാപിക്കും. ഇതിനായി ദുരന്ത നിവരാണ ചട്ടങ്ങൾ അനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More