സേ​വ​ന​മാ​തൃ​ക​യാ​യി ക​ന്യാ​സ്ത്രീ​ക​ളും ;  മ​ഴ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി വൃ​ത്തി​കേ​ടാ​യ വീ​ടു​ക​ൾ  ശുചിയാക്കാൻ  അ​ശോ​ക​പു​രം എ​ഫ്സി​സി സി​സ്റ്റേ​ഴ്സ്

ആ​ലു​വ: മ​ഴ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി വൃ​ത്തി​കേ​ടാ​യ വീ​ടു​ക​ൾ ക​ന്യാ​സ്ത്രീ​ക​ളു​ടെ സം​ഘം താ​മ​സ യോ​ഗ്യ​മാ​ക്കി. അ​ശോ​ക​പു​ര​ത്തു​ള്ള എ​ഫ്സി​സി സി​സ്റ്റേ​ഴ്സ് ആ​ണ് സേ​വ​ന മാ​തൃ​ക സൃ​ഷ്ടി​ച്ച​ത്. ചൂ​ർ​ണ്ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് എ​സ്പി​ഡ​ബ്ലി​യു ഗ​വ. എ​ൽ​പി സ്കൂ​ൾ ക്യാ​മ്പി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന പ്ര​യ​ത്ന​ന​മാ​ണ് സി​സ്റ്റ​ർ​മാ​ർ ഏ​റ്റെ​ടു​ത്ത​ത്. ക​രു​വേ​ലി മ​ണ​പ്പു​റ​ത്തു​ള്ള വീ​ട്ടു​കാ​ർ​ക്ക് വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടും ഇ​തു​വ​രെ​യും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി​ട്ടി​ല്ല. എ​ഫ്സി​സി ജ​ന​റേ​റ്റ​റി​ലെ ജ​ന​റ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ഷി​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​തി​ന​ഞ്ച് ക​ന്യാ​സ്ത്രീ​ക​ൾ ചൂ​ർ​ണ​ക്ക​ര​യി​ൽ എ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ത്ത​ന​ങ്ങാ​ടി​യും ഇ​വ​രോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽക​രു​വേ​ലി മ​ണ​പ്പു​റ​ത്തെ റോ​ഡി​ലെ ചെ​ളി പ​ഞ്ചാ​യ​ത്ത് വൃ​ത്തി​യാ​ക്കി.

Read More

മഹാപ്രളയത്തിന് ഇന്ന് ഒരു വയസ്! കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികള്‍ക്ക് സമ്മാനിച്ചത് ഭയപ്പെടുത്തുന്ന ഓര്‍മകള്‍; ഭീതി വിട്ടൊഴിയാതെ മലയോരം

ചെ​റു​തോ​ണി: കേ​ര​ളം​ക​ണ്ട നൂ​റ്റാ​ണ്ടി​ലെ മ​ഹാ​പ്ര​ള​യം ഉ​ണ്ടാ​യി​ട്ട് ഇ​ന്ന് ഒ​രു​വ​യ​സ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നം ഹൈ​റേ​ഞ്ച് നി​വാ​സി​ക​ൾ​ക്ക് ഭ​യ​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ൽ 10 പേ​രു​ടെ ജീ​വ​നാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പൊ​ലി​ഞ്ഞ​ത്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി​ട്ടും കാ​ര്യ​മാ​യ പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​കാ​തി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15 ഇ​തെ​ല്ലാം തി​രു​ത്തി​ക്കു​റി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​തോ​ണി ടൗ​ണി​ന് ഏ​റ്റ​വും അ​ടു​ത്ത പ്ര​ദേ​ശ​മാ​യ ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ൽ​നി​ന്നാ​ണ് ആ​ദ്യ ദു​ര​ന്ത​വാ​ർ​ത്ത​യെ​ത്തി​യ​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മു​ത്ത​ച്ഛ​നും മു​ത്ത​ശി​യും ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ മ​ണ്ണി​ന​ടി​യി​ലാ​യി. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലി​രു​ന്ന ഒ​രു യു​വാ​വും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നും വീ​ട്ടി​ലെ​ത്തി പു​ത​പ്പെ​ടു​ത്ത് വ​രി​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യും ഇ​തേ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യും തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന മ​ണ്ണി​ടി​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ​ത​ന്നെ മ​ണി​യാ​റ​ൻ​കു​ടി പെ​രു​ങ്കാ​ല​യി​ലും ഉ​രു​ൾ​പൊ​ട്ടി. ഇ​വി​ടെ​യും ഒ​രു​കു​ടം​ബ​ത്തി​ലെ നാ​ലു​പേ​രെ​യാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ഒ​ഴു​ക്കി​ക്കൊ​ണ്ടു​പോ​യ​ത്. അ​ച്ഛ​നും…

Read More

73 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ  പ്ര​ള​യം പ​ഠി​പ്പി​ച്ച പ​ര​സ്നേ​ഹ​ത്തി​ന് ഇ​ന്ന് ഒ​രു വ​യ​സ്; അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ഭി​​​ന്ന​​​ത​​​ക​​​ളേ​​​തു​​​മി​​​ല്ലാ​​​തെ കേ​​​ര​​​ളം കൈ​​​കോ​​​ർ​​​ത്ത കാ​​​ഴ്ച; വാർഷികത്തിൽ വീണ്ടും ദുരന്തം അനുഭവിക്കേണ്ടി വരുന്നത് യാദൃശ്ചികം….

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ ആ​​​ണ്ടോ​​​ർ​​​മ​​യി​​ൽ കേ​​​ര​​​ളം. അ​​​തു പ്ര​​​ള​​​യ​​​കാ​​​ലം മ​​​ല​​​യാ​​​ളി​​​യെ അ​​​ടി​​​വ​​​ര​​​യി​​​ട്ടു പ​​​ഠി​​​പ്പി​​​ച്ച പ​​​ര​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക സ്മൃ​​​തി കൂ​​​ടി​​​യാ​​​കു​​​ന്നു. മു​​​ന്പു കാ​​​ണാ​​​ത്ത​​​വി​​​ധം അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ഭി​​​ന്ന​​​ത​​​ക​​​ളേ​​​തു​​​മി​​​ല്ലാ​​​തെ കേ​​​ര​​​ളം കൈ​​​കോ​​​ർ​​​ത്ത കാ​​​ഴ്ച ഭാ​​​ര​​​ത​​​ത്തി​​​നും ലോ​​​ക​​​ത്തി​​​നും പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി. വാ​​ർ​​ഷി​​ക നാ​​ളു​​ക​​ളി​​ൽ സ​​മാ​​ന​​മാ​​യ ദു​​ര​​ന്ത​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​തും യാ​​ദൃ​​ച്ഛി​​കം. 2018 ഓ​​​ഗ​​​സ്റ്റ് 14നു ​​​രാ​​​ത്രി​​​ ​​​പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ളു​​​മാ​​​യി പെ​​​രു​​​മ​​​ഴ ശ​​​ക്തി​​​പ്രാ​​​പി​​​ച്ച​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ലാ​​​യ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്തം മൂ​​​ലം ആ​​​ദ്യ​​​മാ​​​യി സ്വ​​​ന്തം വീ​​​ടു​​​ക​​​ൾ വി​​​ട്ടു പോ​​​കേ​​​ണ്ടി​ വ​​​ന്ന​​​ത് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളും കു​​​ഞ്ഞു​​​ങ്ങ​​​ളും രോ​​​ഗി​​​ക​​​ളു​​​മെ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തേ​​​ടി​​​യു​​​ള്ള പ​​​ലാ​​​യ​​​ന​​​ത്തി​​​നു വി​​​ഷ​​​മി​​​ച്ച​​​പ്പോ​​​ൾ, കൈ​​​ത്താ​​​ങ്ങാ​​​കാ​​​ൻ അ​​​നേ​​​ക​​​രെ​​​ത്തി. പ​​​ര​​​സ്പ​​​രം കൈ​​​കോ​​​ർ​​​ത്തും സ​​​ഹാ​​​യി​​​ച്ചും സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി​​​യു​​​മാ​​​ണ് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ അ​​​തി​​​ജീ​​​വ​​​ന​​​വ​​​ഴി​​​ക​​​ളി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മ​​​ഴ​​​യും പ്ര​​​ള​​​യ​​​വും കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു നി​​​ര​​​വ​​​ധി വ്യ​​​ക്തി​​​ക​​​ളും സ​​​ന്ന​​​ദ്ധ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും…

Read More

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്

ആ​ലു​വ: പ്ര​ള​യ​ത്തി​ലും പേ​മാ​രി​യി​ലും വ​ൻ നാ​ശ​ന​ഷ്ടം വി​ധി​ച്ച കേ​ര​ള​ത്തി​ന്‍റെ ദു​രി​താ​ശ്വാ​സ, പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ഈ​ദ് ദി​ന​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്. ആ​ലു​വ സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ൽ ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​ത്. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ​യും കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പ്രാ​ർ​ഥ​ന ഒ​ഴി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി കൊ​ണ്ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ലും പ​രി​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ണ്ട് സ​മാ​ഹ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത് . മ​സ്ജി​ദി​ൽ ഈ​ദ് ദി​ന​ങ്ങ​ളി​ൽ ന​ട​ത്താ​റു​ള്ള മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും മ​റ്റു ആ​ഘോ​ഷ​ങ്ങ​ളും ഇ​ത്ത​വ​ണ തീ​ർ​ത്തും ഒ​ഴി​വാ​ക്കി. അ​റ​ബി, മ​ല​യാ​ളം ഭാ​ഷ​ക​ൾ​ക്കു പു​റ​മേ ഹി​ന്ദി, ഉ​ർ​ദ്ദു​വി​ലും ഈ​ദ് ദി​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ ജോ​ലി…

Read More

പ്രള‍യത്തിൽ വീട് തകർന്നു; ക്യാ​മ്പ് അ​വ​സാ​നി​ച്ച​പ്പോ​ൾ തിരികെപ്പോകാൻ  വീടില്ലാതെ ഫി​ലോ​മി​ന​യും മ​ക​നും; തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ വി​ല​ക്കു മൂലം രണ്ടേകാൽ സെന്‍റിൽ വീട് വയ്ക്കാൻ പറ്റാത്ത അവസ്ഥയെന്ന് ഫിലോമിന

വൈ​പ്പി​ൻ: വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ങ്ങ​ൾ വെ​ള്ള​മി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്നു തി​രി​കെ വീ​ടു​ക​ളി​ലേ​ക്ക് പോ​യെ​ങ്കി​ലും അ​റു​പ​തു​കാ​രി​യാ​യ ഞാ​റ​ക്ക​ൽ അ​ഞ്ചു​ചി​റ വ​ലി​യ​പ​റ​ന്പ് ഫി​ലോ​മി​ന​ക്കും മ​ക​ൻ 19 കാ​ര​നാ​യ സി​ജോ​യ്ക്കും തി​രി​കെ പോ​കാ​ൻ ഇ​ട​മി​ല്ല. മ​ഴ​യി​ലും കാ​റ്റി​ലും ഇ​വ​രു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞ് വീ​ണ​തി​നാ​ലാ​ണ് തി​രി​കെ പോ​കാ​ൻ ഇ​ട​മി​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. മേ​രി​മാ​താ കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​വ​രെ​യും ഇ​വി​ട​ത്തെ ക്യാ​ന്പ് അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​സ്‌​സി വ​നി​താ സം​ഭ​ര​ക​ർ​ക്കാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ൽ​ക്കാ​ലി​മ​ക​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​കെ​യു​ള്ള ര​ണ്ടേ​കാ​ൽ സെ​ന്‍റ് ഭൂ​മി​യി​ൽ ഉ​ള്ള ചെ​റി​യ വീ​ട് ഭൂ​മി​നി​ര​പ്പി​ൽ നി​ന്നും ഒ​ര​ടി താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​പെ​യ്താ​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത് വീ​ടി​ന​ക​ത്തേ​ക്കാ​യി​രു​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്ന് ഒ​രു ക​നാ​ൽ ഉ​ള്ള​തി​നാ​ൽ പു​തി​യ വീ​ട് വെ​ക്കാ​ൻ തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ വി​ല​ക്കു​ണ്ട​ത്രേ. ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​വ​ന​പ​ദ്ധ​തി​ക​ളി​ൽ എ​ല്ലാം ഈ ​കു​ടും​ബം ത​ഴ​യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ലൈ​ഫ് പ​ദ്ധ​തി​യി​ലും…

Read More

മ​ഴ അ​ക​ന്നു, വെള്ളമിറങ്ങി; നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ൽ

നെ​ടു​ന്പാ​ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ റ​ണ്‍​വേ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ലാ​യി. തി​ങ്ക​ളാ​ഴ്ച സാ​ധാ​ര​ണ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ എ​ല്ലാം ത​ന്നെ ന​ട​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് രാ​ത്രി ഒ​ന്പ​തി​നാ​ണ് വി​മാ​ന​ത്താ​വ​ളം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. റ​ണ്‍​വേ​യി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. അ​ന്ന് ഉ​ച്ച​യ്ക്ക് 12.15 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ണ് കൊ​ച്ചി​യി​ൽ ആ​ദ്യ​മെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വി​വി​ധ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്. സാ​ധാ​ര​ണ​യാ​യി നെ​ടു​ന്പാ​ശേ​രി​യി​ലെ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ൽ പ്ര​തി​ദി​നം 88 ലാ​ൻ​ഡിം​ഗും 88 ടേ​ക്ക് ഓ​ഫും ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ 150 ലാ​ൻ​ഡിം​ഗും 150 ടേ​ക്ക് ഓ​ഫു​മാ​ണ് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം തു​റ​ന്ന​തി​നു​ശേ​ഷ​വും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങേ​ണ്ട റ​ണ്‍​വേ ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ആ​ദ്യം വൃ​ത്തി​യാ​ക്കി​യ​ത്. ബാ​ക്കി​ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക്…

Read More

ഇത് ശരിയല്ല, സിപിഎമ്മിന്‍റെ ദുരിതാശ്വാസ കളക്ഷനെതിരേ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ

പ​റ​വൂ​ർ: വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ൾ സ്വ​രൂ​പി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ നി​ർ​ദ്ദേ​ശം പാ​ലി​ക്കാ​ത്ത​തി​നെ​തി​രേ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ രം​ഗ​ത്ത്.ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ചി​ല വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. മുഖ്യമന്ത്രിയുടെ ഉത്തരവിന് വി​പ​രീ​ത​മാ​യി പ​റ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പാ​ർ​ട്ടി​ക്കാ​ർ​ത​ന്നെ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ തു​ട​ങ്ങി​യ​ത് ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​കു​ന്ന​ത​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​റ​വൂ​രി​ലെ ഒ​രു സം​ഘ​ട​ന​യു​ടെ ഒാ​ഫീ​സി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ സ്വീ​ക​രി​ച്ച് വാ​ഹ​നം തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​മെ​ന്ന് പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​തീ​ശ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

Read More