ആശ്വാസവുമായി സര്‍ക്കാര്‍! ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് 10,000 രൂ​പ; വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം; വീടും സ്ഥലവും പൂര്‍ണമായി നശിച്ചവര്‍ക്ക് പത്തുലക്ഷം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​ര​ന്ത​ബാ​ധി​ത​രാ​യ​വ​ർ​ക്ക് 10,000 രൂ​പ അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നാ​ലു ല​ക്ഷം രൂ​പ​യും വീ​ടും സ്ഥ​ല​വും പൂ​ർ​ണ​മാ​യി ന​ശി​ച്ച​വ​ർ​ക്ക് പ​ത്തു​ല​ക്ഷം രൂ​പ​യും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം വി​ശ​ദ​മാ​ക്കി.

വി​ല്ലേ​ജ് ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ​ട്ടി​ക ത​യാ​റാ​ക്കി​യ​ശേ​ഷ​മാ​കും ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ൽ​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കാ​ല​വ​ർ​ഷക്കെ​ടു​തി​യു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളെ പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും. ഇ​തി​നാ​യി ദു​ര​ന്ത നി​വ​രാ​ണ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts