മഹാപ്രളയത്തിന് ഇന്ന് ഒരു വയസ്! കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികള്‍ക്ക് സമ്മാനിച്ചത് ഭയപ്പെടുത്തുന്ന ഓര്‍മകള്‍; ഭീതി വിട്ടൊഴിയാതെ മലയോരം

ചെ​റു​തോ​ണി: കേ​ര​ളം​ക​ണ്ട നൂ​റ്റാ​ണ്ടി​ലെ മ​ഹാ​പ്ര​ള​യം ഉ​ണ്ടാ​യി​ട്ട് ഇ​ന്ന് ഒ​രു​വ​യ​സ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നം ഹൈ​റേ​ഞ്ച് നി​വാ​സി​ക​ൾ​ക്ക് ഭ​യ​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ൽ 10 പേ​രു​ടെ ജീ​വ​നാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പൊ​ലി​ഞ്ഞ​ത്.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി​ട്ടും കാ​ര്യ​മാ​യ പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​കാ​തി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15 ഇ​തെ​ല്ലാം തി​രു​ത്തി​ക്കു​റി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​തോ​ണി ടൗ​ണി​ന് ഏ​റ്റ​വും അ​ടു​ത്ത പ്ര​ദേ​ശ​മാ​യ ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ൽ​നി​ന്നാ​ണ് ആ​ദ്യ ദു​ര​ന്ത​വാ​ർ​ത്ത​യെ​ത്തി​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മു​ത്ത​ച്ഛ​നും മു​ത്ത​ശി​യും ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ മ​ണ്ണി​ന​ടി​യി​ലാ​യി. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലി​രു​ന്ന ഒ​രു യു​വാ​വും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നും വീ​ട്ടി​ലെ​ത്തി പു​ത​പ്പെ​ടു​ത്ത് വ​രി​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യും ഇ​തേ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യും തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന മ​ണ്ണി​ടി​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി.

വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ​ത​ന്നെ മ​ണി​യാ​റ​ൻ​കു​ടി പെ​രു​ങ്കാ​ല​യി​ലും ഉ​രു​ൾ​പൊ​ട്ടി. ഇ​വി​ടെ​യും ഒ​രു​കു​ടം​ബ​ത്തി​ലെ നാ​ലു​പേ​രെ​യാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ഒ​ഴു​ക്കി​ക്കൊ​ണ്ടു​പോ​യ​ത്. അ​ച്ഛ​നും അ​മ്മ​യും മ​ക​ളും കൊ​ച്ചു​മ​ക​ളും ഇ​വി​ടെ മ​ര​ണ​പ്പെ​ട്ടു.

ഇ​തോ​ടൊ​പ്പം ജി​ല്ലാ ആ​സ്ഥാ​ന​ത്തെ​ക്കു​ള്ള പ്ര​ധാ​ന​പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വ​ഴി​ക​ളും മ​ണ്ണി​ടി​ഞ്ഞും ഉ​രു​ൾ​പൊ​ട്ടി​യും അ​ട​ഞ്ഞു. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ​യും മ​ര​ണ​മ​ട​ഞ്ഞ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നൊ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡും ഉ​രു​ൾ ​കൊ​ണ്ടു​പോ​യി. യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം വാ​ർ​ത്താ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ളും വൈ​ദ്യു​തി​യും നി​ല​ച്ചു. അ​യ​ൽ​വീ​ടു​ക​ളി​ൽ​പോ​ലും എ​ത്തി​പ്പെ​ടാ​നാ​കാ​തെ ജ​നം ദു​രി​ത​ത്തി​ലാ​യി. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നു​പോ​ലു​മ​റി​യാ​തെ ജ​നം പ​ക​ച്ചു​നി​ന്ന ദി​വ​സ​മാ​യി​രു​ന്നു അ​ന്ന്.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് തു​റ​ന്നു​വി​ട്ടി​രു​ന്നു. പി​ന്നീ​ട് മൂ​ന്നു ഷ​ട്ട​റു​ക​ൾ അ​ല്പം താ​ഴ്ത്തി​യെ​ങ്കി​ലും 14-ന് ​വീ​ണ്ടും ഉ​യ​ർ​ത്തി. ഇ​തോ​ടെ പെ​രി​യാ​റി​ലൂ​ടെ കു​തി​ച്ചൊ​ഴു​കി​യ വെ​ള്ളം തീ​ര​വാ​സി​ക​ളെ​യും ഒ​റ്റ​പ്പെ​ടു​ത്തി. 14-ന് ​വൈ​കു​ന്നേ​രം 6.13-ന് ​അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു​ഷ​ട്ട​റു​ക​ളും കൂ​ടു​ത​ലാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ സെ​ക്ക​ന്‍ഡിൽ 600 ക്യു​മെ​ക്സ് വെ​ള്ള​മാ​യി​രു​ന്നു പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കി​യി​രു​ന്ന​ത്.

15-ന് ​അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​തെ വ​ന്ന​തി​നാ​ൽ മ​റ്റു ര​ണ്ട് ഷ​ട്ട​റു​ക​ളും ഉ​ർ​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. ചെ​റു​തോ​ണി പാ​ല​വും ആ​ലി​ൻ ചു​വ​ടു​മു​ത​ൽ പെ​രി​യാ​ർ​വാ​ലി​ക്കു​താ​ഴെ വ​രെ പു​ഴ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി നാ​ശം വി​ത​ച്ചു.

ഇ​ന്ന് ഒ​രു​വ​ർ​ഷ​മാ​യി​ട്ടും ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ​നി​ന്നും അ​ന്ന​ത്തെ ഭീ​ക​ര​ത വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ഇ​ന്ന​ലെ ജി​ല്ല​യി​ൽ മ​ഴ​യ്ക്ക് ശ​ക്തി​കു​റ​വാ​ണെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ഭീ​തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം വി​ണ്ടി​രി​ക്കു​ന്ന ഭൂ​മി​യി​ൽ അ​മി​ത​മാ​യി വെ​ള്ളം ഇ​റ​ങ്ങു​ന്ന​ത് ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​ഴ​ക്കാ​ലം ഹൈ​റേ​ഞ്ച് നി​വാ​സി​ക​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പി​ന്‍റെ താ​ളം തെ​റ്റി​ക്കു​ക​യാ​ണ്.

ഇ​ടു​ക്കി​യി​ൽ നീ​രൊ​ഴു​ക്കു കൂടി;​ ജ​ല​നി​ര​പ്പ് 43.08 % 

തൊ​​ടു​​പു​​ഴ:​ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 43.08 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.​ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് ജ​​ല​​നി​​ര​​പ്പ് 2346.70 അ​​ടി​​യാ​​ണ്.​ ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ ഏ​​ഴി​​ന് 2342.92 അ​​ടി​​യാ​​യി​​രു​​ന്ന ജ​​ല​​നി​​ര​​പ്പ്. 36 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ 3.78 അ​​ടി വ​​ർ​​ധി​​ച്ചു.​

പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്തു ഭേ​​ദ​​പ്പെ​​ട്ട മ​​ഴ ല​​ഭി​​ച്ച​​തോ​​ടെ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്കി​​ൽ കാ​​ര്യ​​മാ​​യ വ​​ർ​​ധ​​ന​യു​​ണ്ട്. ​പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​ന് അ​​വ​​സാ​​നി​​ച്ച 24 മ​​ണി​​ക്കൂ​​റി​​ൽ 79.02 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ചു.​ പീ​​രു​​മേ​​ട് താ​​ലൂ​​ക്കി​​ലാ​​ണ് ജി​​ല്ല​​യി​​ൽ ഏ​​റ്റ​​വും കൂ​​ടി​​യ മ​​ഴ ല​​ഭി​​ച്ച​​ത്.​ ഇ​​വി​​ടെ 152 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഉ​​ടു​​ന്പ​​ൻ​​ചോ​​ല-45.04, ദേ​​വി​​കു​​ളം-09.06, തൊ​​ടു​​പു​​ഴ-68.00 മി​​ല്ലിമീ​​റ്റ​​ർ മ​​ഴ​​യും ല​​ഭി​​ച്ചു.​ ജി​​ല്ല​​യി​​ൽ 71.04 മി​​ല്ലി​​മീ​​റ്റ​​ർ ശ​​രാ​​ശ​​രി മ​​ഴ ല​​ഭി​​ച്ചു. ​

ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്നു പൊ​​ൻ​​മു​​ടി, ലോ​​വ​​ർ​​പെ​​രി​​യാ​​ർ, ക​​ല്ലാ​​ർ​​കു​​ട്ടി ഡാ​​മു​​ക​​ളു​​ടെ ഷ​​ട്ട​​റു​​ക​​ൾ നേ​​ര​​ത്തെ തു​​റ​​ന്നു​​വി​​ട്ടി​​രു​​ന്നു.​ മ​​ല​​ങ്ക​​ര ഡാ​​മി​​ന്‍റെ ആ​​റു ഷ​​ട്ട​​റു​​ക​​ളും ഇ​​ന്ന​​ലെ 20 സെ​​ന്‍റി​മീ​​റ്റ​​റി​​ൽ​നി​​ന്നു 30 സെ​​ന്‍റി​​മീ​​റ്റ​​റാ​​യി ഉ​​യ​​ർ​​ത്തി.​ വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ജ​​ല​​സം​​ഭ​​ര​​ണി​​ക​​ളി​​ലു​​മാ​​യി 46.75 ശ​​ത​​മാ​​നം വെ​​ള്ള​​മു​​ണ്ട്. ക​​ഴി​​ഞ്ഞ നാ​​ലി​​ന് 21 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു ജ​​ല​​നി​​ര​​പ്പ്.​

നി​​ല​​വി​​ലെ വെ​​ള്ളം ഉ​​പ​​യോ​​ഗി​​ച്ച് 1935.888 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​കും. 83.678 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ വെ​​ള്ളം ഇ​​ന്ന​​ലെ മാ​​ത്രം അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 131 അ​ടി​യി​ലേ​ക്ക്

കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് സാ​​വ​​ധാ​​നം ഉ​​യ​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​ന് 130.4 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്. 57. 4 മി​​ല്ലി​​മീ​​റ്റ​​ർ അ​​ണ​​ക്കെ​​ട്ടി​​ലും 36.4 മി.​മീ. തേ​​ക്ക​​ടി​​യി​​ലും മ​​ഴ ല​​ഭി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റു​​വ​​രെ സെ​​ക്ക​​ൻ​​ഡി​​ൽ 2677.78 ഘ​​ന​​യ​​ടി വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കൊ​​ഴു​​കി​​യെ​​ത്തി​​യി​​രു​​ന്നു. ജ​​ല​​നി​​ര​​പ്പ് ഇ​ന്നു പു​​ല​​ർ​​ച്ച​​യോ​​ടെ 131 അ​​ടി പി​​ന്നി​​ട്ടേ​​ക്കും. 142 അ​​ടി​​യാ​​ണ് ഡാ​​മി​​ലെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി.

Related posts