ര​ണ്ടു ബ​ന്ദി​ക​ളെ ഇ​സ്രേ​ലി​സേ​ന മോ​ചി​പ്പി​ച്ചു

ടെ​ൽ അ​വീ​വ്: പ​തി​ന​ഞ്ചു ല​ക്ഷ​ത്തോ​ളം പ​ല​സ്തീ​നി​ക​ൾ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന തെ​ക്ക​ൻ ഗാ​സ‍​യി​ലെ റാ​ഫ ന​ഗ​ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഇ​സ്രേ​ലി സേ​ന, ഹ​മാ​സ് ഭീ​ക​ര​രു​ടെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ണ്ട് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട ഫെ​ർ​ണാ​ണ്ടോ സൈ​മ​ൺ മ​ർ​മാ​ൻ (60), ലൂ​യി​സ് ഹാ​ർ (70) എ​ന്നീ പു​രു​ഷ​ന്മാ​രെ​യാ​ണു ര​ക്ഷി​ച്ച​ത്. ഇ​സ്ര​യേ​ലി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു സൈ​ന്യം അ​റി​യി​ച്ചു.

അ​തി​നി​ടെ, ഗാ​സ​യി​ലെ മ​ര​ണ​സം​ഖ്യ 28,340 ആ​യെ​ന്ന് ഹ​മാ​സി​ന്‍റെ ആ​രോ​ഗ്യ വി​ഭാ​ഗ​വും അ​റി​യി​ച്ചു. റാ​ഫാ ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക്, മ​ധ്യ ഭാ​ഗ​ങ്ങ​ളി​ൽ ഇ​സ്രേ​ലി സേ​ന രൂ​ക്ഷ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി മാ​ത്രം 164 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണു ഹ​മാ​സ് ആ​രോ​ഗ്യ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ഗാ​സ​യി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ സ​മ​യ​ത്ത് പ​ല​സ്തീ​നി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഈ​ജി​പ്ഷ്യ​ന്‌ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന റാ​ഫ​യി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്.

റാ​ഫ ന​ഗ​ര​മ​ധ്യ​ത്തി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലു​ള്ള പാ​ർ​പ്പി​ട​ത്തി​ൽ​നി​ന്നാ​ണു ര​ണ്ട് ബ​ന്ദി​ക​ളെ ര​ക്ഷി​ച്ച​തെ​ന്ന് ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു.

ഇ​വ​ർ​ക്കു കാ​വ​ൽ നി​ന്നി​രു​ന്ന ഭീ​ക​ര​രു​മാ​യി ഉ​ഗ്ര​പോ​രാ​ട്ട​മു​ണ്ടാ​യി. ഇ​സ്രേ​ലി സേ​ന​യ്ക്കു പു​റ​മേ പോ​ലീ​സും ഇ​ന്‍റ​ലി​ജ​ൻ​സും ഓ​പ്പ​റേ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. റാ​ഫ​യി​ലെ ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റ​മു​ട്ട​ൽ ന​ട​ക്കു​ന്ന​താ​യും സേ​ന അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ഭീ​ക​ര​ർ 253 പേ​രെ​യാ​ണ് ഇ​സ്ര​യേ​ലി​ൽ​നി​ന്നു ഗാ​സ​യി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ന​വം​ബ​റി​ലെ വെ​ടി​നി​ർ​ത്ത​ലി​ൽ നൂ​റോ​ളം പേ​ർ മോ​ചി​ത​രാ​യി​രു​ന്നു.

Related posts

Leave a Comment