തിരുവനന്തപുരം: ദുരിതപ്പെയ്ത്തിൽ ദുരന്തഭൂമിയായി മാറിയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ന്യൂനമർദം കേരളത്തിൽ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. റെഡ് അലർട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നു കനത്ത മഴയ്ക്കും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളതീരത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ…
Read MoreCategory: Editor’s Pick
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 78; മഴയുടെ ശക്തി കുറയുന്നു; 2,76,608 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 78 ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 1,664 ദുരിതാശ്വാസ ക്യാന്പുകളിലായി 2,76,608 പേർ കഴിയുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സഹായകമായിട്ടുണ്ട്. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. മഴ ഒഴിഞ്ഞു നിൽക്കുന്നതിനാൽ കൂടുതൽ ജെസിബിയും ഹിറ്റാച്ചിയും കൊണ്ടുവന്ന് മണ്ണിനടിയിലായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടിയിട്ടുണ്ട്. മഴ കുറഞ്ഞതോടെ പുഴകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ മരവിപ്പിൽ നിന്നും കുപ്രചരണങ്ങളിൽ നിന്നും മോചിതമായതോടെ ദുരിതാശ്വാസ ക്യാന്പിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള…
Read Moreഹൃദയഭേദകം ഈ ദുരിതക്കണ്ണീർ! വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്കു കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; കണ്ണീരണിഞ്ഞു കവളപ്പാറ
നാദാപുരം(കോഴിക്കോട്): വിലങ്ങാട് ആലിമൂലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യോപചാരമര്‍പ്പിക്കാനുമായി നാടിന്റെ നാനാഭാഗത്തുനിന്നായി നൂറുകണക്കിനു പേരാണ് വിലങ്ങാട് സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് ഹാളിലെത്തിയത്. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് നാടിനെ കണ്ണീരിലാഴ്ത്തി ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കുറ്റിക്കാട്ട് ബെന്നി (55), മേരിക്കുട്ടി (53), അഖില്‍ ഫിലിപ്പ് (23) എന്നിവരും അയല്‍വാസി മാപ്പലകയില്‍ ദാസന്റെ ഭാര്യ ലിസി (48) യുമാണ് മരിച്ചത്. തലശേരി അതിരൂപതയിലെ ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ജോസ് മാണിക്കത്താഴെയുടെ സഹോദരിയാണു മേരിക്കുട്ടി. വടകരയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോൾ കനത്തമഴയെ അവഗണിച്ച് നൂറുകണക്കിനുപേർ അന്ത്യോപചാരമർപ്പിക്കാനെത്തി. പാരിഷ് ഹാളിൽ നടന്ന പ്രാരംഭ ശുശ്രൂഷയ്ക്ക് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് ഒന്നിന് സെന്റ്ജോര്‍ജ് ഫൊറോന പള്ളിയില്‍…
Read Moreനാടൊന്നിച്ച് കാലവർഷക്കെടുതിയെ നേരിടും: തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവർഷക്കെടുതിയെ നാടൊന്നിച്ച് നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ ഇടപെടലാണ് ഏതു പ്രതിസന്ധിയെയും മറികടക്കാൻ ആത്മവിശ്വാസം നൽകുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കനത്തമഴയിൽ രണ്ടു ദിവസത്തിനിടെ എട്ടു ജില്ലകളിലായി 80 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലവർഷക്കെടുതിയിൽ 42 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 1,80,138 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 29,997 കുടുംബങ്ങളാണ് മാറി താസമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. വയനാട്ടിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നാൽ ഉച്ചയ്ക്കുശേഷം വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനാൽ അപകട മേഖലയിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. വിവിധ ഏജൻസികൾ ഒത്തൊരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി. വ്യാജ പ്രചാരണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾ ഉരുൾപൊട്ടലുണ്ടാകുന്നിടത്ത് സന്ദർശനം…
Read Moreരക്ഷാപ്രവര്‍ത്തനത്തിന് കടലിന്റെ മക്കള്‍ ഇറങ്ങി! വയനാട്ടില്‍ അതിതീവ്ര മഴ; മേപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ ഒരുപ്രദേശം ഒഴുകിപ്പോയി; പാലക്കാട് ഭൂചലനം; വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
കോഴിക്കോട് / നാദാപുരം /കുറ്റ്യാടി : കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ നാല് മരണം. ഉരുള്‍പൊട്ടിയും വെള്ളത്തില്‍ വീണുമാണ് മരണം. വിലങ്ങാട് ഉരുള്‍പൊട്ടി മൂന്നുപേരെ കാണാതായി. ഒട്ടേറെ വീടുകള്‍ മണ്ണിനടിയിലാണ്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആലിമൂലയിലാണ് ഉരുള്‍പൊട്ടിയത്. മാപ്പലകയില്‍ ദാസിന്റെ ഭാര്യ ലിസി(43)യുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുറ്റിക്കാട്ടില്‍ ബെന്നി (55) ഭാര്യ മറിയകുട്ടി(52) , ഇവരുടെ മകന് അഖില്‍ (21) എന്നിവരെയാണ് കാണാതായത്. ഉരുള്‍പൊട്ടിയിറങ്ങിയ മണ്ണിനടിയില്‍ കുടുങ്ങി കിടന്ന ലിസിയുടെ ഭര്‍ത്താവ് ദാസിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 11.15 ഓടെയാണ് ഇവരുടെ വീടിന്റെ മുകള്‍ ഭാഗത്തുള്ള കൃഷിയിടത്തില്‍ ഉരുള്‍പൊട്ടിയത്. ഒരു നില കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈ മേഖലകളിലെ കൃഷിയിടങ്ങളും പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഉരുള്‍ ഒലിച്ചിറങ്ങിയ വഴിയിലെ താമസക്കാരന് മാര്ട്ടിന് മൈലക്കുഴിയുടെ ഭാര്യ ജ്യോത്സ്ന, മകള്‍ രണ്ട്…
Read Moreഅമ്മമനസിന് ആദരാഞ്ജലികള്‍…! കരുത്ത് കൈമുതലാക്കിയ രാഷ്ട്രീയ ജീവിതം; അംബാലയിലെ അഗ്നിജ്വാല; പ്രിയ നേതാവ് സുഷമ സ്വരാജിന്റെ ജീവിതത്തിലൂടെ….
ന്യൂഡൽഹി: ബിജെപിയുടെ ഏറ്റവും കരുത്തയായ വനിതാ നേതാവ്- സുഷമ സ്വരാജിന് ഈ വിശേഷണം നൽകുന്നതിൽ ഒട്ടും അതിശയോക്തിയില്ല. രാഷ്ട്രീയത്തിലും ഭരണരംഗത്തും ഇത്തരത്തിൽ മികവ് തെളിയിച്ച വനിതാ നേതാക്കൾ ബിജെപിയിൽ ചുരുക്കം. സ്മൃതി ഇറാനി, നിർമല സീതാരാമൻ തുടങ്ങി മോദിയുടെ ഇഷ്ടക്കാർ മന്ത്രിസഭയിൽ എത്തിയെങ്കിലും സുഷമ സ്വരാജ് പ്രകടനമികവിലൂടെ വേറിട്ടുനിന്നു. അംബാലയിലെ അഗ്നിജ്വാല 1953 ഫെബ്രുവരി 14-ന് ഹരിയാനയിലെ അംബാലയിലായിരുന്നു സുഷമ സ്വരാജിന്റെ ജനനം. മികച്ച പ്രസംഗികയായിരുന്നു. ആർഎസ്എസ് പ്രവർത്തകനായിരുന്ന അച്ഛൻ ഹർദേവ് ശർമ ലാഹോറിൽനിന്നാണ് ഹരിയാനയിൽ എത്തിയത്. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് ബിരുദം പൂർത്തിയാക്കിയ സുഷമ, പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമം പഠിച്ചു. 1973-ൽ സുപ്രീംകോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു തുടങ്ങി. 1970 ൽ ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. മികച്ച പ്രാസംഗിക ആയിരുന്ന സുഷമ പെട്ടെന്നുതന്നെ ദേശീയ രാഷ്ട്രീയത്തിന്റെ കണ്ണിൽപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരായ…
Read Moreകലിപ്പു തീരാതെ പാക്കിസ്ഥാൻ! കേന്ദ്ര സ്ഥാപനങ്ങൾക്ക് കനത്ത സുരക്ഷ; കേരളത്തിൽ ജാഗ്രതാ നിർദേശം; ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നു യുഎൻ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥ റദ്ദാക്കി ജമ്മു കാഷ്മീരിനെ വിഭജിച്ച പശ്ചാത്തലത്തിൽ കേരളത്തിലും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്ന സൂചനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശം. രാജ്ഭവൻ, പോസ്റ്റ് ഒാഫീസുകൾ എജി ഓഫീസ് തുടങ്ങി സംസ്ഥാനത്തെ മുഴുവൻ കേന്ദ്ര സ്ഥാപനങ്ങൾക്കും നേരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലകളിലെ പ്രധാന കേന്ദ്ര സ്ഥാപനങ്ങളിലെല്ലാം സുരക്ഷയുടെ ഭാഗമായി പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ എല്ലാ സ്ഥലങ്ങളിലും പോലീസ് പട്രോളിംഗുമുണ്ട്. അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്ന മുന്നറിപ്പ് രാജ്യംമുഴുവൻ കേന്ദ്ര ഏജൻസികളും നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം ഇന്നലെ തന്നെ കേന്ദ്രം നൽകിയിരുന്നു. ഇന്നു രാജ്ഭവനിലേക്ക് സിപിഎം അടക്കം നിരവധി സംഘടനകളുടെ മാർച്ചുണ്ട്. യുവജന സംഘടനകളുടെ മാർച്ചുകളും സംസ്ഥാനം മുഴുവനും ഉണ്ടാകും…
Read Moreമയക്കുമരുന്നു കടത്തിന് പുതിയ മുഖം! പെണ്‍കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്നുകള്‍ കടത്തുന്നത് വ്യാപകമാകുന്നു ? വാഹന പരിശോധനകളിൽനിന്നു രക്ഷപ്പെടാമെന്ന് വ്യാമോഹം
കൊച്ചി: മയക്കുമരുന്നു കടത്തിനു മാഫിയകൾ പുതിയ തന്ത്രങ്ങൾ മെനയുന്നു. പെണ്‍കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്നുകൾ കടത്തുന്നത് വ്യാപകമാകുന്നതായി ഉദ്യോഗസ്ഥർ. പെണ്‍കുട്ടികൾ ഒപ്പമുണ്ടെങ്കിൽ വാഹന പരിശോധനകളിൽനിന്ന് ഉൾപ്പെടെ രക്ഷപ്പെടാമെന്ന വ്യാമോഹവും ഇത്തരം പ്രവർത്തികൾക്കു പിന്നിൽ മാഫിയ സംഘത്തിനുണ്ടെന്നാണു വിവരങ്ങൾ. ഇന്നലെ പെരുന്പാവൂരിലും കളമമേശരിയിൽനിന്നും പോലീസ് പിടികൂടിയ മയക്കുമരുന്നു കടത്തിനു പിന്നിലുള്ളവർക്ക് ഇത്തരത്തിൽ പെണ്‍കുട്ടികളുമായി ബന്ധമുണ്ട്. പെരുന്പാവൂരിലാകട്ടെ പെണ്‍കുട്ടി ഉൾപ്പെടെയാണു പിടിയിലായത്. ബൈക്കിൽ കഞ്ചാവു കടത്തുന്നതിനിടെ ദന്പതികളാണു പെരുന്പാവൂർ പോലീസിന്റെ പിടിയിലായത്. തൊടുപുഴ ഏഴല്ലൂർ സ്വദേശി കളരിക്കൽ സബീർ (31), ഇയാളുടെ രണ്ടാം ഭാര്യ തൊടുപുഴ പുറപ്പുഴ സ്വദേശിനി ആനശേരി ആതിര (26) എന്നിവരെയാണ് ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീമും പെരുന്പാവൂർ പോലീസും ചേർന്നു പിടികൂടിയത്. കൂവപ്പടി സ്വദേശി അനന്തപുരത്തിൽ വിഷ്ണുവി(29)നെയാണ് എൽഎസ്ഡി സ്റ്റാന്പുകളുമായി കളമശേരി ഭാഗത്തുനിന്ന് പോലീസ് പിടികൂടിയത്. ഐടി പ്രഫഷണലാണ് ഇയാൾ. ഗോവ, ബംഗളൂരു…
Read Moreഈ രാജ്യത്ത് നടക്കുന്നതെന്ത് ? പതിനേഴ് വയസിൽ കൂട്ട മാനഭംഗത്തിന് ഇരയാകുന്നു, പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിക്കുന്നു; കരുതിക്കൂട്ടി കാറപകടം; ഉന്നാവോ സംഭവത്തിന്റെ നാൾവഴികൾ
സെബി മാത്യു മകളെ പഠിപ്പിക്കൂ, മകളെ രക്ഷിക്കൂ എന്ന പരസ്യവാചകം ആർത്തുവിളിക്കുന്ന രാജ്യസ്നേഹികളുടെ ഇടയിൽ നിന്നാണ് സ്വന്തം മകളുടെ രക്ഷയ്ക്കായി ഒരമ്മ എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുന്നത്. അധികാരം അടക്കിവച്ചു വാണവർ അവളെ ഒരു പാഠം പഠിപ്പിച്ച് അനക്കമില്ലാതെ കിടത്തിയിരിക്കുന്നു. ഇനി ഏത് അധികാരി വന്നു രക്ഷിക്കും എന്ന് അവർ ചോദിക്കുന്പോൾ സുപ്രീംകോടതിക്കുപോലും ഞെട്ടൽ ഉളവാക്കിയ ഒരു നീതിനിഷേധം രാജ്യത്തിന്റെ തലയ്ക്കുമീതെ ഗ്രഹണ ബാധയേറ്റെന്ന പോലെ ഇരുൾമൂടി നിൽക്കുന്നു. മകളുടെ അടഞ്ഞ കണ്ണുകൾക്കുമീതെ ഉള്ളിൽ ഇനിയും ബാക്കിയുള്ള ജീവന്റെ അടയാളം ഇമയനക്കമായെങ്കിലും വരുന്നുണ്ടോ എന്നു കാത്തുകാത്തിരുന്ന് കണ്ണീരൊഴുക്കുകയാണ് ഉന്നാവോയിലെ പെണ്‍കുട്ടിയുടെ അമ്മ. ഭർത്താവ് മരിച്ചു. അടുത്ത ബന്ധുക്കൾ മരിച്ചു. അധികാരത്തിന്റെ മത്തു പിടിച്ച ഒരു കാപാലികൻ ക്രൂരമായി മാനഭംഗപ്പെടുത്തിയ മകൾ നീതി തേടി ഇറങ്ങിയ വഴിയിൽ അനക്കമില്ലാതെ അകത്തുകിടക്കുന്നു. മുറിവേറ്റ നാട് ചുറ്റുംനിന്നു നിലവിളിക്കുന്നുണ്ട്. പക്ഷേ, ഈ അമ്മയുടെ…
Read Moreബിൻ ലാദന്റെ മകൻ കൊല്ലപ്പെട്ടു? ഹംസയുടെ തലയ്ക്ക് അമേരിക്ക വാഗ്ദാനം ചെയ്തത് ഏഴു കോടി രൂപ; പ്രതികരിക്കാതെ ട്രംപ്
ന്യൂയോർക്ക്: അൽക്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കൊല്ലപ്പെട്ടതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. അൽക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാൻ അതിർത്തിയിൽ ഹംസ ബിൻ ലാദൻ ഉണ്ടെന്നായിരുന്നു കണക്കുകൂട്ടൽ. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരായി ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടനോ ഇതിനോടു പ്രതികരിച്ചിരുന്നില്ല. 2011-ൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനിൽ…
Read More